Saturday, May 14, 2011

കണ്ണൂരിന്റെ കരുത്തില്‍ കേരളം


കേരള ഭരണത്തിലേക്ക് യു ഡി എഫിനെ നയിക്കാന്‍ കരുത്തേകിയത് ചുവപ്പുകോട്ടകള്‍ തകര്‍ത്ത് കണ്ണൂരില്‍ മുന്നണി നേടിയ ചരിത്രവിജയമാണ്. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സീറ്റുകള്‍ യു ഡി എഫ് നേടുന്നത് ചരിത്രത്തിലാദ്യമാണ്. 2006ല്‍  രണ്ടിടത്തുമാത്രം
വിജയിച്ചിടത്താണ് ഇക്കുറി ഇരട്ടിയിലധികം സീറ്റ് കണ്ണൂരില്‍ യു ഡി എഫിന് നേടാനായത്. ഇരിക്കൂറും കണ്ണൂരും നിലനിര്‍ത്തിയെന്ന് മാത്രമല്ല, ഇടതിന്റെ കോട്ടകള്‍  നെടുകെ പിളര്‍ത്തി കൂത്തുപറമ്പിലും പേരാവൂരും അഴീക്കോടും വിജയക്കൊടി പറത്തിക്കൊണ്ടാണ് കണ്ണൂരിന്റെ  ചരിത്രത്തിലെ ഏറ്റവും വലിയ വിജയം യു ഡി എഫ് നേടിയത്. സര്‍വേ പ്രവചനക്കാരും രാഷ്ട്രീയ ചര്‍ച്ചാ വിദഗ്ധരുമൊക്കെ കണ്ണൂരില്‍ ഇടതുപക്ഷത്തിന് കല്‍പ്പിച്ച അപാരമായ മേധാവിത്വത്തെ തകര്‍ത്തെറിഞ്ഞാണ് യു ഡി എഫിന്റെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ അഭിമാനകരമായ വിജയം നേടിയത്. കണ്ണൂരിലെ ഈ വിജയം സംസ്ഥാന ഭരണത്തില്‍ നിര്‍ണായകവുമായി. ഇരിക്കൂറില്‍ കെ സി ജോസഫും, കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടിയും അവരുടെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ സിറ്റിംഗ് എം എല്‍ എമാരായ സി പി എമ്മിലെ കെ കെ ശൈലജ ടീച്ചറെയും എം പ്രകാശന്‍മാസ്റ്ററെയും കൊമ്പുകുത്തിച്ചാണ് പേരാവൂരില്‍ അഡ്വ.സണ്ണിജോസഫും അഴീക്കോട് കെ എം ഷാജിയും വിജയിക്കുന്നത്. ഇടതിന് രക്തസാക്ഷികളുടെ ഓര്‍മ്മകളയവിറക്കാനുള്ള കൂത്തുപറമ്പില്‍ കെ പി മോഹനനും വെന്നിക്കൊടി പാറിച്ചതോടെ കണ്ണൂരില്‍ ഇടതിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണമായി. പാര്‍ട്ടി ഗ്രാമങ്ങള്‍ മാത്രമുള്ള മട്ടന്നൂരിലെയും, ധര്‍മ്മടത്തെയും, പയ്യന്നൂരിലേയും കല്യാശേരിയിലേയുമൊക്കെ ഇടതുപക്ഷത്തിന്റെ വിജയം അത്ഭുതത്തിന് അവകാശമില്ലാത്തതുമാണ്.
 
ഒരു മന്ത്രി, രണ്ട് സിറ്റിംഗ് എം എല്‍ എ മാര്‍-യുഡിഎഫിന്റെ മുന്നേറ്റത്തില്‍ ഇടതിന് നഷ്ടപ്പെട്ടത് പ്രഗല്‍ഭരെ തന്നെയാണ്. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ മല്‍സരിപ്പിച്ചത് വ്യക്തമായ ചില കണക്കുകൂട്ടലുകളോടെയായിരുന്നു. യു ഡി എഫ് കോട്ടകളായ പള്ളിക്കുന്നും പുഴാതിയുമില്ലാത്ത കണ്ണൂരില്‍ കോണ്‍ഗ്രസ് വോട്ടുകളെ കൂടി വിഘടിപ്പിച്ച് ജയിക്കാനുള്ള തന്ത്രം. അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസിനകത്ത് തന്നെ പിന്തുണയില്ലെന്ന തോന്നുന്ന രീതിയില്‍ വലതുപക്ഷത്തെ അനുകൂലിക്കുന്നുവെന്ന് പ്രചാരമുള്ള ഒരു പത്രത്തിലെ ലേഖകനെ കൊണ്ട് എഴുതിപ്പിച്ച് പരമാവധി ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു. കെ സുധാകരന്റെ പിന്തുണ അബ്ദുള്ളക്കുട്ടിക്കില്ലെന്നു വരെ എഴുതിപടിപ്പിച്ചു. പരമ്പരാഗത കോണ്‍ഗ്രസുകാരുടെ പിന്തുണ ആദര്‍ശത്തിന്റെ ആള്‍രൂപമായി സ്വയം നടിക്കുന്ന കടന്നപ്പള്ളി രാമചന്ദ്രനായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. കണ്ണൂരില്‍ സി പി എം നേതാക്കള്‍ കടന്നപ്പള്ളിയുടെ പ്രചരണത്തിന് ഇറങ്ങാതിരുന്നതു പോലും കോണ്‍ഗ്രസിനെ പിണക്കേണ്ടെന്ന് കരുതിയാണത്രെ. ഇത്രയ്ക്ക് സമര്‍ത്ഥമായി പയറ്റിനോക്കിയിട്ടും കടന്നപ്പള്ളിക്ക് കാലിടറി. കണ്ണൂരിന്റെ മനസ് കോണ്‍ഗ്രസിനൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കെ സുധാകരനും പി രാമകൃഷ്ണനുമടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിവിടുന്ന ആവേശം മറി കടക്കാന്‍ ഇടതിന്റെ  കുടിലതന്ത്രങ്ങള്‍ക്കാകില്ലെന്ന് കണ്ണൂര്‍ തെളിയിച്ചു.
 
പേരാവൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കൂടിയായ ശൈലജ ടീച്ചര്‍ക്കേറ്റ തോല്‍വി സി പി എമ്മിന് കനത്ത പ്രഹരമായി. ഔദ്യോഗിക പക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന ശൈലജ ടീച്ചര്‍ പി ശശിയുടെ സ്ത്രീപീഡനവിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള അമര്‍ഷം പ്രതിഫലിക്കുന്നതായി പേരാവൂരിലെ ഫലം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ അഡ്വ. സണ്ണി ജോസഫിന്റെ ഊര്‍ജ്ജസ്വലതയ്ക്കും ആത്മാര്‍ത്ഥതയ്ക്കുമുള്ള അംഗീകാരം പേരാവൂരിലെ ജനങ്ങള്‍ നല്‍കി.ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ കൂട്ടുപിടിച്ചാണ് അഴീക്കോടും കൂത്തുപറമ്പിലും യു ഡി എഫിനെ പരാജയപ്പെടുത്താന്‍ ഇടതുമുന്നണി ശ്രമിച്ചത്. മതത്തിന്റെ പേരില്‍ തീവ്രവാദം വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന യൂത്ത്‌ലീഗ് നേതാവ് കെ എം ഷാജിയെ പരാജയപ്പെടുത്താന്‍ തീവ്രവാദ ശക്തികളുമായി സഖ്യം ചെയ്യുകയും ഇതേ സമയം വര്‍ഗ്ഗീയ വികാരമിളക്കി വിട്ട് ഹിന്ദു വോട്ട് നേടാന്‍ ശ്രമിക്കുകയും ചെയ്ത സി പി എമ്മിന്റെ കാപട്യത്തിനേറ്റ പ്രഹരമായി അഴീക്കോട്ടെ ഫലം. അഴീക്കോടും കണ്ണൂരും മുസ്ലിം സ്ഥാനാര്‍ത്ഥികളാണെന്ന് പ്രചരിപ്പിച്ചാണ് ഹിന്ദുവോട്ടുകള്‍ അനുകൂലമാക്കാന്‍ സി പി എം ഇവിടെ ശ്രമിച്ചത്. സിറ്റിംഗ് എം എല്‍ എയായ പ്രകാശന്‍മാസ്റ്റര്‍ക്കെതിരെ ഷാജി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. കൂത്തുപറമ്പിലും ഇതേ അടവാണ് സി പി എം പ്രയോഗിച്ചത്. കെ പി മോഹനനെ പരാജയപ്പെടുത്താന്‍ ഇവിടെ സി പി എമ്മും ബി ജെ പിയും ഒറ്റക്കെട്ടായിരുന്നു.  ന്യൂനപക്ഷവോട്ടില്‍ വിള്ളലുണ്ടാക്കാന്‍ ഐഎന്‍ എല്‍ നേതാവ് എസ് എ പുതിയവളപ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നാല്‍ ഇവിടെയും ഇടതിന്റെ അടവുകള്‍ പാളുന്നതാണ് കണ്ടത്. ഇരിക്കൂറില്‍ കെ സി ജോസഫിന്റെ തുടര്‍ച്ചയായ വിജയം ഒരിക്കല്‍കൂടി യു ഡി എഫിന്റെ ഈ ഉറച്ച കോട്ടയില്‍ വിള്ളല്‍ വീഴില്ലെന്ന് എതിരാളികളെ ഓര്‍മ്മിപ്പിക്കുന്നതായി

No comments:

Post a Comment

Note: Only a member of this blog may post a comment.