Tuesday, May 10, 2011

എൽ ഡി എഫിനു ദുഖവെള്ളിയെന്നു സിന്ദു ജോയ്


വരാന്‍ പോകുന്ന വെള്ളി എല്‍ഡിഎഫിനു ദുഃഖവെള്ളിയായിരിക്കുമെന്നു മുന്‍ ഇടതുപക്ഷ സഹയാത്രിക ഡോ. സിന്ധു ജോയ്. ട്വിറ്ററിലാണ് സിന്ധു ഇക്കാര്യം കുറിച്ചത്. എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നയുടന്‍ തന്നെയാണ് സിന്ധു ട്വീറ്റ് ചെയ്തത്. ഇടതുപക്ഷത്തെ തീപ്പൊരി പ്രവര്‍ത്തക എന്നു പേരു കേട്ട സിന്ധു ഇത്തവണ കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു. പ്രകോപിതരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സിന്ധുവിനെ ചീമുട്ടയെറിയുകയും ചെയ്തു. ആ രോഷം മനസ്സില്‍ വച്ചു കൊണ്ടാവണം, ട്വിറ്ററില്‍ സിന്ധു കുറിച്ചു- വരുന്ന വെള്ളിയാഴ്ച അതായതു മെയ് 13 എല്‍ ഡി എഫ് നു ദു:ഘ വെള്ളി.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡണ്ടും സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ഡോ.സിന്ധു ജോയ്. 2011 മാര്‍ച്ച് 24 നു സി.പി.ഐ.(എം) അംഗത്വം, എസ് എഫ് ഐ യുടെ ദേശീയ വൈസ് പ്രസിഡണ്ടു പദം എന്നിവ രാജിവച്ചു ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മല്‍സരിച്ചു പരായജയപ്പെട്ടിരുന്നു. പിന്നീട് എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെതിരെ മത്സരിച്ചും പരാജയപ്പെട്ടു. വിദ്യാര്‍ഥി രാക്ഷ്ട്രീയത്തില്‍ സജീവമായിരുന്നു. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.
എല്‍ഡിഎഫില്‍ നിന്നു പുറത്തു കടന്നയുടന്‍ സ്വന്തം ബ്ലോഗില്‍ സിന്ധു എഴുതി-
സിന്ധു,
അവളൊരു ചുവന്ന
സിന്ധുവായിരുന്നു…
ചക്രവാള സീമകളിലെ
ചെന്തുടിപ്പുകള്‍
അവളുടെ
സിന്ദൂരമായിരുന്നു
തെരുവോരങ്ങളില്‍
ഉടയ്ക്കപ്പെട്ട ചില്ലുകളില്‍
വിരിഞ്ഞതവളുടെ
രകത ബിന്ദുക്കളായിരുന്നു
മുഷ്ഠി ചുരുട്ടിയെറിഞ്ഞ
വെളുത്ത ആകാശങ്ങളിലെ
രക്ത നക്ഷത്രമായിരുന്നു
ചെമ്പനീര്‍ പൂവായിരുന്നു…
ഇന്നലെകളിലെ
സ്പന്ദനങ്ങളിലെല്ലാം
സിന്ധു മാത്രം…
ഇന്ന്
ചന്ദനമണമുള്ള
അന്ധരുടെ
അന്തമില്ലാത്ത യാത്രയുടെ
സന്ത്യകളില്‍
സിന്ധു
സന്ധിയില്ലാതെ
പടിയിറങ്ങിയപ്പോള്‍,
ചന്തമില്ലാത്തവളായി…!!!
ഗന്ധമില്ലാത്തൊരു
ചെമ്പകപ്പൂവായി….!!!
അന്ധകന്‍ ചൊന്നത്
കേട്ടില്ലേ
സിന്ധു ഒരു
ചാന്തണിഞ്ഞ
ചന്തുവാണെന്ന്…!!!!

No comments:

Post a Comment

Note: Only a member of this blog may post a comment.