Monday, May 9, 2011

സംസ്ഥാന തൊഴിലുറപ്പുപദ്ധതി പ്രവര്‍ത്തനം നിലച്ചു; കോടികള്‍ പാഴായി

 നഗരമേഖലയിലെ തൊഴിലില്ലാത്തവര്‍ക്ക് പ്രതീക്ഷനല്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനംനിലച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് പ്രാരംഭപ്രവര്‍ത്തനത്തിന് കോടിക്കണക്കിനു രൂപ ചെലവിട്ട സര്‍ക്കാര്‍ തുടര്‍പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിച്ചില്ല. ഇതോടെ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ബദലായി ആവിഷ്‌കരിച്ച പദ്ധതി നടപ്പിലാകില്ലെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയതട്ടിപ്പു പദ്ധതിയാണിതെന്ന വാദത്തിനും ഇതോടെ ബലമേറുകയാണ്.

നഗരപ്രദേശങ്ങളില്‍ വസിക്കുന്ന അധ്വാനത്തിനു തയ്യാറുള്ള ഓരോ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ നല്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചത്. 2010 നവംബര്‍ മൂന്നിന് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. തുടര്‍ന്ന് നിര്‍വഹണ കലണ്ടര്‍ തയ്യാറാക്കി. 2010 ഡിസംബര്‍ 21 മുതല്‍ വിവിധ ഘട്ടങ്ങളില്‍ വിശദീകരണയോഗങ്ങള്‍ തുടങ്ങി. 2011 ജനവരി അഞ്ചാം തീയതി ജോലിക്ക് രജിസ്‌ട്രേഷന്‍ നടപടി തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. പലയിടത്തും ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ജോലിക്ക് അപേക്ഷ സ്വീകരിക്കുകയും ചെയ്തു.

ഫിബ്രവരി ഒന്നു മുതല്‍ പണി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ആയിരങ്ങളാണ് കാത്തിരുന്നത്. ഇവര്‍ക്ക് എന്ന് തൊഴില്‍ നല്കുമെന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് നഗരസഭാധികൃതര്‍. തൊഴിലിന് അപേക്ഷിക്കുന്നയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്‍കിയില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്കണമെന്ന് പദ്ധതിയില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് തൊഴിലിനപേക്ഷിച്ചവര്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചാല്‍ നഗരസഭകള്‍ക്ക് അത് പുലിവാലാകും.

നഗരസഭകള്‍ ഭൂരിപക്ഷവും യു.ഡി.എഫ്.നിയന്ത്രണത്തിലായതിനാലാണ് പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ വേണ്ടത്രപണം അനുവദിക്കാതെ വിമുഖത കാട്ടുന്നതെന്ന ആരോപണവുമുണ്ട്.

കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു നല്കുന്ന 125 രൂപ കൂലിയാണ് അയ്യങ്കാളി പദ്ധതിക്കും നല്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്രപദ്ധതിയുടെ കൂലി 150 രൂപയാക്കിയെങ്കിലും സംസ്ഥാന പദ്ധതിയുടെ കൂലിനിരക്ക് കൂട്ടിയില്ല. ഇതും പദ്ധതിയോടുള്ള സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയായി ചൂണ്ടിക്കാണിക്കു

No comments:

Post a Comment

Note: Only a member of this blog may post a comment.