Friday, May 20, 2011

വ്യത്യസ്തമായി ചിന്തിച്ചുതുടങ്ങൂ, വികസനത്തിന്റെ സമയം ഇതാണ്

 മന്‍മോഹന്‍ സിംഗിന്റെ ഉദാരവത്ക്കരണ നയങ്ങളും രാജീവ് ഗാന്ധിയുടെ വിവരസാങ്കേതികവിദ്യാ വിസ്‌ഫോടനവും ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടുവെന്ന് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാന്‍ സാം പട്രോഡ അഭിപ്രായപ്പെട്ടു. കേരള വികസന കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ‘വിജ്ഞാന സമ്പദ്ഘടന’ എന്ന സെമിനാറില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിനിധികളെ അഭിമുഖീകരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയയുടെ ആദ്യദശകങ്ങളില്‍ സ്ഥാപിതമായ യൂണിവേഴ്‌സിറ്റികളും ഗവേഷണസ്ഥാപനങ്ങളും ഈ വികസന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിക്കുന്നതില്‍ നമ്മെ വളരേയേറെ സഹായിച്ചു.
വിവരസാങ്കേതിക വിദ്യാവിസ്‌ഫോടന ഫലമായി ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളെ ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍ ഇനിയും നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്.
പുതിയ സ്‌കൂളുകളും, കോളേജുകളും തൊഴില്‍ പരിശീലന സ്ഥാപനങ്ങളും ഇന്ത്യയിലുടനീളം സ്ഥാപിച്ച് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും വികസനത്തിന്റെ ഭാഗവാക്കാക്കാന്‍ നമുക്ക് സാധിക്കണം.
ആരോഗ്യരംഗത്തും സാക്ഷരതാ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച കേരളത്തിന് ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടി കൂടുതല്‍ ശ്രദ്ധവയ്ക്കാന്‍ സാധിച്ചാല്‍ ദക്ഷിണേന്ത്യയിലെ വിജ്ഞാന തലസ്ഥാനമായി മാറാന്‍ കഴിയും.
ഇതാണ് ശരിയായ സമയം ഈ സമയം ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ വലിച മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.