Tuesday, May 31, 2011

വിദ്യാഭ്യാസം:ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ ചൂഷണങ്ങള്‍



പുതിയൊരു വിദ്യാലയവര്‍ഷം പിറക്കുകയാണ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ ചൂഷണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച രംഗം. സാധാരണക്കാരെ അകറ്റിയോടിക്കുന്ന വാണിജ്യവല്‍ക്കരണം, നിലവാരത്തകര്‍ച്ച, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ അവ്യവസ്ഥ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസരംഗം നേരിടുന്നുണ്ട്. വ്യവഹാരമുക്തവും ഗുണകരവും യുക്തിഭദ്രവും നീതിപൂര്‍വകവുമായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നേരിടുന്ന പരാധീനതകള്‍ പരിഹരിക്കുകയും വേണം



കേരളത്തിന് ദേശീയതലത്തിലോ ദേശാന്തരതലത്തിലോ എന്തെങ്കിലും മേന്മ അവകാശപ്പെടാനുണ്ടെങ്കില്‍ അത് രണ്ടുകാര്യങ്ങളിലാണ്. ഒന്ന് മനോഹരമായ ഭൂപ്രകൃതി. രണ്ട് വിദ്യാഭ്യാസമുള്ള ഒരു ജനസമൂഹം. മിതശീതോഷ്ണാവസ്ഥയും പ്രകൃതി മനോഹാരിതയും കേരളത്തിന് സ്വാഭാവികമായി ലഭിച്ചതാണ്. ദൈവത്തിന്റെ ദാനമെന്നു വിശ്വാസികള്‍ക്കു പറയാം. വിദ്യാഭ്യാസ മേന്മ നമ്മുടെ പൂര്‍വ്വികരുടെ പുണ്യപ്രവര്‍ത്തികൊണ്ടു ലഭിച്ചതാണ്. അതിനായി പോരാടിയ മഹാനുഭാവന്മാര്‍ പലരുണ്ട്. 
പി.കെ.അബ്ദുള്‍ റബ്ബ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിസ്ഥാനം ഏറ്റെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''സര്‍ക്കാരിന് വിദ്യാഭ്യാസത്തില്‍ മുതലിറക്കാന്‍ പരിമിതികളുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സംരംഭകരെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തുന്ന നയം തുടരുന്നതാണ''. വിദ്യാഭ്യാസമന്ത്രി അബ്ദുള്‍ റബ്ബിന്റെ നയവിശദീകരണത്തില്‍ പുതുതായി യാതൊന്നുമില്ല. കുറച്ചുകാലമായി വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന രീതി മാറ്റമില്ലാതെ തുടരുമെന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്. അതേസമയം ഈ നയത്തില്‍ ഭീകരമായ ഒരു അപകടം പതിയിരിക്കുന്നുണ്ടെന്ന കാര്യം കാണാതെ പോകരുത്. 
വിദ്യാഭ്യാസ രംഗത്തെ അനിയന്ത്രിതമായ വാണിജ്യവല്‍ക്കരണം തടയാന്‍ സര്‍ക്കാരിന് മാത്രമേ കഴിയൂ. ഭക്തിപോലും വ്യവസായമായി മാറിയ സമൂഹത്തില്‍ വിദ്യാഭ്യാസരംഗം ശുദ്ധസേവനമായി തീരണമെന്ന വാശി വിലപ്പോയില്ലെന്നു വരാം. എന്നാല്‍ സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന പദ്ധതിയിലൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊതു വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ച പരിപാടികളാണ് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്ന സത്യം മറന്നുപോകരുത്. എല്ലാവര്‍ക്കും പഠനസൗകര്യം, 14 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസം.
അരനൂറ്റാണ്ടോളമായി കേരളം തുടര്‍ന്നുവരുന്ന ഈ രീതി ദേശീയതലത്തില്‍ ''വിദ്യാഭ്യാസ അവകാശ'' നിയമമായി അംഗീകരിക്കപ്പെട്ടത് ഈയിടെയാണ്. എന്നുപറഞ്ഞാല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നത് ഒരു ജന്മാവകാശമായി അന്‍പതു കൊല്ലം മുന്‍പേ കേരളം നടപ്പാക്കിയപ്പോള്‍ ഇന്ത്യയൊട്ടുക്ക് അത് നിലവില്‍ വന്നത് കഴിഞ്ഞവര്‍ഷം മാത്രമാണെന്നര്‍ത്ഥം.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് അരനൂറ്റാണ്ടെങ്കിലും മുന്നിലാണ് കേരളം. ഒരു സര്‍ക്കാര്‍ പള്ളിക്കൂടമെങ്കിലും ഇല്ലാത്തഗ്രാമം കേരളത്തില്‍ ഇല്ല. ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്‌കൂള്‍ എന്നത് കാല്‍നൂറ്റാണ്ടുമുന്‍പ് നമ്മുടെ സര്‍ക്കാരിന്റെ മുദ്രാവാക്യമായിരുന്നു. വിദ്യാഭ്യാസം മഹത്തായ സേവനവും പുണ്യപ്രവൃത്തിയുമായി ഏറ്റെടുത്ത നിരവധി സംഘടനകളും വ്യക്തികളും പ്രസ്ഥാനങ്ങളും ദശാബ്ദങ്ങളായി നിശബ്ദ പ്രവര്‍ത്തനം നടത്തുന്നു. സര്‍ക്കാര്‍ നിയന്ത്രിത വ്യവസ്ഥകളോടെയാണ് അവര്‍ക്കെല്ലാം അനുമതി ലഭിച്ചത്. ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തുമില്ലാത്ത ഒരു സാമൂഹിക വിപ്ലവം അങ്ങനെ കേരളത്തില്‍ സംഭവിച്ചു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്റെ മാതൃകാ വികസനത്തിന് അടിസ്ഥാനം ഇവിടെ നടന്ന വിദ്യാഭ്യാസ വിപ്ലവമാണ്. അഭിമാനകരമായ ഈ അവസ്ഥ കേരളത്തിന് നിലനിര്‍ത്താനും വളര്‍ത്തി മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞില്ല.

സ്ഥാപിത താല്‍പര്യങ്ങളുടെ തേരോട്ടമാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ നടമാടുന്നത്. സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ തുടങ്ങിയതോടെ ഉയര്‍ന്നുവന്ന അനഭിലഷണീയ പ്രവണതകള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകിടംമറിച്ചു കളഞ്ഞു. സ്ഥിരവരുമാനക്കാരായ അധ്യാപകരെയും ജീവനക്കാരെയും രാഷ്ട്രീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് വിദ്യാലയങ്ങളെ കക്ഷിമത്സരക്കളരിയാക്കിമാറ്റിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ ഒന്നാം പ്രതി. അധ്യാപകരെയും വിദ്യാര്‍ഥികളെയും രാഷ്ട്രീയാധികാരമത്സരത്തില്‍ കരുവാക്കാമെന്ന് സി.പി.എം തെളിയിച്ചു. ഭരണകൂടത്തെ വീഴ്ത്താനും വാഴ്ത്താനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘടനകളെ ഉപയോഗപ്പെടുത്തി. വന്‍ വ്യവസായങ്ങള്‍ ഒന്നും കാര്യമായില്ലാത്ത കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയവളക്കൂറുള്ള മണ്ണ് കലാലയങ്ങളായി മാറി. വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപ്രശ്‌നങ്ങളുടെ പേരിലായിരുന്നില്ല കഴിഞ്ഞകാലങ്ങളില്‍ കാമ്പസില്‍ നടന്ന കലാപങ്ങള്‍ പലതും. സംഘടനകളെ നയിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സ്ഥാപിതാവശ്യങ്ങളായിരുന്നു സമരങ്ങളുടെ സൂക്ഷ്മഹേതു. നിരന്തര സമരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളുടെ പഠനസംവിധാനങ്ങള്‍ തകര്‍ത്തു.  

സാധ്യായദിനങ്ങള്‍ കുറഞ്ഞു. പരീക്ഷാനടത്തിപ്പ് അവതാളത്തിലായി. പൊതുവില്‍ വലിയ നിലവാരത്തകര്‍ച്ചയുണ്ടായി. രക്ഷാകര്‍ത്താക്കള്‍ സമരരഹിതവും സ്വച്ഛവും നിലവാരമേന്മയുമുള്ള വിദ്യാലയങ്ങള്‍ തേടിപ്പോയി. പണം മുടക്കി പഠിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം ഒരുക്കി സ്വകാര്യ സംരംഭകര്‍ ധാരാളമായി രംഗത്തുവന്നു. കമ്യൂണിസ്റ്റ് സംജ്ഞാവലി കടമെടുത്തുപറഞ്ഞാല്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ഒരു സമാന്തര വിദ്യാഭ്യാസ സംവിധാനം കേരളത്തില്‍ വളര്‍ന്നുവന്നു.
പണമുള്ളവരുടെ മക്കള്‍ പഠിച്ച് മിടുക്കരായി ഉന്നത സ്ഥാനങ്ങളിലെത്താന്‍ തുടങ്ങി. പണമില്ലാത്തവരുടെ മിടുക്കരായ മക്കള്‍ പോലും സര്‍ക്കാര്‍ നിയന്ത്രിത സമര വിദ്യാലയങ്ങളില്‍ പഠിച്ച് ഭാവി കളഞ്ഞു. വിദ്യാഭ്യാസത്തിന്റെ നന്മകള്‍ ധനാഢ്യന്മാര്‍ക്ക് നിഷ്പ്രയാസം ലഭിച്ചു. പാവപ്പെട്ടവര്‍ കൂട്ടത്തോടെ പിന്തള്ളപ്പെട്ടു. നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മത്സരവേദിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇടത്തരക്കാര്‍ നെട്ടോട്ടം ഓടുന്നു. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ പണം പ്രധാനപ്പെട്ട ഉപാധിയായി. വിദ്യാര്‍ത്ഥിയുടെ മിടുക്കിന് രണ്ടാം സ്ഥാനമായി. ഗവണ്‍മെന്റ് നിസ്സഹായമായിത്തീര്‍ന്നാല്‍ വിദ്യാഭ്യാസ രംഗത്തെ വാണിജ്യചൂഷണം വര്‍ദ്ധിക്കുകയേ ഉള്ളൂ.
സ്‌കൂള്‍ പഠനവും ഉപരിപഠനവും ഇന്ന് ചെലവേറിയ പരിപാടികളാണ്. ഭീകരമായ മത്സരവും കച്ചവടവും കൊണ്ട് കൊഴുത്ത വിദ്യാഭ്യാസ മാര്‍ക്കറ്റ് സാമൂഹിക നീതിയോടെ നിയന്ത്രിച്ചു നിറുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇല്ലെങ്കില്‍ പണം ചെലവഴിച്ചാലും നല്ല വിദ്യാഭ്യാസം കിട്ടാത്ത നാടായി കേരളം അധഃപതിക്കും. കേരളത്തില്‍ ഒരിക്കല്‍ പ്രാഥമിക വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ആ ഉന്നമനം ഉണ്ടായിട്ടില്ല. ഉപരി പഠന സാധ്യതകള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും വര്‍ദ്ധിച്ചപ്പോള്‍ കേരളം ശരാശരിയിലും താഴെ ഇഴയുകയായിരുന്നു. ശാസ്ത്ര സാങ്കേതിക പഠനരംഗത്ത് കാലാനുസൃത മാറ്റം ഇനിയും കേരളത്തില്‍ വന്നിട്ടില്ല. ഐ.ഐ.ടി ഇല്ലാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തിലെ ഏക ഐ.ഐ.എം കോഴിക്കോട്ടുള്ളതാണ്. കേന്ദ്ര സര്‍വ്വകലാശാലകളുടെ ഓഫ് ക്യാമ്പസുകള്‍ പലതും വരാനിരിക്കുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ആന്റണി സര്‍ക്കാര്‍ അനുമതി നല്‍കിയ സ്വാശ്രയ വിദ്യാലയങ്ങള്‍ കേരളത്തിലെ പതിനയ്യായിരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഉണ്ടാക്കി. ഇനിയും വ്യവഹാരക്കുരുക്കില്‍ നിന്ന് ആ മേഖലയിലെ വിദ്യാര്‍ത്ഥി പ്രവേശന വ്യവസ്ഥ മുക്തമായിട്ടില്ല. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരാന്‍ വര്‍ഷം പതിനായിരം മലയാളി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകുന്നു. നാലായിരം കോടി രൂപ ഈയിനത്തില്‍ പ്രതിവര്‍ഷം സംസ്ഥാനത്തുനിന്ന് ചോരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും അവ്യവസ്ഥയും മുതലെടുക്കുന്നത് കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സ്വാശ്രയ വിദ്യാലയങ്ങളുടെ മുതലാളിമാരാണ്. ഇതില്‍ ഫലപ്രദമായി എങ്ങനെ ഇടപെടാമെന്ന് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയമാണിത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഓരോ വാക്കും കേരളത്തിന് അകത്തും പുറത്തുമുള്ളവര്‍ സാകൂതം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം മറന്നുപോകരുത്. സ്വാശ്രയ പ്രൊഫഷണല്‍ കോഴ്‌സുകളുടെ ഫീസ് നിര്‍ണ്ണയിച്ച പി.എ മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി ഈയിടെ റദ്ദാക്കി. ശക്തമായ നിയമനിര്‍മ്മാണത്തിലൂടെ പൊതു താല്‍പര്യം ദീര്‍ഘവീക്ഷണപരമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വിദ്യാഭ്യാസ നയരൂപീകരണത്തില്‍ തോറ്റുപോയാല്‍ സമൂഹം നേരിടേണ്ടിവരുന്ന തിരിച്ചടി ഭയങ്കരമായിരിക്കും. പലതലമുറകളെ അതിന്റെ കെടുതികള്‍ ബാധിക്കും. പുതിയ വിഭജനങ്ങളും വിപത്തുകളും ഉണ്ടാകും. പശ്ചിമ ബംഗാളിലെ ഇടതു തുടര്‍ഭരണത്തിന്റെ ദോഷങ്ങള്‍ എണ്ണിയെണ്ണി പറയുന്നതുപോലെ കേരളം ഇങ്ങനെ ഭരിച്ചു മുടിച്ചത് ആരാണെന്ന് ഭാവികാലം പരിതപിക്കാന്‍ ഇടവരരുത്.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്



വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കേന്ദ്ര-പരിസ്ഥിതി മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലവും പദ്ധതിക്കു അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ഇനി ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലാകും.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി എത്രയും വേഗം നല്‍കണമെന്നു ആവശ്യപ്പെട്ടു കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശിനെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. പരിസ്ഥിതി അനുമതിക്കായി കേരളം നല്‍കേണ്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ക്കു ഇന്നലെ മന്ത്രാലയ ആസ്ഥാനത്തു ചേര്‍ന്ന ഉന്നതതല സമിതി അംഗീകാരം നല്‍കി. അജണ്ടയ്ക്കു പുറത്തുനിന്നും ഉള്‍പ്പെടുത്തിയാണ് ഇന്നലത്തെ യോഗത്തില്‍ വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടുത്തിയത്. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ചില ആശങ്കകള്‍ക്കു മറുപടി നല്‍കാന്‍ മന്ത്രാലയം കേരളത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മറുപടി നല്‍കിയാല്‍ ഉടന്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അനുകൂലനടപടിയുണ്ടാകും. ജൂണ്‍ 13ന് കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വച്ച് തന്നെ പ്രഖ്യാപനമുണ്ടാകാനും ഇടയുണ്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി മനോജ് ജോഷിയാണ് ഇന്നലെ കേരളത്തിനു വേണ്ടി സമിതി മുമ്പാകെ ഹാജരായതു.

ഇതിനിടെ, വിഴിഞ്ഞം പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം ഒരുക്കമാണെന്ന് ഷിപ്പിംഗ് മന്ത്രാലയ സെക്രട്ടറി കെ.മോഹന്‍ ദാസ് അറിയിച്ചു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും സുരക്ഷാ അനുമതിയും ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ ഷിപ്പിംഗ് മന്ത്രാലയം ഇടപെടും. റയില്‍ റോഡു വികസനത്തിനും സഹായിക്കും. അനുമതി ലഭിച്ചാല്‍ രണ്ടു വര്‍ഷത്തിനകം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും മോഹന്‍ ദാസ് പറഞ്ഞു.

Monday, May 30, 2011

സ്ത്രീ സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗ്യാരന്റി ഉയര്‍ത്തും


 സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ലോഗോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോ-ബാങ്ക് ടവറില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 
വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീ സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗ്യാരന്റി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക പുരോഗതിയാണ് സ്ത്രീകള്‍ ആദ്യം കൈവരിക്കേണ്ടത്. സാമ്പത്തിക സുരക്ഷിതത്വമില്ലാതെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. സാധാരണ വായ്പയുടെ തിരിച്ചടവ് കേരളത്തില്‍ വളരെ കുറവാണ്. എന്നാല്‍  വായ്പ തിരിച്ചടക്കുന്നതില്‍ വനിതകള്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ നാടിന് അപമാനകരമാണ്. സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ വനിതാ ഹോസ്റ്റലുകള്‍ തുടങ്ങും. നിലവില്‍ ഏഴു ജില്ലകളില്‍ മാത്രമാണ് വനിതാ വികസന കോര്‍പറേഷന് ഹോസ്റ്റലുകള്‍ ഉള്ളത്. കുടുംബശ്രീ മുതലായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ തുടര്‍ന്നും പ്രോത്‌സാഹനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കോര്‍പറേഷന്റെ തീം സോങ്ങിന്റെ പ്രകാശനം സാമൂഹ്യക്ഷേമവകുപ്പു മന്ത്രി കെ മുനീര്‍ പ്രകാശനം ചെയ്തു.  തീം സോങ്ങിന്റെ സിഡി സിനിമാതാരം പൃഥ്വിരാജ് ഏറ്റുവാങ്ങി. സംസ്ഥാനത്ത് എല്ലായിടത്തും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. കോര്‍പറേഷന്റെ സ്ഥാപനത്തില്‍ പഠിച്ച എല്ലാവര്‍ക്കും ജോലിനേടിയെടുക്കാനായത് അഭിമാനകരമാണെന്നും മുനീര്‍ പറഞ്ഞു. കെ മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കവയത്രി സുകുതകുമാരി, സിനിമാതാരം രേവതി, ബീനാപോള്‍, സുജാതാ മോഹന്‍, പാര്‍വതി ഓമനക്കുട്ടന്‍, കപില വേണു, കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പിടിഎം സുനിഷ് എന്നിവര്‍ സംസാരിച്ചു. 

വികസനം മുടക്കികളുടെ 'വിഭജന' വിവാദം


ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യവും ശ്രദ്ധയും പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നു. 
ഇക്കാര്യത്തിലെടുത്ത ആദ്യ തീരുമാനത്തിലൂടെ കേരളത്തിന്റെ ദിശാഗതി, വികസനത്തിന്റെ പാതയിലാണെന്നും, ഇന്നലെവരെ ആവര്‍ത്തിച്ചിരുന്ന വലിയ തെറ്റുകള്‍ തിരുത്തുന്നതിനുള്ള പ്രാരംഭമാണെന്നും തിരിച്ചറിഞ്ഞതുകൊണ്ടാവാം ഒരു വിഭജനവിവാദവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.  തദ്ദേശസ്വയംഭരണവകുപ്പ് മൂന്നായി വിഭജിച്ചിരിക്കുന്നു എന്നും അത് വികസന കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും ആവര്‍ത്തിക്കുകയും ചില സംഘടിത ശക്തികളുടെ സഹായത്തോടെ അതിനെതിരെ ദുര്‍ബലമായ സമരാഭാസങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്നവരുടെ ആശങ്ക തിരിച്ചറിയേണ്ടതുണ്ട്.  73, 74 ഭരണഘടനാ ഭേദഗതികളിലൂടെ അധികാരവികേന്ദ്രീകരണവും ഗ്രാമസ്വരാജും സാധിതമാക്കുന്നതിന് കേന്ദ്രതലത്തില്‍ നടത്തിയ ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ട്, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മറവില്‍ സ്വന്തക്കാരേയും സ്വന്തം പാര്‍ട്ടിക്കാരെയും ഒരു സംഘം കപട ബുദ്ധിജീവി സമൂഹത്തേയും സംരക്ഷിക്കുന്ന സംവിധാനമാക്കി അതിനെ മാറ്റിയതിന്റെ തിക്തഫലങ്ങള്‍ കേരളീയ സമൂഹത്തിന്റെ കണ്‍മുന്നിലുണ്ട്.  ഇപ്പോള്‍ ഉയര്‍ത്തുന്ന വകുപ്പ് വിഭജന വിവാദം ഇത്തരം കാപട്യങ്ങള്‍ മൂടിവെക്കുന്നതിനുള്ള പാഴ്‌വേലമാത്രമാണ്.
 
വകുപ്പ് വിഭജനം ഉണ്ടായോ? 
വിവാദങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യത്തില്‍ നിന്നുതന്നെ തുടങ്ങാം.  യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് വിഭജനം ഉണ്ടായോ? പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, നഗരകാര്യവകുപ്പ് എന്നീ മൂന്ന് വകുപ്പുകള്‍ പുതിയതായി ഉണ്ടായതല്ല.  ഇവ മൂന്നും ദശാബ്ദങ്ങളായി നിലവിലുള്ള സര്‍ക്കാര്‍ വകുപ്പുകളാണ്.  ഗ്രാമവികസന കമ്മീഷണര്‍ വകുപ്പ് അദ്ധ്യക്ഷനായി ഗ്രാമവികസനവകുപ്പും പഞ്ചായത്ത് ഡയറക്ടര്‍ അദ്ധ്യക്ഷനായി പഞ്ചായത്ത് വകുപ്പും നഗരകാര്യ ഡയറക്ടര്‍ അദ്ധ്യക്ഷനായി നഗകാര്യ വകുപ്പും വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത വകുപ്പുകളാണ്. 1996-ല്‍ അധികാരമേറ്റ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഈ മൂന്ന് വകുപ്പുകളുടേയും ഭരണചുമതല ഒരു മന്ത്രിക്ക് നല്‍കുകയും അതിനെ തദ്ദേശസ്വയംഭരണവകുപ്പെന്ന് സെക്രട്ടറിയേറ്റ് തലത്തില്‍ പേരിടുകയും ചെയ്തു.  അപ്പോഴും വകുപ്പും വകുപ്പദ്ധ്യക്ഷന്‍മാരും പഴയതുപോലെ മൂന്നായിത്തന്നെ തുടരുകയും ചെയ്തു.  2001-ല്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ഇവ രണ്ട് മന്ത്രിമാരുടെ ചുമതലയിലായി.  2006-ല്‍ വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു മന്ത്രിയുടെതന്നെ ചുമതലയില്‍ മൂന്ന് വകുപ്പുകളും ഒരുമിച്ച് ഭരണം നടത്തി എന്നു മാത്രം.  ഇപ്പറഞ്ഞ മൂന്ന് വകുപ്പുകളും സമാനതകളുള്ളതാണ്.  
 
ഭരണഘടനാപരമായി താഴെത്തട്ടിലേക്ക് പകര്‍ന്നു നല്‍കിയ അധികാരങ്ങള്‍ കയ്യാളുന്ന പ്രാദേശിക സര്‍ക്കാരുകളുടെ മേല്‍നോട്ടവും നിയന്ത്രണവും മൂന്ന് വകുപ്പിന്റെയും ചുമതലയാണ്.  അതുകൊണ്ടുമാത്രം അവ ഒരേ മന്ത്രിയുടെ കീഴില്‍ വരണമെന്ന് ശഠിക്കുന്നത് ബാലിശമാണ്.  അതിന്റെ പിന്നില്‍ ആരുടെയോ രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്.
ഈ വാദഗതി അംഗീകരിച്ചാല്‍ ഒന്നാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിയന്ത്രണത്തിലാകയാല്‍ അതിനും പ്രത്യേകമന്ത്രിയുടെ ആവശ്യമില്ലെന്ന് വാദഗതിയുണ്ടാവില്ലേ? പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാതല ആശുപത്രികള്‍വരെയുള്ള മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിയന്ത്രണത്തിലാണ്.  അതിനും പ്രത്യേകിച്ചൊരു വകുപ്പുമന്ത്രിവേണ്ട എന്ന് പറയാനാവുമോ?  ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെയെല്ലാം അധികാരങ്ങളും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറിയിട്ടുണ്ടെങ്കിലും ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.  അതിനൊക്കെ പ്രത്യേകവകുപ്പും വകുപ്പദ്ധ്യക്ഷന്മാരും വകുപ്പ് മന്ത്രിയും ഉണ്ട്.  പരസ്പരം ബന്ധപ്പെടുന്നതെല്ലാം ഒന്നിച്ച് ഒരാളുടെ നിയന്ത്രണത്തില്‍ വന്നാലേ കാര്യക്ഷമതയുണ്ടാവൂ എന്നാണെങ്കില്‍ മന്ത്രിസഭതന്നെ അപ്രസക്തമാകും.  
 
വിവിധ വകുപ്പുകളിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, പരസ്പരം ആശയവിനിമയത്തിലൂടെ സമവായതീരുമാനങ്ങളില്‍ എത്തിച്ചേരാനുമാണ് മന്ത്രിസഭ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമാണ്.  അതാണ് യഥാര്‍ത്ഥ വികേന്ദീകരണം.  അധികാരം ചില ഉദ്യോഗസ്ഥതലത്തില്‍ കേന്ദ്രീകരിച്ചു നിര്‍ത്താനുള്ള രഹസ്യ അജണ്ടയുടെ ഫലമാണ് ഇപ്പോഴുയര്‍ത്തുന്ന ഈ വിഭജനവിവാദവും.  കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അധികാരമേറ്റ് അധികനാള്‍ കഴിയുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെപോലും അറിവോ സമ്മതമോ കൂടാതെ ഏഷ്യന്‍വികസനബാങ്കുമായി കരാറില്‍ ഒപ്പിട്ടത് വിവാദമായിരുന്നു.  
മന്ത്രിസഭയുടെ കാലാവധി കഴിയാറായ അവസാന ദിവസങ്ങളില്‍ ലോകബാങ്കുമായി 960 കോടിരൂപയുടെ വായ്പാധാരണ അന്തിമമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം ഇടതു സര്‍ക്കാര്‍ തന്നെ പരസ്യമായി തള്ളിപ്പറയുന്ന ഏജന്‍സികളുമായി രഹസ്യധാരണയുണ്ടാക്കുമ്പോഴും വായ്പകള്‍ അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കോടികള്‍ ചെലവഴിക്കാതെ പാഴായിപോകുന്നു എന്ന വാസ്തവവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
 
 
ഒന്നായിരുന്നപ്പോള്‍ എന്തുഗുണം? 
കഴിഞ്ഞ രണ്ട് ഇടതുസര്‍ക്കാരുകളുടെ കാലത്തും മേല്‍പ്പറഞ്ഞ മൂന്ന് വകുപ്പുകളും ഒരേ മന്ത്രിയുടെ ചുമതലയിലായിരുന്നു. മന്ത്രി മാത്രമല്ല അതിന്റെ ചുക്കാന്‍ പിടിച്ചിരുന്നവരും മാറ്റമില്ലാതെ തുടര്‍ന്നു. 1997ല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം വരവേറ്റത്.  ഗ്രാമസഭകളിലേയും വാര്‍ഡു സഭകളിലേയും ആദ്യകാല ഹാജര്‍ നില പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും.  അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്ക് ഭരണഘടനാ പ്രാബല്യം നല്‍കിയ ഭേദഗതിയുടെ ആദ്യ ബില്ല് 1968-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ പ്രാധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ മൂന്ന് കാര്യങ്ങളുണ്ട്. പരമാവധി അധികാരം വികേന്ദ്രീകരിക്കുക, താഴെത്തട്ടില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ അവിടത്തന്നെ കൈകാര്യം ചെയ്യാന്‍ അവസരമുണ്ടാക്കുക, അധികാരം ജനങ്ങളിലേയ്ക്ക് എത്തിക്കുക. ജനാധിപത്യപ്രക്രിയയെ അഗാധവത്ക്കരിക്കുന്നതില്‍ ഈ ഭരണഘടനാ ഭേദഗതികള്‍ക്ക് ചരിത്രപരമായ സാംഗത്യമുണ്ട്. പക്ഷേ, കേരളത്തിലെ പരീക്ഷണങ്ങള്‍ ലോകശ്രദ്ധയിലേക്ക് കയറിപ്പോയപ്പോഴും നമ്മുടെ ഗ്രാമസഭകളിലെ പങ്കാളിത്തം ക്രമേണ കുറഞ്ഞു വരികയായിരുന്നു.
 
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പത്തുവര്‍ഷങ്ങള്‍ പരിശോധിക്കുവാനും മൂല്യനിര്‍ണ്ണയം നടത്തുവാനുമായി പ്രൊ. എം.എ. ഉമ്മന്‍ അദ്ധ്യക്ഷനായി ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയിലെ കണ്ടെത്തലുകള്‍ ഈ ജനകീയ ഇച്ഛാഭംഗത്തെ സാധൂകരിക്കുന്നവയാണ്. ''ഒരു വലിയ പരിശ്രമം വെറും ചടങ്ങായി മാറി; യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പകരം വെറും നിഴലുകളും. 
പ്രാദേശിക ജനാധിപത്യവും അധികാരവികേന്ദ്രീകരണത്തിന്റെ വിവിധ തട്ടുകളിലൂടെയുള്ള പ്രക്രിയയും പിന്നാക്കം പോയി. ഗ്രാമസഭകളിലേയും വാര്‍ഡുസഭകളിലേയും ഹാജരില്‍ ഉണ്ടാകുന്ന കുറവ്, ഹാജര്‍ പുസ്തകത്തില്‍ കാണിക്കുന്ന കൃത്രിമ ഹാജരുകള്‍, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരും യുവജനങ്ങളും ഇവയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കല്‍, വിദഗ്ദ്ധ സമിതികളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകികയറ്റല്‍, പ്രോജക്ടുകള്‍ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാത്രം തയ്യാറാക്കുന്ന അവസ്ഥ, കൂട്ടായ്മയുടെ അഭാവം തുടങ്ങി അധികാരവികേന്ദ്രീകരണത്തിലൂടെ പ്രത്യാശിച്ചതിന്റെയൊക്കെ വെറും അപഹാസ്യചിത്രമായി ഈ പ്രസ്ഥാനം മാറിേപ്പോയി'' (പ്രൊ. എം. എ. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട്-പേജ് 62)
 
അധികാരവികേന്ദ്രീകരണത്തിന്റെ സഹയാത്രികനും അഭ്യൂദയകാംക്ഷിയുമായ ഒരു ചിന്തകന്‍ തന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തണമെങ്കില്‍ അതിലെവിടെയോ പ്രശ്‌നങ്ങള്‍ നിഴലിക്കുന്നുണ്ട്. പങ്കാളിത്ത ബജറ്റിംഗ് എന്ന ആധുനിക രീതിയിലെ വികേന്ദ്രീകൃത ആസൂത്രണം ഫലപ്രദമായി നടപ്പാക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.  അവയുടെ ദുര്‍ബലമായ അനുകരണമായിപ്പോയി ജനകീയാസൂത്രണം.  എന്നാല്‍പോലും അതിനെ വ്യവസ്ഥാപിതമാക്കുന്നതിന് പത്തുവര്‍ഷം ഇടതുമുന്നണിയിലെ ഒരേ മന്ത്രിതന്നെ വകുപ്പു കൈകാര്യം ചെയ്തിട്ടും എന്തുകൊണ്ട് സാധിച്ചില്ല? 
ഓരോ വര്‍ഷവും പദ്ധതി രൂപീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന സ്ഥിതിവിശേഷം മാറ്റാന്‍ എന്തുകൊണ്ട് സാധിച്ചില്ല? ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെക്രട്ടേറിയേറ്റില്‍ നിന്നല്ല വരുന്നതെന്നും ചില ബാഹ്യശക്തികള്‍ രൂപകല്പന ചെയ്യുന്നതാണെന്നും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? ആസൂത്രണപ്രക്രീയയില്‍ മാത്രമല്ല ദൗര്‍ബല്യം.  പഞ്ചായത്തുകളുടെയും നഗരസഭകളുടേയും തനതുവരുമാനത്തില്‍ കൃത്യമായ പുരോഗതിയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കുന്ന ഗ്രാന്റുകള്‍  ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല.  ഓരോ വര്‍ഷവും ഭീമമായ തുക പാഴായിപ്പോകുന്നു.  
 
ചെലവഴിക്കുന്ന തുകക്ക് ആനുപാതികമായ വളര്‍ച്ചയും വികസനവും ഉണ്ടാകുന്നില്ല. ഒരു കുടുംബത്തിന് ഒരുവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ തുക കേന്ദ്രസര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അനുവദിക്കുമ്പോള്‍ 40 തൊഴില്‍ ദിനങ്ങള്‍പോലും ശരാശരി നല്‍കാന്‍ നമുക്ക് കഴിയുന്നില്ല.  നഗരാസൂത്രണത്തിനും, നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും, ചേരിനിര്‍മ്മാര്‍ജ്ജനത്തിനും, മാലിന്യ സംസ്‌കരണത്തിനും മറ്റുമായി സംസ്ഥാനങ്ങള്‍ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഫണ്ടുപോലും പലപ്പോഴും നഷ്ടപ്പെടുത്തുന്നു.  എയര്‍കണ്ടീഷണന്‍ ചെയ്ത ലോ ഫ്‌ളോര്‍ ബസ്സുകള്‍ വാങ്ങുന്നതും മറ്റുമായി നമ്മുടെ നഗരവികസനം മുരടിച്ചുപോകുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലകളായ ശുചീകരണം, മാലിന്യസംസ്‌കരണം, കുടിവെള്ളം, കശാപ്പുശാലകള്‍, ശ്മശാനങ്ങള്‍ എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയവയില്‍ പോലും തൃപ്തികരമായ രീതിയില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
 
തദ്ദേശ സ്വയം ഭരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ തന്നെ വാക്കുകളില്‍ നമ്മുടെ സ്ഥിതി പരിതാപകരമാണെന്ന് കാണാം. ''തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ ഒഴിച്ച് ദ്രവമാലിന്യസംസ്‌കരണത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് ഉണ്ടായില്ല.  എന്നാല്‍ സുസ്ഥിര നഗര വികസന പദ്ധതിയിലും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതിയിലും ഉള്‍പ്പെടുത്തി 625 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുകയുണ്ടായി. സാങ്കേതിക-സാമൂഹ്യകാരണങ്ങളാല്‍ മന്ദഗതിയിലായിരുന്ന നിര്‍വ്വഹണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. (പഞ്ചായത്തിരാജ് മാസിക 2011 ഫെബ്രുവരി)
 
ഇതാണോ പരിഹാരം?
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അപചയത്തില്‍നിന്നും കര കയറാനുള്ള മാര്‍ഗ്ഗങ്ങളുടെ അന്വേഷണത്തിന്റെ ഒടുവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക ഭരണസമീപനത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നത്.  ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രിയുള്‍പ്പെടെ നാല് മന്ത്രിമാരാണ് ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുംവേണ്ടി അധികാരമേറ്റത്.  നഗരകാര്യം, പഞ്ചായത്ത്, ഗ്രാമവികസനം എന്നിവ വ്യത്യസ്ത മന്ത്രിമാരുടെ ചുമതലയില്‍ കൊണ്ടുവന്നിരിക്കുന്നത് മൂലം വ്യത്യസ്തമായ ആശയങ്ങളുടേയും സമീപനങ്ങളുടേയും പ്രയത്‌നങ്ങളുടേയും സത്ഫലങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.  മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് വകുപ്പുകളേയും ഏകോപിപ്പിക്കുന്നതിന് സംവിധാനംഏര്‍പ്പെടുത്തിയതിലൂടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന് ചുക്കാന്‍ പിടിക്കാന്‍ ഒരു മിനി കാബിനറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കും.  ഉദ്യാഗസ്ഥതലത്തില്‍ സ്വീകരിച്ചുപോന്നിരുന്ന ചില കേന്ദ്രീകൃത പ്രക്രിയകളിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ മറികടക്കാവുന്ന ആശങ്കകള്‍ മാത്രമേ ഇക്കാര്യത്തില്‍ നിലവിലുള്ളൂ.  
ഇപ്പോഴുയര്‍ത്തുന്ന വിഭജനവിവാദം ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടി മാത്രമാണ്.  ഒരാള്‍ തീരുമാനിച്ചിരുന്ന കാര്യങ്ങള്‍ മൂന്നു വകുപ്പുമന്ത്രിമാര്‍ക്കായി വികേന്ദ്രീകരിക്കുന്നതിലൂടെ അധികാരവികേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും പുതിയ അര്‍ത്ഥവും ഭാവവും കൈവരിക്കാനാകും എന്ന് പ്രത്യാശിക്കുന്നു.

പുതിയ നടപടികള്‍ ചുവടുവെപ്പുകള്‍


മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച രണ്ടാം മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് രണ്ട് സുപ്രധാന നിയമങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്; ഭക്ഷ്യസുരക്ഷാ ബില്ലും ലോക്പാല്‍ ബില്ലും. ഭക്ഷണത്തിനുള്ള അവകാശം പൗരന്മാര്‍ക്ക് നിയമപരമായി ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാനിയമം ചരിത്രപരമായ സംഭവം തന്നെ. രാജ്യത്തെ പൊതുവിതരണ സംവിധാനത്തില്‍ത്തന്നെ വിപ്ലവകരമായ മാറ്റം വരുത്തുന്നതായിരിക്കും ഈ നിയമം. സ്ത്രീകളെ കുടുംബനാഥയാക്കുന്ന ബില്ലിലെ വ്യവസ്ഥ സ്ത്രീകള്‍ക്ക് സാമൂഹിക മേധാവിത്വം നല്‍കുന്നതാണ്. ഭക്ഷ്യധാന്യം വാങ്ങാന്‍ ഗവണ്‍മെന്റ് പണം നല്‍കുന്ന സാഹചര്യത്തില്‍ അത് ദുരുപയോഗപ്പെടാതിരിക്കാനാണ് സ്ത്രീയെ കുടുംബനാഥയാക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനവിഭാഗത്തില്‍ നല്ലൊരു ഭാഗം പുരുഷന്മാര്‍ മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമകളാണ് എന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങളാണ് ആവശ്യമായ മുന്‍കരുതലിന് ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്. ജനാധിപത്യ ഇന്ത്യയ്ക്ക് പുതിയൊരു ചരിത്രമാകുന്ന ഈ നിയമം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കാന്‍ ഭാഗ്യമുണ്ടായിരിക്കുന്നത് ഒരു മലയാളിക്കാണ്- കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി കെ.വി. തോമസിന്.

വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും തൊഴില്‍ദാന പദ്ധതിയുമൊക്കെ യാഥാര്‍ഥ്യമാക്കിയ യു.പി.എ.യുടെ തലപ്പാവില്‍ മറ്റൊരു തൂവലാകുന്നു ഭക്ഷ്യാവകാശ നിയമം. പല അഴിമതികളിലേക്കും വെളിച്ചം വീശിയ വിവരാവകാശ നിയമം ഭരണം മെച്ചപ്പെടുത്തുന്നതിന് കുറച്ചൊന്നുമല്ല സഹായകമായത്. ഭരണത്തെ 
ക്ഷ്യാവകാശ നിയമം സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി അത് പൂര്‍ണ രൂപത്തില്‍ നടപ്പാക്കുന്നതിന് 2014 വരെ കാത്തുനിലേ്ക്കണ്ടിവന്നേക്കാം. 2014-ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.പി.എ.ക്ക് പ്രയോജനമായത് ഗ്രാമീണ തൊഴില്‍ദാന പദ്ധതിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ഭക്ഷ്യാവകാശ നിയമം യു.പി.എ.ക്ക് കാര്യമായ ഒരു പ്രയോജന ഘടകമായേക്കാം.

വിവരാവകാശ നിയമവും വിദ്യാഭ്യാസാവകാശ നിയമവുമൊക്കെ ഭരണം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ മുന്നേറ്റമാണ്. ലോക്പാലിനു പുറമേ മറ്റു പല രാഷ്ട്രീയ മുന്‍കൈകളും ഭരണം മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റിനു മുന്നിലുണ്ട്. അഴിമതിയെ കൂടുതല്‍ കാര്യക്ഷമമായി നേരിടാന്‍ പാകത്തില്‍ സി.ബി.ഐ.ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, പോലീസ് സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള 2006-ലെ സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുക, കോടതികളുടെ ഉന്നതനിലവാരവും ഉത്തരവാദിത്വവും ഉറപ്പുവരുത്തുക, കുറ്റപത്രം ലഭിച്ചവര്‍ സ്ഥാനാര്‍ഥികളാവുന്നത് ഒഴിവാക്കുക, തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ നിരാശപ്പെടുത്തിയാല്‍ അവരെ തിരിച്ചുവിളിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക തുടങ്ങിയവ ഒരു യഥാര്‍ഥ ജനാധിപത്യ സംസ്‌കാരം ഉറപ്പാക്കുന്നതിന് സഹായകമാകുന്ന നിയമനിര്‍മാണങ്ങളാവും.അഴിമതിയെ ഫലപ്രദമായി തടയുന്നതിന് ലോക്പാല്‍ ബില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നുതന്നെയാണ് ഗവണ്‍മെന്റിന്റെ ചിന്ത. ഒരുപക്ഷേ, വിലക്കയറ്റത്തെക്കാള്‍ ജനങ്ങള്‍ വെറുക്കുന്നത് അഴിമതിയെയും കെടുകാര്യസ്ഥതയെയുമാണ്. ഭരണപരമായ ക്രമീകരണങ്ങളിലൂടെ ഇതിനെ നേരിടാവുന്നതേയുള്ളൂ. ഭരണം മെച്ചപ്പെടുത്തുന്നതിന് ലോക്പാല്‍, വിവരാവകാശം എന്നിവ പോലുള്ള നിയമങ്ങള്‍ സഹായകമാണ്. ഗവണ്‍മെന്റിനെ അലട്ടുന്ന മറ്റൊരു പ്രശ്‌നം വിലക്കയറ്റമാണ്. കര്‍ഷകര്‍ക്ക് മുതലാവുന്ന വിലയെങ്കിലും ലഭിക്കണം. അതേസമയം ഉപഭോക്താവിന്റെ മുതുകൊടിയാനും പാടില്ല. എന്നാല്‍ കര്‍ഷകന് മതിയായ വില ലഭിക്കാതിരിക്കുകയും ഉപഭോക്താവ് വലിയ വില നല്‍കേണ്ടി വരികയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇടനിലക്കാരാണ് ലാഭം കൊയ്യുന്നത്. പല തട്ടുകളിലായുള്ള ഇടനിലക്കാര്‍. ചില തട്ടുകളെങ്കിലും ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അത്രയും ഭാരം ഉപഭോക്താവിന് കുറയും. കര്‍ഷകര്‍ നേരിട്ട് ഉപഭോക്താവിന് വില്ക്കുന്ന അവസ്ഥയുണ്ടാവുന്നുവെങ്കില്‍ ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉത്പന്നം ലഭിക്കുമെന്നുറപ്പ്. കര്‍ഷകനും മതിയായ വില ഉറപ്പാക്കാം.

കര്‍ഷകനെ കഴിയാവുന്നത്ര ഉപഭോക്താവുമായി അടുപ്പിക്കുന്ന വിപണന സംവിധാനത്തെപ്പറ്റി ഗവണ്‍മെന്റ് ഗൗരവമായി ആലോചിക്കുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൗശിക് ബസു പറഞ്ഞ കാര്യങ്ങള്‍. ഇടനിലക്കാരെ കുറയ്ക്കാന്‍ കാര്‍ഷികോത്പന്ന വിപണന നിയമം ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില്ലറ വില്പന മേഖലയില്‍ നേരിട്ടുള്ള വിദേശമൂലധനം അനുവദിക്കുന്നത് വില കുറയ്ക്കുന്നതിന് സഹായിക്കുമെന്നുള്ള വാദവും കൗശിക് ബസു ഉന്നയിച്ചു. വിതരണ ശൃംഖല കാര്യക്ഷമമാക്കാന്‍ അതു സഹായകമാകാമെങ്കിലും വില കുറയുന്നതിനും സഹായകമാകുമെന്ന അദ്ദേഹത്തിന്റെ വാദം സ്വീകരിക്കാന്‍ പ്രയാസമുണ്ട്. വിദേശ ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദകനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമെന്നതാണ് വില കുറയ്ക്കാന്‍ കഴിയുമെന്ന വാദത്തിനടിസ്ഥാനം. ഉത്പാദകനും കമ്പനിക്കുമിടയില്‍ ഒരിടനിലക്കാരന്‍ അവിടെയും ഉണ്ടാകില്ല എന്നുറപ്പിക്കാന്‍ വയ്യ. പലതട്ടുകളിയാലുള്ള ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, വില്പനവില നിശ്ചയിക്കുന്നത് ചില്ലറ വില്പന കമ്പനിയായിയിരിക്കും എന്നുറപ്പ്. ഉപഭോക്താവിനെ പിഴിയാന്‍ കിട്ടുന്ന അവസരം ഒരു വിദേശ കുത്തകക്കമ്പനി മുതലാക്കുകയില്ലാ എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പെട്രോള്‍ വിലയുടെ കാര്യം തന്നെ എടുക്കുക. പെട്രോള്‍ കമ്പനികളുടെയും ഗവണ്‍മെന്റിന്റെയും ധൂര്‍ത്തിന് വിലകൊടുക്കേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. സര്‍ക്കാര്‍ കമ്പനികളായിട്ടുപോലും ഉപഭോക്താവിനെ സഹായിക്കാന്‍ പെട്രോള്‍ കമ്പനികള്‍ തയ്യാറല്ല. അവര്‍ വില വര്‍ധിപ്പിക്കുന്നതോടൊപ്പം കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളും നികുതികളുമായി ആ കവര്‍ച്ചയില്‍ കൂട്ടുപ്രതികളാവുകയാണ്.
സുതാര്യമാക്കുന്നതിനുള്ള കാതലായ ഭരണപരിഷ്‌കാരമാണ് വിവരാവകാശ നിയമം

ഭരിക്കുന്നത് സംശുദ്ധ ഭരണത്തിന് കഴിവുള്ളവര്‍: ജസ്റ്റിസ് കൃഷ്ണയ്യര്‍

 സംശുദ്ധഭരണം കാഴ്ചവെക്കാന്‍ സാധിക്കുന്ന മികച്ച നേതൃത്വമാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലൂടെ സംസ്ഥാനത്തിന് കൈവന്നിരിക്കുന്നതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ഇത് പൊതുനന്മക്കായി പ്രയോജനപ്പെടുത്തണം. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ അപചയങ്ങള്‍ പുന:പരിശോധിക്കുകയും പരിഹാരം കാണുകയും വേണം. അഴുക്കില്ലാത്ത മികച്ച ഭരണം കാഴ്ചവെക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിക്കണം. പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യാനുള്ള ആര്‍ജ്ജവം മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനുണ്ട്.് അഴിമതി രഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെക്കണമെന്നും മന്ത്രിയെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയില്‍ നടന്ന സി.പി മമ്മു പുരസ്കാരദാന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോണ്‍ക്രീറ്റ് ടവറുകള്‍ നിര്‍മിക്കുന്നതല്ല യഥാര്‍ത്ഥ വികസനം.
വികസനത്തെ കുറിച്ചുള്ള ചിന്താഗതിയില്‍ മാറ്റമുണ്ടാകണം. എല്ലാവര്‍ക്കും നന്നായി ജീവിക്കാന്‍ തൊഴിലും പാര്‍പ്പിടവുമാണ് ഉണ്ടാകേണ്ടത്. ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കണം.ഒരു മികച്ച കലക്ടര്‍ ആയിരം മന്ത്രിമാരെക്കാള്‍ ഗുണം ചെയ്യും.

Sunday, May 29, 2011

എന്‍സിപി നേതാക്കളുടെ മനംമാറി: ശശീന്ദ്രന്‍ മന്ത്രിയാകും


 ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയ്ക്ക് ഇനി ധൈര്യമായി മുന്നോട്ടുപോകാം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എ മാരുടെ എണ്ണം 73 ല്‍ നിന്നും 75 ആയി ഉയരുകയാണ്. എല്‍ഡിഎഫിനൊപ്പമെന്ന് ആവര്‍ത്തിച്ചിരുന്ന എന്‍.സി.പിയുടെ രണ്ട് എം. എല്‍.എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ ശക്തനായിക്കഴിഞ്ഞു. സ്പീക്കര്‍ പദവി സംബന്ധിച്ച് യുഡിഎഫിലെ തര്‍ക്കവും പരിഹരിക്കപ്പെട്ടിരിക്കുയാണ്. പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്‍ സ്പീക്കര്‍ പദവി സ്വീകരിക്കുമെന്നാണ് സൂചന. എന്‍സിപി എംഎല്‍എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും യു.ഡി.എഫില്‍ ഉടന്‍ചേരും. യു.ഡി.എഫിന്റെ ഭാഗമാകില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എ.സി. ഷണ്‍മുഖദാസ് ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് പാര്‍ട്ടിയുടെ രണ്ട് എം.എല്‍. എമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യ ധാരണയിലെത്തിയത്. ഇത് മുന്നില്‍ക്കണ്ടാണ് ഒരു മന്ത്രിസ്ഥാനം യു.ഡി.എഫ് ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് സൂചന.

തുടക്കത്തില്‍ 21 അംഗ മന്ത്രിസഭ ഉണ്ടാക്കാനാണ് യു.ഡി.എഫ് നേതാക്കള്‍ തീരുമാനിച്ചിരുന്നത്. നിയമസഭയില്‍ രണ്ട് അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുള്ള പശ്ചാത്തലത്തിലാണ് എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരെ വരുതിയിലാക്കാനുള്ള ശ്രമം തുടക്കം മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. ശരത് പവാര്‍ നയിക്കുന്ന എന്‍.സി.പി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ അംഗമാണ്. ശരത് പവാര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗവുമാണ്. ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ ചേരുന്നതില്‍ അപകാതയൊന്നുമില്ലെന്ന അഭിപ്രായമാണ് ശശീന്ദ്രനും തോമസ് ചാണ്ടിക്കുമുള്ളത്. ആര് മന്ത്രിയാകണമെന്നതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ തീരുമാനവുമായിട്ടുണ്ട്. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനെ തോമസ് ചാണ്ടി എതിര്‍ക്കില്ല.

ശശീന്ദ്രന്‍ മന്ത്രിയാകുന്നതോടെ ഹിന്ദു മന്ത്രിമാരുടെ പട്ടികയില്‍ ഒരെണ്ണം കൂടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിസ്ത്യന്‍-മുസ്‌ലിം മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന വാദത്തിന്റെ മുനയൊടിക്കാനും ഇതിലൂടെ കോണ്‍ഗ്രസിന് കഴിയും. എന്‍.സി.പിയുടെ മുന്നണി പ്രവേശത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ശരത് പവാറുമായി ഏതാനും ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരളത്തിലെ നേതാക്കള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പതിമൂന്നാം നിയമസഭയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വി.ഡി.സതീശന്റെ പേര് വീണ്ടും സജീവ പരിഗണനയിലാണ് യുഡിഎഫ് നേതൃത്വം നല്‍കുന്ന സൂചന. ജി. കാര്‍ത്തികേയനെ പൂര്‍ണമായി വിട്ടിട്ടുമില്ല. തനിക്കു സ്പീക്കറാകാന്‍ താല്പര്യമില്ലെന്നു നേരത്തേ സതീശന്‍ പറഞ്ഞതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തികേയനെക്കുറിച്ചു മാത്രം ചിന്തിച്ചത്.

എന്നാല്‍ താന്‍ മന്ത്രിയാകുമെന്നു പ്രതീക്ഷിച്ച പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് മന്ത്രിയായില്ലെങ്കില്‍ സ്പീക്കറാകാനുമില്ലെന്ന നിലപാടു സ്വീകരിച്ചത് എന്നാണ് ഇപ്പോള്‍ സതീശന്‍ വിശദീകരിക്കുന്നത്. അത് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഗ്രൂപ്പു നോക്കിയുള്ള വീതംവെയ്പില്‍ സതീശനെ തഴഞ്ഞെന്ന തരത്തില്‍ ഉണ്ടായ പ്രചരണം മറികടക്കാന്‍ കെപിസിസി നേതൃത്വത്തിന് ആഗ്രഹവുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ സമ്മര്‍ദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സതീശന്‍ നിലപാടു മാറ്റിയെന്നാണ് വ്യക്തമായ സൂചന. ജൂണ്‍ രണ്ടിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. കാര്‍ത്തികേയനോ അതോ സതീശനോ എന്ന് അതിനു മുമ്പ് തീരുമാനിക്കേണ്ടതുണ്ട്. നിയസഭാ പ്രവര്‍ത്തനത്തില്‍ സതീശനെക്കാള്‍ പരിചയവും അനുഭവ സമ്പത്തും കാര്‍ത്തികേയനുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവായ കാര്‍ത്തികേയനെക്കാള്‍ കുറഞ്ഞകാലം കൊണ്ടുതന്നെ സഭയില്‍ ശ്രദ്ധ നേടിയ സാമാജികനാണ് സതീശന്‍. രണ്ടുപേരും നായര്‍ സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരില്‍ ആര് സ്പീക്കറായാലും സാമുദായിക അസന്തുലിതാവസ്ഥയില്ല താനും.

ഈ നിയമസഭയുടെ കാലം മുഴുവനും പരസ്യമായി രാഷ്ട്രീയം പറയാതെയും രാഷ്ട്രീയത്തില്‍ ഇടപെടാതെയും കഴിയേണ്ടിവരുന്ന പദവിയാണു സ്പീക്കറുടേത്. വളരെച്ചെറിയ ഭൂരിപക്ഷവുമായി ഭരിക്കുന്ന സര്‍ക്കാരായതിനാല്‍ ഇത്തവണ സ്പീക്കറുടെ ഓരോ ഇടപെടലുകളും അതീവ നിര്‍ണായകവുമായിരിക്കും. ഈ സാഹസം ഏറ്റെടുക്കാനുള്ള താല്പര്യക്കുറവാണ് സതീശനെ ആദ്യം മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന. അതുതന്നെയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രശ്‌നവും. ചാനല്‍ ചര്‍ച്ചകളിലും പുറത്തും കോണ്‍ഗ്രസിന്റെ വീറുറ്റ നാവാണ് സതീശന്‍. എന്നാല്‍ വിവാദം മുറുകുകയും സതീശന്‍ എംഎല്‍എ മാത്രമായിരുന്നാല്‍ പോരെന്ന വാദം ശക്തമാവുകയും ചെയ്തതോടെ രാഷ്ട്രീയം പറയാന്‍ പറ്റില്ലെങ്കിലും സ്പീക്കറാകാം എന്ന തീരുമാനത്തിലേക്ക് സതീശന്‍ എത്തുകയായിരുന്നു

കാര്‍ഷികമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 77 കോടി രൂപ അനുവദിച്ചു


പൈനാപ്പിള്‍ കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികമേഖലകളിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 77 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചുവെന്ന് കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്‍.
കാലിക്കറ്റ് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന 'മാമ്പഴപ്രദര്‍ശനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേന്ദ്രസഹായമുപയോഗിച്ച് സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ധാരാളം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗത്തേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറ കൃഷിയിലേക്ക് അത്ര കണ്ട് ആകൃഷ്ടരാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൃഷിയോടുള്ള നമ്മുടെ സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തണം. 
എന്‍ഡോസള്‍ഫാന്‍ പോലുള്ളവയെ ഒഴിവാക്കി ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ച് കൃഷിയിറക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്ക് യഥാവിധി യഥാസമയം നേരിട്ടെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. തോമസ് മാത്യു അധ്യക്ഷനായിരുന്ന ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജീന്‍ മോസസ്, പി കിഷന്‍ചന്ദ്, മനയത്ത് ചന്ദ്രന്‍, ജി സുദര്‍ശനന്‍, എന്‍ സി മോയിന്‍കുട്ടി, അഡ്വ. എ ശങ്കരന്‍, അലക്‌സ് നൈനാന്‍ കൈതയില്‍, ആര്‍ അന്‍സാരി, അഡ്വ. എം രാജന്‍, എം എ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Saturday, May 28, 2011

കാരാട്ട് വീണ്ടും ഇടപെട്ടു: വി.എസ് പ്രതിപക്ഷനേതാവായി



കാരാട്ട് ഇല്ലായിരുന്നുവെങ്കില്‍ വി.എസിന്റെ കാര്യം എന്താകുമായിരുന്നുവെന്ന് ഒരിക്കല്‍ക്കൂടി സി.പി.എം അണികളെ ചിന്തിപ്പിച്ച് സംസ്ഥാനനേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടു പുറത്തുവന്നു. കാരാട്ടിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് സെക്രട്ടേറിയറ്റ് വി.എസിനെ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതു സംബന്ധിച്ച് സി.പി.എം. പൊളിറ്റ്ബ്യൂറോ നേരത്തെ കൈക്കൊണ്ട തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണനായിരിക്കും ഉപനേതാവ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാനസമിതി യോഗത്തിന്റെ അനുമതിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും മികച്ച പ്രകടനത്തിനു പിന്നില്‍ വി.എസ്.അച്യുതാനന്ദന്റെ പ്രചാരണം വലിയ സംഭാവന നല്‍കിയെന്ന വിലയിരുത്തല്‍കൂടി തിരഞ്ഞെടുപ്പിന്റെ കരട് അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സെക്രട്ടേറിയറ്റിന്റെ ഞായറാഴ്ച ചേര്‍ന്ന ആദ്യദിവസത്തെ യോഗത്തില്‍ അവതരിപ്പിച്ച കരട് അവലോകന റിപ്പോര്‍ട്ടില്‍ 'വി.എസ്. ഘടകം' ഉണ്ടായില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ചര്‍ച്ചയില്‍ ഇടപെട്ട ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇത് തിരുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പിലെ വി.എസിന്റെ പ്രചാരണം എല്‍.ഡി.എഫിനും പാര്‍ട്ടിക്കും വലിയ ഗുണംചെയ്തുവെന്ന വിലയിരുത്തല്‍കൂടി കരട് അവലോകന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം സംഘടനാപരമായി വി.എസ് അച്യുതാനന്ദന്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം എകെജി സെന്റര്‍ കണ്ടത്. അടുത്തകാലത്ത് പാര്‍ട്ടി ചര്‍ച്ചകളിലെല്ലാം തലതാഴ്ത്തിയിരുന്ന വി.എസ് സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കത്തിക്കയറി. ഇതോടെ പിണറായിയുടെ നേതൃത്വത്തിനും സമീപകാല നിലപാടുകള്‍ക്കുമെതിരേ കടുത്തവിമര്‍ശനങ്ങളും സെക്രട്ടറേയറ്റില്‍ ഉയരുകയായിരുന്നു. സ്ഥാനമൊഴിഞ്ഞ കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനു നല്‍കിയ യാത്രയയപ്പിനെതിരെയും വി.എസ്. രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുംമുമ്പ് രാജിനല്‍കിയ ബ്രിട്ടാസിനെ പാര്‍ട്ടി ചാനലിന്റെ തലപ്പത്ത് തുടരാന്‍ അനുവദിച്ചത് തെറ്റായിപ്പോയി. രാജിനല്‍കിയ ഉത്തരവാദിത്തമില്ലാത്തവര്‍ തുടര്‍ന്നത് ചാനലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മര്‍ഡോക്കിന്റെ ചാനലിലേക്ക് പോയ ഒരാളെ ഉയര്‍ത്തിക്കാട്ടിയത് ശരിയായില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുമ്പോള്‍ തനിക്ക് 89 വയസ്സായെന്ന തെറ്റായ വാര്‍ത്ത കൊടുത്ത ചാനലാണ് കൈരളി ടി.വി. അതിന്റെ തലപ്പത്തിരുന്നയാളെ വളര്‍ത്തിക്കൊണ്ടുവന്നത് നിങ്ങളൊക്കെ തന്നെയല്ലേയെന്നും വി.എസ് ഒരു ഘട്ടത്തില്‍ ചോദിച്ചു. പി.ശശിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ നമ്മുടെ കൂട്ടത്തിലൊരാള്‍ക്കെതിരെ അത്തരം ആരോപണം ഉയര്‍ന്നത് തിരിച്ചടിയായി. പാര്‍ട്ടി നടപടിയെടുത്തപ്പോഴും പി.ബി അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള ശശി സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നുവെന്ന് പറഞ്ഞത് പാര്‍ട്ടിയെ പിന്നോട്ടടിപ്പിക്കാന്‍ കാരണമായി. കണ്ണൂരില്‍ മണ്ഡല പുനര്‍നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തിരിച്ചടിയായതെന്ന് പറഞ്ഞ വി.എസ് അവിടെ ജയിച്ച മണ്ഡലങ്ങളിലെല്ലാം വന്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞപ്പോള്‍ തോറ്റയിടങ്ങളില്‍ ചെറിയ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ചര്‍ച്ചക്കിടെയാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിന്റെ സാന്നിധ്യം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും ഇടത് മുന്നണിക്കും വളരെ ഗുണംചെയ്‌തെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം തയാറാക്കി അവതരിപ്പിച്ച കരട് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ഇടമലയാര്‍ കേസ് വിധി, ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തല്‍ പ്രചാരണമാക്കിയത് എന്നിവ പാര്‍ട്ടിക്ക് ഗുണമായതായി ചൂണ്ടിക്കാട്ടിയിരുന്നു. വി.എസിന്റെ പേര് ഇക്കാര്യത്തില്‍ എടുത്ത് പറയണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. മുന്‍ മന്ത്രി പി.കെ.ഗുരുദാസനും സെക്രട്ടേറിയറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ വി.എസ്. ഘടകം പകടമായിരുന്നുവെന്ന് വാദിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ അന്വേഷിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നതുപോലെ വ്യാപകമായതോതില്‍ ഇത്തവണ പ്രകടനങ്ങള്‍ നടന്നില്ലെന്നും മൂന്നുനാല് സ്ഥലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ നടന്നതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. സക്രട്ടേറിയറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ സി.പി.എം. സംസ്ഥാന സമിതിയും യോഗം ചേരും. കഴിഞ്ഞദിവസങ്ങളില്‍ തരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് എ.കെ.ജി സെന്റററില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചകളിലെല്ലാം പതിവുപോലെ വില്ലന്‍വേഷമായിരുന്നു വി.എസ് അച്യുതാനന്ദന്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് വി.എസിനെ കൊണ്ടുവരാനുള്ള നീക്കത്തിനു തടയിടുകയാണ് ഇതിലൂടെ പിണറായി പക്ഷത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാനനേതൃത്വം സൂചന നല്‍കിയിരുന്നു.ടൂ ജി സ്‌പെക്ട്രം അഴിമതിയടക്കമുള്ള വമ്പന്‍ അഴിമതി കേസുകള്‍ ജനങ്ങളെ കോണ്‍ഗ്രസിന് എതിരാക്കി. ചിട്ടയായും ആസൂത്രണത്തോടെയും പ്രവര്‍ത്തിച്ച എല്‍.ഡി.എഫിന് യു.ഡി.എഫിനെ തുറന്നുകാട്ടാന്‍ കഴിഞ്ഞതും ഗുണകരമായിയെന്ന് വിലയിരുത്തുന്ന തെരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ വി.എസ്. ഫാക്ടറിനെക്കുറിച്ച് മൗനംപാലിക്കുകയായിരുന്നു.

ചില മണ്ഡലങ്ങളിലുണ്ടായ സാമുദായിക ധ്രുവീകരണവും ഭരണ തുടര്‍ച്ച നിലനിര്‍ത്തുന്നതിന് തിരിച്ചടിയായെന്നു പാര്‍ട്ടി കണ്ടെത്തുന്നു. ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരട് റിപ്പോര്‍ട്ടാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിലെ അഴിമതി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ഗുണം ചെയ്തുവെന്ന് പറയുന്നതോടൊപ്പം ഇടമലയാര്‍ കേസിലെ വിധിയും ഐസ്‌ക്രീം കേസ് അട്ടിമറി സംബന്ധിച്ചുണ്ടായ വെളിപ്പെടുത്തലും പോലുള്ള വിഷയങ്ങള്‍ ഇടത് മുന്നണിക്ക് വലിയ അളവില്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തി പ്രഭാവത്തെ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് ലെനിനിസ്റ്റ് സംഘടനാതത്ത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് സാങ്കേതികമായി തന്നെ മുന്നോട്ട് വെക്കാന്‍ കഴിയാത്തതിനാല്‍ മാധ്യമങ്ങളടക്കം വിശേഷിപ്പിച്ച 'വി.എസ് ഫാക്ടറി'നെ കുറിച്ച് കരട് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി മൗനംപാലിക്കുകയായിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവുംഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാള്‍ വ്യക്തിപ്രഭാവത്തെ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതിനെക്കുറിച്ച് പിണറായിക്കു മറുപടിയില്ല

ധാര്‍ഷ്ട്യം മുഖമുദ്രയായുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍


ധാര്‍ഷ്ട്യം മുഖമുദ്രയായുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നായര്‍-ഈഴവ സമുദായങ്ങള്‍ക്കിടയില്‍ സ്​പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.


വ്യാഴാഴ്ച ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


സമുദായനേതാക്കളെ അധിക്ഷേപിക്കുന്നവിധത്തില്‍, ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് പിണറായി വിജയന്‍ സംസാരിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


വ്യത്യസ്ത മതവിഭാഗങ്ങളും സമുദായങ്ങളും ഒരു സമൂഹമായി കഴിയുന്നിടത്ത് ജാതി പറയുന്ന സമീപനത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സഭാ-സമുദായ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അവര്‍ തന്നെ കുറ്റപ്പെടുത്തിയാലും പ്രതികരിക്കില്ല- അദ്ദേഹം അറിയിച്ചു.


കേരളത്തിന് ജലസേചന പദ്ധതികള്‍ ആവശ്യമാണെങ്കിലും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന യാതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിലെ ആനകള്‍ പീഡിപ്പിക്കപ്പെടരുതെന്നു തനിക്ക് നിര്‍ബന്ധമാണ്. ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇത് ബോധ്യപ്പെടുത്താനാണ് തന്റെ ശ്രമം. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ആ വിഷയം വ്യക്തിപരമായി താന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലെ എല്ലാ പാപ്പാന്‍മാര്‍ക്കും ഒരു മാസത്തെ പരിശീലനം സംഘടിപ്പിക്കും. യോഗ്യതയുള്ള പാപ്പാന്‍മാര്‍ക്ക് ലൈസന്‍സ് നല്‍കും. ഉത്സവപ്പറമ്പുകളില്‍ ആനയെ എഴുന്നള്ളിക്കാന്‍ ലൈസന്‍സുള്ള പാപ്പാന്‍മാരെ മാത്രമെ അനുവദിക്കൂ. ആനകളെ ചികിത്സിക്കാനറിയുന്ന ഡോക്ടര്‍മാരെമാത്രം ഉള്‍പ്പെടുത്തി വിദഗ്ധ പാനലുണ്ടാക്കും-മന്ത്രി അറിയിച്ചു.


ജൂണ്‍ ഒന്നുമുതല്‍ ഗ്രാമങ്ങളില്‍ കൂടി സിനിമകള്‍ റിലീസ് ചെയ്യുന്ന വൈഡ് റിലീസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പരിഷ്‌കരണം


കെ.എസ്.ആര്‍.ടി.സിയില്‍ കാലവിളംബം കൂടാതെ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍. കെ.എസ്.റ്റി ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഗതാഗതവകുപ്പ് മന്ത്രിയായി ചുമതലയേറ്റ യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി.എസ് ശിവകുമാറിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയും തൊഴിലാളികളുടെ പങ്കാളിത്തം ഭരണരംഗത്ത് ഉറപ്പുവരുത്തിയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ ലാഭകരവും ജനക്ഷേമകരവുമാക്കി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംതൃപ്തരായ ജീവനക്കാരാണ് ഏതൊരു സ്ഥാപനത്തിലെയും വിജയമുദ്രയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സി യിലെ എംപാനല്‍ ജീനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് ഇമാമുദ്ദീന്‍, ട്രഷറര്‍ എസ് കുമാരപിള്ള, അഡ്വ. എ നിസാമുദ്ദീന്‍, സംസ്ഥാന ഭാരവാഹികളായ പി.എം കുഞ്ഞുമോന്‍, കെ.ജി ബാബു, എസ്.പി പരമേശ്വരന്‍, വി.എല്‍ ബാബു, രാജീവ് ജോസ്, കെ.കെ അബ്ദുള്ളകുട്ടി, ഡി ദിലീപ്കുമാര്‍, പി.സി ജോസഫ്, സി ജയചന്ദ്രന്‍, കെ ഗോപകുമാര്‍, സി രാജീവ്, എന്‍ ഷാജികുമാര്‍, ആര്‍ സുരേന്ദ്രന്‍, ഇ ശശി, പി.സി കുരുവിള, സി.കെ ഹരിദാസ്, ജോര്‍ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

മിമിക്രി മാമൻ അഞ്ജു വര്‍ഷം വെരുതെയ് ഉറക്ക മായിരുന്നു .... ഉറങാതവര്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിരോധിച്ചു


 നിരവധി മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുകയും നൂറുകണക്കിന് ജീവിതങ്ങളെ
ദുരിതത്തിലാഴ്ത്തുകയും ചെയ്ത മാരകകീടനാശിനി എന്‍ഡോസള്‍ഫാന് കേരളത്തില്‍ സമ്പൂര്‍ണ നിരോധനം. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം തന്നെ യു.ഡി.എഫ് സര്‍ക്കാര്‍ എടുത്ത നിര്‍ണായക തീരുമാനം സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗമാണ് തീരുമാനമെടുത്തത്. എറണാകുളത്തെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) കമ്പനിക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും എച്ച്.ഐ.എല്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ നേതാക്കളുടെയും സാന്നിധ്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്‍ഡോസള്‍ഫാന്‍ ഒഴികെയുള്ള മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഉപാധികളോടെ തുടരാമെന്ന് എച്ച്.ഐ.എല്ലിനെ അറിയിച്ചിട്ടുണ്ട്. അതേസമയം കീടനാശിനിയുടെ ഖരമാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് എച്ച്.ഐ.എല്ലിന് മലിനീകരണ നിയന്ത്രണബോര്‍ഡ് നേരത്തെ നല്‍കിയ അടച്ചുപൂട്ടല്‍ നോട്ടീസ് പിന്‍വലിക്കും. ഖരമാലിന്യങ്ങളുടെ ആദ്യഘട്ട നീക്കം ചെയ്യല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പിന്മേലാണിത്.  രണ്ടാംഘട്ടമായി ഏഴുമാസത്തിനകം ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യും. ഈ രണ്ടുവ്യവസ്ഥകളും സര്‍ക്കാര്‍ അംഗീകരിക്കുകയും വ്യവസ്ഥ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
 
പൊതുമേഖലാസ്ഥാപനമായ എച്ച്.ഐ.എല്ലില്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ  ഡി.ഡി.റ്റി, ഡൈകോഫോള്‍, മാന്‍കോസെബ് ഫോര്‍മുലാഷന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് 2012 ജൂണ്‍ 30-വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. കമ്പനിയില്‍ മുന്‍കാല്യങ്ങളില്‍ രണ്ടു ലഗൂണുകളില്‍ നിക്ഷേപിച്ചിട്ടുള്ള  അപകട ഖരമാലിന്യങ്ങള്‍ അമ്പലമേടില്‍ ഹസാര്‍ഡ്‌സ് വേസ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യാനായി  നിര്‍മിച്ചിട്ടുള്ള പൊതുസംവിധാനത്തില്‍ 2010ജൂണ്‍ 30ന് മുമ്പ് നിര്‍മാര്‍ജ്ജനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.  എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം വകവയ്ക്കാതെ  കമ്പനി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബോര്‍ഡ് നിര്‍ദേശങ്ങള്‍ യഥാസമയം പാലിക്കാത്തതിന് കഴിഞ്ഞവര്‍ഷം നവംബര്‍ 12ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാലിന്യം ഈ വര്‍ഷം ഏപ്രില്‍ 30ന് മുമ്പ് നീക്കാമെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 18നും മേയ് രണ്ടിനും ഉദ്യോഗസ്ഥ സംഘം ഫാക്ടറിയില്‍ പരിശോധ}നടത്തിയെങ്കിലും മാലിന്യം നീക്കം ചെയ്തതായി കണ്ടെത്തിയില്ല. ഏകദേശം 3500 ടണ്‍ ഖരമാലിന്യം എര്‍ത്തേണ്‍ ലഗൂണില്‍ നിക്ഷേപിച്ചിരുക്കുന്നതായി കണ്ടെത്തി. ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതി}െത്തുടര്‍ന്ന് ഏപ്രില്‍ 25ന് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കമ്പനി അടച്ചുപൂട്ടാന്‍ മേയ് 10ന് ഉത്തരവ് നല്‍കിയത്.
 
ഇതേതുടര്‍ന്ന് കമ്പനി ഉല്‍പാദനം നിര്‍ത്തി ലഗൂണില്‍ നിന്നുള്ള മാലിന്യം പൊതുസംസ്‌കരണ സംവിധാനത്തിലേക്ക് നീക്കം ചെയ്തു. ഇത്രയധികം മാലിന്യം നീക്കം ചെയ്യാന്‍ വാഹന ദൗര്‍ലഭ്യമുള്ളതിനാലും മാലിന്യസംസ്‌കരണം ശാസ്ത്രീയമായി നടത്താന്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി അധികൃതരും തൊഴിലാളി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മെയ് 23-ന് ബോര്‍ഡ് ചെയര്‍മാനും ഉദ്യോഗസ്ഥരും കമ്പനി സന്ദര്‍ശിച്ചു. അതിന് ശേഷം 26-ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തിന്റെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ യു ഡി എഫില്ല


വികസന ആവശ്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണെങ്കിലും എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യില്ലെന്ന് എക്‌സ്‌സൈസ് - തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. കൂടുതല്‍ മദ്യഷാപ്പ് ഉണ്ടാക്കുകയല്ല കുറയ്ക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 12 വിദേശ മദ്യവില്‍പ്പനശാലകള്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മദ്യം വിറ്റ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് പണമെത്തിക്കുക എന്ന നയം സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.പരമ്പരാഗത വ്യവസായമായ കള്ളി ചെത്തിനെ സംരക്ഷിക്കുന്നതോടൊപ്പം കൃത്രിമ കള്ള് നിര്‍മ്മാണത്തെ ശക്തമായി തടയും. ഇതു സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും. കള്ള് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പിലാക്കി കൊണ്ടിരുന്ന അബ്കാരി നയം മാറ്റി പുതിയ നയം നടപ്പിലാക്കും.ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ മദ്യപാനം കൂടിയ സാഹചര്യത്തില്‍ മദ്യപാനം കൂടിയ സാഹചര്യത്തില്‍ മദ്യവ്യാപനം തടയാന്‍ കോളേജ് ക്യാമ്പസുകളിലും മറ്റും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മലയാള സിനിമ പ്രൊഡ്യൂസേഴ്‌സുമായി ചേര്‍ന്ന് മദ്യപാനത്തിനെതിരെ 'ഷോര്‍ട്ട് ഫിലിം' നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ നികുതിയെക്കുറിച്ച് ചര്‍ച്ച നടത്തും. 'ജീവന്‍ രക്ഷാ മരുന്ന്' എത്തിക്കുന്നതുപോലെ മദ്യം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലായെന്നും കെ.ബാബു വ്യക്തമാക്കി.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ദൗത്യം. പദ്ധതിക്കായി സര്‍ക്കാര്‍ ഉടനടി ആവശ്യമായ ഭൂമി ഏറ്റെടുക്കും.കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി, സ്മാര്‍ട്ട് സിറ്റി എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാക്കുന്നതിനായി 2400 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ 26 ശതമാനം സര്‍ക്കാരിനും 25 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 45 ശതമാനം സ്വകാര്യമേഖലയ്ക്കുമാണ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ് പൂവത്തിങ്കല്‍ ബാലചന്ദ്രന്‍, സെക്രട്ടറി എന്‍.ശ്രീനാഥ് എന്നിവര്‍ സംബന്ധിച്ചു.

Friday, May 27, 2011

തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തോല്‍ക്കാറില്ല


തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി തോല്‍ക്കാറില്ല. പ്രത്യേകിച്ച് സി.പി.എം. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടി നടത്തുന്ന അവലോകനങ്ങള്‍ ശ്രദ്ധിച്ചാല്‍ അക്കാര്യം മനസ്സിലാകും.
 അന്തിമഫലം വരുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോറ്റുതൊപ്പിയിട്ടാലും വോട്ടിംഗ് ശതമാനത്തിലും മറ്റും അവര്‍ ജയിച്ചതായാണ് പാര്‍ട്ടി സെക്രട്ടറി കണക്ക് അവതരിപ്പിക്കാറ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പിണറായി വിജയന്‍ കണക്കുകള്‍ നിരത്തി പാര്‍ട്ടിയെയും മുന്നണിയെയും ജയിപ്പിച്ചെടുത്തു. പക്ഷേ അധികാരത്തിലേറിയത് എതിരാളികളാണെന്ന് മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനത്തിന് വേണ്ടി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും അതേ കണക്കുകള്‍ തന്നെ നിരത്തി. ഇക്കുറി അധികനേരം കണക്കുകൂട്ടേണ്ടി വന്നില്ല. അതിനുമുമ്പുതന്നെ സ്ഥാനാര്‍ത്ഥികളുടെ 'വിജയം' കൊണ്ടാടാനായി. പിണറായിയുടെ കണ്ടുപിടുത്തങ്ങള്‍ ഇങ്ങനെയാണ്: ''ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് ജനങ്ങളുടെ ഇടയില്‍ നല്ല സ്വീകാര്യത ലഭിച്ചു. തെരഞ്ഞെടുപ്പില്‍ മുന്നണി ഐക്യത്തോടെ പ്രവര്‍ത്തിച്ചു. ഒരു അസ്വാരസ്യവും മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ദേശീയതലത്തില്‍ യു.പി.എ ഗവണ്‍മെന്റിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദോഷംചെയ്തു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വന്‍തോതില്‍ ആരോപണങ്ങള്‍ ഉണ്ടായത് ഇടതുമുന്നണിക്ക് ഗുണകരമായി''. പിണറായിയുടെ വിശദീകരണം നീളുമ്പോള്‍ ആരും ചോദിക്കരുത് പിന്നെന്താണ് സഖാവേ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരാതിരുന്നതെന്ന്. അത് അങ്ങനെ പറ്റിപ്പോയി! കാര്യകാരണങ്ങള്‍ താഴേഘടകങ്ങള്‍ ചര്‍ച്ച ചെയ്യും. സാധാരണ നിലയില്‍ വീഴ്ചയുണ്ടാകുമ്പോള്‍ മുക്കിന് മുക്കിന് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പാര്‍ട്ടി ഇക്കുറി അതൊന്നും വേണ്ടെന്ന് വെച്ചു. മുപ്പത് സീറ്റില്‍ താഴെ മാത്രം വിജയം കണക്കുകൂട്ടിയിരുന്ന മുന്നണി നേതൃത്വത്തെ ഞെട്ടിക്കുന്ന ഫലം പുറത്തുവന്നപ്പോള്‍ പിന്നെ ഇനിയെന്ത് അന്വേഷണക്കമ്മീഷന്‍.
 
അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ ആദ്യം പിടിയിലാകുന്നത് പാര്‍ട്ടി നേതാക്കള്‍ തന്നെയാകും. അല്‍പ്പം കൂടി ശ്രമിച്ചിരുന്നെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചില മണ്ഡലങ്ങള്‍ക്കൂടി കൈപ്പിടിയിലാകുമായിരുന്നുവെന്ന വിലയിരുത്തലില്‍ തന്നെ ഇത് വ്യക്തമാകുന്നുണ്ട്. കുറച്ചുകൂടി അന്വേഷണാത്മകമായി മുന്നോട്ടുപോയാല്‍ ജാതി-മത ശക്തികളുടെ ഫെഡറേഷന്‍ നേതാക്കള്‍ അറസ്റ്റിലാകുമെന്നും പിണറായി സൂചിപ്പിക്കുന്നു. അതില്‍ നായരും ഈഴവരും നാടാരും മുസ്‌ലിം വിഭാഗവുമെല്ലാം ഉള്‍പ്പെടും. ഇത് വെറുതെ പറയുന്നതല്ല. ഓരോ വിഭാഗവും ചെയ്ത വോട്ടിന്റെ കണക്ക് കയ്യില്‍പ്പിടിച്ച് പറയുന്നതാണ്. ചങ്ങനാശേരിയില്‍ നായര്‍ വോട്ടുകള്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണ് പോയതെന്ന് ഉള്‍പ്പെടെയുള്ള കണക്കുകള്‍ പാര്‍ട്ടി സെക്രട്ടറി ശേഖരിച്ച്, കാല്‍ക്കുലേറ്ററില്‍ കൂട്ടിയും കുറച്ചും പോക്കറ്റിലിട്ടിട്ടുണ്ട്. സുകുമാരന്‍ നായരോ, നാരായണപ്പണിക്കരോ ആവശ്യപ്പെട്ടാല്‍ തെളിവ് സഹിതം നല്‍കാന്‍ തയ്യാറാണ്. ഈഴവ വോട്ടുകളുടെ കാര്യത്തിലും ഇതേകണക്കുകള്‍ കയ്യിലുണ്ട്. അത് വെള്ളാപ്പള്ളിയെയും കാണിക്കാം.ചില മണ്ഡലങ്ങളില്‍ തുച്ഛമായ വോട്ടിനാണ് ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റത്. അതിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്. ബി.ജെ.പി ഇക്കുറി ശക്തമായി രംഗത്തുണ്ടായിരുന്നു. അവര്‍ പല മണ്ഡലങ്ങളിലും വോട്ടുകള്‍ വര്‍ധിപ്പിച്ചു. അഖിലേന്ത്യാ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് ബി.ജെ.പി ശക്തി തെളിയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകൂടിയപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റു. അതായത് ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ബി.ജെ.പി വോട്ടുകള്‍ ഇക്കുറി കിട്ടിയില്ലെന്നര്‍ത്ഥം. ഇക്കാര്യം പച്ചയായി ചോദിച്ചാല്‍ പാര്‍ട്ടി സെക്രട്ടറി ആര്‍ക്കും മനസ്സിലാകാത്ത മറ്റ് ചില കണക്കുകള്‍ നിരത്തും. ജാതി മത ശക്തികളുടെ ഫെഡറേഷനാണ് ഇടതു സ്ഥാനാര്‍ത്ഥികളുടെ നൂലിഴത്തോല്‍വിക്ക് കാരണം. അതില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടയലേഖനങ്ങള്‍ ഇറക്കിയ ക്രിസ്ത്യന്‍ സഭകള്‍ ഇക്കുറി അത്തരം ദ്രോഹമൊന്നും ചെയ്തില്ല. സഭകളെ ഓരോന്നായി പരിശോധിച്ചാലും ഒരു പ്രത്യേക വിരോധം മുന്നണിയോട് ഉണ്ടായതായി കാണാന്‍ കഴിയുന്നില്ല. പക്ഷെ ചിലയിടങ്ങളില്‍ നിശബ്ദമായ പ്രചരണങ്ങള്‍ നടന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.
 
പക്ഷേ ജമാഅത്തെ ഇസ്ലാമി ചെയ്തതാണ് കൊടുംചതി. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത നിലപാട് എടുത്തു. ഇടതിനൊപ്പമെന്ന് പ്രചരിപ്പിച്ച് കിട്ടാവുന്ന സഹായങ്ങള്‍ മുഴുവന്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങി. വോട്ടെടുപ്പ് വന്നപ്പോള്‍ അവര്‍ മറിച്ചുകുത്തി. കേരളം കണ്ട മികച്ച മന്ത്രിയായ എളമരം കരീമിനെതിരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച നയം ഒരുകാലത്തും അംഗീകരിക്കാനാവില്ല. ഹരിയാനയില്‍ നിന്നുള്ള ഒരു എംപിയെ പോലും അവര്‍ മണ്ഡലത്തിലിറക്കി പ്രചരണം നടത്തിയെന്ന് പിണറായി പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. പിണറായിയുടെ വാക്കുകളില്‍ ഒരിക്കല്‍ പോലും ജമാഅത്തെ ഇസ്ലാമിയെന്ന പേര് വന്നില്ല. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന നിലയില്‍ കാര്യങ്ങള്‍ അദ്ദേഹം വെടിപ്പായിപ്പറഞ്ഞു. പിന്നെയും ചോദിച്ചു, സഖാവ് പറയുന്നത് ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചല്ലേ?.  ''ആരെക്കുറിച്ചാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായല്ലോ. പിന്നെ എന്തിനാണ് ഞാന്‍ പേര് പറയുന്നത്.''?ജമാഅത്തെ ഇസ്ലാമിയുടെ പേര് പറയാന്‍ മടിച്ച പിണറായി എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും വിട്ടില്ല. സാധാരണ തെരഞ്ഞെടുപ്പില്‍ മാന്യമായ സമീപനമാണ് എന്‍.എസ്.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമദൂരം അത്ര ചെറിയ ദൂരമല്ല. ഇക്കുറി അവര്‍ ദൂരം കുറച്ചു. ഇടതിനെതിരെ ശക്തമായ നിലപാടെടുത്തു. സുകുമാരന്‍ നായര്‍ തന്നെ പിന്നീട് ഇത് തുറന്നുപറഞ്ഞകാര്യം പിണറായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. 
വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന ആരെ ലക്ഷ്യം വെച്ചാണെന്നും പിണറായിക്ക് അറിയാം. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ എന്‍.എസ്.എസ് ശരിദൂരം സ്വീകരിച്ചുവെന്ന് സുകുമാരന്‍ നായര്‍ പറയുമ്പോള്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയേനെ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അതിനര്‍ത്ഥം എന്താണെന്നും പാര്‍ട്ടിക്ക് ബോധ്യമായിക്കഴിഞ്ഞു. ഇടതുപക്ഷത്തിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി വോട്ടുകുത്തിയത് കോണ്‍ഗ്രസിനെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വെള്ളാപ്പള്ളിയുടെ സൂത്രം നേരത്തെ തന്നെ പാര്‍ട്ടിക്ക് അറിയാമായിരുന്നു. അത് തുറന്നുപറഞ്ഞ് കെണിയില്‍പ്പെടേണ്ടെന്ന് കരുതി.

വൈദ്യപഠനവും സ്വകാര്യ പ്രാക്ടീസും


ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരായ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിബന്ധനകളോടെ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞദിവസം പ്രസ്താവിച്ചതായി കണ്ടു.
ഇടതുസര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നീണ്ടകാല സമരം നടത്തിയതും സമൂഹത്തില്‍ ഒച്ചപ്പാട് ഉണ്ടാക്കിയതുമായ ഒരു സങ്കീര്‍ണവിഷയമാണിത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച പരിഹരിക്കാനെന്ന പേരിലാണ് ഇടതുഭരണകാലത്ത് മെഡിക്കല്‍ കോളജ് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും സ്വകാര്യ ചികിത്സാ ജോലി നിരോധിച്ചത്. ഗവേഷണത്തിനും അധ്യാപനത്തിനും കൂടുതല്‍ സമയം വിനിയോഗിച്ച് വൈദ്യശാസ്ത്ര പഠന സംവിധാനം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകുമെന്ന് അന്നത്തെ സര്‍ക്കാരിനെ ആരോ ഉപദേശിച്ചിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പഠനനിലവാരം താഴാനും രോഗപ്രതിരോധ ഗവേഷണ നടപടികള്‍ മുടങ്ങാനും ഇടയായത് അധ്യാപകരായ ഡോക്ടര്‍മാര്‍ അമിതമായി പണമുണ്ടാക്കാന്‍ വീടുകളില്‍ രോഗികളെ ചികിത്സിക്കുന്നതുകൊണ്ടാണെന്ന് എങ്ങനെയോ ഗവണ്‍മെന്റ് ധരിക്കാനിടയായി. സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ സമരം തുടങ്ങി. വേതനം വര്‍ധിപ്പിക്കണം എന്നതായിരുന്നു മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടിതമായ ആവശ്യം. പല കൂടിയാലോചനകള്‍ക്കൊടുവില്‍ പ്രൊഫസര്‍മാരുടെയും റീഡര്‍മാരുടെയും ലക്ചറര്‍മാരുടെയും പ്രതിമാസ വരുമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനം നടപ്പാക്കാന്‍ അന്നത്തെ ധനമന്ത്രിയുടെ കനിവിന് കാത്തിരുന്ന ഡോക്ടര്‍മാര്‍ മുഷിഞ്ഞു വീണ്ടും സമരം ചെയ്യേണ്ടിവന്നു; ആ തീരുമാനം നടപ്പാക്കാന്‍. അങ്ങനെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരായ ഡോക്ടര്‍മാരുടെ വീടുകളില്‍ രോഗികളെ പരിശോധിക്കുന്ന രീതി നിര്‍ത്തലായി. ഇതിനുശേഷം മെഡിക്കല്‍ കോളജുകളിലെ അധ്യാപന നിലവാരവും ഗവേഷണ പരിപാടികളും എത്രമാത്രം മെച്ചപ്പെട്ടുവെന്ന് യാതൊരു അറിവുമില്ല.
 
കാര്യമായ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. കാരണം പഠനനിലവാരം ഉയരാത്തതിന് തടസ്സം മെഡിക്കല്‍ കോളജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് ആയിരുന്നില്ല. മറിച്ച് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ് കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൊടുന്നനെ അവസാനിപ്പിച്ചതുകൊണ്ടുമാത്രം ലക്ഷ്യം നേടാന്‍ കഴിയുമായിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രികളെ റഫറല്‍ ആശുപത്രികളാക്കി ഉയര്‍ത്തണമായിരുന്നു. അവിടെ ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തണമായിരുന്നു. ആശുപത്രികളില്‍ ചികിത്സാ സഹായ ഉപകരണങ്ങളും രോഗനിര്‍ണയ ഉപകരണങ്ങളും ഉണ്ടാകണമായിരുന്നു. അവയൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക ജീവനക്കാരെ നിയോഗിക്കണമായിരുന്നു. ലോകവ്യാപകമായി ആധുനിക ചികിത്സാരംഗത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന ടെലി മെഡിസിന്‍ അടക്കമുള്ള സാങ്കേതിക സൗകര്യം പോലും സജ്ജീകരിച്ചിട്ടില്ലാത്തവയാണ് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. പഠനനിലവാരത്തിന്റെ പേരില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ആര്‍ജിച്ച അറിവും കഴിവും ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടാതിരിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ നിരോധന നിയമം ഉപകരിച്ചുള്ളൂ. വര്‍ധിപ്പിച്ച വേതനം സമരോത്സുകരായ ഡോക്ടര്‍മാരെ തൃപ്തരാക്കിയെന്നുവരാം. പക്ഷേ ഗവണ്‍മെന്റിന്റെ ലക്ഷ്യം നടന്നില്ലെന്നു മാത്രമല്ല ജനങ്ങള്‍ക്ക് നഷ്ടമുണ്ടാവുകയും ചെയ്തു.
 
വിദഗ്ധ ഡോക്ടര്‍മാര്‍ രോഗചികിത്സാരംഗത്ത് ആര്‍ജിച്ച വൈദഗ്ധ്യം സമൂഹം നാനാതരത്തില്‍ പ്രയോജനപ്പെടുത്തണം. തങ്ങളെ സമീപിക്കുന്ന രോഗികളെ പരിശോധിക്കില്ലെന്ന് ശഠിക്കാന്‍ അറിവുള്ള ഒരു നല്ല ഡോക്ടര്‍ക്ക് കഴിയില്ല. അധികസേവനത്തിന് അദ്ദേഹം അമിതമായ പ്രതിഫലം കൈപ്പറ്റുന്നുണ്ടോ എന്നുമാത്രമേ നോക്കേണ്ടതുള്ളൂ. രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം യാന്ത്രികമല്ല. സ്‌നേഹസാന്ത്വനം കലര്‍ന്ന മാനുഷികബന്ധമാണത്. ഡോക്ടര്‍മാരെ ധനസമ്പാദകരായി മാത്രം കണ്ട് സ്വകാര്യ പ്രാക്ടീസിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ നഷ്ടമുണ്ടായത് സമൂഹത്തിനാണ്. അത് പുനഃസ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്.

Thursday, May 26, 2011

മൂന്നാര്‍: അക്രമമില്ലാതെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും


വിവാദമായ മൂന്നാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികളുമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട്.
ഇതേക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്താന്‍ ഇന്നലെ ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്തു. റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു.  സ്വകാര്യവ്യക്തി നടത്തിയതാണെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെങ്കിലും അതിനെ കയ്യേറ്റമായി കാണുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, അക്രമസ്വഭാവത്തോടെയുള്ള സമീപനം ഈ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിവിധ ജില്ലകളിലെ കൈയേറ്റം സംബന്ധിച്ചു കളക്ടര്‍മാര്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്ക്കുശേഷം കൈയേറ്റം സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച് തുടര്‍നടപടി സ്വീകരിക്കും. അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി നടത്തിയ കൈയേറ്റം സംബന്ധിച്ചു പരിശോധിക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ സ്വന്തം നിലയില്‍ ഇടപെടലുകള്‍ നടത്തണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ അറിയിച്ചു. ഇതിനു നടപടി ക്രമങ്ങളും ചട്ടങ്ങളും തടസമാവരുത്. ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ക്കു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ വ്യക്തിപരമായ കഴിവും താല്‍പര്യവും കളക്ടര്‍മാര്‍ പ്രകടിപ്പിക്കണം. അപകടങ്ങളുണ്ടാവുമ്പോള്‍ നേരിട്ട് ഇടപെട്ടു കാര്യങ്ങള്‍ ചെയ്യണം.
 
ഗുരുതരമായ സ്ഥിതിവിശേഷങ്ങളുണ്ടാവുമ്പോള്‍ സ്വയം തീരുമാനങ്ങളെടുക്കുന്നതിനു കളക്ടര്‍മാര്‍ക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കും. ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും പേരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തരുത്. റവന്യൂ ഓഫിസുകളില്‍നിന്നും ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുനല്‍കണം. ഇതിനു കളക്ടര്‍മാരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ പ്രവര്‍ത്തനമുണ്ടാവണം. ഇതിലൂടെ അഴിമതിയടക്കമുള്ള ആക്ഷേപങ്ങള്‍ക്കു പരിഹാരം കാണാനാവുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കളക്ടര്‍മാര്‍ ജില്ലയിലെ വിവിധവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ജാഗ്രത കാണിക്കണം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു സംസ്ഥാനത്ത് പദ്ധതിനിര്‍വഹണ, മേല്‍നോട്ട സെല്‍ രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും സെല്ലിനു രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അന്യായമായ കയ്യേറ്റങ്ങള്‍ തടയുന്നതിനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. പട്ടയവിതരണം കാര്യക്ഷമമാക്കണം. സംഘര്‍ഷമില്ലാതെ ജനങ്ങളുടെ സമ്മതത്തോടെയാവണം വികസനത്തിനായി ഭൂമി ഏറ്റെടുക്കേണ്ടത്. സര്‍ക്കാരിന്റെ പുനരധിവാസ പാക്കേജുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതുസംബന്ധിച്ച ചുമതല കളക്ടര്‍മാര്‍ക്കായിരിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി ജൂണ്‍ ഒന്നിനു പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ അസംതൃപ്തി വളരുന്ന സ്ഥിതി മാറണം. പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മണല്‍ക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു പോലിസ്, വാഹനം, റോഡ് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ നിര്‍ദേശിച്ചു.

6037 കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തിനകം ഭൂമി


തിരുവനന്തപുരം: ഭൂമിയില്ലാത്ത 6037 ആദിവാസി കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തിനകം ഭൂമിലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭൂമി ലഭ്യമാക്കുക. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ നടപടികള്‍ ഉടനേ ആരംഭിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
നേരത്തേ ഭൂമി ഉണ്ടായിരുന്നവര്‍ക്കും പിന്നീട് നഷ്ടപ്പെട്ടവര്‍ക്കും ആറ് മാസത്തിനകം ഭൂമികണ്ടെത്തി നല്‍കും. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി സ്ഥലം ഉടനേ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി.
കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് റവന്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മണല്‍ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ബംഗ്ലാദേശ് കോളനിക്കാര്‍ക്ക് വീട് നിര്‍മ്മിക്കാനായി പദ്ധതി തയ്യാറാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറ

ഒടുവില്‍ സി.പി.എം സമ്മതിച്ചു; വി.എസ് തന്നെ നായകന്‍

തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ചതിച്ചെന്ന് പിണറായി





തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് തരംഗം ഉണ്ടായില്ലെന്ന് നേരത്തെ സ്വീകരിച്ച നിലപാട് സി.പി.എം തിരുത്തി.
കഴിഞ്ഞ രണ്ടുദിവസം നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പോലും വി.എസ് ഫാക്ടര്‍  പാര്‍ട്ടിക്കും മുന്നണിക്കും അത്രവലിയ നേട്ടമുണ്ടാക്കിയില്ലെന്ന് അഭിപ്രായപ്പെട്ടിരുന്ന സി.പി.എം, ഇന്നലെ സംസ്ഥാന സമിക്ക് ശേഷമാണ് നിലപാടില്‍ മാറ്റം വരുത്തിയത്. വി.എസ് തരംഗം ഗുണം ചെയ്തുവെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് തന്നെ സമ്മതിക്കേണ്ടിവന്നു എന്നതാണ് കൗതുകകരം. പിന്നീട് നിയമസഭാകക്ഷി യോഗം ചേര്‍ന്ന് വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണനാണ് പ്രതിപക്ഷ ഉപനേതാവ്. എം.എ ബേബിയെ ചീഫ് വിപ്പായും എ.കെ ബാലനെ നിയമസഭാ കക്ഷി സെക്രട്ടറിയായും തെരഞ്ഞെടുത്തു.സംസ്ഥാന സമിതിയില്‍ 'വി.എസ് ഫാക്ടര്‍' സംബന്ധിച്ച വാഗ്വാദങ്ങള്‍ ഇന്നലെയും തുടര്‍ന്നു. യോഗത്തില്‍ വി.എസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രകാശ് കാരാട്ട് പ്രശംസിച്ചതോടെ ഔദ്യോഗികപക്ഷം കീഴടങ്ങുകയായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം പൂര്‍ണമായി വി.എസിന് അനുകൂലമായതോടെ പിണറായിയും നിലപാടുമാറ്റി. ഒടുവില്‍ വി.എസ് ഫാക്ടര്‍ എന്നുതന്നെ യോഗത്തിന് അംഗീകരിക്കേണ്ടിവന്നു.
 
തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യം പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും ഗുണം ചെയ്‌തെന്നാണ് യോഗത്തില്‍ സംബന്ധിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്. അത് മുന്നണിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. വോട്ട് ചോര്‍ച്ച തടയാനും വി.എസ് ഘടകം ഗുണം ചെയ്‌തെന്നും കാരാട്ട് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കണമെന്ന് തീരുമനിച്ചത് പോളിറ്റ് ബ്യൂറോ അണ്. അച്യുതാനന്ദന്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമായിരുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തുവെന്ന് സംസ്ഥാനസമിതിക്ക് അഭിപ്രായമുണ്ടായിരുന്നില്ല. പ്രചാരണരംഗത്ത് വി.എസിന്റെ സേവനം സൂചിപ്പിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് തിരുത്തിയെങ്കിലും പിണറായി വിജയന്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ശക്തമായ നിലപാടു സ്വീകരിച്ചതോടെ വി.എസ് തന്നെ നായകനെന്ന് പിണറായിക്ക് സമ്മതിക്കേണ്ടിവന്നു. സംസ്ഥാന സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പതിവിന് വിരുദ്ധമായി വി.എസിനെ വാനോളം പുകഴ്ത്തിയായിരുന്നു പിണറായിയുടെ വാക്കുകള്‍. വി.എസിന്റെ പ്രചാരണ യോഗങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്തു. എന്നാല്‍ വി.എസ് ഈ തെരഞ്ഞെടുപ്പില്‍ പൊട്ടിമുളച്ചയാളല്ല. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി പാര്‍ട്ടിയെയും മുന്നണിയെയും ചതിച്ചുവെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇക്കാര്യം പിണറായി വിജയന്‍ പരസ്യമായി പറയുകയും ചെയ്തു. നേരത്തേ എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇക്കുറി വെള്ളാപ്പള്ളി നടേശനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സമദൂരം വെടിഞ്ഞ എന്‍.എസ്.എസിന് സമാനമായ നിലപാടാണ് വെള്ളാപ്പള്ളിയും സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എന്‍.ഡി.പി പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. അവര്‍ ചതിക്കുന്നത് ഇതാദ്യമല്ല. മുന്‍കാല തെരഞ്ഞെടുപ്പുകളിലും ഇതേ കാപട്യം കാട്ടിയിട്ടുണ്ട്. എന്‍.എന്‍.എസ് സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പിന് ശേഷം സുകുമാരന്‍ നായര്‍ തുറന്നുപറഞ്ഞപ്പോള്‍ എസ്.എന്‍.ഡി.പി നേതാവിന്റെ പ്രതികരണം ഇക്കാര്യം ശരിവെക്കുന്നതാണ്. എന്‍.എസ്.എസ്, എല്‍.ഡി.എഫിനെ എതിര്‍ത്തിരുന്നുവെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എല്‍.ഡി.എഫിന് വിജയിക്കാനാവുമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സ്വയം കുറ്റബോധം കൊണ്ട് പറഞ്ഞതാകാം. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഉള്‍പ്പെടുന്ന ചില ജാതി സംഘടനകളുടെ വിചാരം ഇവരുടെ പിന്തുണ കൊണ്ടാണ് പാര്‍ട്ടികളും മുന്നണികളും നിലനില്‍ക്കുന്നതെന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലപ്പോഴും പ്രശംസിക്കുകയായിരുന്നു എസ്.എന്‍.ഡി.പി ചെയ്തുവന്നത്. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചു.
 
എല്ലാ മുസ്‌ലിം സംഘടനകളെയും യോജിപ്പിച്ച് നിര്‍ത്തുന്നതില്‍ മുസ്‌ലിം ലീഗ് ഒരു പരിധിവരെ വിജയിച്ചു. തങ്ങള്‍ക്ക് എതിരാണെന്ന് പറയുന്ന ചില സംഘടനകള്‍ പോലും തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം നിന്നു. ഇതാണ് ലീഗിന് ഗുണം ചെയ്തത്. ചില മുസ്‌ലിം സംഘടനകള്‍ പ്രത്യക്ഷമായി എല്‍.ഡി.എഫിന് അനുകൂലമെന്ന് നടിക്കുകയും ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജാതിസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചില മുന്നണികളെ പരാജയപ്പെടുത്തുന്നത് ശരിയാണോയെന്ന് പൊതുസമൂഹം വിലയിരുത്തണമെന്നും പിണറായി പറഞ്ഞു.