Monday, May 16, 2011

പിണറായിക്ക് തിരിച്ചടി നല്‍കി വി.എസ്.


പിണറായി വിജയന് വീണ്ടും തിരിച്ചടി നല്‍കി വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷനേതാവാക്കാന്‍ സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനിച്ചു.
കൊടിയേരി ബാലകൃഷ്ണന്‍ ചുവടുമാറ്റം നടത്തി അച്യുതാനന്ദന് പിന്തുണ നല്‍കിയത് പിണറായിക്ക് ഇരുട്ടടിയായി. ഇതുസംബന്ധിച്ച തീരുമാനം പിണറായി വിജയനുതന്നെ കേരളത്തില്‍ പ്രഖ്യാപിക്കേണ്ടിയും വരും. തെരഞ്ഞെടുപ്പില്‍ വി.എസിന്റെ നേതൃത്വം ഗുണം ചെയ്‌തെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞു. അച്യുതനന്ദന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതില്‍ അസ്വാഭാവികതയില്ല.മുഖ്യമന്ത്രിയായിരുന്ന വ്യക്തി പിന്നീടുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത് സ്വാഭാവികമാണ്. ജ്യോതിബസുവിന്റെ കാലത്തും ഇതെല്ലാമുണ്ടായിട്ടുണ്ടെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കണമെന്നു പിബി യോഗത്തില്‍ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് എന്നിവരാണു ആവശ്യപ്പെട്ടത്. കോടിയേരി ബാലകൃഷ്ണന്റെ പേരും ഇതിനിടെ ഉയര്‍ന്നെങ്കിലും കോടിയേരി പിന്മാറി. ഇക്കാര്യത്തില്‍ സംസ്ഥാനത്തു ഒരു വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും കൊടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില മണ്ഡലങ്ങളിലുണ്ടായ പരാജയത്തെക്കുറിച്ച് പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്നു കാരാട്ട് വ്യക്തമാക്കി. ജയിക്കാമായിരുന്ന ചില മണ്ഡലങ്ങളിലാണു പരാജയപ്പെട്ടത്. പരാജയത്തെക്കുറിച്ച് സംസ്ഥാന ഘടകങ്ങള്‍ ചര്‍ച്ചചെയ്തു റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിനു ശേഷം തെരഞ്ഞെടുപ്പു ഫലത്തെ കുറിച്ചു കേന്ദ്രകമ്മിറ്റി വിലയിരുത്തും.
 
കേരളത്തില്‍ എല്‍ഡിഎഫിനു നേരിയ തോല്‍വിയാണു ഉണ്ടായത്. ജയിക്കാമായിരുന്ന ചില മണ്ഡലങ്ങളില്‍ പരാജയപ്പെട്ടു. അതിന്റെ കാരണം വിശദമായി പരിശോധിക്കും. കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കു തൃപ്തിയുണ്ടെന്നാണു തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതെന്നും കാരാട്ട് വ്യക്തമാക്കി. ബംഗാൡ ബുദ്ധദേവ് ഭട്ടാചാര്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ സൂര്യകാന്ത് മിശ്രയെ പ്രതിപക്ഷ നേതാവാക്കാനും പിബി യോഗം തീരുമാനിച്ചു. ബംഗാളില്‍ ചില തിരുത്തലുകള്‍ ആവശ്യമാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി മുന്നട്ടു പോകും. തോല്‍വിയുടെ പേരില്‍ ബുദ്ധദേബ് ഭട്ടാചാര്യ പോളിറ്റ്ബ്യൂറോയില്‍ നിന്നും രാജിവച്ചിട്ടില്ല. ആരെങ്കിലും രാജികാര്യം അറിയിക്കുകയോ ആരോടെങ്കിലും ആവശ്യപ്പെടുകയ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയി

No comments:

Post a Comment

Note: Only a member of this blog may post a comment.