Sunday, May 15, 2011

വി.എസിനു മുഖ്യമന്ത്രിയാക്കാന്‍ കുതിരക്കച്ചവടത്തിനില്ലെന്ന് പിണറായിയും കോടിയേരിയും


 ശക്തമായ പ്രതിപക്ഷമായി ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന വാഗ്്ദാനവുമായി പ്രതിപക്ഷ നേതൃക്കുപ്പായമണിയാന്‍ വി.എസ് അച്യുതാനന്ദന്‍ തയാറെടുക്കുന്നു.എന്നാല്‍ വിഎസിന്റെ  നീക്കങ്ങള്‍ക്ക് തടയിടാന്‍ ഒരു മുഴം മുമ്പേ ഏറുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കോടിയേരിയും രംഗത്തെത്തി.
കുതിരക്കച്ചവടത്തിനില്ലെന്നാണ് പിബി അംഗങ്ങളായ ഇരുവരും വി.എസിന്റെ പ്രസ്ത്ഥാവന വരുന്നതിനു മുമ്പ് വ്യക്തമാക്കിയത്.അതായത് ഒന്നാഞ്ഞു ശ്രമിച്ചാല്‍  കയ്യാലപ്പുറത്തെ തേങ്ങ പോലെയിരിക്കുന്ന ചിലരെ ഇപ്പുറത്തേക്ക് വീഴ്ത്താനാകുമെന്നും എന്നാല്‍ വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി തങ്ങള്‍ അതിനു മുതിരില്ലെന്നുമാണ് ഇരുവരും പ്രഖ്യാപിച്ചിരിക്കുന്നത്.യുഡിഎഫില്‍ ചിലപ്പോള്‍ അപ്പുറത്തു നിന്നും  ഇപ്പുറത്തേക്ക് വലിച്ചാല്‍ വീഴുന്നവരുണ്ടെന്നാണ് ഇരുവരും കണ്ടെത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവ് ആരായിരിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും  പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.തല്ലിക്കൂട്ടിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനായി ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതായത് പ്രതിപക്ഷ നേതാവാകാനും മുഖ്യമന്ത്രിയാകാനും തയാര്‍.എന്നാല്‍ വി.എസിന്റെ ഈ ആഗ്രഹം എന്തു വിലകൊടുത്തും സഫലമാക്കാതിരിക്കാനാണ് പിണറായിയും കോടിയേരിയും തീരുമാനിച്ചിരിക്കുന്നത്.തനിക്ക് കിട്ടിയില്ലെങ്കിലും വേണ്ട അവനും കിട്ടാതിരിക്കട്ടെ എന്ന നയമാണ് പിണറായിയുടേതും കോടിയേരിയുടേതും.കുതിരക്കച്ചവടത്തിലൂടെ അധികാരത്തിലെത്താന്‍ എല്‍ഡിഎഫ് ശ്രമിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് വി.എസിന്റെ അതി മോഹങ്ങള്‍ക്കുള്ള മറുപടിയാണ്.നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതോടെ അത് വി.എസിന്റെ പുതിയ നിലപാടിനോടുള്ള വെല്ലുവിളിയുമായി.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിബി അംഗം നിലവിലുള്ളപ്പോള്‍ താങ്കള്‍ തള്ളണ്ട എന്നാണ് പിണറായിയും കോടിയേരിയും വി.എസിന് നല്‍കിയിരിക്കുന്ന സന്ദേശം.

No comments:

Post a Comment

Note: Only a member of this blog may post a comment.