Wednesday, May 4, 2011

കാത്തിരിപ്പ് അവസാനിച്ചു; വെഡില്‍ താടിവടിച്ചു


വാഷിംഗ്ടണ്‍: ഗ്യാരിവെഡിലിന്റെ കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചു. പത്തുവര്‍ഷത്തിനുശേഷം വെഡില്‍ തന്റെ താടിരോമങ്ങള്‍ വടിച്ച് ലാദന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ ഉണ്ടായ ഭീകാരക്രമണത്തിനുശേഷമാണ് ഗ്യാരി വെഡില്‍ ഒസാമയുടെ മരണം വരെ താടി വടിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്തത്. സ്‌കൂള്‍ അദ്ധ്യാപകനായ വെഡിലിന്റെ താടി പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ലാദന്റേതുപോലെയായി. ഈസ്റ്റ് വെനാട്ട്ചിയില്‍ താമസിക്കുന്ന വെഡില്‍ ഒടുവില്‍ കഴിഞ്ഞദിവസം ലാദന്റെ മരണവാര്‍ത്തകേട്ട് ബ്ലെയ്ഡ് എടുക്കുകയായിരുന്നു. അന്നത്തെ ദുരന്തം ഇപ്പോഴും തന്നെ വേട്ടയാടുന്നതിനാലാണ്  ഷേവിംഗ് പോലും ഒഴിവാക്കി ലാദന്റെ മരണത്തിനുവേണ്ടി കാത്തിരുന്നതെന്ന് വെഡില്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.