Sunday, May 8, 2011

കേരള കൗമുദി പത്രാധിപരെ ഭസ്മമാക്കിക്കളയുമെന്ന് വി.എസ്


കേരളത്തിലെ പ്രമുഖ ദിനപത്രമായ കേരള കൗമുദിയുടെ പത്രാധിപര്‍ എം.എസ് മണിയെ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭീഷണി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മണിതന്നെ ഇതു പരസ്യമായി വെളിപ്പെടുത്തിയതോടെ മാധ്യമ -രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു മണിയുടെ വെളിപ്പെടുത്തല്‍. ഇതിനോടു പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കുമേല്‍ കേരളകൗമുദിയില്‍ നിന്നുതന്നെ സമ്മര്‍ദമുണ്ട്. കൗമുദിയിലെ കുടുംബപ്പോരില്‍ മണി വിരുദ്ധ പക്ഷത്താണ് വി.എസ്. മണിയുടെ സഹോദരന്‍മാരാണ് മറുപക്ഷത്ത്.
കേരള കൗമുദി പ്രസിദ്ധീകരണമായ കലാകൗമുദി വാരികയില്‍ എം.എസ് മണി എഴുതിയ എഡിറ്റോറിയല്‍ ആണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഒരു പ്രത്യേകതരം പാമ്പ് ഒരാളെ കടിച്ചാല്‍ അയാള്‍ ചത്തുവെന്ന് ഉറപ്പാക്കിയിട്ട് അടുത്ത മരത്തില്‍ കയറിക്കിടക്കും. അയാളെ അടക്കി പുക കണ്ടാലേ മടങ്ങിപ്പോവുകയുള്ളത്രേ. ഇതുപോലെയാണ് കെ.കരുണാകരന്‍ മരിച്ചിട്ടും പാമോയില്‍ കേസുമായി വി.എസ് മുന്നോട്ടു പോകുന്നതെന്നാണ് മണി എഴുതിയത്. ‘ കൊമ്പേറിയ പാമ്പ്’ എന്നായിരുന്നു എഡിറ്റോറിയലിന്റെ തലക്കെട്ട്.
വാരിക പുറത്തുവന്ന പിന്നാലെ പത്രാധിപ സമിതിയിലെ ഒരംഗത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. എം.എസ് മണിയെ ഭസ്മമാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേന്ദ്ര മന്ത്രി വയലാര്‍ രവിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും ശശി തരൂര്‍ എംപിയും മറ്റും ഉണ്ടായിരുന്ന വേദിയിലാണ് മണി വി.എസിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കേരളകൗമുദിയുടെ സായാഹ്ന പത്രമായ കൗമുദി ഫഌഷിനു ബദലായി കലാകൗമുദി തുടങ്ങിയ ബിഗ് ന്യൂസ് മധ്യാഹ്ന പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ഉദ്ഘാടനമായിരുന്നു ചടങ്ങ്. പോരും വെളിപ്പെടുത്തലുകളും ഇതോടെ അവസാനിക്കില്ലെന്നാണു വ്യക്തമായ വിവരം. മുഖ്യമന്ത്രി മണിയുടെ ആരോപണം ഇതുവരെ നിഷേധിച്ചിട്ടില്ല. എന്നാല്‍ നിഷേധിക്കാന്‍ നീക്കമുണ്ട്. തെരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനു ശേഷമായിരിക്കുമേ്രത വി.എസിന്റെ മറുപടി

No comments:

Post a Comment

Note: Only a member of this blog may post a comment.