Sunday, May 15, 2011

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനേക്കാള്‍ സി.പി.എം പിന്നില്‍


 പശ്ചിമബംഗാളില്‍ സി.പി.എം കോണ്‍ഗ്രസിന് പിന്നില്‍. 42 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.
തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസ് മൊത്തം 65 സീറ്റുകളിലാണ് മത്സരിച്ചത്.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് 21 സീറ്റുകളാണ്. ഇതു ഈ തെരഞ്ഞെടുപ്പില്‍ നേരെ ഇരട്ടിയായിരിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് തേരോട്ടത്തില്‍ അടിപതറിയ സി.പി.എമ്മിന് കേവലം 41 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2006ല്‍ നേടിയ 176ല്‍ സീറ്റുകളില്‍ നിന്നാണ് സി.പി.എമ്മിന്റെ ഈ പതനം. 42 സീറ്റുകളിലെ വിജയത്തിനു പുറമേ 23 മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ വര്‍ദ്ധനവു രേഖപ്പെടുത്തിയിട്ടുണ്ട്. പലമണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് വോട്ടുകള്‍  നിര്‍ണ്ണായകമായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും തുറന്നുസമ്മതിക്കുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.