Sunday, May 1, 2011

പൊട്ടന്‍ കളി കണ്ടപ്പോള്‍ ലഡ്ഡു കഴിച്ചവര്‍ അഥവാ ഇന്ത്യുയുടെ വിജയം



കടപ്പാട് ജെയിംസ് വർഗ്ഗീസ്:http://www.facebook.com/profile.php?id=100001265618642


എന്‍ഡോ സള്‍ഫാന്‍ ആരവം കെട്ടടങ്ങി.  സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ നടന്ന സ്റ്റോക്ക്‌ ഹോം കണ്‍ വെന്‍ഷനില്‍ വച്ച് എന്‍ഡോസള്‍ഫാന്‍ ലോകത്താകമാനം നിരോധിച്ചു.  എന്‍ഡോ സള്‍ഫാന്‍ നിരോധിച്ച വാര്‍ത്ത കേട്ട ഉടനെ കേരളത്തിലാകമാനം ലഡ്ഡു വിതരണം ചെയുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മടി കാട്ടിയില്ല. പഞ്ചസാരയുടെ അസുഖം ഉള്ളവര്‍ പോലും ലഡ്ഡു കഴിക്കുന്നത്‌ ഇന്നലെ ടി വി യിലും കണ്ടു.

ഈ നൂറ്റാണ്ടിലെ ഏറ്റവിയം വലിയ തമാശകളില്‍ ഒന്നാണ് ഈ നിരോധനം.  മലയാളത്തിലെ ബുദ്ധി ജീവികള്‍ എന്ന് അഭിമാനിക്കുന്നവരും ബുദ്ധി ഇല്ലാത്തവര്‍ (അല്ലെങ്കില്‍ കുടില ബുദ്ധിക്കാര്‍ ) എന്ന് പറയുന്ന രസ്ഷ്ട്രീയക്കാര്‍, പിന്നെ മാധ്യമപ്രവര്‍ത്തകര്‍ ഇവരൊക്കെ കൂടി ആടിനെ പട്ടിയാക്കുന്ന രീതിയില്‍ ആണ് ഈ നിരോധനത്തെ വാനോളം പുഅഴ്ത്തിയപ്പോഴും ആരും ഇതിനു പിന്നിലെ ചതി അല്ലെങ്കില്‍ കുടിലത കണ്ടില്ല.

കോണ്‍ഗ്രസുകാരനായ വി എം സുധീരനടക്കം, കേരളത്തിന്റെ പുതിയ മിശിഹ ( പിണറായിക്ക് വെറുക്കപ്പെട്ട മിശിഹ ) ഇന്ത്യ പരാജയപ്പെടനം എന്നും ഇന്ത്യക്കെതിരെ, അത് പോലെ  ഇന്ത്യ ഭരിക്കുന്ന യു പി ഐ ക്ക് എതിരെയും എന്തൊക്കെ ഗീര്‍വാണം മുഴക്കാമോ അതൊക്കെ മുഴക്കി വിജയശ്രീ ലാളിതരായപ്പോള്‍ പോലും ഇന്ത്യയുടെ നയതന്ത്രഞത കണ്ടില്ല എന്ന് നടിച്ചു. കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങള്‍  ആയ ചൈനയെയും ക്യുബയെയും വരെ പോലും വരുതിയില്‍ നിര്‍ത്തി, ബ്രസീല്‍ , ഇന്തോനേഷ്യ തുടങ്ങിയ  രാജ്യങ്ങളുടെ  പിന്തുണയോടെ  ഇന്ത്യ തങ്ങളുടെ ആവശ്യം യഥാവിധി നടപ്പാക്കി.


81 രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ എന്തായാലും ലോകത്ത് നിരോധിക്കും എന്ന് അറിയാമായിരുന്ന  ഇന്ത്യ ഭക്ഷ്യ ക്ഷാമം ഉണ്ടാകും എന്ന് പറഞ്ഞു , അല്ലെങ്കില്‍ ലോകത്തെ ആകെ പേടിപ്പിച്ചു കൊണ്ട് ജെനീവയുടെ താരം ആയി, തങ്ങളുടെ ആവശ്യം നേടിയെടുത്തു. ഇനി പതിനൊന്നു വര്‍ഷം കൂടി കേരളത്തില്‍ എന്‍ഡോ സള്‍ഫാന്‍ വിഷം തളിക്കാന്‍ ഉള്ള അവകാശം നേടിയെടുത്തു. സാധാരണ എല്ലാവരും ഉപയോഗിക്കുന്ന, തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി, തേയില, ഏലം തുടങ്ങി നിത്യോപയോഗത്തിനു ആവശ്യമായ പച്ചക്കറികള്‍ക്കും മറ്റു ആവശ്യവസ്തുക്കള്‍ക്കും ഇനിയും പതിനൊന്നു വര്ഷം കൂടി എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കാം.

 കേരളത്തിലെ ഏറ്റവും അധികം ചര്‍ച്ചാ വിഷയം ആയ എന്‍ഡോ സള്‍ഫാന്‍ വിഷയം മലയാള മാധ്യമങ്ങള്‍ക്ക് വാര്‍ത്തഎജെന്‍ സികള്‍ കൊടുത്ത വാര്‍ത്തകള്‍ മാത്രം ആണ്.  പക്ഷെ കേരള സര്‍ക്കാരിന്റെ പ്രതിനിധി ആയി സമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദു അഷീല്‍ കൊടുത്ത വാര്‍ത്തകള്‍ വേദ വാക്യം ആയി അച്ചു നിരത്തി.  

എന്തായാലും ഇനി എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം എന്ന് പറഞ്ഞു സമരം നടത്താന്‍ നടത്താന്‍ ആര്‍ക്കും അവകാശം ഇല്ല. കാരണം അത് ഇന്നലെ ജെനീവ സമ്മേളനത്തില്‍ നിരോധിച്ചു. നിരൊധിച്ച  ഒരു കീടനാശിനി നിരോധിക്കണം എന്ന് പറഞ്ഞു ഇനി ആര്‍ക്കും സമരം നടത്താന്‍ കഴിയില്ലല്ലോ. ഉപവാസം പോലും  നടത്താന്‍ ഇനി അവകാശവും  ഇല്ല.

സമ്മേളനത്തിന്റെ ഒടുവില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ, ഏറ്റവും വലിയ സാമ്പത്തീക ശക്തിയായി വളരുന്ന ഇന്ത്യ എന്നാ മഹാ രാജ്യത്തിന് പിന്തുണ കൊടുക്കാതിരിക്കാന്‍ അവിടെ കൂടിയ ആര്‍ക്കും കഴിഞ്ഞില്ല.  ഒടുവില്‍ ഇന്ത്യയുടെ ആവശ്യം എല്ലാ രാജ്യങ്ങളും ഐക്യ കണ്ടെന  പാസ്സാക്കി.   കേരളത്തില്‍ ബുജികളും ബുദ്ധിമാന്ദ്യം ഉള്ളവരും ലഡ്ഡു കഴിക്കാന്‍ നിര്‍ബന്ധിതരായി.  ലോക രാജ്യ ങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ വിജയം കണ്ടപ്പോള്‍ മലയാളികളെ  പൊട്ടന്‍ കളിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനായി.

No comments:

Post a Comment

Note: Only a member of this blog may post a comment.