Thursday, May 5, 2011

അമേരിക്ക ഭയപ്പെട്ടതുപോലെ സംഭവിക്കുകയാണോ?



അമേരിക്ക ഭയപ്പെട്ടതുപോലെ സംഭവിക്കുകയാണോ? ബിന്‍ ലാദന്റെ മരണശേഷം കബറിടം തീര്‍ത്ഥാന കേന്ദ്രമായി മാറുമെന്ന ഭയത്തിലാണ്‌ അമേരിക്കക്കാര്‍ മൃതദേഹം കടലില്‍ ഒഴുക്കിയത്‌. പാക്കിസ്ഥാനില്‍ ബിന്‍ ലാദന്‍ ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്തേയ്‌ക്ക്‌ ഇപ്പോള്‍ നൂറുകണക്കിനു പേരാണ്‌ എത്തുന്നത്‌. ആബോട്ടാബാദ്‌ ലാദന്റെ സ്‌മാരകകേന്ദ്രമാവുകയാണെന്ന്‌ ഭയം ചിലര്‍ക്കെങ്കിലുമുണ്ട്‌. 1853-ല്‍ ഈ മിലിട്ടറി പട്ടണം രൂപപ്പെടുത്തിയ ജയിംസ്‌ ആബട്ടിന്റെ പേരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. പാക്കിസ്ഥാന്റെ മിലിട്ടറി സങ്കേതമായ പട്ടണം ഇതുവരെ ഒരു ഉറക്കംതൂങ്ങിയായിരുന്നു.

ലാദന്റെ മരണത്തോടെ ഇവിടെയാകെ ആളും അനക്കവുമായി. ലാദന്റെ ഒളിസങ്കേതം പുറമെ നിന്നു കാണാനും ഗേയ്‌റ്റിന്റെ അടിവശത്തെ ചെറിയ വിടവിലൂടെ ഉള്ളിലെ കാഴ്‌ചകള്‍ കാണാനും ഡസന്‍കണക്കിനു പേരാണ്‌ എത്തുന്നത്‌. ബിന്‍ ലാദനെ പിടികൂടാന്‍ എത്തിയ ഹെലികോപ്‌റ്ററുകളില്‍ ഒന്ന്‌ പറന്നുപൊങ്ങാനാകാതെ വന്നതോടെ സൈനികര്‍ തന്നെ തകര്‍ത്തെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടാന്‍ നാട്ടുകാര്‍ക്ക്‌ ഉത്സാഹമാണ്‌. ഇത്‌ വില്‍പ്പന നടത്തുന്നുണ്ടത്രേ. ലാദന്റെ സ്‌മാരകമെന്ന നിലയിലാണ്‌ ഇത്‌ ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നതത്രേ. തകര്‍ക്കപ്പെട്ട ഹെലികോപ്‌റ്ററിന്റെ വാലറ്റം ഒരു മതിലില്‍തൂങ്ങിക്കിടക്കുന്ന നിലയില്‍ ഇവിടെ കാണാം. പാക്കിസ്ഥാന്‍ പോലീസ്‌ ഇതിന്‌ സംരക്ഷണം നല്‌കുന്നുണ്ട്‌.

ലാദന്റെ വസതിക്കു പുറത്തിരുന്ന ഒരു സൈക്കിളില്‍ നിറയെ പൂക്കള്‍ സ്ഥാപിച്ച്‌ നാട്ടുകാര്‍ അലങ്കരിച്ചു. ഇത്‌ ലാദന്റെ സൈക്കിള്‍ ആണോയെന്ന്‌ ആര്‍ക്കുമറിയില്ലെങ്കിലും ഇവിടെ വന്നുകൂടുന്നവര്‍ക്ക്‌ ഇതൊരു കൗതുകക്കാഴ്‌ചയാണ്‌. കൂറ്റന്‍ മതിലുകള്‍ക്കു മുകളിലൂടെ അകത്തേയ്‌ക്ക്‌ കാഴ്‌ചകളൊന്നും കാണാന്‍ കഴിയില്ലെന്നതിനാല്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍നിന്നാണ്‌ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍ക്കാഴ്‌ചകള്‍ പകര്‍ത്തിയത്‌. നാട്ടുകാരും അടുത്തുള്ള മതില്‍ക്കെട്ടിലും കെട്ടിടങ്ങള്‍ക്കു മുകളിലുംനിന്ന്‌ കാഴ്‌ചകള്‍ കാണു

No comments:

Post a Comment

Note: Only a member of this blog may post a comment.