Thursday, May 12, 2011

ലാവ്‌ലിന്‍ അഴിമതിയില്‍ കോടിയേരിക്കും പങ്ക്


ലാവ് ലിന്‍ കേസില്‍ കോടിയേരി ബാലകൃഷ്ണനും പഹ്കുണ്ടെന്ന് ക്രൈം നന്ദകുമാര്‍.കൈരളി ടി.വി വിട്ടുപോയ ജോണ്‍ബ്രിട്ടാസ് ലാവ്‌ലിന്‍ കേസിലെ എല്ലാ വിവരങ്ങളും അറിയാവുന്നയാളാണെന്നും
പിണറായി വിജയനെ വലയില്‍ വീഴ്ത്തിയതില്‍ പ്രധാന പങ്ക് ബ്രിട്ടാസിനുണ്ടെന്നും ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍. ബ്രിട്ടാസിനെയും പി. ശശിയെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും. ലാവ്‌ലിന്‍ കേസിലെ പ്രധാന വില്ലനായ ദിലീപ്   രാഹുലന്‍ മലയാള സിനിമയിലെ നടീനടന്‍മാരിലൂടെയും ഗായികമായിലൂടെയും കോടിക്കണക്കിന് കോഴപ്പണമാണ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഗായിക ചിത്രയുടെ മകള്‍ മരിച്ചത് ദിലീപ് രാഹുലന്റെ വീട്ടില്‍ വെച്ചാണെന്ന് ഇതിന് തെളിവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ച 1998 ജനുവരി 13ന് നടന്ന കെ.എസ്.ഇ.ബിയുടെ യോഗത്തില്‍  അന്ന് ഇലട്രിസിറ്റി ബോര്‍ഡ് ഡയറക്ടറായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത കെ.ജി. രാജശേഖരന്‍ നായര്‍, സിദ്ധാര്‍ത്ഥ മേനോന്‍, മോഹനചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കോടിയേരിയും ഈ കരാറിനെ അനുകൂലിക്കുകയായിരുന്നു. അന്നത്തെ ധനകാര്യമന്ത്രി ശിവദാസമേനോന്‍ കരാറിന് അംഗീകാരം നല്‍കിയതോടെയാണ് ഇടപാടുകള്‍ നടന്നത്. കോടിയേരിയേയും ശിവദാസ മേനോനെയും മുഖ്യപ്രതികളാക്കണം. ഇതിന് ആസ്പദമായ രേഖകള്‍ താന്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. പിണറായി വിജയനൊപ്പം ഈ രണ്ട് നേതാക്കള്‍ കൂടി പ്രതികളാക്കപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്.ലാവ്‌ലിന്‍ കേസിലെ കോഴപ്പണം ഉപയോഗിച്ചാണ് എ.കെ.ജി സെന്റര്‍ നവീകരിച്ചത്. സി.പി.എം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് ഫഌറ്റ് നിര്‍മ്മിച്ചതും കൈരളി ടി.വിയുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റിയതും ഈ പണം കൊണ്ടാണ്. കേസില്‍ പിണറായി വിജയനൊപ്പം കോടിയേരിയും ശിവദാസ മേനോനും പങ്കാളികളാണെന്നും നന്ദകുമാര്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.