Wednesday, May 4, 2011

പിണറായിക്കെതിരെ അച്യുതാനന്ദന്റെ പുതിയ യുദ്ധം


തിരുവനന്തപുരം: ഫാരിസ് അബൂബക്കറിനെയും ബ്രിട്ടാസിനെയും കൂട്ടിയിണക്കിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പുതിയ സമരമുഖം തുറന്നു.ഇതോടെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇരുവരും ധാരണയിലെത്തിയ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പാളി.
ക്ലിഫ് ഹൗസില്‍ നടത്തിയ കാബിനറ്റ് ബ്രീഫിംഗിലാണ് മുഖ്യമന്ത്രി പിണറായ.ി വിജയനെതിരേ പുതിയ കലാപത്തിന്റെ ചെങ്കൊടി ഉയര്‍ത്തിയത്.ജോണ്‍ ബ്രിട്ടാസിന്റെ വിട്ടുപോക്കിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പിണറായി വിജയനെ ചൂണ്ടി വി.എസ് അച്യുതാനന്ദന്റെ വാമൊഴിവഴക്കം പുറത്തു വന്നു.പഴയ ഓരോ സംഭവങ്ങളും മനസില്‍ തികട്ടി വന്ന വി.എസ് പാര്‍ട്ടി സെക്രട്ടറിക്കെതിരേ പോരാളിയുടെ മെയ് വഴക്കത്തോടെ കൂരമ്പുകള്‍ എയ്യുകയായിരുന്നു.കൈരളി ചാനലിന്റെ എംഡിയായിരുന്ന ജോണ്‍ബ്രിട്ടാസ് മര്‍ഡോക്കിന്റെ അധീനതയിലുള്ള ചാനലിലേക്ക് പോയതിനെക്കുറിച്ച്  അയാളെ പ്രോത്സാഹിപ്പിച്ചിരുന്നവര്‍ മറുപടി നല്‍കണമെന്നാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മര്‍ഡോക്കിന്റെ കൂടെപ്പോയ ബ്രിട്ടാസെന്ന മാന്യനെക്കുറിച്ച് മറുപടി പറയേണ്ടത് അയാളെ പ്രോത്സാഹിപ്പിച്ചവരാണ്.പ്രഫഷണല്‍ അല്ലാത്ത കാരണങ്ങളാണോ ബ്രിട്ടാസ് കൈരളി ചാനല്‍ വിട്ടു പോകാന്‍ കാരണം എന്ന ചോദ്യത്തിന് പറയാന്‍ ഒക്കില്ല, അത്തരം കാര്യങ്ങള്‍ കാലം തെളിയിക്കും എന്നാണ് വി.എസ് മറുപടി നല്‍കിയത്.പാര്‍ട്ടി ഭരണഘടനയനുസരിച്ച് സെക്രട്ടറി സ്ഥാനത്തുള്ള അവസാന ടേം  പിണറായി വിജയന്‍ പൂര്‍ത്തിയാക്കുകയാണ്.ഇനി പിണറായിക്ക് അവസരമില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തിന്റെ വലം കൈയ്യായ ബ്രിട്ടാസ് മുന്‍കൂട്ടി ചാനല്‍ വിട്ടതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
 
വെറുക്കപ്പെട്ടവന്‍ എന്നു താന്‍ വിശേഷിപ്പിച്ച ഫാരിസ് അബുബക്കറിനെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്ന് വി.എസ് വീണ്ടും വ്യക്തമാക്കി.ഫാരിസ് അബൂബക്കറിന്റെ സിംഗപ്പൂര്‍ ബിസിനസും കേസും വി.എസ് വീണ്ടും പരാമര്‍ശിച്ചു.പണമുണ്ടാക്കാന്‍ എന്തു നീചകൃത്യവും ചെയ്യുന്ന ആളെ പാര്‍ട്ടിചാനലില്‍ ഉയര്‍ത്തിക്കാണിച്ചയാളാണ് ബ്രിട്ടാസ്. അതിന് അയാളെ പ്രോത്സാഹിപ്പിച്ചവര്‍ മറുപടി പറയേണ്ടി വരും. മര്‍ഡോക്കിന്റെ ചാനലിലേക്ക് പോയ പാര്‍ട്ടിചാനല്‍ മേധാവിയെ പ്രോല്‍സാഹിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ എന്തുപറയാനുണ്ടെന്നും  മുഖ്യമന്ത്രി  ചോദിച്ചു. മര്‍ഡോക്ക് ഉള്‍പ്പെടെയുള്ളവരെ എതിര്‍ക്കുന്ന പാര്‍ട്ടി ബ്രിട്ടാസിന് നല്‍കിയ പ്രോല്‍സാഹനം ഇതിനുവേണ്ടിയായിരുന്നോയെന്നു വ്യക്തമാക്കണം.ബ്രിട്ടാസിനെ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നിലപാട് പുനപരിശോധിക്കേണ്ടി വരും.തങ്ങളുടെ നിലപാട് ശരിയായിരുന്നോയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കട്ടെ.കാര്യങ്ങള്‍ കാലം തെളിയിക്കും എന്നും വി.എസ് കടത്തിപ്പറഞ്ഞു.ബ്രിട്ടാസിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത പാര്‍ട്ടി സെക്രട്ടറി അദ്ദേഹത്തിന് സമ്മാനമായി 12 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ നല്‍കിയതിനെതിരേ സിപിഎമ്മില്‍ വന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.ഇതിക്കുറിച്ചുള്ള ചോദ്യത്തിനോടും അധാര്‍മികമെന്നു പറഞ്ഞ വി.എസ് താന്‍ കാര്യമറിഞ്ഞിട്ടുണ്ട്,നോക്കട്ടെ എന്ന നിലപാടാണ്  വ്യക്തമാക്കിയത്.
 
സ്വരം കൂടുതല്‍ നന്നാക്കാനായാണ് ബ്രിട്ടാസ് തല്‍ക്കാലം പാര്‍ട്ടി ചാനല്‍ വിടുന്നത് എന്നാണ് യാത്രയയപ്പ് സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.കൈരളി ജീവനക്കാരുടെ യോഗത്തിലും സിപിഎം ബ്രാഞ്ച് യോഗത്തിലും ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ സിപിഎം അംഗങ്ങളിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളില്‍ നിന്നും പിരിച്ചെടുത്ത ഓഹരി മൂലധനം ഉപയോഗിച്ച്  മര്‍ഡോക്കിന്റെ വലംകൈയ്യായി പോയ ആള്‍ക്ക് സമ്മാനം നല്‍കിയത് പാര്‍ട്ടിക്ക് അപമാനമായാണ് വിലയിരുത്തല്‍.ഇതാണ് സിപിഎമ്മിന്റെ വിവിധ ബ്രാഞ്ച്് കമ്മിറ്റി തലം മുതലുള്ള വിലയിരുത്തലായി വന്നിട്ടുള്ളത്.പിണറായിക്കെതിരേ പടവാളേന്തിയ മുഖ്യമന്ത്രിക്ക് പക്ഷേ വീട്ടില്‍ കാലിടറിയെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.അനധികൃതമായി മുഖ്യമന്ത്രിയും മകനും സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കളുടെ മേല്‍ അച്യുതാനന്ദന്റെ മുഖ്യമന്ത്രി പദം തെറിക്കുമെന്ന നിലയെത്തിയതോടെ കടിപിടി തുടങ്ങി.സ്വത്തു ഭാഗം വയ്ക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രി വി.എസിന്റെ മകന്‍ അരുണ്‍കുമാറും ഇയാളുടെ സഹോദരീ ഭര്‍ത്താവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കംമൂത്ത് കയാങ്കളിയിലേക്ക് എത്തിയതോടെ അരുണ്‍കുമാറിന്റെ സഹോദരീ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് രഹസ്യവിവരം.

No comments:

Post a Comment

Note: Only a member of this blog may post a comment.