Friday, May 6, 2011

സിപിഎമ്മും മര്‍ഡോക്കും തമ്മിലുള്ള അവിശുദ്ധ കൂട്ടിന്റെ പാലമാണ് ജോണ്‍ ബ്രിട്ടാസ്


മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മര്‍ഡോക്കും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പാലമാണ് ജോണ്‍ ബ്രിട്ടാസെന്ന് പി.ടി. തോമസ് എംപി ആരോപിച്ചു. കൈരളി ചാനലില്‍നിന്ന് മര്‍ഡോക്കിന്റെ ചാനലിലേക്ക് ബ്രിട്ടാസ് എത്തിച്ചേര്‍ന്നതിനു പിന്നിലുള്ള സാമ്പത്തിക, ആശയപരമായ ലക്ഷ്യങ്ങള്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മറുപടി പറയണമെന്നും ഇദ്ദേഹം കോട്ടയത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാമ്രാജ്യത്വത്തിന്റെ ‘ഭീകരമുഖമായി സിപിഎം തുറന്നുകാട്ടി പ്രചാരണം നടത്തിയ മര്‍ഡോക് കമ്പനിയിലേക്ക് ജോണ്‍ ബ്രിട്ടാസ് ചേക്കേറിയതിനു പിന്നില്‍ ദുരൂഹത നിലനില്ക്കുന്നു. കൈരളിയിലേക്ക് എപ്പോള്‍ വേണമെങ്കിലും ബ്രിട്ടാസിന് തിരികെ വരാമെന്ന പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ഥം കൈരളി മര്‍ഡോക്കിന്റെ സ്വാധീനം ഉണ്ടാകാന്‍ പോകുന്നു എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ദേശീയ ചാനലുകള്‍ പോലും പത്തുശതമാനം മാത്രം വളര്‍ച്ച നേരിട്ടപ്പോള്‍ കൈരളിയ്ക്കുണ്ടായെന്നു പറയുന്ന 40 ശതമാനം സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും അന്വേഷിക്കണം. 32 കോടിയുടെ നഷ്്ടത്തിലായിരുന്ന കൈരളി ഇപ്പോള്‍ 100 കോടി ലാഭത്തിലേക്ക് എത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തണം. ലാവ്‌ലിന്‍ ഇടപാടില്‍ ലഭിച്ച തുക കൈരളിയിലേക്ക് വകമാറ്റിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സിപിഎമ്മിന്റെ നയവ്യതിയാനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടാസിന്റെ മാറ്റം. എന്തെങ്കിലും ഷെയറിന്റെ അടിസ്ഥാനത്തിലാണോ ബ്രിട്ടാസ് മര്‍ഡോക്കിന്റെ ചാനലിലേക്ക് ചേക്കേറിയതെന്നും സിപിഎം വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സുദൃഢമായ നിലപാട് എടുക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.