Monday, May 9, 2011

ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ സി.പി.എം സ്ഥാനാര്‍ത്ഥി തോല്‍വി സമ്മതിച്ചു


കല്‍പ്പറ്റ: ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പേ സി.പി.എം സ്ഥാനാര്‍ത്ഥി തോല്‍വി സമ്മതിച്ചു.
കല്‍പറ്റ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പി.എ മുഹമ്മദാണ് മാധ്യമങ്ങളോട് തോല്‍വിസമ്മതിച്ചിരിക്കുന്നത്.

യു.ഡി.എഫിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് കല്‍പറ്റയെന്നാണ് പി.എ മുഹമ്മദ് ഇതിന് നല്‍കുന്ന വിശദീകരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം കിട്ടിയില്ലെന്നും. എതിരാളിയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ്‌കുമാര്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് പി.എ മുഹമ്മദ് പറയുന്നത്.
കല്‍പറ്റയില്‍ ഇതാദ്യമായാണ് സി പി എം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണി വിട്ടതോടെയാണിത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി എ മുഹമ്മദ് പിണറായി വിജയന്റെ വിശ്വസ്തനാണ്.

കല്‍പറ്റയില്‍ ഒരു വി.എസ് പക്ഷക്കാരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് പിണറായി പി.എ. മുഹമ്മദിനെ പോരാട്ടത്തിനിറക്കിയത്. എല്‍.ഡി.എഫ് വിട്ട വീരേന്ദ്രകുമാറിന് ചുട്ട മറുപടി നല്‍കാന്‍ പിണറായി തീരുമാനിച്ചതാവാം എന്ന നിഗമനത്തില്‍ പലരും എത്തിച്ചേരുകയും ചെയ്തു. പക്ഷേ വയനാട്ടില്‍ ഏറ്റവും കൂടുതല്‍ ജനകീയ ബന്ധങ്ങളുള്ള സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടും പ്രചാരണരംഗത്ത് മുന്നണിയും സിപിഎമ്മും വലിയ ആത്മവിശ്വാസവും ഉണര്‍വും പ്രകടിപ്പിച്ചതുമില്ല.

പി എ മുഹമ്മദ് പരസ്യമായി തോല്‍വി സമ്മതിച്ചതോടെ വെട്ടിലായിരിക്കുന്നത് ജില്ലയിലെ വി എസ് പക്ഷക്കാരാണ്. വി എസ് പക്ഷത്തിനാണ് ജില്ലയില്‍ മുന്‍തൂക്കം എന്നത് തന്നെ കാരണം.
പി എ മുഹമ്മദിന്റെ അഭിപ്രായത്തോട് പ്രതികരിക്കേണ്ടെന്നാണ് വി എസ് ഇപ്പോഴത്തെ തീരുമാനം.

No comments:

Post a Comment

Note: Only a member of this blog may post a comment.