Sunday, July 31, 2011

'പരിവര്‍ത്തിതൊ' ബംഗാള്‍


34 വര്‍ഷത്തെ സി.പി.എം. ഭരണത്തിനു ശേഷം ബംഗാളില്‍ അധികാരത്തിലേറിയ മമതാ ബാനര്‍ജിയുടെ ഗവണ്‍മെന്റിനെക്കുറിച്ച് വിലയിരുത്താന്‍ സമയമായിട്ടില്ല. മുദ്രാവാക്യങ്ങള്‍ വിട്ട് പ്രവര്‍ത്തിക്കേണ്ട ഘട്ടം വരുമ്പോള്‍ മമതയുടെ മുന്നില്‍ ഉയരാവുന്ന വെല്ലുവിളികള്‍ ഏറെയാണ്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ കണ്ടു കഴിഞ്ഞു
''തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ കൂടുതല്‍ 60 ദിവസത്തെ ഭരണത്തിനിടയില്‍ നിറവേറ്റിക്കഴിഞ്ഞു''- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ബ്രിഗേഡ് പരേഡ് മൈതാനത്തില്‍ നടത്തിയ പാര്‍ട്ടി പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞതാണിത്. 

സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്കുവേണ്ടി സര്‍ക്കാര്‍ പിടിച്ചെടുത്ത് ടാറ്റായ്ക്ക് കൈമാറിയ ഭൂമി സര്‍ക്കാര്‍ തന്നെ തിരിച്ചുപിടിച്ചു സമ്മതമില്ലാത്ത കര്‍ഷകര്‍ക്ക് നല്‍കാനുള്ള നടപടികളും ജംഗല്‍ മഹലില്‍ ശാന്തി പുനഃസ്ഥാപിക്കാനുള്ള നടപടികളും ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖാ ലാന്‍ഡ് പ്രശ്‌നത്തിന് പരിഹാരമായി ത്രി കക്ഷി ഉടമ്പടി ഒപ്പുവെച്ചതും തന്റെ സര്‍ക്കാറിന്റെ നേട്ടങ്ങളായി മമത അവകാശപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ എടുത്ത നടപടികളും തന്റെ ഭരണ നേട്ടമായി മമത പൊക്കിപ്പിടിക്കുന്നുണ്ട്.

കൊല്‍ക്കത്തയെ ലണ്ടനും ഉത്തര ബംഗാളിനെ സ്വിറ്റ്‌സര്‍ലന്‍ഡുമൊക്കെയാക്കുമെന്നും മമത വീമ്പടിച്ചിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിച്ചതായും മമത അവകാശപ്പെട്ടു. രണ്ടുമാസത്തെ ഭരണം കൊണ്ട് ഇത്രയധികം നേട്ടങ്ങള്‍ മറ്റൊരു സര്‍ക്കാറിനും കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നും മമത അഭിപ്രായപ്പെട്ടു. പ്രതികാരമല്ല, മാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നര്‍ഥംവരുന്ന 'ബദ്‌ല നോയ്, ബദല്‍ ചായ്' എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അതുകൊണ്ട് തന്നെ 34 വര്‍ഷത്തെ ഇടതു ഭരണത്തില്‍ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കുകയും സംസ്ഥാനത്തിന്റെ മുതല്‍ കൊള്ളയടിക്കുകയും ചെയ്ത സി.പി.എമ്മുകാര്‍ക്കെതിരെ ഒരുതരത്തിലുള്ള പ്രതികാര നടപടികളും എടുക്കരുതെന്ന് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ തന്നെ അവര്‍ക്ക് ശിക്ഷ കൊടുത്തുകഴിഞ്ഞെന്നും അതിലും വലിയ ശിക്ഷ ആവശ്യമില്ലെന്നും മമത പറയുകയുണ്ടായി. 

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും സമാനമായി കാണുമെന്നും പക്ഷപാതിത്വപരമായി അവരോടു പെരുമാറുക യില്ലെന്നും മമത പ്രഖ്യാപിച്ചു. ഇത്രയും കാലം സി.പി. എം. തുടര്‍ന്നുപോന്ന ഏകകക്ഷി സര്‍വാധിപത്യം തങ്ങള്‍ തുടരുകയില്ലെന്നും -മമത തറപ്പിച്ചു പറയുകയുണ്ടായി. 'പരിവര്‍ത്തന്‍', മാറ്റം ആയിരുന്നു തിരഞ്ഞെടുപ്പുകാലത്ത് തൃണമൂല്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഇപ്പോള്‍ 'പരിവര്‍ത്തിതൊ' ബംഗാളിന്റെ, പരിവര്‍ത്തനം ചെയ്യപ്പെട്ട ബംഗാളിന്റെ, മുഖ്യമന്ത്രിയാണ് മമത.

ഇടതു മുന്നണിയുടെ 34 വര്‍ഷത്തെ അധികാര കുത്തക അവസാനിപ്പിച്ചു മമത അധികാരത്തിലെത്തിയിട്ട് രണ്ടു മാസം മാത്രമാണ് പിന്നിട്ടത്. ഒരു സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള കാലയളവേ അല്ല ഇത്. പക്ഷേ, മുഖ്യമന്ത്രിതന്നെ മേല്‍ വിവരിച്ചവിധം വിലയിരുത്തലിനു മുതിര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ അവകാശവാദങ്ങളെ പരിശോധിക്കുന്നതില്‍ അപാകം തോന്നേണ്ട ആവശ്യമില്ല. 

മമതയെ സംബന്ധിച്ചിടത്തോളം പദ്ധതികളുടെ പ്രഖ്യാപനമാണ് പ്രധാനം, അത് നടപ്പാക്കില്ല എന്ന് മനസ്സിലാക്കാന്‍ അവര്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നടപടികളിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. റെയില്‍വേ ഇന്ന് കുത്തഴിഞ്ഞ സ്ഥിതിയിലാണ്. റെയിലപകടങ്ങള്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പറയാനേ ഇല്ല. പദ്ധതികള്‍ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സിനെപ്പറ്റി വേവലാതിപ്പെടാറില്ല. കാരണം, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കിക്കൊള്ളണമെന്നില്ലല്ലോ. 

സംസ്ഥാനത്തിന്റെ ഭരണകാര്യത്തിലും മമത അവലംബിക്കുന്നത് ഇതേ രീതിയാണ്. മുമ്പും പിമ്പും നോക്കാതെ നടപടികള്‍ എടുക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയുമാണ്. സിംഗൂരിന്റെ പ്രശ്‌നം തന്നെയെടുക്കാം. ആദ്യം ഓര്‍ഡിനന്‍സ് വഴി ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, നിയമവിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും തടസ്സവാദങ്ങള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. ധൃതികൂട്ടി നിയമസഭയില്‍ ഒരു ബില്‍ പാസ്സാക്കിയെടുത്തെങ്കിലും ടാറ്റയും ഭൂമി കൊടുത്തവരും നിയമയുദ്ധത്തിന് ഒരുമ്പെട്ടതുകൊണ്ട് സമ്മതമില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമി കൈമാറാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. 

മാവോവാദികളുടെ പ്രക്ഷോഭങ്ങളെക്കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ജംഗല്‍മഹലില്‍ വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും സംയുക്തസേനയുടെ സാന്നിധ്യത്തിലും രാഷ്ട്രീയക്കാരുടെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തിലും അവരെ നിരുപാധികം വിട്ടയയ്ക്കുന്ന പ്രശ്‌നത്തിലും മാവോവാദികളും ആദിവാസി സംഘടനകളും മനുഷ്യാവകാശസംഘടനകളും ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ സമാധാനം പുനഃസ്ഥാപിക്കാനോ വികസന പദ്ധതികള്‍ നടപ്പാക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. 

അധികാരത്തിലെത്തുന്നതിനു മുമ്പ് മമത തന്നെ ആവശ്യപ്പെട്ടിരുന്നതാണ് സംയുക്ത സേനയുടെ പിന്‍മാറ്റവും രാഷ്ട്രീയ തടവുകാരുടെ മോചനവുമൊക്കെ. പക്ഷേ, അധികാരത്തിലെത്തിയശേഷം ഇക്കാര്യങ്ങളില്‍ കാണിക്കുന്ന മെല്ലെപ്പോക്ക് നയം അവര്‍ക്ക് എതിരാളികളെ സൃഷ്ടിച്ചിരിക്കുകയാണ്. 

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുമായി ഏറെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഗൂര്‍ഖാലാന്‍ഡ് ഉടമ്പടി ഗൂര്‍ഖ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടെത്തുകയില്ല എന്നത് ഉടമ്പടി ഒപ്പുവെച്ച ശേഷം ഇരുകൂട്ടരും നടത്തുന്ന പ്രസ്താവനകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം തന്നെയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും അതിലേക്കുള്ള ആദ്യ പടിയാണ് ഗൂര്‍ഖാലാന്‍ഡ് ടെറിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഉടമ്പടിയിലൂടെ തങ്ങള്‍ ചവിട്ടിയതെന്ന ഗൂര്‍ഖാ ജനമുക്തി നേതാവ് ബിമല്‍ ഗുരുങ്ങിന്റെ പ്രസ്താവനയും ഒരു കാരണവശാലും ബംഗാള്‍ വിഭജിക്കുന്ന പ്രശ്‌നമില്ലെന്നും ഉള്ള മമതയുടെ പ്രഖ്യാപനവും പ്രശ്‌നത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നതാണ്. 

പ്രശ്‌നങ്ങളുടെ പണ്ടോരയുടെ പെട്ടകം തുറക്കുകയാണ് ഈ ഉടമ്പടിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. ഗൂര്‍ഖാലാന്‍ഡ് ഉടമ്പടിയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു വിശാല കൂച്ച്ബിഹാര്‍ പ്രക്ഷോഭകാരികള്‍ തങ്ങളുടെ സമരം ശക്തിപ്പെടുത്താന്‍ രംഗത്തെത്തിയതു പ്രതിപക്ഷത്തിന്റെ വാദഗതിയെ സാധൂകരിക്കുകയാണ്! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഉത്സാഹം വര്‍ധിപ്പിക്കും ഈ ഉടമ്പടി. പുതിയ സര്‍ക്കാറിനു തലവേദനയും അതുണ്ടാക്കും.

ആകാരത്തില്‍ ചെറുതായ മന്ത്രിസഭ മമതയുടെ പ്രധാന അവകാശവാദങ്ങളില്‍ ഒന്നായിരുന്നു. ഇടതു മുന്നണിയുടെ കാലത്തുള്ള ജംബോ മന്ത്രിസഭയെ പാര്‍ട്ടി നേതാക്കള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള ഉപാധിയാണെന്ന് പരിഹസിച്ചിരുന്ന മമതയും തന്റെ നേതൃത്വത്തില്‍ ശപഥം ചെയ്യിച്ചത് ആകാരത്തില്‍ ഇടതു മുന്നണിയുടെ കാലത്തുള്ള ജംബോമന്ത്രിസഭതന്നെയാണ്. 

കൂടാതെ മന്ത്രിസഭയില്‍ ഇടംകിട്ടാത്തവരെ നിരവധി സര്‍ക്കാര്‍ കമ്മിറ്റികളില്‍ കുത്തിക്കയറ്റിയിട്ടുണ്ട്. (റെയില്‍വേമന്ത്രിയായിരുന്ന കാലത്തും മമത തന്റെ സില്‍ബന്ധികള്‍ക്ക് വിവിധ കമ്മിറ്റികളില്‍ വന്‍ തുക പാരിതോഷികം നല്‍കി ഇടം കൊടുത്തിട്ടുണ്ടായിരുന്നു). അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ആരോഗ്യ രംഗത്ത് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. 

സര്‍ക്കാര്‍ ആസ്പത്രികളില്‍ ആരോഗ്യവകുപ്പിന്റെ കൂടി വകുപ്പുള്ള മുഖ്യമന്ത്രി നടത്തുന്ന മിന്നല്‍ സന്ദര്‍ശനങ്ങള്‍ താത്കാലികമായ ഒരു ചലനം സൃഷ്ടിച്ചേക്കാം. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനങ്ങള്‍! മാധ്യമങ്ങളില്‍ വാര്‍ത്തയും സാധാരണ ജനങ്ങളുടെ ഇടയില്‍ 'താത്കാലികാവേശ'വും സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്നലാതെ വലിയ ഗുണഫലം അത് കൊണ്ടുണ്ടാകുമോ എന്ന് സംശയമാണ്. 

വിദ്യാഭ്യാസരംഗത്ത് ഇംഗ്ലീഷ് പഠനത്തിനു മുന്‍തൂക്കം നല്‍കിയതും സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ട പ്രസിഡന്‍സി കോളേജിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് അമര്‍ത്യാ സെന്‍ രക്ഷാധികാരിയായി രൂപവത്കരിച്ച കമ്മിറ്റിയും മറ്റും തീര്‍ച്ചയായും മധ്യവര്‍ഗത്തെ കൈയിലെടുക്കുന്നതില്‍ സഹായിച്ചേക്കാം. ഒരു അടിമുടി അഴിച്ചുപണിക്കു തയ്യാറാകാത്തിടത്തോളം ഈ രംഗത്തും കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയുകയില്ല. ഇപ്പോഴും ബംഗാളില്‍ നിരക്ഷരരുടെയും ഇടയ്ക്കുവെച്ചു വിദ്യാഭ്യാസം നിര്‍ത്തുന്നവരുടെയും സംഖ്യ വളരെ കൂടുതലാണ്. 

താന്‍ അധികാരത്തില്‍ വന്നാല്‍ ക്രമസമാധാനം മെച്ചപ്പെടുത്തുമെന്നും ഏകകക്ഷി മേധാവിത്വം അവസാനിപ്പിക്കുമെന്നും മമത ആണയിട്ടിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകഴിഞ്ഞു മമത മുഖ്യമന്ത്രിയായത്തിനു ശേഷം സംസ്ഥാനത്ത് രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ ഇതിനോടകം ഭരണകക്ഷിയില്‍പ്പെട്ടവരടക്കം മുപ്പതിലധികം പേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് വീടും നാടും വിട്ടോടിപ്പോകേണ്ടി വന്നു. 

പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പരാതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ സി.പി.എം. മേധാവിത്വമാണ് നിലനിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേതാണെന്നുമാത്രം. കോണ്‍ഗ്രസ്സിന്റെ ട്രേഡ്‌യൂണിയന്‍ സംഘടനയായ ഐ.എന്‍.ടി.യു.സി. പോലും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമത്തെക്കുറിച്ച് പരാതിപ്പെടുകയുണ്ടായി. 

ഗ്രാമങ്ങളില്‍ പഴയ ഭൂവുടമകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പാട്ടക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഭൂവുടമകളുടെ ഗുണ്ടകളും പോലീസുകാരില്‍ ഒരു വിഭാഗവും ചേര്‍ന്നുകൊണ്ടാണ് പാട്ടക്കൃഷിക്കാരെ ഒഴിപ്പിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണ മന്ത്രിയായിരുന്ന അബ്ദുര്‍ റസാക്‌മൊല്ലയുടെ നേതൃത്വത്തില്‍ പാട്ടക്കൃഷിക്കാരും പ്രതിരോധം സംഘടിപ്പിക്കുന്നുണ്ട്. 



ഈ സമരത്തില്‍ നക്‌സല്‍ ആഭിമുഖ്യമുള്ള സംഘടനകളും പങ്കെടുക്കുന്നുണ്ട്. സിങ്കൂരിലെയും നന്ദിഗ്രാമിലെയും സമരങ്ങള്‍ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടതായിരുന്നെന്ന കാര്യം ഭരണത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് മറക്കുകയാണ്. ഈ സംഭവങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൃഷിഭൂമി പണ്ടത്തെ ഭൂവുടമകള്‍ ഒഴിപ്പിച്ചെടുക്കും എന്ന സി.പി.എമ്മിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ്.

തീരുമാനങ്ങളെടുക്കുന്നതില്‍ സ്വേച്ഛാധിപത്യ പ്രവണത, സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത മന്ത്രിമാര്‍, പാര്‍ട്ടിയിലും സര്‍ക്കാറിലും ചോദ്യം ചെയ്യപ്പെടാത്ത മമതയുടെ നേതൃത്വം. ഇവ ഭാവിയില്‍ അലോസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 
രണ്ടു ലക്ഷം കോടിയിലധികം കടബാധ്യതയുള്ള ഖജനാവാണ് കഴിഞ്ഞ സര്‍ക്കാര്‍ മമതയ്ക്ക് സമ്മാനിച്ചു പോയത്. 

ഡല്‍ഹിയില്‍ ദര്‍ബാറുകള്‍ നടത്തിയ മമതയ്ക്ക് കേന്ദ്രധനകാര്യമന്ത്രിയും പ്ലാനിങ് കമ്മീഷനും വമ്പന്‍ പാക്കേജ് വാഗ്ദാനം ചെയ്‌തെങ്കിലും മമതയുടെ തന്നെ ഭാഷയില്‍ ഒരു നയാപൈസപോലും ഇതുവരെയും സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നത് മമത പറയുമ്പോള്‍ ഇപ്പോഴത്തെ ഖജനാവിന്റെ സ്ഥിതി വെച്ചു ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുംകൂടി കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. കൂടുതല്‍ നികുതികള്‍ ചുമത്തി വരുമാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന് ആനുപാതികമായ തുകയേ കേന്ദ്രം അനുവദിക്കുകയുള്ളൂ എന്നതിനാല്‍ ജനങ്ങളുടെ മേല്‍ മമതയ്ക്ക് അധികഭാരം ചുമത്തേണ്ടി വരും. 

തങ്ങളുടെ കൂടി പിന്തുണയുള്ള കേന്ദ്ര സര്‍ക്കാറിന്റെ ദിവസവും പുറത്തുവരുന്ന വന്‍ അഴിമതിക്കഥകള്‍, ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് കാണിക്കുന്ന അലംഭാവം എന്നിവയുടെ പാപഭാരം സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന് ചുമക്കേണ്ടിവരും. ജനങ്ങള്‍ ഉടനെ തന്നെ മമതയ്‌ക്കെതിരെ തിരിയില്ലെങ്കിലും ദേശവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ അലയടികള്‍ ഭാവിയില്‍ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ല. 

എന്നിരുന്നാലും ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ നിഷ്‌ക്രിയതയും മമതയുടെ മേലുള്ള ജനങ്ങളുടെ അമിത പ്രതീക്ഷകളും പുതിയ സര്‍ക്കാറെന്ന നിലയ്ക്ക് ജനങ്ങള്‍ അനുവദിക്കുന്ന സമയവും വിട്ടുവീഴ്ചകളും മമത സര്‍ക്കാറിനെ എതിരാളികളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നു. കൂടാതെ നിയമസഭയിലുള്ള മൃഗീയ ഭൂരിപക്ഷവും മമതയുടെ സഹായതിനുണ്ടല്ലോ. രാഷ്ട്രീയ 'ഗിമ്മിക്കുകളും' വാചക കസര്‍ത്തുംകൊണ്ടുമാത്രം എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നത് വലിയൊരു ചോദ്യമാണ്. ഏറെ പ്രതീക്ഷകളോടെ നേടിയെടുത്ത പരിവര്‍ത്തനം ജനങ്ങള്‍ക്ക് ബാധ്യതയാകുമോ എന്ന് വരുന്ന ദിനങ്ങള്‍ തെളിയിക്കും

CPM സമ്മേളനങ്ങള്‍ക്ക്‌ മുമ്പേ 'സാമ്പിള്‍ വെടിക്കെട്ട്‌'

പാര്‍ട്ടിയുടെ വിലക്കു മറികടന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ, തന്റെ അനുകൂലികള്‍ക്കെതിരായ അച്ചടക്കനടപടി ചോദ്യംചെയ്‌തു വി.എസ്‌. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തെത്തിയതു സി.പി.എം. ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ചു. പരസ്യപ്രതികരണങ്ങള്‍ക്കു മുതിരാതെ 10-ന്‌ ആരംഭിക്കുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ഇക്കാര്യങ്ങള്‍ ശക്‌തമായി ഉന്നയിക്കാനാണ്‌ ഔദ്യോഗികപക്ഷ നേതാക്കളുടെ തീരുമാനം. പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ സംസ്‌ഥാനഘടകത്തിന്റെ ആവശ്യമായി അവര്‍ മുന്നോട്ടുവയ്‌ക്കും.

തന്നെ അനുകൂലിച്ചു നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടിയെയാണു വി.എസ്‌. വെല്ലുവിളിച്ചത്‌. സമ്മേളനകാലയളവില്‍ അച്ചടക്കനടപടി പാടില്ലെന്നു നിര്‍ദേശമുണ്ടെന്നു വി.എസ്‌. ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്‌.ഐ. കാസര്‍ഗോഡ്‌ ജില്ലാകമ്മിറ്റിയുടെ അഴിമതിവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു വി.എസ്‌. വീണ്ടും വെടിക്കെട്ടിനു തിരികൊളുത്തിയത്‌.

വി.എസ്‌. അനുകൂലപ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്തായ, ഉദുമ എം.എല്‍.എ: കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജനടക്കം നിരവധി പേര്‍ക്കെതിരേ അച്ചടക്കനടപടി എടുക്കാനിരിക്കേയാണു വി.എസ്‌. പരസ്യമായി രംഗത്തിറങ്ങിയത്‌. പത്മരാജനുപുറമേ നീലേശ്വരം, മടിക്കൈ, ബങ്കളം, കോവല്‍പള്ളി, ഉദുമ ഭാഗങ്ങളില്‍നിന്നു വി.എസ്‌. അനുകൂലികള്‍ കൂട്ടത്തോടെ കണ്‍വെന്‍ഷന്‍ ഹാളിലെത്തി അദ്ദേഹത്തെക്കണ്ടു പാര്‍ട്ടിനേതൃത്വത്തോടുള്ള അതൃപ്‌തി അറിയിച്ചു.

കോട്ടയം സംസ്‌ഥാനസമ്മേളനത്തിനു മുമ്പും വി.എസ്‌. പക്ഷ നേതാക്കള്‍ക്കെതിരേ അച്ചടക്കനടപടിയെടുത്തിരുന്നു. ഇതിനെതിരേ അദ്ദേഹം കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. തുടര്‍ന്നു നിരവധി വി.എസ്‌. പക്ഷ നേതാക്കളെ വിവിധ ഘടകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. കോഴിക്കോട്‌ സമ്മേളനം പ്രഖ്യാപിച്ചശേഷവും അച്ചടക്കനടപടികളുമായി പിണറായിപക്ഷം മുന്നോട്ടുപോവുകയായിരുന്നു. കാസര്‍ഗോഡ്‌ ഒന്‍പതു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതിനുപുറമേ സംസ്‌ഥാനമൊട്ടുക്കു വി.എസ്‌. അനുകൂലപ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു. ഇതിനെയാണു വി.എസ്‌. ചോദ്യംചെയ്‌തത്‌. ഈ പ്രശ്‌നത്തെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചത്‌ ഉന്നയിച്ചു പ്രതിരോധിക്കാമെന്നു പിണറായിപക്ഷം കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിക്കെതിരേ വോട്ട്‌ ചെയ്യുമെന്നു പരസ്യമായി പ്രഖ്യാപിച്ചയാളാണു കുഞ്ഞനന്തന്‍നായരെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു.

വി.എസിന്റെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ കുഞ്ഞനന്തന്‍നായര്‍ സംസ്‌ഥാന സെക്രട്ടറിക്കെതിരേ വ്യക്‌തിപരമായ പരാമര്‍ശവും നടത്തി. ഇത്തരം പാര്‍ട്ടിവിരുദ്ധ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം വി.എസിനെപ്പോലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗത്തിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവാന്‍ പാടില്ലായിരുന്നെന്ന വികാരമാണു പിണറായിപക്ഷം പങ്കുവയ്‌ക്കുന്നത്‌.

ഇതു പ്രോത്സാഹിപ്പിച്ചാല്‍ കോട്ടയം സമ്മേളനത്തോടെ ഏറെക്കുറെ പരിഹരിച്ച വിഭാഗീയത വീണ്ടും സജീവമാകുമെന്നും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അവര്‍ ആരോപിക്കുന്നു. ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇരുവിഭാഗം നേതാക്കളും അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ സംസ്‌ഥാന സമ്മേളനത്തിലും കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും തീപാറുമെന്ന്‌ ഉറപ്പായി.

നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളുടെ വ്യാപ്‌തി ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. ഇത്‌ ആരെ തുണയ്‌ക്കുമെന്നു പ്രവചിക്കുക അസാധ്യം.

ബംഗാളിലും കേരളത്തിലും ഭരണം നഷ്‌ടപ്പെട്ട സാഹചര്യത്തില്‍ നിശിതമായ ചര്‍ച്ചയും തിരുത്തലുകളും ഉണ്ടാകണമെന്ന അഭിപ്രായമാണു കേന്ദ്രനേതൃത്വത്തിനുള്ളത്‌. ഈ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണു വി.എസ്‌, പിണറായി പക്ഷങ്ങള്‍

വിലക്ക് കടന്നു വി.എസ് ബെര്‍ലിനില്‍: പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാകുന്നു


സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറയാതെ പറഞ്ഞകാര്യങ്ങള്‍ ലംഘിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ മുതിര്‍ന്ന കമ്യുണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ കാണാനെത്തിയത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍്ച്ചാവിഷയമാകുന്നു. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കരുതെന്ന പിണറായി വിജയന്റെ വിലക്ക് ഒരര്‍ത്ഥത്തില്‍ സന്ദര്‍ശനം വേണ്ടെന്ന സൂചനകൂടിയായിരുന്നു. എന്നാല്‍ കുഞ്ഞനന്തനെ സന്ദര്‍ശിക്കുക മാത്രമല്ല, വിലക്കുണ്ടെന്നു പരസ്യമായി പറഞ്ഞു പാര്‍ട്ടിയേയും സെക്രട്ടറിയേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ് വി.എസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ വീണ്ടുമൊരു പടപ്പുറപ്പാടാണ് വി.എസിന്റെ ലക്ഷ്യമെന്നും സന്ദര്‍ശനം വ്യക്തമാക്കുന്നു.

കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി വി.എസ്സിനെ വിലക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. ഫലത്തില്‍, ബര്‍ലിനെ വീട്ടില്‍ പോയി കാണുന്നതിനെ പരോക്ഷമായി എതിര്‍ക്കുകയായിരുന്നു ഔദ്യോഗിക നേതൃത്വം. ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് തനിക്ക് പാര്‍ട്ടി വിലക്കുണ്ടെന്ന് വി.എസ് പത്രലേഖകരുടെ മുന്നില്‍ പരസ്യമായാണ് പറഞ്ഞത്. ഈ തുറന്നുപറച്ചില്‍ വി.എസ്സിന്റെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ഒരേസമയം പാര്‍ട്ടിയെ അനുസരിക്കുകയും ഭംഗിയായി എതിര്‍ക്കുകയും ചെയ്യുന്ന തന്ത്രമായി വി.എസ്സിന്റെത്. സി.പി.എമ്മിലെ കടുത്ത വിഭാഗീയതയ്ക്ക് തുടക്കമിട്ട പ്രത്യയശാസ്ത്ര വിവാദത്തിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഒരേയൊരാളാണ് അദ്ദേഹം.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ആറുവര്‍ഷം മുമ്പാണ് അദ്ദേഹത്തെ പുറത്താക്കിയത്. അസുഖബാധിതനായ പഴയകാല നേതാവിനെ സന്ദര്‍ശിക്കുന്നതും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതും തടയുന്നത് ഔദ്യോഗികപക്ഷത്തിന്റെ വില കുറഞ്ഞ നീക്കമായിപ്പോയെന്ന് വി.എസ് പറയാതെപറഞ്ഞുവെക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ കുഞ്ഞനന്തന്‍ നായരുമായി രഹസ്യസംഭാഷണം നടത്തിയ ശേഷമാണ് വി.എസ് മടങ്ങിയത്. ഉടന്‍തന്നെ രൂക്ഷമായ ഭാഷയില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ ബര്‍ലിന്‍ വിമര്‍ശിക്കുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാന്‍ പോകുന്ന രാഷ്ട്രീയ നീക്കം എന്താണെന്ന് രഹസ്യസംഭാഷണത്തിനുശേഷം ബര്‍ലിന്‍ പത്രലേഖകരോട് തുറന്നുപറഞ്ഞു. ഇനിയുള്ള സമരം മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാരെ തുറന്നു കാട്ടാനുള്ളതാണ്.

സമ്മേളനത്തിനുശേഷം വീണ്ടും വി.എസ് ഒരു തടസ്സവുമില്ലാതെ ഇവിടെ വരുമെന്ന് എനിക്കുറപ്പുണ്ട്. 14 കൊല്ലക്കാലം ഈ പ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു പിണറായി വിജയന്‍. ആ മുതലാളിത്ത ദത്തുപുത്രനെ തുറന്നുകാട്ടാനുള്ള സമരമാണിനി. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അത് പ്രതിഫലിക്കുക തന്നെ ചെയ്യുംബര്‍ലിന്‍ ഇത് പറയുമ്പോള്‍ വി.എസിന്റെ വാഹനം ഗേറ്റു കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ഥ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പുതിയ സമരമുന്നണി അടുത്തുതന്നെ ഉണ്ടാകുമെന്നും അതിന്റെ ലക്ഷ്യം തന്നെയാണ് വി.എസ്സിന്റെ ഈ സന്ദര്‍ശനമെന്നും ബര്‍ലിന്‍ പറഞ്ഞു. മുമ്പ് പി.ശശി സെക്രട്ടറിയായ കണ്ണൂര്‍ ലോബി വി.എസ്സിനെ അടുപ്പിക്കില്ലായിരുന്നു. പി.ശശിയും പി.ജയരാജനും മറ്റുമടങ്ങിയ കോക്കസാണ് അതിന് ചുക്കാന്‍പിടിച്ചത്.

പക്ഷേ, ഇന്ന് ശശിയെവിടെ എന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ട്കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. അതേ സമയം, ബര്‍ലിന്റെ വിട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് പാര്‍ട്ടി വിലക്കിയതായുള്ള വാര്‍ത്ത ജില്ലയിലെ ഔദ്യോഗികപക്ഷത്തിന് ക്ഷീണമായി. മുഴുവന്‍ പത്രങ്ങളും ഇത് വലിയ വാര്‍ത്തയാക്കി. വി.എസ് ആണെങ്കില്‍ തന്റെ വിമര്‍ശകരെ അടിക്കാനുള്ള വടിയാക്കി ഇതിനെ ബുദ്ധിപൂര്‍വം മാറ്റുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങളില്‍ വീണ്ടും പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ ചൂടുപിടിപ്പിക്കാനും ഇത് കാരണമാകും. വെള്ളിയാഴ്ച കണ്ണൂരിലെത്തിയ വി.എസ്സിന്റെ ആദ്യത്തെ പരിപാടി മുല്ലക്കൊടിയിലെ സി.ആര്‍.സി വായനശാലയുടെ ഒന്നാംനില കെട്ടിടം ഉദ്ഘാടനമായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ പൂര്‍ത്തിയായ കെട്ടിടം അദ്ദേഹത്തെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ഭാരവാഹികളുടെ താത്പര്യം. എന്നാല്‍ വി.എസ് ഉദ്ഘാടനം ചെയ്യുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരന്നുവത്രെ. അതിനാലാണ് ഉദ്ഘാടനം മാറ്റിയത്. ആ മാറ്റിവെച്ച ഉദ്ഘാടനത്തിനാണ് വി.എസ് എത്തിയത്. അതിനുശേഷമായിരുന്നു സന്ദര്‍ശനം.

സൗഹൃദം പഞ്ഞ ശേഷം ഭക്ഷണത്തിനായി ബെര്‍ലിന്‍ വി.എസിനെ ക്ഷണിക്കുന്നതോടെയാണ് നാടകീയസംഭാഷണങ്ങള്‍ അരങ്ങേറിയത്. ടീപ്പോയില്‍ നിരത്തിവെച്ച മധുരനാരങ്ങയും ചെറുപഴവും ഉള്‍പ്പടെയുള്ള ഭക്ഷണം കഴിക്കാന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ക്ഷണിച്ചപ്പോള്‍ അച്യുതാന്ദന്‍ ഉറപ്പിച്ചുപറഞ്ഞു 'ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ട്. അതിനാല്‍ ഇതിന്റെ അടുത്ത് ഇരിക്കുകമാത്രം ചെയ്യാം'. 'ഒരു ഇളനീര്‍ കഴിച്ചുകൂടെ' കസേരയിലിരുന്ന വി.എസിനോട് ബര്‍ലിന്റെ ചോദ്യം. ഭക്ഷണത്തിന് വിലക്കുണ്ടെങ്കിലും ഇളനീര്‍ കഴിക്കാം എന്നുപറഞ്ഞ് വി.എസ് ഇളനീര്‍ മാത്രം കുടിച്ചു. വി.എസ്സിനെ നേരത്തെ കുഞ്ഞനന്തന്‍ നായര്‍ വീട്ടില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് എതിര്‍പ്പുണ്ടായിരുന്നു. അക്കാര്യം സംസ്ഥാന നേതൃത്വത്തെ അവര്‍ അറിയിച്ചു. ബര്‍ലിന്റെ വീട്ടില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കരുതെന്ന് ഉന്നതനേതാക്കള്‍ വി.എസ്സിനോട് പറഞ്ഞു.

അതിനാല്‍ വി.എസ്. വരാനിടയില്ലെന്ന് വി.എസ്സുമായി ബന്ധപ്പെട്ടവര്‍ കുഞ്ഞനന്തന്‍ നായരെ വ്യാഴാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുല്ലക്കൊടിയിലേയും കുറ്റിയാട്ടൂരിലേയും പരിപാടികള്‍ക്കുശേഷം വി.എസ്. നേരെ ബര്‍ലിന്റെ വീട്ടിലെത്തി. 'വീട്ടില്‍ വരുന്നതിന് വിലക്കുണ്ടായിരുന്നോ' എന്ന പത്രലേഖകരുടെ ചോദ്യത്തിന് 'ഇല്ല' എന്നാണ് വി.എസ്. പറഞ്ഞത്. അതേസമയം ഭക്ഷണം കഴിക്കുന്നതില്‍ വിലക്കുണ്ടെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. 'ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും ഒരുനാള്‍ വന്ന് കഴിക്കുമെന്നും' വി.എസ് പറഞ്ഞു. 'പാര്‍ട്ടിക്കുവേണ്ടി ഒരുപാട് ത്യാഗം ചെയ്തതാണ് ഞാന്‍. എന്റെ വീട്ടില്‍ എ.കെ.ജിയും പി.കൃഷ്ണ പിള്ളയും പിണറായി വിജയനും താമസിച്ചിട്ടുണ്ട്. ആ വീട്ടില്‍ വരുന്നതില്‍നിന്നാണ് ചില നേതാക്കള്‍ വി.എസ്സിനെ വിലക്കിയത്. പക്ഷേ, വി.എസ്. വന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്. ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിച്ചല്ലോ. അതുമതി'വി.എസ്. മടങ്ങിയശേഷം ബര്‍ലിന്‍ പത്രലേഖകരോട് പറഞ്ഞു. 'അദ്ദേഹത്തിന്റെ സന്ദര്‍ശനം ഈ പ്രായത്തിലും എനിക്ക് പുതിയ ആവേശം തരുന്നുണ്ട്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം.പി.പരമേശ്വരനെയും ഡോ. ഇക്ബാലിനെയും കാണുന്നതിന് തടസ്സമില്ല.

ഒന്നാംപാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത എന്നെ കാണുന്നത് തടയുന്നത് ക്രൂരമാണ്. പിണറായി വിജയനെപ്പോലുള്ള മുതലാളിത്തത്തിന്റെ ദത്തുപുത്രന്മാര്‍ ഈ പാര്‍ട്ടിയെ തകര്‍ക്കും. ഇതിനെതിരെയാണ് വി.എസ് പൊരുതുന്നത്' ബര്‍ലിന്‍ പറഞ്ഞു. വി.എസ്സിന് കൊടുക്കാനായി ഇളനീര്‍ ഇടാന്‍ വരാമെന്നുപറഞ്ഞ ആളെപ്പോലും വിലക്കിയെന്ന് പറഞ്ഞാല്‍ എന്തു ക്രൂരതയാണ്? ബര്‍ലിന്‍ ചോദിച്ചു. കുറ്റിയാട്ടൂരിലെ പരിപാടി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് വി.എസും ജെയിംസ് മാത്യു എം.എല്‍.എയും നാറാത്തെത്തിയത്. കണ്ട ഉടനെ വി.എസ്സും ബര്‍ലിനും കെട്ടിപ്പിടിച്ചു. ഇതിനിടെ ബര്‍ലിന്റെ ഭാര്യ വി.എസ്സിന്റെ കാല്‍തൊട്ടുവന്ദിക്കുകയും ചെയ്തു. വെറും 20 മിനിട്ട് മാത്രമേ വി.എസ് അവിടെയുണ്ടായിരുന്നുള്ളു. അതിനിടെ 10 മിനിട്ട് ഇരുവരും അടച്ചിട്ട മുറിയിലിരുന്ന് രാഷ്ട്രീയകാര്യങ്ങളും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു. പാടിക്കുന്ന് രക്തസാക്ഷികളുടെ ചോര വീണു ചുവന്ന മുല്ലക്കൊടി ഗ്രാമത്തിന് ആവേശമായി വി.എസ്. അച്യുതാനന്ദന്‍ എത്തി. മുല്ലക്കൊടിയുടെ അക്ഷരഗോപുരമായ സിആര്‍സി വായനശാലയുടെ വിപുലീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം ഉല്‍സവാന്തരീക്ഷത്തില്‍ വി.എസ്. നിര്‍വഹിച്ചു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മുല്ലക്കൊടിയില്‍ പണിതീര്‍ന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും വി.എസിന്റെ സൗകര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സി.ആര്‍.സി വായനശാല. പുതിയ തലമുറയെ വായനയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇനിയും വൈകരുതെന്നു വി.എസ്. ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. വായന മരിക്കുമ്പോഴാണ് അരാഷ്ട്രീയവും ഭീകരപ്രവര്‍ത്തനവും ഉണ്ടാവുന്നത്. വായനശാലകള്‍ നാടിന്റെ ദീപസ്തംഭങ്ങളാണ്. ഒട്ടേറെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കു വായനശാലകള്‍ വഴിയൊരുക്കിയിട്ടുണ്ട് - വി.എസ്. പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്തു ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണെന്നും വി.എസ്. ആരോപിച്ചു. ഒരു ഭാഗത്തു കുംഭകോണങ്ങളുടെയും ഒരു ഭാഗത്തു ജനദ്രോഹ നയങ്ങളുടെയും ഘോഷയാത്രയാണ്. മാവേലി സ്‌റ്റോറുകളില്‍ പോലും സാധനങ്ങള്‍ക്കു ക്രമാതീതമായി വിലകൂട്ടുകയാണെന്നും വി.എസ്. കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളുടെ അഭാവം കൊണ്ടു ശ്രദ്ധേയമായ വേദിയില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. അതേസമയം അതിനിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കുമ്പോള്‍ ഗ്രൂപ്പു സമവാക്യങ്ങളിലെ അപ്രതീക്ഷിത ധ്രുവീകരണങ്ങള്‍ സി.പി.എം കേരളഘടകത്തില്‍ നിര്‍ണായകമാകുന്നു. പാര്‍ട്ടിയുടെ ചെങ്കോട്ടയായ കണ്ണൂരായിരിക്കും ഇത്തവണ ചര്‍ച്ചകളുടെ ഫോക്കസെന്ന് ഉറപ്പായി. പി.ശശി മുതല്‍ പരിയാരം വരെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണു കണ്ണൂര്‍ ലോബി സംഭാവന ചെയ്തിരിക്കുന്നത്. മിക്കവാറും വിഷയങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലെന്നത് പരസ്യമായി. വി.എസ്പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന മുന്‍കാല അനുഭവങ്ങള്‍ തിരുത്തിയെഴുതപ്പെടുമെന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അഴിമതി മുതല്‍ വികസനം വരെയുള്ള വിഷയങ്ങളില്‍ രണ്ടു ചേരിയായി നിന്നുള്ള ആശയപ്പോരാട്ടത്തിനു ഇപ്പോള്‍ തന്നെ കളമൊരുങ്ങിയിട്ടുണ്ട്.

സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തിസ്രോതസായ കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്തിരിക്കുന്ന വിള്ളല്‍ സമ്മേളനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വമൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ ആയിരിക്കും ഔദ്യോഗികപക്ഷത്തിനു നേരിടേണ്ടി വരിക. വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനു കേന്ദ്രനേതൃത്വത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും തലവേദന സൃഷ്ടിക്കാന്‍ കാരണമായേക്കാം. വി.എസ് പക്ഷത്തെ ഏറെക്കുറെ അമര്‍ച്ച ചെയ്ത കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണു സംസ്ഥാന ഘടകത്തില്‍ ധ്രുവീകരണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു പ്രകടമായിത്തുടങ്ങി. ഈ സാഹചര്യത്തിലാണു വി.എസ്പിണറായി പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കഴിഞ്ഞ സമ്മേളനക്കാലങ്ങളില്‍ നിന്നും ഇത്തവണ വ്യത്യസ്തമാകുമെന്നു വിലയിരുത്തപ്പെടുന്നത്.

കണ്ണൂരില്‍നിന്നുയര്‍ന്ന വിവാദങ്ങള്‍ സമ്മേളനങ്ങളെ ആശയസംഘര്‍ഷ വേദികളാക്കുമ്പോള്‍ അവിടെനിന്നുള്ള പ്രതിനിധികളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരെ സ്വാധീനിച്ചേക്കാനും ഇടയുണ്ട്. പി. ശശി വിഷയം, വി.എസിന്റെ സ്ഥാനാര്‍ഥിത്വം, പരിയാരം മെഡിക്കല്‍ കോളജ് പ്രശ്‌നങ്ങളിലാണ് കണ്ണൂര്‍ നേതാക്കള്‍ പ്രധാനമായും വ്യത്യസ്ത അഭിപ്രായം വച്ചുപുലര്‍ത്തുന്നത്. പിണറായി വിജയനൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ നേതാക്കള്‍ പി.ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടെയാണു പലവഴി പിരിഞ്ഞത്. ശശിയെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതു കണ്ണൂരില്‍ നിന്നു തന്നെയുള്ള നേതാക്കളായിരുന്നു. വി.എസ്.അച്യുതാനന്ദന് പ്രസ്താവനകളിലൂടെ രംഗം കൊഴുപ്പിക്കേണ്ട നിയോഗം മാത്രമാണ് ഉണ്ടായിരുന്നത്. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിനുള്ള വിമുഖതക്കെതിരേ അടിത്തട്ടില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇക്കാര്യം സെപ്തംബറില്‍ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളോടെ മുഴങ്ങുമെന്നുറപ്പാണ്.

വി.എസ് പക്ഷത്തിന്റെ ആരോപണങ്ങളെ വിഭാഗീയമെന്നു പറഞ്ഞു ചെറുക്കുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം മാളത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍. വി.എസിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും കണ്ണൂരില്‍നിന്നും അപ്രതീക്ഷിതമായ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. അച്ചടക്കത്തിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും നടന്ന വി.എസ് അനുകൂലപ്രകടനങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി.ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമ്മിറ്റികളില്‍ വി.എസിന് അനുകൂലമായ നിലപാടു സ്വീകരിച്ചു. ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തനായ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പരസ്യമായ പ്രതിഷേധം അണികള്‍ പ്രകടിപ്പിച്ചു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സംസ്ഥാന നേതൃത്വം

മെട്രോയുടെ ചൂളംവിളിക്ക് കാതോര്‍ക്കാം...


മലയാളിയുടെ മെട്രോ റെയില്‍ സ്വപ്‌നം കൊച്ചിയുടെ പാളത്തില്‍ ചൂളംവിളിക്കാനൊരുങ്ങുന്നു. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുമെന്ന പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ നടന്നത്. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌നപദ്ധതിക്കായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മലയാളിയുടെ മെട്രോ റെയില്‍ സ്വപ്‌നം കൊച്ചിയുടെ പാളത്തില്‍ ചൂളംവിളിക്കാനൊരുങ്ങുന്നു. കൊച്ചി മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശുമെന്ന പ്രതീക്ഷ പതിന്മടങ്ങ് വര്‍ധിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ നടന്നത്. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചിയുടെ മുഖഛായ മാറ്റുന്ന സ്വപ്‌നപദ്ധതിക്കായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേന്ദ്രാനുമതി കിട്ടിയാല്‍ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും പ്രതീക്ഷ. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ മെട്രൊയ്ക്കു വേണ്ടി കൊച്ചിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യമേഖലയില്‍ത്തന്നെ കൊച്ചി മെട്രോ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടായിരുന്നു ഇതുവരെ പദ്ധതിക്കു മുന്നിലുണ്ടായിരുന്ന തടസം. കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങള്‍ക്ക് പബ്ലിക്-പ്രൈവറ്റ്-പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി) മോഡല്‍ അനുയോജ്യമല്ലെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ  ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഡല്‍ഹിയില്‍ പല തവണ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചര്‍ച്ചകള്‍ നടന്നു. ചെന്നൈ, ബാംഗ്ലൂര്‍ മാതൃകയില്‍ പൊതുമേഖലാ പങ്കാളിത്തത്തോടെ കൊച്ചി മെട്രോ നടപ്പാക്കണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 
സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചതില്‍ കൊച്ചി മെട്രോയ്ക്കായുള്ള 25 കോടിയും ഉള്‍പ്പെട്ടിട്ടുണ്ട്. മെട്രോയ്ക്കുള്ള പണത്തിന് അനുമതി നല്‍കിയ പ്ലാനിങ് കമ്മിഷന്‍ നിലപാട് പദ്ധതിക്കു മുന്നോട്ടുള്ള പാതയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യവും കൊച്ചി മെട്രൊയുടെ വരവ് ഏറ്റവും എളുപ്പത്തിലാക്കുമെന്നാണ് പ്രതീക്ഷ. ആലുവയില്‍നിന്നു പേട്ട വരെയുള്ള 27 കിലോമീറ്ററാണു കൊച്ചിയിലേക്കു വിഭാവനം ചെയ്തിട്ടുള്ള മെട്രോ റെയില്‍. ഡി.എം.ആര്‍.സി തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം കൊച്ചി മെട്രോയ്ക്ക് 4427 കോടി രൂപ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. നഗരമധ്യത്തിലൂടെയാണ് മെട്രോ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഇന്നുള്ള ഗതാഗത സംവിധാനത്തില്‍ കാതലായ അഴിച്ചുപണി വേണ്ടിവരും. ഇക്കാര്യം ഡി.എം.ആര്‍.സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലുവയില്‍ തുടങ്ങി ഇടപ്പള്ളി വഴി നോര്‍ത്ത് എം.ജി റോഡ് വെറ്റില വഴി തൃപ്പൂണിത്തുറയ്ക്കടുത്തുള്ള പേട്ടവരെയാണ് സഞ്ചാരപാത. റോഡില്‍ വലിയ പില്ലറുകള്‍ സ്ഥാപിച്ച് അതിനു മുകളിലായാണ് എലിവേറ്റഡ് മെട്രോ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി റോഡുകളും പാലങ്ങളും നവീകരിക്കേണ്ടിവരും.
 
നോര്‍ത്തിലെ മേല്‍പ്പാലം പുനര്‍നിര്‍മിക്കുകയെന്നതാണു മെട്രോ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴുള്ള പാലം പൂര്‍ണമായി പൊളിച്ചുനീക്കി പകരം നാലു വരിയില്‍ പുതിയ പാലം നിര്‍മിക്കണം. മൂന്നു തട്ടിലായി നിര്‍മിക്കുന്ന പാലത്തിന്റെ മൂന്നാമത്തെ തട്ടിലാണു മെട്രൊയുടെ ട്രാക്ക് വരേണ്ടത്. മെട്രോ വരുമ്പോള്‍ നോര്‍ത്ത് പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപം സലിം രാജന്‍ റോഡില്‍നിന്നു പുതിയ മേല്‍പ്പാലം നിര്‍മിക്കണമെന്നതും സൗത്ത്-നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കണമെന്നും ഡി.എം.ആര്‍.സി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് സലിം രാജന്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. 19 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം ഈ പാലം പൂര്‍ത്തിയാക്കും. ഈ പാലത്തിന്റെ നിര്‍മാണം നടക്കുമ്പോള്‍ തന്നെ നോര്‍ത്ത് മേല്‍പ്പാലം പൊളിക്കും. ഈ സമയത്തു കൊച്ചിയിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ഇന്നുള്ള സ്ഥിതി മെച്ചപ്പെടുത്താതെ കാര്യക്ഷമമായി ഗതാഗത ക്രമീകരണം നടത്താനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതു കണക്കിലെടുത്തു നഗരത്തിലെ 11 റോഡുകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. ഇപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ ഏജന്‍സികളുടെയും പൂര്‍ണ സഹകരണ ഉറപ്പുവരുത്തിക്കൊണ്ടാണു കൊച്ചി മെട്രോ റെയിലിനെ സ്വീകരിക്കാനായി ഒരുങ്ങുന്നത്.
 
പാളത്തിലോടുന്നതിന് മുമ്പുതന്നെ കൊച്ചിയുടെ മെട്രോ ഓണ്‍ലൈനില്‍ ഓടിത്തുടങ്ങിയതാണ് ഏറ്റവും പുതിയ വിശേഷം. കൊച്ചിമെട്രോ ഡോട് ഓര്‍ഗ് (ംംം.സീരവശ ാലേൃീ.ീൃഴ) എന്ന വെബ്‌സൈറ്റില്‍ പദ്ധതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമുണ്ട്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും സൈറ്റിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടാകുന്ന എല്ലാ ഡെവലപ്പ്‌മെന്റ്‌സും അപ്‌ഡേറ്റ് ചെയ്യാം. ടെണ്ടറിന്റെ വിശദവിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, ഗ്യാലറി, റൂട്ട് മാപ്പ് എന്നിങ്ങനെ സുതാര്യമാണ് സൈറ്റ്. മെട്രോ റെയിലുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ജോലികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇപ്പോള്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബയോഡേറ്റ സെറ്റില്‍ അപ്‌ലോഡ് ചെയ്യാം. 2030 ആകുമ്പോഴേക്കും കൊച്ചി നഗരത്തില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ ആറുകിലോമീറ്ററായി ചുരങ്ങും. അത്രയ്ക്ക് ഗതാഗതക്കുരുക്കാണ് ഉണ്ടാകാന്‍ പോകുന്നത്. ഒരാള്‍ കാറോടിക്കുമ്പോള്‍, അതേ വേഗത്തില്‍ മറ്റൊരാള്‍ക്ക് നടന്നുപോകാന്‍ കഴിയുമെന്നര്‍ത്ഥം. നഗരവികസന മന്ത്രാലയം കൊച്ചി മെട്രോ റെയിലിനെക്കുറിച്ച് നടത്തിയ പഠനവും വെബ്‌സൈറ്റിലുണ്ട്. സൈറ്റ് തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ അറുപതിനായിരത്തിലേറെപ്പേര്‍ സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു. സുരക്ഷിതവും യൂസര്‍ ഫ്രണ്ട്‌ലിയുമായിരിക്കും മെട്രോ റെയ്ല്‍ സര്‍വീസ് എന്ന് ഉറപ്പും സൈറ്റിലുണ്ട്. മെട്രോ റെയിലില്‍ ഏകദേശം 600 പേര്‍ക്കു യാത്ര ചെയ്യാം. കുറച്ചുനാള്‍ മുമ്പുവരെ സാധാരണക്കാര്‍ക്കു യാത്ര ചെയ്യാന്‍ പറ്റാത്തവിധത്തിലുള്ള യാത്രാ ചാര്‍ജ് ആയിരിക്കുമെന്ന അദൃശ്യ ആക്ഷേപത്തിനും അവസാനമായി. പന്ത്രണ്ടു മുതല്‍ 30 രൂപ വരെയായിരിക്കും യാത്രാക്കൂലിയെന്നു  സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, സാങ്കേതികത തുടങ്ങി എല്ലാത്തിനേയും കുറിച്ച് അറിയാനുള്ള വഴികളും ഒരുക്കിയിട്ടുണ്ട് സൈറ്റില്‍. പദ്ധതി സംബന്ധിച്ചു സംശയങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഇമെയ്ല്‍ ചെയ്തു ചോദിക്കാം. വൈകാതെ മറുപടിയും ലഭിക്കും

വി എസ് തുറന്ന യുദ്ധത്തിന്

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഇളനീര്‍ കുടിച്ച് പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയ വിപ്ലവം വി എസ് അച്യുതാനന്ദന്‍ തുടരുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും തുറന്ന യുദ്ധത്തിനാണ് വി എസ് തയ്യാറെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തനിക്ക് അനുകൂലമായി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി നടപ്പാകില്ലെന്ന് വി എസ് തുറന്നടിച്ചു.

തനിക്കനുകൂലമായി പ്രകടനം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടി പിന്‍‌വലിക്കേണ്ടി വരുമെന്ന് പറഞ്ഞ വി എസ്, പ്രകടനം നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തു എന്ന് കേന്ദ്ര കമ്മിറ്റി പോലും വിലയിരുത്തിയിട്ടുണ്ട് എന്നും പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത്‌ പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്‌. അതിനാല്‍ നടപടികള്‍ നടപ്പാകില്ലെന്നും വി എസ് പറയുന്നു.

കാഞ്ഞങ്ങാട്‌ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തി വി എസ് രംഗത്തെത്തിയത്. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ വി എസ് അനുകൂല പ്രകടനത്തിന് നേതൃത്വം നല്‍കിയ ഒമ്പത് പേര്‍ക്കെതിരെയാണ് സി പി എം നടപടിയെടുത്തത്. ഉദുമയിലെ സി പി എം എംഎല്‍എ കെ വി കുഞ്ഞമ്പുവിന്റെ മകന്‍ പത്മരാജനും മറ്റ് എട്ടുപേരുമാണ് നടപടിക്ക് വിധേയരായത്.

ഇവര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വി എസ് വീണ്ടും അച്ചടക്കത്തിന്‍റെ സീമ ലംഘിക്കുകയാണെന്ന് പര്‍ട്ടി ഔദ്യോഗിക പക്ഷം വിലയിരുത്തുന്നു. വിലക്കേര്‍പ്പെടുത്തിയെങ്കിലും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത് പാര്‍ട്ടിക്കെതിരെയുള്ള വെല്ലുവിളിയാണെന്നും ഇവര്‍ കരുതുന്നു.

എന്തായാലും സമീപകാലത്തെങ്ങും ഇല്ലാത്ത രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ സമരത്തിന് വഴി തുറക്കുകയാണ് വി എസ്

വി എസിനെ പാര്‍ട്ടി തിരുത്തുന്നു

തന്റെ പേരില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ തിരുത്തുമെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന സി പി എം നേതൃത്വം തിരുത്തി. പാര്‍ട്ടി വിരുദ്ധപ്രകടങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ഇല്ലെന്നും ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുന്നവര്‍ക്കെതിരെ ഇനിയും നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് ഞായറാഴ്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാനാണ്‌ വി എസ് ശ്രമിക്കുന്നതെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യം വച്ചാണ്‌ അദ്ദേഹം നീങ്ങുന്നതെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വി എസിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം. 

പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടി തിരുത്തുമെന്ന രീതിയില്‍ വി എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയതായി സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു നേതാവിനെ മാത്രം അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനപ്രകാരമാണ്. വി എസിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം വിശദീകരിക്കേണ്ടിവന്നത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ വി എസ് അനുകൂല പ്രകടനം നടത്തിയ ഒമ്പതോളം പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിയെയാണ് വി എസ് വിമര്‍ശിച്ചത്. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്റെ മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആയിരുന്നു നടപടി ഉണ്ടായത്. 

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്‌ തനിക്ക് പാര്‍ട്ടി വിലക്കുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത് അപക്വമായി പോയെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. എല്ലാ അംഗങ്ങളും ഈ നിലപാടാണ് സ്വീകരിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്. എന്നാല്‍ അംഗങ്ങള്‍ നടത്തിയ വിമര്‍ശനങ്ങളോട് വി എസ് പ്രതികരിച്ചില്ലെന്നാണ് സൂച

പാര്‍ട്ടിയെ ധിക്കരിച്ചില്ല; ബര്‍ളിന്റെ വീട്ടില്‍ ചാനലുകള്‍ക്കായി വി.എസിന്റെ നാടകം

ബര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് പാര്‍ട്ടി
വിലക്ക് ഏര്‍പ്പെടുത്തിയകാര്യം വി.എസ് സ്ഥിരീകരിച്ചു


പാര്‍ട്ടിക്ക് വിനീതവിധേയനാണ് താനെന്ന് വി.എസ് തലകുനിച്ച് സമ്മതിച്ചു.
പിണറായിയുടെ ഉത്തരവ് തലതാഴ്ത്തി അനുസരിക്കാനേ തനിക്കാകൂ എന്നും തെളിയിച്ചു. പാര്‍ട്ടിവിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട മുതിര്‍ന്ന നേതാവ് ബര്‍ളിന്‍ കുഞ്ഞനനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന പാര്‍ട്ടിയുടെ ഉഗ്രശാസനം ലംഘിക്കാന്‍ വി എസ് തയ്യാറായില്ല. ചാനലുകളില്‍ നിറയാന്‍ വേണ്ടിയുള്ള നാടകം വി എസ് ഭംഗിയായി അഭിനയിച്ചു. ബര്‍ളിന്റെ വീട്ടില്‍ നിന്ന് ഇളനീര്‍വെള്ളം മാത്രം കുടിച്ച വി എസ് വാര്‍ത്തകളില്‍ ഇടം നേടാനുള്ള തന്റെ യത്‌നത്തില്‍ വിജയിച്ചു. 
പാര്‍ട്ടി വിലക്ക് ലംഘിച്ച ധീരനാണ് വി എസെന്ന് ചാനലുകാര്‍ വാഴ്ത്തുമ്പോള്‍ പാവം ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ മാത്രം ക്ഷോഭം മനസിലൊതുക്കാതെ പിണറായി വിജയനേയും സി പി എമ്മിനേയും പഴി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ബര്‍ളിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം മാത്രമാണ് വി എസിന് പാര്‍ട്ടി നല്‍കിയത്. ബര്‍ളിന്റെ വീട്ടില്‍ പോകാനോ പ്രായാധിക്യം മൂലം അവശതയിലുള്ള അദ്ദേഹത്തെ കാണാനോ വി എസിനെ പാര്‍ട്ടി വിലക്കിയിട്ടില്ല. ബര്‍ളിന്റെ വീട്ടില്‍ ഉച്ചഭക്ഷണം പോയിട്ട് ഒരുക്കിവെച്ച ലഘുഭക്ഷണം പോലും കഴിക്കാതെ പാര്‍ട്ടിയെ അനുസരിച്ച വി എസിനെ എന്നിട്ടും പാര്‍ട്ടിവിലക്ക് ലംഘിച്ച ധീരനായി ചാനലുകള്‍ ചിത്രീകരിച്ചു. വലിയ എന്തോ സാഹസം ചെയ്ത മട്ടിലായിരുന്നു ബര്‍ളിന്റെ വീട്ടിലേക്ക് വി എസിന്റെ പ്രവേശനം. പ്രമുഖ നേതാക്കളെല്ലാം തലശേരിയിലായിരിക്കേ വി എസിന് അകമ്പടി കൂടാന്‍ പഴയ വി എസ് പക്ഷക്കാരനായ ജയിംസ് മാത്യു എം എല്‍ എ മാത്രമാണുണ്ടായിരുന്നത്. ജയിംസ് മാത്യുവാകട്ടെ വി എസിനൊപ്പം ബര്‍ളിന്റെ വീട്ടില്‍ ചെല്ലാതെ റോഡില്‍ നില്‍ക്കുകയായിരുന്നു.
 
ഭക്ഷണം കഴിക്കുന്നതില്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയ കാര്യം വി എസ് ഇന്നലെ സ്ഥിരീകരിച്ചു. ചാനലുകാര്‍ ചുറ്റിലും നില്‍ക്കേ ഹരം കയറിയ വി എസ് പാര്‍ട്ടിവിലക്കുള്ളത് പരസ്യമായി തന്നെ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂവെന്നും വെള്ളം കുടിക്കുന്നതില്‍ വിലക്കില്ലെന്നും പറഞ്ഞ വി എസ് ഒരു ഗ്ലാസ് ഇളനീര്‍വെള്ളം കുടിച്ചാണ് ചാനലുകാര്‍ക്ക് മുന്നില്‍ ധീരനായത്. വി എസിന് ബര്‍ളിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്കുള്ള കാര്യം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. വി എസിനെ മാത്രം അറിയിച്ച കാര്യം വി എസ് പരസ്യമാക്കിയത് മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ്. കണ്ണൂരില്‍ ഇന്നലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുള്ളപ്പോള്‍ തന്റെ പിന്നാലെ ചാനലുകാരെത്തില്ലെന്ന തോന്നല്‍ വി എസിനുണ്ടായിരുന്നു. തന്റെ മാധ്യമ ഉപദേഷ്ടാക്കളോടൊക്കെ ആലോചിച്ച ശേഷമാണ് ബര്‍ളിന്‍ പ്രശ്‌നം പുറത്ത് വിട്ട് കണ്ണൂരിലെ തന്റെ പര്യടനത്തിന് ചാനലുകാരെ കൂടെ കൂട്ടാനുള്ള തന്ത്രം വി എസ് ആവിഷ്‌കരിച്ചത്. പാര്‍ട്ടി വിലക്ക് ലംഘിക്കാതെ നാടകം കളിച്ച വി എസിന് ചാനലുകള്‍ ധീരപരിവേഷം നല്‍കുകയും ചെയ്തു. തന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ വി എസിനെ പാര്‍ട്ടി വിലക്കിയതിലുള്ള രോഷം ഇന്നലേയും ബര്‍ളിന്‍ മറച്ചു വെച്ചില്ല. വ്യക്തിബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും യാതൊരു വിലയും കല്‍പ്പിക്കാത്ത പാര്‍ട്ടിയാണ് സി പി എമ്മെന്ന് ബര്‍ളിന്‍ പറഞ്ഞു. പിണറായി ഇടപെട്ടാണ് ബര്‍ലിന്റെ വീട്ടിലെ സദ്യയുണ്ണുന്നതില്‍ നിന്ന്  വി എസിനെ വിലക്കിയത്. പാര്‍ട്ടിയെ ധിക്കരിക്കാതെ തന്നെ 'ചാനല്‍ കവറേജ്' നേടി തൃപ്തിയടഞ്ഞ വി.എസ് പയ്യാമ്പലം ഗസ്റ്റ് ഹൗസിലെത്തി ഊണ് കഴിച്ചു

അച്യുതാനന്ദന്റേത് അപാര തൊലിക്കട്ടി


മുഖ്യമന്ത്രിയായിരിക്കേ തലസ്ഥാന വികസനത്തിന് ഒരു യോഗം പോലും വിളിക്കാതിരിക്കുകയും പ്രതിപക്ഷ നേതാവായപ്പോള്‍ സമരം നടത്തുകയും ചെയ്യുന്ന അച്യുതാനന്ദന്റെ തൊലിക്കട്ടി അപാരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
തലസ്ഥാന വികസനം അട്ടിമറിക്കാന്‍ നഗരസഭാ ഭരണം ശ്രമിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പാളയം രക്തസാക്ഷി സ്മാരകത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിമാരായിരുന്ന എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നീക്കി വെച്ച ഫണ്ട് വിനിയോഗിക്കാന്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ല.  കേന്ദ്രം നല്‍കിയ 350 കോടിയുടെ സീവേജ് പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതി, ജന്റം പദ്ധതി തുടങ്ങിയവയൊന്നും ഫലപ്രദമാക്കാനായില്ല. കേന്ദ്രം നല്‍കുന്ന തുക ഉപയോഗിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭാ ഭരണം. നഗരസഭാ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, മുന്‍ മന്ത്രി എം.ആര്‍ രഘുചന്ദ്രബാല്‍ 

ഊരുവിലക്കും ഊണു വിലക്കും മാര്‍ക്‌സിസമല്ല

മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ. സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്.

ഊരുവിലക്കും ഊണുവിലക്കും മാര്‍ക്‌സിസമല്ല. ഇപ്പോഴും ഈ സെക്‌ടേറിയന്‍ നിലപാടുമായി മുന്നോട്ടുപോകുന്ന സി.പി.എം സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്നും ഊണ് കഴിക്കാന്‍ പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയത് തെറ്റാണ്. മാര്‍ക്‌സിസം ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ ആശയമാണ്. മാനവികതയാണ് മാര്‍ക്‌സിസത്തിന്റെ അടിത്തറ.  സ്വന്തം പാര്‍ട്ടിക്കകത്ത് നില്‍ക്കുന്നവരെ മാത്രം സ്വന്തം ആളുകളായും പാര്‍ട്ടി വിടുന്നവരെയെല്ലാം വര്‍ഗ ശത്രുക്കളായും കണ്ട് തൊട്ടുകൂടായ്മ പുലര്‍ത്തുന്നത് സി പി എം വെറും  സങ്കുചിത ചിന്തയുടെ അഗാധ ഗര്‍ത്തത്തില്‍ വീണിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ഈ നിലപാട് മനുഷ്യ സ്‌നേഹത്തിന്റെ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ ഇടയില്‍ വികലമാക്കാനും, മാനുഷികമൂല്യങ്ങള്‍ വിസ്മരിച്ച് ഒരു പ്രസ്ഥാനമായി ഇതിനെ മുദ്രകുത്താനും മാത്രമെ സഹായിക്കുകയുള്ളൂ എന്ന് നേതാക്കള്‍ മനസ്സിലാക്കണം. ഊണുവിലക്ക് നിര്‍ദ്ദേശത്തില്‍ യഥാര്‍ത്ഥത്തില്‍ ഊരുവിലക്കും കൂടി സി.പി.എം നേതൃത്വം ലക്ഷ്യമിട്ടിരുന്നതാണ്. വി.എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിക്കരുതെന്ന് തന്നെയാണ് നേതൃത്വം പറയാതെ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചു കൊണ്ട് ബര്‍ലിന്റെ വസതി സന്ദര്‍ശിച്ചതും ഇളനീര്‍ കഴിച്ചതും ധീരമായ നടപടിയാണ്.
 
എം.വി രാഘവനെ സി.പി.എം പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിനെ വീട്ടില്‍ വിളിച്ച് ആഹാരം നല്കിയ പാര്‍ട്ടി നേതാക്കളുടെ പേരില്‍ വളരെ  കര്‍ശനമായി നടപടി അന്ന് സി.പി.എം സ്വീകരിച്ചിരുന്നു.  പയ്യന്നൂരിലെ സി.പി.എം നേതാവായിരുന്ന ബാലന്‍ മാസ്റ്ററെ എം വി ആറിന് സ്വന്തം വീട്ടില്‍ ഊണ് നല്‍കിയതിന്റെ പേരില്‍ മാത്രമാണ് പുറത്താക്കിയത്. എം വി രാഘവനെ കായികമായി വകവരുത്തുവാനുള്ള പല ശ്രമങ്ങളും സി.പി.എം നേതൃത്വത്തില്‍ അന്ന് നടന്നതായി വ്യാപക ആരോപണം ഉയര്‍ന്നിട്ടുള്ളതായിരുന്നു. അന്ന് ഈ നടപടികള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം നേതൃത്വം കൊടുത്ത നേതാക്കളുടെ കൂട്ടത്തില്‍ വി എസ് അച്യുതാനന്ദനും ഉണ്ടായിരുന്നു.  അതെല്ലാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ കറുത്ത ഭാഗവുമാണ്. 
ഇന്ന് മഹത്തായ മാര്‍ക്‌സിസവും, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമെല്ലാം ലോകത്തൊട്ടാകെ കടുത്ത പ്രതിസന്ധികളെ  തരണം ചെയ്തു കൊണ്ട് മുന്നോട്ടു പോകുകയാണ്. മാര്‍ക്‌സിസത്തിന് മാനുഷികമുഖം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് എതിരാളികള്‍ ഇപ്പോഴും പ്രചരണം നടത്തുന്നത്. വി എസ് അച്യുതാനന്ദന് ഇപ്പോള്‍ നല്‍കിയ ഊണുവിലക്ക് നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ ഈ കള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകരാന്‍ ഉതകുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. പാവപ്പെട്ട ജനകോടികളുടെ ഹൃദയവികാരവും അവരുടെ മോചനത്തിനുള്ള വഴികാട്ടിയുമാണ് ഇന്നും ഈ പ്രത്യയശാസ്ത്രം. അതുകൊണ്ട് തന്നെ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാച്ചിലിനെ ഊണുവിലക്കു പോലുള്ള മണ്‍ചിറകള്‍ കെട്ടി ചെറുക്കാന്‍ സി.പി.എം നേതൃത്വം ശ്രമിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല

വീണ്ടും വി.എസിന്റെ വിരട്ടല്‍ തന്ത്രം


ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഊണ് കഴിക്കരുതെന്ന പിണറായിയുടെ ഉത്തരവ് അനുസരിക്കേണ്ടിവന്നതിന്റെ വൈക്ലബ്യം മറയ്ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പുതിയ ഉണ്ടയില്ലാ വെടിയുമായി അച്യുതാനന്ദന്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നീലേശ്വരത്ത് തനിക്കുവേണ്ടി പ്രകടനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ദേഷ്യത്തിന് ഇരയായ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടനാ തലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നത് തടയുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് അച്യുതാനന്ദന്‍ ഇന്നലെ പറഞ്ഞു. പ്രകടനം ശരിയായ തീരുമാനമായിരുന്നു. അത്തരത്തില്‍ പ്രകടനം നടത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റിതന്നെ വിലയിരുത്തിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണ്. നടപടിയെടുത്തവരെ അതില്‍ നിന്നു മോചിപ്പിക്കുമെന്നും അച്യുതാനന്ദന്‍ അറിയിച്ചു.

Saturday, July 30, 2011

സ്ഥലത്തെ പ്രധാന പയ്യന്‍സ്


വി.എസ്. അച്യുതാനന്ദന്‍ , ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ , എം.എ. ഫാരിസ്, എം.എം. ഹസന്‍ ... ഇവരൊക്കെ ആരാണെന്നതല്ല പ്രശ്‌നം, ഇപ്പോള്‍ ഇവരൊക്കെ എന്താണെന്നതു മാത്രം. വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോകല്ലേ പോകല്ലേന്നു പാര്‍ട്ടി പറഞ്ഞിട്ടും പോയതും, വി.എസ് പണ്ടു വെറുക്കപ്പെട്ടവനെന്ന പട്ടം ചാര്‍ത്തിക്കൊടുത്ത എം.എ. ഫാരിസിനെ എം.എം. ഹസന്‍ വെറുക്കപ്പെടരുതാത്തവന്‍ ആക്കിയതുമൊക്കെയാണ് ഇപ്പോള്‍ ഈ രാജ്യത്തെ പ്രധാന സംഭവങ്ങള്‍ . അല്ലെങ്കില്‍, രാഷ്ട്രീയ, ചാനല്‍, മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ അങ്ങനെയാണു തോന്നുക.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയി വി.എസ് ചോറുണ്ണേണ്ടെന്നു പാര്‍ട്ടി പറഞ്ഞതു ചിലപ്പോള്‍ അതിയാന്‍ ഇപ്പോഴും ജര്‍മനിയിലായിരിക്കുമെന്നും വിമാനത്തിലൊക്കെ കയറി പോകുന്നതു മതികെട്ടാന്‍ മല കയറുന്നതു പോലെ അത്ര ഈസിയല്ലെന്നും അച്ചുമ്മാന്റെ ആരോഗ്യത്തെക്കരുതി മുന്നറിയിപ്പു നല്‍കിയതായിരിക്കും. വിലക്ക് ലംഘിച്ചു വീട്ടില്‍ പോയ വി.എസ് ചോറുണ്ണരുതെന്നേ പാര്‍ട്ടി പറഞ്ഞിട്ടുള്ളെന്നും ഇളനീര്‍ കുടിക്കാമെന്നും പറഞ്ഞ് ചിരിച്ചു തോളില്‍ കൈയിട്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചു പിരിഞ്ഞു. അതിനു കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു ചേതം ! 

ഇനി ചെന്നൈയില്‍ എവിടെയോ നടന്ന ഒരു പരിപാടിയില്‍ ഫാരിസിനെ പൊതുവേദിയില്‍ കണ്ടതും ചില ചാനലുകാര്‍ക്ക് കോരിത്തരിക്കുകയും ചൊറിഞ്ഞു തടിക്കുകയും ചെയ്തു. ഉടന്‍ ഉത്തരവിട്ടു, രാത്രി വോട്ട് ആന്‍ഡ് ടോക്ക് കാച്ചിക്കളയാം. പക്ഷേ, പ്രതീക്ഷിച്ചതു പോലെ താപ്പാനകളൊന്നും അധികം അതില്‍ കയറി കൊത്തിയില്ല.
  വി.എസ്. അച്യുതാനന്ദനോ എം.എം. ഹസനോ ചെന്നൈ ആസ്ഥാനമാക്കിയ ഒരു വ്യവസായി എന്തു വിശേഷിപ്പിച്ചാലും കേരളത്തിലെ ജനങ്ങള്‍ക്ക് എന്തു ചേതം !
പഴയതു പോലെ സംഗതി കേറി ഏക്കുമെന്നു കരുതിയാണ് വെറുക്കപ്പെട്ട പ്രയോഗം വി.എസ് വീണ്ടുമൊന്ന് ആഞ്ഞു വീശി നോക്കിയത്. പക്ഷേ, ഇപ്പോ കളി മാറി കളം മാറി. അന്നു ഭരണപക്ഷത്തിരുന്ന വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും കൂട്ടിത്തല്ലിക്കാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും എടുത്തുപയോഗിച്ച ഒരായുധം മാത്രമായിരുന്നു വെറുക്കപ്പെട്ടവന്‍ വിവാദമെന്ന് വി.എസിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഉപജാപക വൃന്ദത്തില്‍ ആരുമില്ലാതെ പോയെന്നു വേണം കരുതാന്‍ . ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞ മരമായിരുന്ന പിണറായി വിജയനെ മൂലയ്ക്കിരുത്താന്‍ ആഗ്രഹിച്ചവര്‍ ഉപയോഗിച്ച ആയുധം ഇപ്പോള്‍ അങ്ങനെയൊരാവശ്യത്തിന് ഉപയോഗപ്പെടില്ലെന്നു ചിന്തിക്കാന്‍ പാവം വി.എസിന്റെ പ്രായം ബാധിച്ച കുടില ബുദ്ധിക്കും തോന്നിയില്ല. 

ഏതായാലും പി. ശശി പാര്‍ട്ടിയില്‍ ഒരു ഒറ്റയാനായിരുന്നില്ലെന്നും അതിയാന്റെ കൈയിലിരിപ്പിനു മറ്റാര്‍ക്കൊക്കെയോ പിന്തുടര്‍ച്ചാവകാശോ മുന്‍തുടര്‍ച്ചാവകാശമോ ഒക്കെയുണ്ടെന്നും വ്യക്തമായി നാറി നാണംകെട്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെ ചില ഇല്ലാ വിവാദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതു നല്ലതാ, പാര്‍ട്ടിയുടെ നല്ലൊന്നാന്തരം ഇമേജിന്. പിന്നെ മകന്റെയും മകളുടെയും പേരില്‍ നാണംകെട്ട പ്രതിപക്ഷ നേതാവിനും വേണ്ടേ ഒരു വിശ്രമമൊക്കെ. നടക്കട്ടെ, ചാനലുകള്‍ വച്ചു വിളമ്പുന്ന ഏതു പഴങ്കഞ്ഞിയും മൃഷ്ടാന്നമുണ്ണാന്‍ വിധിക്കപ്പെട്ടവരും അതില്‍ സന്തോഷിക്കുന്നവരുമാണല്ലോ മലയാളികള്‍ .

മെട്രൊറെയ്ല്‍ യാഥാര്‍ഥ്യത്തിലേക്ക്

മലയാളിയുടെ മെട്രൊ സ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കുന്നു. ഒരു ദശാബ്ദമായി ചര്‍ച്ച ചെയ്യുന്ന കൊച്ചി മെട്രൊ റെയ്ലുമായി ബന്ധപ്പെട്ട് ആദ്യ നിര്‍മാണ പ്രവര്‍ത്തനത്തിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ശിലയിടും. 

വര്‍ഷങ്ങള്‍ക്കു മുന്‍പു സമര്‍പ്പിച്ച മെട്രൊ പദ്ധതി രേഖയ്ക്ക് ഇതേവരെ കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി ലഭിച്ചിട്ടില്ലെങ്കിലും, അധികം വൈകാതെ ഈ ഹൈടെക് യാത്രാ സ്വപ്നത്തിനു ധനകാര്യ മന്ത്രാലയം സമ്മതം മൂളുമെന്നാണു പ്രതീക്ഷ. കേന്ദ്രാനുമതി ലഭിക്കുന്നതിനു മുന്‍പുതന്നെ മെട്രൊയ്ക്കു വേണ്ടി കൊച്ചിയെ സജ്ജമാക്കുക. അതാണ് ഇന്നു തുടങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.

ആലുവയില്‍നിന്നു പേട്ട വരെയുള്ള 27 കിലോമീറ്ററാണു കൊച്ചിയിലേക്കു വിഭാവനം ചെയ്തിട്ടുള്ള മെട്രൊ റെയ്ല്‍. ഡല്‍ഹി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) തയാറാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് പ്രകാരം 4427 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ ഗതാഗത പദ്ധതി 2020ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാം. നഗര മധ്യത്തിലൂടെയാണു മെട്രൊ കടന്നുപോകുന്നതെന്നതിനാല്‍, കൊച്ചിയില്‍ ഇന്നുള്ള ഗതാഗത സംവിധാനത്തില്‍ കാതലായ അഴിച്ചുപണി വേണമെന്നും ഡിഎംആര്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആലുവയില്‍ തുടങ്ങി ഇടപ്പള്ളി വഴി നോര്‍ത്ത് - എംജി റോഡ് - വൈറ്റില വഴി പോകുന്ന മെട്രൊ തൃപ്പൂണിത്തുറയ്ക്കടുത്തു പേട്ടയില്‍ അവസാനിക്കും. റോഡില്‍ വലിയ പില്ലറുകള്‍ സ്ഥാപിച്ച് അതിനു മുകളിലായാണ് എലിവേറ്റഡ് മെട്രൊ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി റോഡുകളും പാലങ്ങളും നവീകരിക്കണം.

നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മിക്കുകയെന്നതാണു മെട്രൊ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ഇപ്പോഴുള്ള പാലം പൂര്‍ണമായി പൊളിച്ചുനീക്കി പകരം നാലു വരിയില്‍ പുതിയ പാലം നിര്‍മിക്കണം. മൂന്നു തട്ടിലായി നിര്‍മിക്കുന്ന പാലത്തിന്‍റെ മൂന്നാമത്തെ തട്ടിലാണു മെട്രൊയുടെ ട്രാക്ക് വരേണ്ടത്. മെട്രൊ വരുമ്പോള്‍ നോര്‍ത്ത് പാലത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിനു കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സലിം രാജന്‍ റോഡില്‍നിന്നു പുതിയ മേല്‍പ്പാലം നിര്‍മിക്കണമെന്നതും സൗത്ത് - നോര്‍ത്ത് റെയ്ല്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കണമെന്നും ഡിഎംആര്‍സി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ ഘട്ടമായാണ് സലിം രാജന്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. 19 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷത്തിനകം ഇതു പൂര്‍ത്തിയാക്കും.

ഇതിന്‍റെ നിര്‍മാണം നടക്കുന്നതിനിടെതന്നെ നോര്‍ത്ത് മേല്‍പ്പാലം പൊളിക്കും. ഈ സമയത്തു കൊച്ചിയിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ സിറ്റി പൊലീസ് പ്രത്യേക ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കൊച്ചിയിലെ റോഡുകളുടെ ഇന്നുള്ള സ്ഥിതി മെച്ചപ്പെടുത്താതെ കാര്യക്ഷമമായി ഗതാഗത ക്രമീകരണം നടത്താനാവില്ലെന്നു ട്രാഫിക് പൊലീസ് പറയുന്നു. ഇതു കണക്കിലെടുത്തു നഗരത്തിലെ 11 റോഡുകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. ഇപ്രകാരം സംസ്ഥാന സര്‍ക്കാറിന്‍റെ എല്ലാ ഏജന്‍സികളുടെയും പൂര്‍ണ സഹകരണ ഉറപ്പുവരുത്തിക്കൊണ്ടാണു കൊച്ചി മെട്രൊ റെയ്ലിനെ സ്വീകരിക്കാനായി ഒരുങ്ങുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി നേടിയെടുക്കുകയെന്ന വലിയൊരു കടമ്പ കൊച്ചിക്കു മുന്നിലുണ്ട് ഇനി. സ്വകാര്യമേഖലയില്‍ത്തന്നെ കൊച്ചി മെട്രൊ നടപ്പാക്കണമെന്ന കേന്ദ്ര നിലപാടായിരുന്നു ഇതുവരെ പദ്ധതിക്കു മുന്നിലുണ്ടായിരുന്ന തടസം. കേരളത്തിന്‍റെ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങള്‍ക്ക് പിപിപി മോഡല്‍ അനുയോജ്യമല്ലെന്നു പദ്ധതിയുടെ നടത്തിപ്പുകാരായ ഡിഎംആര്‍സി പോലും അഭിപ്രായപ്പെട്ടുകഴിഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പല തവണ മെട്രൊ റെയ്ല്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ചെന്നൈ, ബംഗളൂരു മാതൃകയില്‍ മെട്രൊ നടപ്പാക്കണമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമേഖലാ പങ്കാളിത്തത്തോടെയാണ് അവിടങ്ങളില്‍ മെട്രൊ നിര്‍മിച്ചത്. 

യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്ക് കഴിഞ്ഞ ദിവസം കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ കൊച്ചി മെട്രൊയ്ക്കായുള്ള 25 കോടിയും ഉള്‍പ്പെടുന്നു. മെട്രൊയ്ക്കുള്ള പണത്തിന് അനുമതി നല്‍കിയ പ്ലാനിങ് കമ്മിഷന്‍ നിലപാട് പദ്ധതിക്കു മുന്നോട്ടുള്ള വഴി തുറക്കുന്നതായാണു വിലയിരുത്തലുകള്‍. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യവും മെട്രൊയുടെ വരവ് എളുപ്പാമാക്കുമെന്നു പ്രതീക്ഷിക്കാം

Friday, July 29, 2011

വി.എസിന്റെ ഊണ് മുടക്കിയതാര്


ഇന്ന് ഉച്ചയ്ക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കമ്യൂണിസ്‌റ്റ് സൈദ്ധാന്തികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ ഉച്ചയൂണു കഴിക്കരുതെന്ന് വി.എസിനെ പാര്‍ട്ടി വിലക്കി. ഇന്ന് വിവിധ പരിപാടികള്‍ക്കായി വി.എസ് കണ്ണൂര്‍ ജില്ലയിലുണ്ട്. രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് വി.എസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് കുഞ്ഞനന്തന്‍ നായര്‍ വി.എസ്സിനെ ക്ഷണിച്ചു. വി.എസ് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ ദിവസം വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ അവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷവും വി.എസ് പോയിരുന്നു. കുഞ്ഞനന്തന്‍ നായര്‍ ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ വി.എസ് കാണാന്‍ പോയ കാര്യം സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനവും ഉയര്‍ത്തി. സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റാണ് ബര്‍ലിന്‍. വി.എസിന്റെ യാത്രാപരിപാടി ജില്ലാ സെക്രട്ടേറിയറ്റ്‌ ചര്‍ച്ചചെയ്‌തപ്പോഴാണു കുഞ്ഞനന്തന്‍നായരുടെ വീട്ടിലെ ഉച്ചയൂണും വിഷയമായത്‌. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള പ്രാദേശികനേതൃത്വത്തിന്റെ കത്തു പരിഗണിച്ച യോഗം സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെയും അഭിപ്രായമാരാഞ്ഞശേഷമാണു തീരുമാനത്തിലെത്തിയത്‌.

കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ്‌. ഉച്ചയൂണു കഴിക്കുന്നതു വിഭാഗീയതയ്‌ക്കുള്ള സൂചനയാകുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.എമ്മിനു പുറത്തായെങ്കിലും കുഞ്ഞനന്തന്‍നായര്‍ വി.എസിന്റെ ദീര്‍ഘകാല സുഹൃത്താണ്‌. വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന വി.എസിനെ വരവേല്‍ക്കാന്‍ വീടു പെയിന്റ്‌ ചെയ്‌തു മോടിപിടിപ്പിച്ചിരുന്നു. ഇരുപത്തഞ്ചോളം പേര്‍ക്കു സദ്യ നല്‍കാനായിരുന്നു ഒരുക്കം. ഉച്ചയൂണിനു വീട്ടിലെത്തില്ലെന്നു വി.എസ്‌. നേരിട്ടു കുഞ്ഞനന്തന്‍നായരെ അറിയിച്ചതായാണു വിവരം. കുഞ്ഞനന്തന്‍നായരുടെ വീടിനു സമീപമാണ്‌ ഇന്നു വി.എസ്‌. പങ്കെടുക്കേണ്ട രണ്ടു പരിപാടികള്‍. ഈ സാഹചര്യത്തിലാണു വി.എസിനെ ഉച്ചയൂണിനു ക്ഷണിച്ചത്‌.

വി.എസ്‌. ക്ഷണം സ്വീകരിച്ചെങ്കിലും പാര്‍ട്ടി വിലക്കിയതായാണ്‌ അറിയാന്‍ കഴിഞ്ഞതെന്നു കുഞ്ഞനന്തന്‍നായര്‍ പ്രതികരിച്ചു. വി.എസിന്റെ വ്യക്‌തിജീവിതത്തില്‍ ഇടപെടുകയും സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതുപോലും വിലക്കുകയുമാണ്‌. കുഞ്ഞനന്തന്‍നായര്‍ ജനുവരിയില്‍ രോഗബാധിതനായി കഴിയുമ്പോള്‍ വി.എസ്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഉച്ചയൂണിനു വിലക്കുണ്ടെങ്കിലും വീട്ടില്‍ വിശ്രമിക്കുന്ന സുഹൃത്തിനെ വി.എസ്‌. സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്‌. മുമ്പ്‌ വി.എസ്‌. കണ്ണൂരില്‍ എത്തിയാല്‍ മിക്കപ്പോഴും താമസം കുഞ്ഞനന്തന്‍നായരുടെ വീട്ടിലായിരുന്നു.

2005-ല്‍ കുഞ്ഞനന്തന്‍നായരെ പുറത്താക്കിയശേഷവും വി.എസ്‌. ബന്ധം തുടര്‍ന്നതു പാര്‍ട്ടി ഔദ്യോഗികനേതൃത്വത്തിനു തലവേദനയായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കാവുന്ന ഒരു വിലക്കാന് പാര്‍ട്ടി വി എസിന് ഉച്ചയൂണിനു വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ക്ഷണിച്ചു വരുത്തിയിരിക്കുന്നത്

കണ്ണൂരില്‍ വിഎസിനു താരപരിവേഷം; സമവാക്യങ്ങള്‍ മാറുന്നതിനിടെയിലും വിലക്കുകള്‍


പിണറായി വിജയന്റെ കണ്ണൂരില്‍ സി.പി.എം അണികള്‍ക്കിടെയിലെ താരം വി.എസ് അച്യുതാനന്ദന്‍. പിണറായി വിജയന് ജില്ലയില്‍ പൊതുപരിപാടികള്‍ ഇല്ലെങ്കിലും വി.എസ് കണ്ണൂരില്‍ തിരക്കിലാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായിയുടെ അപ്രമാദിത്വം അവസാനിക്കുന്നതിനുപുറമേ സിപിഎം ഗ്രൂപ്പു രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ കൂടിയാണിതെന്ന് നിരീക്ഷണമുണ്ട്. അതേസമയം ജില്ലയിലെത്തിയ വി.എസിന്റെ പൊതുപരിപാടികള്‍ പൂര്‍ണമായും പാര്‍ട്ടി നിയന്ത്രണത്തിലാണ്. മുതിര്‍ന്ന കമ്യുണിസ്റ്റും എഴുത്തുകാരനുമായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി സൗഹൃദം പങ്കുവയ്ക്കാനുള്ള വി.എസിന്റെ ശ്രമം പാര്‍ട്ടി ഇങ്ങനെ തടഞ്ഞിരിക്കുകയാണ്. പിണറായി വിജയന്റെ ബദ്ധശത്രുവായി കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെ ഉച്ചഭക്ഷണത്തിനാണത്തില്‍ പങ്കുചേരുന്നതിനാണ് വി.എസിനെ പാര്‍ട്ടി വിലക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വിവിധ പരിപാടികള്‍ക്കായി വി.എസ് കണ്ണൂര്‍ ജില്ലയിലുണ്ട്.

രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് വി.എസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന് കുഞ്ഞനന്തന്‍ നായര്‍ വി.എസ്സിനെ ക്ഷണിച്ചു. വി.എസ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം വി.എസ്സിന്റെ പരിപാടി തയ്യാറാക്കിയ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാന നേതൃത്വത്തെ അവര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ബര്‍ലിന്റെ വീട്ടിലെ ഉച്ചഭക്ഷണ പരിപാടി റദ്ദാക്കിയതായി വി.എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ബര്‍ലിനെ അറിയിച്ചു. പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കുഞ്ഞനന്തന്‍ നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷവും വി.എസ് പോയിരുന്നു.

കുഞ്ഞനന്തന്‍ നായര്‍ ആസ്പത്രിയില്‍ കിടക്കുമ്പോഴായിരുന്നു ആ സന്ദര്‍ശനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ വി.എസ് കാണാന്‍ പോയ കാര്യം സി.പി.എമ്മിനകത്ത് ഏറെ വിമര്‍ശനവും ഉയര്‍ത്തി. സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റാണ് ബര്‍ലിന്‍. ഇന്നു കണ്ണൂര്‍ ജില്ലയില്‍ മൂന്നു പരിപാടികളിലാണ് വി.എസ് പങ്കെടുക്കുന്നത്. മുല്ലക്കൊടി സി.ആര്‍.സി വായനശാല കെട്ടിടം ഉദ്ഘാടനം, സി.പി.എം പട്ടാന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം, തലശ്ശേരിയില്‍ സി.എച്ച്. കണാരന്‍ ജന്മശതാബ്ദി ആഘോഷ പൊതുസമ്മേളന ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സമാപന പൊതുയോഗത്തിലാണ് തലശ്ശേരിയില്‍ വി.എസ് പങ്കെടുക്കുന്നത്. കണ്ണൂരിലെ സി.പി.എം രാഷ്ട്രീയത്തിന്റെ ഗതിമാറ്റമാണിതെന്നാണ് നിരീക്ഷണം.

അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ചു വര്‍ഷം പ്രധാന പരിപാടികളില്‍നിന്നെല്ലാം വി.എസിനെ അകറ്റിനിര്‍ത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് നിലപാടില്‍ മാറ്റംകണ്ടത്. കണ്ണൂരില്‍ എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പ്രതിമയില്‍ വി.എസ് പുഷ്പാര്‍ച്ചന നടത്തി. മട്ടന്നൂര്‍, തളിപ്പറമ്പ്, പെരളശ്ശേരി എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് റാലികളില്‍ വി.എസ് സംസാരിച്ചു. ഈ റാലികളില്‍ വന്‍ ജനക്കൂട്ടം പങ്കെടുക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് ഇഫക്ട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന പാര്‍ട്ടി ദേശീയ ഘടകങ്ങളുടെ വിലയിരുത്തലും പിന്നീടുണ്ടായി. ഔദ്യോഗിക വിഭാഗത്തിന്റെ കോട്ടയായ കണ്ണൂരിലും ഇതിന്റെ പ്രതികരണം പ്രകടമാവുന്നതിന്റെ സൂചനയാണ് വി.എസിനു ലഭിക്കുന്ന അവസരങ്ങളെന്നാണ് നിരീക്ഷണം. മയ്യില്‍ പഞ്ചായത്തിലെ പാര്‍ട്ടി ശക്തികേന്ദ്രത്തിലാണ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന മുല്ലക്കൊടി സി.ആര്‍.സി വായനശാല. മയ്യിലില്‍ പാര്‍ട്ടി ആഭിമുഖ്യമുള്ള മറ്റൊരു വായനശാല ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയായിരിക്കെ വി.എസിനെ കിട്ടാന്‍ നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടി നേതൃത്വം കനിഞ്ഞിരുന്നില്ല. അതേസമയം അതിനിര്‍ണായക പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കുമ്പോള്‍ ഗ്രൂപ്പു സമവാക്യങ്ങളിലെ അപ്രതീക്ഷിത ധ്രുവീകരണങ്ങള്‍ സി.പി.എം കേരളഘടകത്തില്‍ നിര്‍ണായകമാകുന്നു.

പാര്‍ട്ടിയുടെ ചെങ്കോട്ടയായ കണ്ണൂരായിരിക്കും ഇത്തവണ ചര്‍ച്ചകളുടെ ഫോക്കസെന്ന് ഉറപ്പായി. പി.ശശി മുതല്‍ പരിയാരം വരെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണു കണ്ണൂര്‍ ലോബി സംഭാവന ചെയ്തിരിക്കുന്നത്. മിക്കവാറും വിഷയങ്ങളില്‍ കണ്ണൂരിലെ പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലെന്നത് പരസ്യമായി. വി.എസ്പിണറായി പക്ഷങ്ങള്‍ ചേരി തിരിഞ്ഞു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന മുന്‍കാല അനുഭവങ്ങള്‍ തിരുത്തിയെഴുതപ്പെടുമെന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അഴിമതി മുതല്‍ വികസനം വരെയുള്ള വിഷയങ്ങളില്‍ രണ്ടു ചേരിയായി നിന്നുള്ള ആശയപ്പോരാട്ടത്തിനു ഇപ്പോള്‍ തന്നെ കളമൊരുങ്ങിയിട്ടുണ്ട്. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശക്തിസ്രോതസായ കണ്ണൂര്‍ ലോബിയില്‍ ഉടലെടുത്തിരിക്കുന്ന വിള്ളല്‍ സമ്മേളനങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേതൃത്വമൊഴിയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യത്തെ ആയിരിക്കും ഔദ്യോഗികപക്ഷത്തിനു നേരിടേണ്ടി വരിക. വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനു കേന്ദ്രനേതൃത്വത്തില്‍ ലഭിച്ചിരിക്കുന്ന സ്വീകാര്യതയും തലവേദന സൃഷ്ടിക്കാന്‍ കാരണമായേക്കാം.

വി.എസ് പക്ഷത്തെ ഏറെക്കുറെ അമര്‍ച്ച ചെയ്ത കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണു സംസ്ഥാന ഘടകത്തില്‍ ധ്രുവീകരണങ്ങള്‍ രൂപപ്പെട്ടുതുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതു പ്രകടമായിത്തുടങ്ങി. ഈ സാഹചര്യത്തിലാണു വി.എസ്പിണറായി പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കഴിഞ്ഞ സമ്മേളനക്കാലങ്ങളില്‍ നിന്നും ഇത്തവണ വ്യത്യസ്തമാകുമെന്നു വിലയിരുത്തപ്പെടുന്നത്. കണ്ണൂരില്‍നിന്നുയര്‍ന്ന വിവാദങ്ങള്‍ സമ്മേളനങ്ങളെ ആശയസംഘര്‍ഷ വേദികളാക്കുമ്പോള്‍ അവിടെനിന്നുള്ള പ്രതിനിധികളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരെ സ്വാധീനിച്ചേക്കാനും ഇടയുണ്ട്. പി. ശശി വിഷയം, വി.എസിന്റെ സ്ഥാനാര്‍ഥിത്വം, പരിയാരം മെഡിക്കല്‍ കോളജ് പ്രശ്‌നങ്ങളിലാണ് കണ്ണൂര്‍ നേതാക്കള്‍ പ്രധാനമായും വ്യത്യസ്ത അഭിപ്രായം വച്ചുപുലര്‍ത്തുന്നത്. പിണറായി വിജയനൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ നേതാക്കള്‍ പി.ശശിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളോടെയാണു പലവഴി പിരിഞ്ഞത്.

ശശിയെ സംരക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതു കണ്ണൂരില്‍ നിന്നു തന്നെയുള്ള നേതാക്കളായിരുന്നു. വി.എസ്.അച്യുതാനന്ദന് പ്രസ്താവനകളിലൂടെ രംഗം കൊഴുപ്പിക്കേണ്ട നിയോഗം മാത്രമാണ് ഉണ്ടായിരുന്നത്. ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിനുള്ള വിമുഖതക്കെതിരേ അടിത്തട്ടില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇക്കാര്യം സെപ്തംബറില്‍ ആരംഭിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളോടെ മുഴങ്ങുമെന്നുറപ്പാണ്. വി.എസ് പക്ഷത്തിന്റെ ആരോപണങ്ങളെ വിഭാഗീയമെന്നു പറഞ്ഞു ചെറുക്കുന്നതു പോലെ എളുപ്പമായിരിക്കില്ല സ്വന്തം മാളത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍. വി.എസിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും കണ്ണൂരില്‍നിന്നും അപ്രതീക്ഷിതമായ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്. അച്ചടക്കത്തിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും നടന്ന വി.എസ് അനുകൂലപ്രകടനങ്ങള്‍ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി.ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ കമ്മിറ്റികളില്‍ വി.എസിന് അനുകൂലമായ നിലപാടു സ്വീകരിച്ചു.

ഇതിനിടയിലാണ് പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍. സംസ്ഥാന സമിതിയംഗം എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരേ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തനായ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പരസ്യമായ പ്രതിഷേധം അണികള്‍ പ്രകടിപ്പിച്ചു. ഈ പ്രതികൂല സാഹചര്യത്തെ നേരിടാനുള്ള നെട്ടോട്ടത്തിലാണു സംസ്ഥാന നേതൃത്വം

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി ഒറിസയിലെ സി പി യെം ട്രസ്റ്റിനു

Õß.®Øí. ¥ºcáÄÞÈwX Îá~cÎdLßÏÞÏßøßæA, ²ùàØÏßæÜ ØßÉß®¢ æØdµGùß æºÏVÎÞÈÞÏßGáU d¿ØíxßÈá æµGß¿¢ ÉÃßÏÞX ÆáøßÄÞÖbÞØ ÈßÇßÏßWÈßKí ¥FáÜf¢ øâÉ ¥ÈáÕÆß‚Äá ÕßÕÞÆÎÞÕáKá. ²ùàØ ØßÉß®¢ æØdµGùß ¼ÈÞVÆX ÉÄß æºÏVÎÞÈÞÏ çÜÞµíÖµíÄß d¿ØíxßÈá ÕãiØÆÈ¢ ÉÃßÏÞÈÞÃí 2010 æËdÌáÕøß ÈÞÜßÈá Éâ ¥ÈáÕÆß‚Äí.

ÈßVÎÞà ç¼ÞÜßµZAá ÆáøßÄÞÖbÞØÈßÇßÏßWÈßKá Éâ ¥ÈáÕÆßAÞX ÉÞ¿ßæÜïKßøßæAÏÞÃá ÎdLßØÍÞ  ÄàøáÎÞÈJßÜâæ¿ §ì Äáµ ÈWµßÏÄí. ÍáÕçÈÖbùßæÜ ¯ùÞFí d·ÞÎJßÜÞÃá æµGß¿¢ ÉÃßÏáKÄí. ¦vÙÄc, çøÞ·¢ ÌÞÇß‚á Îøâ Äá¿BßÏ Ø¢ÍÕB{ßW ÕàGáµÞVAá ØÙÞÏ¢ ÈWçµIÄßæÜïK ÈßÜÉÞæ¿¿áJá Õß®Øí ØVAÞV ²çGæù ¦ÖbÞØ ÇÈ ¥çÉfµZ ÄUßA{EÄÞÏß ØVAÞV çµdwB{ᢠÕcµíÄÎÞAáKá. §ÄßÈß¿ÏßÜÞÃí ²ùàØÏßæÜ æµGß¿¢ ÉÃßAÞÏß ÕX Äáµ ¥ÈáÕÆß‚Äí.

Îá~cÎdLßÏáæ¿ ÆáøßÄÞÖbÞØÈßÇßÏßWÈßKá çµø{JßÜáUÕVAá ØÙÞÏ¢ ÈWµáµÏÞÃá ÉÄßÕí. ·áøáÄø çøÞ·ÌÞÇßÄøáæ¿ ºßµßWØÏíAᢠdɵãÄß ÆáøLBZAí §øÏÞÕáKÕVAáÎÞÃá Äáµ ÈWµáµ. µá¿á¢ÌJßæa ÕÞV×ßµ ÕøáÎÞÈ¢ §ÄßÈá ÎÞÈÆmÎÞAÞùáIí. ¥ÈáÕÆßAáK Äáµ ÕÜáÄÞÏÞÜᢠæºùáÄÞÏÞÜᢠ¥çÉfµX ²çGæù çø¶µZ ÙÞ¼øÞçAIÄáIí. µ¿OµZ ¯æùÏáUÄßÈÞW ÉÜ ¥çÉfµ{ᢠºáÕMáÈÞ¿ÏßW µáøáBßAß¿AáçOÞÝÞÃá æµGß¿ ËIí ÎdLßØÍÞ çÏÞ·JßW Õ‚í ¥ÈáÕÆßMß‚Äí

കുഞ്ഞനന്തന്റെ വീട്ടില്‍ നിന്നും വിഎസ് ഉണ്ണരുതെന്ന്

 കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ ഉച്ചയൂണു കഴിക്കുന്നതില്‍നിന്നു പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനു പാര്‍ട്ടിവിലക്ക്.

കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ക്കായി എത്തുന്ന വി.എസ് കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിക്കുന്നതു തടയണമെന്ന് പ്രാദേശിക നേതൃത്വമാണ് സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കരുതെന്ന് വിഎസിന് നിര്‍ദ്ദേശം നല്‍കിയത്.

സിപിഎമ്മിനു പുറത്തായെങ്കിലും കുഞ്ഞനന്തന്‍നായര്‍ വി.എസിന്റെ ദീര്‍ഘകാല സുഹൃത്താണ്. കണ്ണൂരില്‍ വരുമ്പോള്‍ വിഎസ് വീട്ടില്‍ വരുമെന്നുള്ള വിശ്വാസത്തില്‍ കുഞ്ഞനന്തന്‍നായരുടെ വീട് പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിട്ടുണ്ട്.

വിഎസിനും ഒപ്പമുള്ളവര്‍ക്കുമുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര്‍ക്കു സദ്യ നല്‍കാനായിരുന്നു ഒരുക്കം. ഉച്ചയൂണിനു വിലക്കുണ്ടെങ്കിലും വീട്ടില്‍ വിശ്രമിക്കുന്ന സുഹൃത്തിനെ വി.എസ് സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.

വി.എസിന്റെ യാത്രാപരിപാടി ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തപ്പോഴാണു കുഞ്ഞനന്തന്‍നായരുടെ വീട്ടിലെ ഉച്ചയൂണും വിഷയമായത്. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള പ്രാദേശികനേതൃത്വത്തിന്റെ കത്തു പരിഗണിച്ച യോഗം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും അഭിപ്രായമാരാഞ്ഞശേഷമാണു തീരുമാനത്തിലെത്തിയത്.

കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ് ഉച്ചയൂണു കഴിക്കുന്നതു വിഭാഗീയതയ്ക്കുള്ള സൂചനയാകുമെന്നാണു ജില്ലാനേതൃത്വത്തിന്റെ വിലയിരുത്തല്‍

സൗമ്യസമരങ്ങളുടെ നായകന്‍


പ്രതിപക്ഷ നേതാവായി കേരളത്തില്‍ അഞ്ചുവര്‍ഷക്കാലം ഓടിനടന്ന അനുഭവങ്ങളാണ് 'പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍' എന്ന പുസ്തകത്തില്‍ ഉമ്മന്‍ചാണ്ടി പങ്കുവയ്ക്കുന്നത്.
കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം അദ്ദേഹത്തിന്റെ പ്രഥമ കൃതിയും കേരള ചരിത്രത്തിന്റെ തുടിക്കുന്ന താളുകളുമാണ്.
ഇടതുമുന്നണിയുടെ അഞ്ചുവര്‍ഷത്തെ കിരാതഭരണത്തെ ജനാധിപത്യ സംവിധാനത്തിന്‍ കീഴില്‍ ഒരു പ്രതിപക്ഷനേതാവ് എങ്ങനെ നേരിട്ടു എന്നതിന്റെ കൃത്യമായ നാള്‍ വഴികൂടിയാണീ പുസ്തകം. രമേശ് ചെന്നിത്തലയുടെ ആമുഖത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. പോരാട്ടത്തിതന്റെ ദിനരാത്രങ്ങള്‍ എന്നൊരു ലേഖനം തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. 'ചെങ്ങറ ഒരു വിജയഗാഥ' മുതല്‍ 'തകര്‍ന്ന ഇടതുമുന്നണി' വരെ എണ്‍പതോളം ലേഖനങ്ങളുടെ സമാഹരം. അതിദീര്‍ഘമല്ലാത്ത ലേഖനങ്ങള്‍ കാര്യമാത്ര പ്രസക്തമായ വായനയ്ക്ക് ഉതകുന്നതാണ്. ദീര്‍ഘമായ അധ്യാപന ലേഖനങ്ങളുടെ കമ്പോളം സാക്ഷര കേരളത്തില്‍ അടയുകയാണ്. നമ്മുടെ ജീവിത വേഗത, സമയ ദൗര്‍ലഭ്യം എന്നിവ ചെറുലേഖനങ്ങളെ സ്വാഗതം ചെയ്യുന്നു. കൃത്രിമമല്ലാത്ത സരളഭാഷ കൃതിയെ കൂടുതല്‍ ജനകീയമാക്കുന്നു. ഉമ്മന്‍ചാണ്ടിയെപോലെ പ്രായോഗികമതിത്വം ഇപ്പുസ്തകത്തിനും ഉണ്ട്.
കേരളീയര്‍ രാഷ്ട്രീയ സാക്ഷരരാണെന്നതിന്റെ ഉദാഹരണമാണ് അക്രമ രാഷ്ട്രീന്റെ കരണ്ണീരായ കണ്ണൂരില്‍ ജനാധിപത്യ മുന്നണി നേടുന്ന ശാന്തമായ വിജയങ്ങള്‍. കേരളീയര്‍ പൊതുവില്‍ സമാധാന പ്രിയരാണ്. കൊലപാതകം, അക്രമം തുടങ്ങിയവ കര്‍മ്മമേഖലകളാക്കിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടുകാര്‍പോലും അവരുടെ അക്രമ-കൊലപാതകമാര്‍ഗ്ഗത്തിന് അനുകൂലമല്ലെന്നതാണ് സത്യം. ഇതിന്റെ വസ്തുതാരേഖയാണ് ഐക്യമുന്നണി വിജയങ്ങള്‍. ഇടതുഭരണം പാര്‍ട്ടികാര്‍ക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെട്ടതാണെന്ന് ആവര്‍ത്തിച്ചുള്ള ഇടതുഭരണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങളുടെ പേരില്‍ ജയിക്കുകയും പാര്‍ട്ടിക്കു വേണ്ടി മാത്രം ഭരിക്കുകയും ചെയ്യുന്ന ഇടതുഭരണത്തിന്റെ വിരോധഭാസം കേരളത്തിന് നന്നേ ബോധ്യമായി തുടങ്ങിയിട്ടുണ്ട്.
 
പാര്‍ട്ടി ലാഭ നിലപാടുകളുടെ ഫലമായി ഉണ്ടാകുന്ന നഷ്ടങ്ങളും ജനാധിപത്യധ്വംസനങ്ങളുമാണ് കേരളത്തെ പിറകോട്ട് അടിക്കുകയും പാര്‍ട്ടിയെ കൊഴുപ്പിക്കുകയും ചെയ്യുന്നത്. ആദര്‍ശപരമായി പരാജയപ്പെട്ട ഇടതുപാര്‍ട്ടികള്‍, പാര്‍ട്ടി വിശ്വാസികളെ, അന്ധവിശ്വാസികളാക്കി മാറ്റി കേരളത്തെ പരീക്ഷിക്കുകയാണ്. അധികാരമാണ് ഇവരുടെ മുഖ്യായുധവും വരുമാനവും. അതിനായി നേതൃനിരയില്‍ തന്നെ ശത്രുതാപൂര്‍വ്വമായ ഗ്രൂപ്പുകള്‍പോലുമുണ്ട്. ഈ പശ്ചാതലത്തില്‍ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാം പൈങ്കിളിയെ എന്ന് അദ്ധ്വാനിക്കുന്നവരെ ആശിപ്പിച്ച ഇടതുപ്രസ്ഥാനങ്ങളാണ്, അവരെ തിരിച്ചറിഞ്ഞ് സ്വതതന്ത്രമായി സംഘടിപ്പിച്ചത്. ചെങ്ങറയിലെ മണ്ണിനുവേണ്ടിയുള്ള പോരാട്ടക്കാരെ കായികമായിപോലും കൈകാര്യം ചെയ്തത് ഇടതുമാണ്. ഇതിന് എതിരെ ഉപവാസമുള്‍പ്പെടെയുള്ള സമരം ചെയ്താണ് പ്രതിപക്ഷം ഇതിനൊരു പരിഹാരം കണ്ടെത്തിയത്. ഒരു ക്രിയാത്മക പ്രതിപക്ഷവും അതിന്റെ നേതാവും എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്നത്.പാരസ്ഥിതിക പ്രശ്‌നം കണ്ണൂര്‍ കണ്ടല്‍ക്കാട് പ്രശ്‌നം മെര്‍ക്കിസ്റ്റണ്‍ ഭൂമി എന്നിവയിലൊക്കെയുള്ള തന്റെ നിലപാടുകളാണ് ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്ന മറ്റൊരു വിഷയം. അത് മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ വരെ ചെന്നെത്തുന്നു അതിന്റെ നാടകങ്ങളും തന്റെ ജനപക്ഷ നിലപാടുകളും ഉമ്മന്‍ചാണ്ടി ഇവിടെ തുറന്നെഴുതുകയാണ്. കണ്ടല്‍കാട് പ്രദര്‍ശന വസ്തുവാക്കി പണം പിടുങ്ങാനുള്ള ഇടതുസൂത്രമൊക്കെ ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്.
 
സ്ത്രീപീഡനകേസുകളില്‍ താന്‍ വന്നാല്‍ ഇത്തരക്കാരെ കയ്യാമം മച്ച് വഴിയിലൂടെ നടത്തുമെന്ന പറഞ്ഞയാള്‍ സ്ത്രീപീഡനത്തിന്റെ ഇരുമ്പു മറയാകുന്നത് ഉമ്മന്‍ ചാണ്ടി വേദനയോടെ തുറന്നു കാണിക്കുന്നു. ആരാണ് ഇത്തരക്കാരുടെ സംരക്ഷകരെന്ന് ശാരിവിഷയം ഉള്‍പ്പെടെയുള്ളത് ചൂണ്ടിക്കാണിച്ച് ഉമ്മന്‍ ചാണ്ടി പറയുന്നു. അതുപോലെ തന്നെ ലാവ്‌ലിന്‍, ടോട്ടല്‍ ഫോര്‍ യു, ഗുണ്ടാരാജ് ഒക്കെ ഇവിടെ പരാമര്‍ശവിഷയമാകുന്നു.പൊതുജനത്തിന്റെ ഭാഗ്യന്വേഷണത്തെപോലും വഞ്ചിച്ച സാന്റിയാഗോ മാര്‍ട്ടിമാരും ഫാരീസ് അബൂബേക്കറും ഈ പുസ്തകത്തിലൂടെ മറയില്ലാതെ ജനസവിധത്തില്‍ എത്തുന്നു. അതിനായി പ്രതിപക്ഷം നടത്തിയ വസ്തുതാപരമായ പോരാട്ടങ്ങള്‍ ഇവിടെ വെളിപ്പെടുകയാണ്. വികസന പ്രവര്‍ത്തനങ്ങളിലെ തകര്‍ച്ച, ജനകീയാസൂത്രണത്തിലെ അഴിമതി എല്ലാം ഇവിടെ ഉമ്മന്‍ ചാണ്ടി പറയുന്നു. കപട വികസന പരസ്യങ്ങള്‍ നല്കി ഒരു ജനതയെ സംഘടിത അഴിമതിക്കാര്‍ തെറ്റിധരിപ്പിച്ചത് എങ്ങനെയെന്ന് ഈ പുസ്തകം വിളംബരം ചെയ്യുന്നു. അക്രമത്തിന്റെ സമരവാക്കല്ല പോരാട്ടമെന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു. സമാധാനപരമായും വസ്തുതാപരമായുമുള്ള ഒരു സത്യാന്വേഷണമാണ് ഇവിടെ പോരാട്ടം. ഒരു സാക്ഷരസമൂഹം അതാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷ ഇടതുഭരണ പരാജയത്തിന്റെ നാള്‍വഴിയാണീ പുസ്തകം. അതിനെതിരെ ഒരു ജനനായകന്‍ നടത്തിയ പോരാട്ടങ്ങളുടെ പൊരുള്‍ കൂടിയാണിത്. നമ്മുടെ ജനാധിപത്യചരിത്രത്തിലെ ഈ തുടിക്കുന്ന താളുകള്‍ ചരിത്രത്തിലേയ്ക്കാണ് മറിയുന്നത്.