Thursday, May 19, 2011

എന്‍ഡോസള്‍ഫാന്‍ പാക്കേജിന് കേരളം കേന്ദ്രസഹായം തേടും

ന്യൂഡല്‍ഹി: കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 375 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതിന്റെ ഭാഗമായാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തരസഹായം അനുവദിച്ചത്-ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്മാര്‍ട്ട്‌സിറ്റി, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി പൊതുമേഖലയില്‍ തന്നെ വേണമെന്ന് വാശിപിടിച്ച് പദ്ധതിക്ക് കാലതാമസം വരുത്തില്ല. പൊതുമേഖലയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്-ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ പുതിയ നിബന്ധനകളില്‍ അപാതകളുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.