Sunday, May 15, 2011

പാമോലിന്‍ കേസില്‍ വി.എസിന്റെ ഹീനതന്ത്രം വ്യക്തമായി


പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ്  ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി നടന്ന കുപ്രചരണങ്ങള്‍ വി.എസിന്റെയും സിപിഎമ്മിന്റെയും ഇലക്ഷന്‍ തന്ത്രമെന്ന് വ്യക്തമായി.അധികാരം ഉപയോഗിച്ചുകൊണ്ട് പോലീസിനെയും വിജിലന്‍സിനെയും വരുതിയിലാക്കി ഉമ്മന്‍ ചാണ്ടിക്കെതിരെ കള്ളക്കേസുണ്ടാക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ശ്രമമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതോടെ തകര്‍ന്നടിഞ്ഞത്.കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിക്കൊണ്ട് വിജിലന്‍സ് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിട്ടേയില്ല; പുതുതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പ്രതികള്‍ ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷനും പാമോലിന്‍ കേസിനെപറ്റി ഉമ്മന്‍ ചാണ്ടി പറഞ്ഞതും ദുര്‍വ്യാഖ്യാനം ചെയ്താണ് വി.എസിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തന്ത്രങ്ങള്‍ മെനഞ്ഞത്.1991 ല്‍ സിംഗപൂരില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൂന്ന് കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.കരുണാകരന്‍, ടി.എച്ച് മുസ്തഫ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തിരുന്നു.പ്രോസിക്യൂഷനുമായി കൂട്ടുചേര്‍ന്ന് സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.അഡ്വ.എ.അബ്ദുള്‍ കരീം വഴി നല്‍കിയ മുസ്തഫയുടെ പെറ്റീഷന്‍ മുതലാക്കി ഫെബ്രുവരി 26നാണ് തുടരമ്പേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ പെറ്റീഷന്‍ നല്‍കിയത്.
 
പ്രതിപക്ഷ നേതാവിനെ പ്രതിയാക്കാന്‍ രണ്ടു വാചകങ്ങള്‍ മാത്രമുള്ള പെറ്റീഷനാണ് നല്‍കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നാണ് സര്‍ക്കാര്‍ ഒത്താശയോടെ പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയ വാദം അംഗീകരിച്ചുകൊണ്ട് തുടരന്വേഷണത്തിന് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയത്.ഇതോടെ വി.എസ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പരിപാടികളും ആവിഷ്‌ക്കരിച്ചു നടപ്പാക്കുകയായിരുന്നു.അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് വിജിലന്‍സ് വ്യാഴാഴ്ച ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ഒന്‍പതുപേജുള്ള റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കുകയായിരുന്നു.
1991 ല്‍ സിംഗപൂരില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് മൂന്ന് കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.കരുണാകരന്‍, ടി.എച്ച് മുസ്തഫ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തിരുന്നു. പാമോലിന്‍ കേസില്‍ തനിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ഉമ്മന്‍ചാണ്ടി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ തെൡുകളില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ്  സി.ആര്‍.പി.സിയിലെ 319-ാം വകുപ്പ്  ഉള്‍പ്പെടുത്തണമെന്ന് കോടതിയില്‍ നല്‍കിയ പെറ്റീഷനില്‍ സര്‍ക്കാര്‍ ആവശ്യപ്പെടാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
 
മുന്‍പ് പത്ര സമ്മേളനത്തില്‍ പാമോയില്‍ കേസിനെക്കുറിച്ച് എല്ലാമറിയാമെന്ന് ഉമ്മന്‍ചാണ്ടി  പറഞ്ഞതാണ് കോടതിയില്‍ നല്‍കിയിരുന്ന തുടരമ്പേഷണ പെറ്റീഷനില്‍ പ്രധാനമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് പാമോയില്‍ അഴിമതിയെക്കുറിച്ച് എല്ലാം അറിയാം എന്ന ധ്വനിയിലാണ് ഇതിലുണ്ടായിരുന്നത്. പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം, ഇടപാടുമായി ബന്ധപ്പെട്ട തുക എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നത്. ഇതാണ് പാമോലിന്‍ കേസിനെ പറ്റിയെല്ലാം അറിയാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.എന്നാല്‍ ഇത് അഴിമതിയെക്കുറിച്ച് താന്‍ ബോധവാനാണ് എന്നു ഉമ്മന്‍ചാണ്ടി പറഞ്ഞതായി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സാഹചര്യവും 2005ല്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. 9 കോടിയാണ് പാമോലിന്‍ ഇറക്കുമതിയിലൂടെ സംസ്ഥാനത്തിന് ലാഭം കിട്ടിയത്. നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ 11 കോടി ലാഭം കിട്ടുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളാണ് പാമോയില്‍ ഇറക്കുമതി ചെയ്തത്. തമിഴ്‌നാട് മാത്രമാണ് കേരളത്തേക്കാള്‍ വില കുറവില്‍ പാമോയില്‍ ഇറക്കുമതി ചെയ്തത്. ആ സംസ്ഥാനങ്ങളിലൊന്നും കേസുകള്‍ ഉണ്ടായില്ല. സര്‍ക്കാരിന്റെ പെറ്റീഷനില്‍ രണ്ടാമതായി പറഞ്ഞിരുന്നത് സഖറിയാ മാത്യുവിന്റെ പെറ്റീഷനില്‍ പറയുന്ന കാര്യവും മൂന്നാമതായി പറയുന്നത് ജോസ് സിറിയക്ക് പബഌക്ക് അണ്ടര്‍ ടേക്കിംഗ് കമ്മറ്റിക്കുമുന്‍പാകെ കൊടുത്ത മൊഴിയുമാണ്. ഇത് രണ്ടും പുതിയ കാര്യങ്ങളായിരുന്നില്ല. 
കാബിനറ്റില്‍ വയ്ക്കുന്നതിനുള്ള അനുമതി മാത്രം നല്‍കികൊണ്ടാണ് ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവച്ചതെന്ന അന്നത്തെ ഫിനാന്‍സ് സെക്രട്ടറി വിനോദ്‌റായിയുടെ മൊഴി വിജിലന്‍സ് മുന്‍പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
 
സര്‍ക്കാര്‍ പറഞ്ഞ  മറ്റൊരു കാര്യം പാമോലിന്‍ ഇടപാട് സംബന്ധിച്ച് പുതിയ ഫയല്‍ കണ്ടെത്തിയെന്നതാണ്. 1997 മെയ് മാസത്തില്‍ വിജിലന്‍സാണ് ഈ ഫയല്‍ പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. ധനമന്ത്രി ഐസക്ക് പറഞ്ഞിരുന്നത് ഈ ഫയല്‍ കാണാനില്ലെന്നാണ്. ഫയല്‍  വിജിലന്‍സിന്റെ കയ്യിലിരിക്കെയായിരുന്നു വ്യാജ പ്രചരണം.വി.എസിന്റെ പുണ്യാളന്‍ ഇമേജ് വഴി ഉമ്മന്‍ചാണ്ടിക്കെതിരേ നടത്തിയ വ്യാജപ്രചരണങ്ങള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നത് കോണ്‍ഗ്രസിനും യുഡിഎഫിനും അല്‍പ്പം പിന്നോക്കം പോകാന്‍ കാരണമായെന്നത് സത്യമാണ്.മാര്‍ക്‌സിസം വിട്ട് മുണ പറഞ്ഞു പറഞ്ഞു സത്യമെന്നു വിശ്വസിപ്പിക്കുന്ന ഗീബല്‍സിയന്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായി മാറുകയായിരുന്നു ഇടതു ദുര്‍ഭരണ ഭൂതങ്ങളായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനും സംഘവും.കള്ളക്കളികളോരോന്നും കോടതികളിലൂടെ പൊളിഞ്ഞുവീഴുമ്പോള്‍ ഇടതിന് ഭരണവും പോയി, വിവാദങ്ങള്‍ മാത്രം ബാക്കിയാവുകയാണ്. ലാവ്‌ലിന്‍കേസും ചന്ദനക്കൊള്ളയും ഞരമ്പുരോഗവും മക്കാവുവുമൊക്കെ ജനങ്ങള്‍ മറക്കാരായിട്ടില്ല.കോടതികളിലൂടെ സത്യങ്ങള്‍ ഇനിയും പുറത്തേക്ക് വരുമെന്നതു തന്നെയാണ് സത്യം.യുഡിഎഫിനെ തകര്‍ക്കാനും ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേക്കാനുമുള്ള ഇടതു ശ്രമങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ട് സത്യത്തിന്റെ സാക്ഷ്യത്തോടെ ഉയര്‍ന്നു 

No comments:

Post a Comment

Note: Only a member of this blog may post a comment.