Wednesday, May 4, 2011

ഏഷ്യാനെറ്റ് ബിസ്സിനെസ് ഹെഡ് ജോൺ ബ്രിട്ടാസിനെതിരേ വി എസ്


കൈരളി.ടി.വി എം.ഡി സ്ഥാനം രാജിവെച്ച ജോണ്‍ ബ്രിട്ടാസ് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ വിനോദ ചാനലിന്റെ ചുമതലയേറ്റെടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബ്രിട്ടാസിനെ മുമ്പ് പ്രോത്സാഹിപ്പിച്ചവര്‍ തന്നെയാണ് ഇതിന് മറുപടി പറയേണ്ടതെന്ന് വി.എസ് വിശദീകരിച്ചു.

ബ്രിട്ടാസിന്റെ പുതിയ പദവിയിലൂടെ മര്‍ഡോക്കിനെ മുമ്പ് വിമര്‍ശിച്ചവര്‍ തന്നെ ഇതിന് മറുപടി പറയണം. ബ്രിട്ടാസിനെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് ആ നിലപാട് പുന:പരിശോധിക്കേണ്ടി വരുമോയെന്ന് കാണാം. വെറുക്കപ്പെട്ടവരെ ഉയര്‍ത്തിക്കാണിക്കുയാണ് ആ മാന്യന്‍ ചെയ്തത്. പണമുണ്ടാക്കാന്‍ എന്ത് ഹീനകൃത്യവും ചെയ്തവരെ ബ്രിട്ടാസ് ഉയര്‍ത്തിക്കാണിച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി

No comments:

Post a Comment

Note: Only a member of this blog may post a comment.