Friday, May 20, 2011

എല്ലാ വാഗ്ദാനങ്ങളും ആദ്യ യോഗത്തില്‍ നടപ്പാക്കാനാവില്ല


യു.ഡി.എഫ് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  പുതിയ മന്ത്രിസഭയിലേക്കുള്ള കോണ്‍ഗ്രസ് എം.എല്‍ .എമാരുടെ സാധ്യതാ പട്ടികയുമായി ന്യൂദല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.  ഒരു രൂപക്ക് അരി നല്‍കുമെന്ന യു.ഡി.എഫിന്റെ  തെരഞ്ഞെടുപ്പ് വാഗദാനമായിരുന്നു മന്ത്രിസഭയുടെ ആദ്യത്തെ യോഗം തീരുമാനിക്കേണ്ടിയിരുന്നതെന്ന കോടിയരി ബാലകൃഷ്ണന്റെ പ്രസ്താവനയെ കുറിച്ച മാധ്യമ്രപവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ്  അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാവണമെന്നാണ് തന്റെയും പാര്‍ട്ടിയുടെയും ആഗ്രഹം. എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍്ര ശ്രദ്ധ കേന്ദ്രീകരിക്കണം എന്നുമാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യം. വ്യക്തികളുടെ താല്‍പര്യത്തിന് ഹൈകമാന്റ് പ്രാധാന്യം നല്‍കാറുണ്ട്. തീരുമാനം എടുക്കേണ്ടത് ഹൈകമാന്റ് ആെണന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടാവും. ഈ മാസം 23 ന് സമ്പൂര്‍ണ മന്ത്രിസഭ അധികാരമേല്‍ക്കും. കോണ്‍ഗ്രസിന്റെ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമെ വിജയിച്ചിട്ടുള്ളൂ. അവര്‍ മന്ത്രിസഭയിലുണ്ടാവുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല.

പത്ത് മന്ത്രിമാര്‍ക്ക് വേണ്ടി 14 പേരുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഹൈകമാന്റിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ അത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി 375 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് സഹായം അഭ്യര്‍ഥിക്കുക കൂടി ദല്‍ഹി സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഒരു രൂപ അരി പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.