Friday, March 23, 2012

പിറവത്തു സംഭവിച്ചത്


ഓര്ത്തുഡോക്‌സ് മുഖ്യമന്ത്രിയെ നിലനിര്ത്താ ന്‍ ഓര്ത്തടഡോക്‌സുകാരും യക്കോബായ വിഭാഗത്തില്പ്പെ ട്ട അനൂപിനെ മന്ത്രിയാക്കാന്‍ യക്കോബായക്കാരും യുഡിഎഫിന് വോട്ടുചെയ്തു എന്നാണ് പിറവത്ത് ഇതുവരെ പോകാത്ത രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം .അവരോട് പിറവത്തെ ജനങ്ങള്‍ ക്ഷമിക്കട്ടെ. പിറവത്തുകാരോട്് സംസാരിക്കാത്ത ഇത്തരം നിരീക്ഷക ജീവികളുടെ വാക്കുകേട്ട് നമ്മുടെ നേതാക്കള്‍ ഇനിയും തെരഞ്ഞെടുപ്പുകളില്‍ സമുദായ നേതാക്കളുടെ വീടുകളും അരമനകളും കയറി ഇറങ്ങും .അവരോട് സഹതപിക്കാം.പിറവത്ത് കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മുടെ നേതാക്കളുടെ സംശയം ഇനിയും വിട്ടുമാറിയിട്ടില്ല. അവര്‍ ഓര്ത്ത്ഡോക്‌സ് യക്കോബായ വോട്ടുകള്‍ എത്ര കിട്ടിയെന്ന് എണ്ണികൊണ്ടേയിരിക്കും. വ്യക്തമായ ഒന്നുണ്ട് തെരഞ്ഞടുപ്പ് വിജ്ഞാപനത്തിനുമുമ്ബ് തന്നെ ഭൂരിപക്ഷം പേരും രണ്ടു വിഭാഗത്തില്‍ പെട്ടവരായി മാറി കഴിഞ്ഞിരുന്നു..യുഡിഎഫുകാരും എല്ഡിനഎഫുകാരും...സഭ പറയുന്നവര്ക്ക്ഭ വോട്ടു ചെയ്യുമെന്ന് തോന്നിച്ചവര്‍ വിരലെണ്ണാവുന്നവര്‍ മാത്രം.എന്നാല്‍ അരമനകളില്‍ കയറിയിറങ്ങിയവര്‍ തോല്വിയയുടെ കാരണം വര്ഗ്ഗീനയ ശക്തികളുടെ ഏകീകരണമെന്ന് കണ്ടെത്തുന്നതാണ് വിരോധാഭാസം. പാര്ട്ടി അനുഭാവികളുടെ വോട്ടുകിട്ടാന്‍ ബിഷപ്പുമാരെ കാണേണ്ടതില്ലെന്ന് തിരിച്ചറിഞ്ഞാല്‍ ഇത്തരം കാരണം കണ്ടെത്തലുകള്‍ സിപിഎം നേതാക്കളില്‍ നിന്ന് ഇനിയുണ്ടാകില്ല.മറു വശത്ത് ഭരണത്തെ സ്വന്തം പാര്ട്ടി ക്കാരെകൊണ്ട് കുറ്റപ്പെടുത്താന്‍ അവസരം ഒരുക്കാതിരുന്നാല്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വിജയിക്കാന്‍ സമുദായവോട്ട് തിട്ടപ്പെടുത്തി നേതാക്കള്ക്ക്ന സമയം കളയേണ്ടിയും വരില്ല..യഥാര്ത്ഥ ത്തില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയ്ക്ക് യുഡിഎഫ് വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് പിറവത്തെ വന്‍ വിജയത്തിനു കാരണം. കോണ്ഗ്രവസ്സുകാരില്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി എല്ലാവരുടേയും നേതാവായി മാറിക്കഴിഞ്ഞു.ആന്റണിയുടെ വിനയവും കരുണാകരന്റെ സ്പീഡും ഉമ്മന്‍ ചാണ്ടിയില്‍ കോണ്ഗ്രഞസ്സുകാര്‍ കാണുന്നു. കുറച്ചുകാലമെങ്കിലും കോണ്ഗ്രാസ്സ് രാഷ്ട്രീയം ഉമ്മന്‍ ചാണ്ടിയില്‍ കേന്ദ്രീകരിക്കും. തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് മുതല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരണോ വേണ്ടയോ എന്ന വിധിയെഴുത്തെന്നാണ് പിറവത്ത് മുഴങ്ങിക്കേട്ടത്. ഭരണത്തിന്റെ വിലയിരുത്തലെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞതോടെ പിറവത്തെ കോണ്ഗ്രളസ്സുകാര്‍ ആശങ്കയിലായി.തോറ്റാല്‍ ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കുമെന്ന് ഓരോ കോണ്ഗ്ര്സ്സുകാരനും ഭയപ്പെട്ടു. ടി.എം.ജേക്കബിന് ഇതുവരെ വോട്ടുച്ചെയ്യാത്തവരും എം.ജെ.ജേക്കബിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നിരവധി കോണ്ഗ്രലസ്സുകാര്‍ പിറവത്തുണ്ട് അവര്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി അനൂപിന് വോട്ടുചെയ്തു. എന്നാല്‍ തിരുമാറാടിപോലുളള സ്ഥലങ്ങളില്‍ ടി.എം.ജേക്കബിനോടുളള സ്നേഹവും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതേസമയം ഓര്ത്തലഡോക്‌സ് യക്കോബായ വിഭാഗങ്ങളിലെ സിപിഎംകാര്‍ പതിവ് തെറ്റിക്കാതെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് ഇത്തവണയും വോട്ടുചെയ്തത്. . ശെല്വിരാജിന്റെ രാജിയും ,സിന്ധു ജോയ്‌ക്കെതിരെയുളള പരാമര്ശ്വും പിറവത്ത് ഏശിയോ എന്ന് ചോദിച്ചാല്‍.ഏശി.. പക്ഷേ പലരും പറയുന്ന രൂപത്തിലല്ല.യുഡിഎഫുകാരനെ കൂടുതല്‍ യുഡിഎഫുകാരനാക്കാനും എല്ഡിശഎഫുകാരനെ കൂടുതല്‍ എല്ഡി്എഫുകാരനാക്കാനും വിഷയങ്ങള്‍ ഉപകരിച്ചു. കവലകളിലും വീടുകളിലുമുളള സ്വകാര്യ ചര്ച്ച കളില്‍ സ്വന്തം പാര്ട്ടി യെ അവര്‍ ന്യായീകരിച്ചു.എല്ലാവിഷയങ്ങളും പിറവത്ത് ചര്ച്ചയ ചെയ്തതും .ആന്റണി,വി.എസ്സ്,പിണറായി മുതല്‍ ഉഴവൂര്‍ വിജയനും സേനാപതി വേണുവും വരെയുളളവരുടെ പ്രസംഗങ്ങളും ..പ്രചാരണകോലാഹലങ്ങളും കടുത്ത മത്സരമെന്ന പ്രതീതി സൃഷ്ടിച്ചു.വോട്ടുചെയ്യാന്‍ ഇഷ്ടപ്പെടാത്തവരെ പിറവത്ത് കണ്ടില്ല.ആര്ക്കാ ണ് വോട്ട ്‌ചെയ്യുന്നതെന്ന് പലരും തുറന്ന് പറഞ്ഞു.ഫലമോ. നാട്ടിലില്ലാത്തവരും പോളിംഗ് ബൂത്തിലെത്താന്‍ നിവൃത്തിയില്ലാത്തവരും ഒഴികെ എല്ലാവരും വോട്ടുചെയ്യാനെത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരുടെ വോട്ടാണ് നിര്ണ്ണാടയകമെന്നാണല്ലോ വെയ്പ് .ഇവര്‍ ആര്ക്ക് വോട്ട് ചെയ്‌തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുളളു.ഒരു കൂട്ടര്‍ എതിരാളികള്‍ പോലും ഇഷ്ടപ്പെടുന്ന യാതൊരാരോപണങ്ങളും ഇതുവരെ കേള്ക്കാാത്ത എം.ജെ.ജേക്കബിനെ തുണച്ചപ്പോള്‍ മറുകൂട്ടരാകട്ടെ പിറവത്തിന് ഒരു മന്ത്രിയെ ലഭിക്കാനും, വലിയ കുറ്റങ്ങള്‍ പറയാനില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്ത്താ നും വോട്ടുചെയ്തു. മദ്യമാണ് തെരഞ്ഞെടുപ്പ് ഫലം നിര്ണ്ണങയിച്ചതെന്നാണ് മറ്റൊരു കണ്ടെത്തല്‍. തെരഞ്ഞെടുപ്പുകളില്‍ മുന്നണികള്‍ മദ്യമൊഴുക്കുന്നതാകട്ടെ രഹസ്യവുമല്ലല്ലോ..പിറവത്താകട്ടെ ഒരു മുന്നണിയും അക്കാര്യത്തില്‍ പിന്നില്‍ പോയില്ല. എന്നാല്‍ എത്ര മദ്യപിച്ചാലും നഷ്ടപ്പെടാത്തതാണ് പിറവത്തുകാരുടെ രാഷ്ട്രീയ ബോധം. ആരു മദ്യം നല്കി്യാലും കാലുമാറില്ല.രാഷ്ട്രീയം മാറി വോട്ടു ചെയ്തപ്പോഴൊക്കെ അവര്ക്ക് തക്കതായ കാരണമുണ്ടായിരുന്നു.മദ്യം നല്കിള വോട്ടു മറിച്ചുവെന്ന ആരോപണത്തിലൂടെ സ്വന്തം പാര്ട്ടി അനുഭാവികളെയാണ് നേതാക്കള്‍ അപമാനിക്കുന്നതെന്നോര്ത്താ ല്‍ നന്ന്. വോട്ട് കിട്ടണമെന്ന് ആഗ്രഹമില്ലാതെയാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്ത്തി ച്ചത്.പക്ഷേ സംസ്ഥാന നേതാക്കള്‍ ഉദ്ദേശിച്ചതുപോലെ മുഴുവന്‍ വോട്ടും എല്ഡിിഎഫിന് മറിച്ചുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.എന്‍ എസ്സ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും ആഹ്വാനം അനൂപിനെ ജയിപ്പിച്ചുവെന്ന തമാശകള്‍ വരും ദിവസങ്ങളില്‍ കേട്ടാലും അത്ഭുതപ്പെടാനില്ല. ആരോപണങ്ങളും അവകാശവാദങ്ങളും ഇനിയും തുടരും എന്തൊക്കെ ആയാലും പിറവത്തെ ജനങ്ങള്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഒരു പെരുന്നാളായിരുന്നു ഹോട്ടലുകളിലും ചായപീടികകളിലും നല്ല തിരക്ക് ,രാഷ്ട്രീയ പ്രവര്ത്തനകന്മാര്ക്ക്ട സംസ്ഥാന നേതാക്കളെ അടുത്ത് കിട്ടിയ സന്തോഷം പൊതുവെ സത്ക്കാര പ്രിയരായ പിറവത്തുകാര്‍ കിട്ടിയ അവസരം വിനിയോഗിച്ചു.. നേതാക്കള്ക്കും സന്തോഷം.ദിവസവും ചാനല്‍ ചര്ച്ചസകള്‍..എല്ലാ ചാനലുകളിലും മുഖം കാണിച്ച്‌ പ്രാദേശിക നേതാക്കള്‍ താരങ്ങളായി.ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ വികസനങ്ങളില്‍ നാട്ടുകാര്ക്കായണെങ്കില്‍ പെരുത്ത് സന്തോഷം.ചുരുക്കി പറഞ്ഞാല്‍ പിറവത്തുകാര്‍ തെരഞ്ഞെടുപ്പിനെ ഉത്സവമാക്കി ജനാധിപത്യം ആഘോഷിച്ചു

Wednesday, March 21, 2012

ഉമ്മന്‍ ചാണ്ടി നിങ്ങള്‍ ധീരതയോടെ മുന്നേറുക; സിപിഎം നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കട്ടെ

തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും പരാജയവും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പുതുമയുള്ള കാര്യമല്ല. ഒരു തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും മറ്റൊരു തെരഞ്ഞടുപ്പില്‍ ജയിക്കകയും ചെയ്യുക രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. എന്നാല്‍ പിറവത്തെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അങ്ങനെ തള്ളി കളയേണ്ട സാധാരണ സംഭവം അല്ല. പണവും മദ്യവും ഒഴുക്കി കോണ്‍ഗ്രസ് നേടിയ വിജയം എന്ന് സിപിഎം ഈ തോല്‍വിയെ വിലയിരുത്തുമ്പോഴെ വ്യക്തം എത്രമാത്രം നിരാശരും ദുഃഖിതരുമാണ് സിപിഎം ഈ തോല്‍വിയില്‍ എന്ന്.

സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ പാരമ്പര്യം, അറിവ്, പക്വത, പരിചയം എന്നിവ എല്ലാം പൂര്‍ണമായും ഇടത് മുന്നണിക്ക് അനുകൂലമായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. സ്വന്തം സ്ഥാനാര്‍ത്ഥി എന്ന നിലില്‍ സിപിഎമ്മിന്റെ പാര്‍ട്ടി മെഷിനറി മുഴുവന്‍ എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി തന്നെ ഇവിടെ പ്രവര്‍ത്തിച്ചു. മുല്ലപ്പെരിയാറും സഭാ പ്രശ്നവും ആറ്റുകാല്‍ അമ്മയും വരെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സിപിഎം ഉപയോഗിച്ചു. എന്നിട്ടും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ വെറും 157 വോട്ടിന് മാത്രം ഭൂരിപക്ഷത്തില്‍ തോറ്റ മണ്ഡലം ഇടത് മുന്നണിക്ക് ഇക്കുറി നഷ്ടമായത് 12, 000 ത്തില്‍ അധികം വോട്ടുകള്‍ക്കെന്നോര്‍ക്കാണം.

ഇതു വ്യക്തമാക്കുന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടരുന്ന നയങ്ങളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. പിറവം തെരഞ്ഞടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വില ഇരുത്തല്‍ ആയിരിക്കുമെന്ന് യുഡിഎഫില്‍ പറയാന്‍ ധൈര്യം ഉണ്ടായിരുന്നത് മന്ത്രി ഷിബു ബേബി ജോണിന് മാത്രം ആയിരുന്നെങ്കില്‍ ഇടതു മുന്നണി നേതാക്കളില്‍ മിക്കവരും തന്നെ ഇതു ആവര്‍ത്തിച്ചിരുന്നു. പിറവത്തെ അനൂപ് ജേക്കബിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ രീതിയോടുള്ള ജനങ്ങളുടെ അംഗീകാരം തന്നെയാണ്.

ഉമ്മന്‍ ചാണ്ടിയുടെ മികവുറ്റ അതിവേഗം ബഹുദൂരം ഭരണം കേരളത്തെ സംബന്ധിച്ചടുത്തോളം പുതുമ ഉള്ളതും വ്യത്യസ്തവുമാണ്. മുഖ്യ മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വേഗതയും സുതാര്യതയും ലോകം മുഴുവന്‍ മാതൃക ആക്കേണ്ടതാണ്. മുഖ്യ മന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടി മാത്രം മതി ജനങ്ങളോട് എത്രമാത്രം അടുത്താണ് മുഖ്യമന്ത്രി എന്നു മനസ്സിലാക്കാന്‍. ഇതിനെല്ലാം ഉള്ള അംഗീകാരമാണ് അനൂപിനുപിറവത്തെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പിറവം ഒരു യുഡിഎഫ് കുത്തക മണ്ഡലം അല്ല എന്നത് കണക്കിലെടുക്കുമ്പോഴാണ് ഈ അംഗീകാരത്തിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുക.

ഈ വിജയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് വലിയ ആത്മ വിശ്വാസമാണ് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. ഞാണിന്മേല്‍ കളിക്കുന്ന സര്‍ക്കാര്‍ എന്ന പേരുദോഷം ഇതോടെ മാറുകയാണ്. നെയ്യാറ്റിന്‍കര ഉപ തെരഞ്ഞടുപ്പില്‍ ഇതേ സാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാവുന്ന ചുവരെഴുത്തുകള്‍. ഈ തെരഞ്ഞെടുപ്പോടെ കൂടുതല്‍ ദുര്‍ബലം ആകുമെന്ന് കരുതിയ സര്‍ക്കാര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതുകൊണ്ട് തന്നെ ഇനിയും ഏറെ ഉതത്തവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ട്.

ഊ തെരഞ്ഞടുപ്പില്‍ എന്തു സംഭവിച്ചു എന്ന് സിപിഎം നേതാക്കള്‍ സ്വയം ചിന്തിച്ചു പഠിക്കട്ടെ. ഇപി ജയരാജിനെപ്പോലെയുള്ള ധാര്‍ഷ്ട്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു നേതാവിനെ പിറവം പോലൊരു സ്ഥലത്ത് തെരഞ്ഞടുപ്പ് ചുമതല ഏല്‍പ്പിച്ചത് ശരിയായോ എന്നാണ് സിപിഎം ആദ്യം വില ഇരുത്തേണ്ടത്. കണ്ണൂരെ സാഹചര്യമല്ല മധ്യ തിരുവതാംകൂറില്‍ എന്നു സിപിഎം ഇനിയും പഠിച്ചിട്ടില്ല എന്നു വേണം ഇതു വഴി കരുതാന്‍.

ഒരു ആലോചനയും ഇല്ലാതെ എന്തിനെയും എതിര്‍ത്തു കൊണ്ട് ചാടി ഇറങ്ങുന്ന സിപിഎമ്മിന്റെ രാഷ്ട്രീയം മാറ്റേണ്ടതുണ്ട്. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടിയതിനെ സിപിഎം എതിര്‍ക്കുന്നത് മാത്രം എടുക്കുക. കാല്‍ നൂറ്റാണ്ടിലധികം സിപിഎം ഭരിച്ച ബംഗാളിലും ത്രിപുരയിലും അടക്കം ഇന്ത്യയിലെ ഒട്ടു മിക്കസംസ്ഥാനങ്ങളിലും പെന്‍ഷന്‍പ്രായം 58-ഉം 60-ഉം ആണ്. ഇവിടെ യുവജനങ്ങളുടെകൈയ്യടി വാങ്ങാന്‍ വേണ്ടി ആരും അതിന് തയ്യാറാവാതെ ഇരുന്നപ്പോഴാണ് മന്ത്രി കെഎം മാണി ആ പൂച്ചയുടെ കഴുത്തില്‍ മണികെട്ടിയത്. സര്‍ക്കാര്‍ എന്നാല്‍ തൊഴിലുകള്‍ നല്‍കേണ്ട സ്ഥാപനമാണ് എന്ന സിപിഎമ്മിന്റെ പഴഞ്ചന്‍ സങ്കല്‍പ്പമാണ് ഈ എതിര്‍പ്പിന്റെ കാരണം. സര്‍ക്കാര്‍ തൊഴില്‍ നല്‍കാനുള്ള സ്ഥാപനമല്ല, പ്രത്യേക തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കനുള്ള സ്ഥാപനമാണ്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായം വര്‍ദ്ധനയും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വേട്ടിക്കുറയ്ക്കലും ഒക്കെ ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിന് ചെയ്യേണ്ടി വരും. ഇതിനെയൊക്കെ കണ്ണടച്ച് എതിര്‍ത്താല്‍ വിവരം ഉള്ള ജനങ്ങള്‍ അത് തിരിച്ചറിയുകയും ചെയ്യും. അതാണ് പിറവത്ത് സംഭവിച്ചത്. അപൂര്‍വ്വമായ ഈ വിജയം നേടിയ അനൂപ് ജേക്കബിനും ഉമ്മന്‍ ചാണ്ടിക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.

Sunday, March 11, 2012

ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക കൈപ്പറ്റിയ ഇടത് എം.എല്‍.എമാര്‍


രാജി വച്ച സി.പി.എം എം.എല്‍.എ, ആര്‍. ശെല്‍വരാജിന്റെ മണ്ഡലമായ നെയ്യാറ്റിന്‍കരയിലെ പദ്ധതികള്‍ക്കായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 19 കോടി രൂപ വശത്താക്കാന്‍ നല്‍കിയതാണെന്ന ആരോപണം സിപിഎമ്മിന്റെ തന്നെ നേതാക്കളെ തിരിഞ്ഞു കൊത്തുന്നു. പാഞ്ചിക്കാട്ട് കടവ് പാലത്തിന് 16 കോടിയും നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് മൂന്ന് കോടിയും സര്‍ക്കാര്‍ അനുവദിച്ചതാണ് ശെല്‍വരാജിനെ രാജിവയ്പിക്കാനായി നല്‍കിയതെന്ന രീതിയിലുള്ള പ്രചരണം നടത്തുവാന്‍ സി.പി.എം നേതാക്കന്മാരെ പ്രേരിപ്പിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടെ 65 പ്രതിപക്ഷ എം.എല്‍എമാര്‍ക്ക് പൊതുമാരാമത്ത് വകുപ്പ് വിവിധ പദ്ധതികള്‍ക്കായി 264 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖകള്‍ പുറത്തുവിട്ടതോടെ സിപിഎമ്മിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു എന്നു മാത്രമല്ല, ഇപ്പോള്‍ അത് അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണ്.

ആര്‍. ശെല്‍വരാജിനേക്കാള്‍ ഇരട്ടി തുക വരെ കൈപ്പറ്റിയ ഇടത് എം.എല്‍.എമാരുണ്ട്. സ്വന്തം മണ്ഡലത്തിന്റെ വികസനത്തിന് പണം ചോദിച്ചു വാങ്ങിയ എല്ലാ എം.എല്‍.എമാരെയും സംശയിക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നേതാക്കന്മാരും അണികളും. എം.എല്‍.എമാര്‍ക്ക് പണം അനുവദിച്ചത് സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം പല എം.എല്‍.എമാരെയും വെട്ടിലാക്കി. ശെല്‍വാരാജിനെ വശീകരിക്കാന്‍ നല്‍കിയതുപോലെയല്ല, തനിക്ക് നല്‍കിയ 49 കോടിയെന്ന് അരൂര്‍ എം.എല്‍എ. എ.എം.ആരിഫ് പറഞ്ഞു. നെയ്യാറ്റിന്‍കരയുടെ വികസനത്തിന് അനുവദിച്ച് കിട്ടിയ പണം തന്റെ രാജിക്കുള്ള പോക്കറ്റ് മണിയല്ലെന്ന് ആര്‍ ശെല്‍വരാജ് തറപ്പിച്ച് പറയുന്നു.

നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റികരയില്‍ പാലം പണിക്ക് 16 കോടി അനുവദിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. അരൂര്‍ എം.എല്‍എ. ആരിഫിന്റെ മണ്ഡലത്തിലെ പാലത്തിന് അനുവദിച്ച 49 കോടിയും വിവാദമായതോടെ ആരുടെയും ഔദാര്യമല്ല വികസനത്തിന് അനുവദിച്ച തുകയെന്ന് ആരിഫ് പറയുന്നു. 264 കോടി രൂപയാണ് 65 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കായി നാലുമാസത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. വിഎസ്സിന്റെ മണ്ഡലത്തില്‍ 8.4 കോടിയും കോടിയേരിയുടെ മണ്ഡലത്തില്‍ 8.5 കോടിയും നല്‍കിയതും ഇതില്‍ പെടുന്നുണ്ട്.

രാജിവച്ച സിപിഎമ്മിന്റെ ശെല്‍വരാജിനെ പ്രലോഭിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിലെ പാലത്തിന് കഴിഞ്ഞ ദിവസം വന്‍ തുക അനുവദിച്ചു എന്ന ഇടത് ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ പൊതുമരാമത്തു മന്ത്രി പി.കെ. ഇബ്രാഹിംകുഞ്ഞ് പദ്ധതിക്ക് അനുമതി നല്‍കിയതാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിയമസഭാ രേഖകള്‍ തന്നെ ഇതിനു തെളിവുണ്ട്. നിയമസഭയില്‍ ചട്ടം 304 പ്രകാരം സെല്‍വരാജ് എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ 2011 ജൂലൈ 11നു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. പാഞ്ചിക്കാട് പാലത്തിന് 2005ല്‍ 526 ലക്ഷം രൂപയുടെ ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയിരുന്നു.

എന്നാല്‍ മരാമത്തു വകുപ്പിന്റെ നിരക്ക് പുതുക്കിയതിനെ തുടര്‍ന്ന് ഈ തുകയ്ക്കു പാലം പണി തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ തുക ലാപ്‌സായി. 2009ല്‍ 840 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കിയില്ല. ഇടതു സര്‍ക്കാര്‍ വേണ്ടെന്നുവച്ച പാലത്തിനുവേണ്ടി ശെല്‍വരാജ് 13-ാം നിയമസഭ തുടങ്ങിയപ്പോള്‍ത്തന്നെ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. 16 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ തയാറാക്കി വരികയാണെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് ഈ പണിക്കു ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കുമെന്നും മരാമത്ത് മന്ത്രി 2011 ജൂലൈ 11നു മറുപടി നല്‍കി.

നിയമസഭയില്‍ നല്‍കിയ ആ ഉറപ്പാണ് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ഉത്തരവായത്. 22.32 മീറ്റര്‍ വീതം നീളമുള്ള നാലു സ്പാനോടുകൂടിയ ഈ പാലം പണിയുന്നതിനു സ്ഥലമെടുപ്പ് ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ക്കാണു 16 കോടി അനുവദിച്ചത്. ഈ പ്രദേശത്തിന്റെ ദീര്‍ഘകാലത്തെ മുറവിളിയായിരുന്നു ഈ പാലം. തകര്‍ന്നു വീഴാറായ നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയണമെന്നതും ദീര്‍ഘകാല ആവശ്യമാണ്. ചീഫ് എന്‍ജിനീയര്‍ (കെട്ടിട വിഭാഗം) സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമാണ് കെട്ടിട നിര്‍മാണത്തിനു മൂന്നുകോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.

ഒറ്റപ്പാലം എംഎല്‍എ എം. ഹംസ(സിപിഎം)യുടെ ദീര്‍ഘകാല ആവശ്യമായിരുന്നു അവിടെ ഫിലിം സിറ്റിക്കു സ്ഥലം അനുവദിക്കണമെന്നത്. സ്ഥലം പോലും എടുക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ച് ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തി ലാപ്‌സാക്കുകയും ചെയ്തു. തുടര്‍ന്നു ഹംസ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുകയും മുഖ്യമന്ത്രി യോഗം വിളിച്ചു ജലസേചന വകുപ്പിന്റെ പക്കലുള്ള നാലേക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കണയാമ്പുറത്ത് 12.50 കോടി രൂപയുടെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനത്തിനു തുടക്കമിടുകയും ചെയ്തു.

അരൂര്‍ എംഎല്‍എ എ.എം. ആരിഫിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തൈക്കാട്ടുശേരി പാലത്തിനു 49.50 കോടി അനുവദിച്ചു. കൂടാതെ ഈ മണ്ഡലത്തിലുള്ള വക്കയില്‍ പാലത്തിന് ഒരു കോടിയും അനുവദിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ 8.40 കോടിയും ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ മണ്ഡലമായ തലശേരിയില്‍ 8.50 കോടിയും അനുവദിച്ചു. എം.എ. ബേബിയുടെ കുണ്ടറ മണ്ഡലത്തിനു 11.70 കോടി ലഭിച്ചു. പി.കെ. ഗുരുദാസന്‍ കൊല്ലം 23.25 കോടി, ജി.എസ്. ജയലാല്‍ ചാത്തന്നൂര്‍ 11.20 കോടി, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍-7.30 കോടി, ഇ.കെ. വിജയന്‍ നാദാപുരം -6.15 കോടി, തോമസ് ഐസക്കിന്റെ ആലപ്പുഴയ്ക്കു 3.40 കോടിയും ലഭിച്ചു.

സാധാരണ സാഹചര്യങ്ങളില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ സഹായം ലഭിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നെയ്യാറ്റിന്‍കരക്കു ശേഷം പദ്ധതി തുക ആര് , ആര്‍ക്ക്, എന്ന് അനുവദിച്ചു എന്നൊക്കെ ഭൂതക്കണ്ണാടിയിലൂടെ പരിശോധിച്ചു വരികയാണ് ഇടത് നേതൃത്വം. ഘടകകക്ഷിക്കാരെ മാത്രമല്ല സംശയം, ഇനിയും പാലം വലിക്കാനിടയുള്ള കൂറുമാറ്റക്കാരും ജനവഞ്ചകരുമായ സഖാക്കളുണ്ടോ എന്നും കണ്ടെത്തണം. ഗ്രൂപ്പിസം കൊടികുത്തി വാഴുന്ന സി.പി.എമ്മിനുള്ളില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. കൂടൂതല്‍ ഫണ്ട് ലഭിക്കുന്ന എം.എല്‍.എമാര്‍ക്കെതിരേ പ്രാദേശികതലത്തില്‍ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവര്‍ ഇയാള്‍ മറുകണ്ടം ചാടാന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരണം നടത്താന്‍ ഇടയുണ്ട്. അതുകൊണ്ട് പല എം.എല്‍.എമാര്‍ക്കും സ്വന്തം മണ്ഡലത്തില്‍ എന്തെങ്കിലും വികസന പ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനായി സര്‍ക്കാര്‍ ഫണ്ട് ചോദിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.