Wednesday, May 4, 2011

സംസ്കാരമില്ലാത്ത,ജനാധിപത്യവിരുദ്ധനായ,ഏറ്റവും വലിയവനെന്ന് സ്വൊയം വിശ്വസിച്ച് എന്തു വൃത്തികേടും ചെയ്യുന്നയാളാണ്‌ വി.എസ്-NSS


സംസ്കാര ശൂന്യനായ വി.എസ് അച്യുതാനന്ദന്‍ ഒരിക്കല്‍ കൂടി  മുഖ്യമന്ത്രിയാകുന്നതു തടയാനായി യു ഡി എഫിനാണ് ഇത്തവണ എന്‍ എസ് എസ് വോട്ട് നല്‍കിയതെന്നും ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ജി സുകുമാരന്‍ നായര്‍.

എന്‍ എസ് എസ് സമദൂരം വെടിഞ്ഞത് എല്‍ ഡി എഫിനോടുള്ള എതിര്‍പ്പുകൊണ്ടോ യു.ഡി.എഫിനോടുള്ള ആഭിമുഖ്യം കൊണ്ടോ അല്ല. വിഎസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നു ലക്‍ഷ്യം. വി എസിന്‍റെ നിലപാടുകളോട് എന്‍ എസ് എസിന് കടുത്ത എതിര്‍പ്പുണ്ട്. ഇത്രയും സംസ്കാരമില്ലാത്ത, ജനാധിപത്യ വിരുദ്ധനായ, താനാണ് ഏറ്റവും വലിയവനെന്ന് വിശ്വസിച്ച് എന്തു വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ഒരുത്തന്‍ മുഖ്യമന്ത്രിയാകുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നെങ്കില്‍ വി എസിനെതിരെ പ്രക്ഷോഭം നടത്തുമായിരുന്നു - സുകുമാരന്‍ നായര്‍ പറഞ്ഞു.

                                                   "സ്ത്രീകളുടെ മൊത്തം സംരക്ഷകന്‍ എന്ന് ചമഞ്ഞ് നടക്കുന്ന  V S അച്ചുതാനന്ദന്‍" മുന്‍പ്, തിരുവല്ല ഉപ തിരഞ്ഞെടുപ്പ് സമയത്ത് അന്ന് 80 വയസുള്ള ഇദ്ദേഹം അന്ന് 52 വയസ്സ് മാത്രമുള്ള എലിസബത്ത് മാമന്‍ മത്തായിയെ "വല്യമ്മച്ചി" എന്ന് വിളിച്ചു കളിയാക്കി. പിന്നീട് സോണിയ ഗാന്ധിയെ "വല്യമ്മ" എന്ന് വിളിച്ചു കളിയാക്കി. മുന്‍പ് ആഞ്ചലോസിനെ ഇദ്ദേഹം,  "മീന്‍ പെറുക്കി നടക്കുന്ന ചെറുക്കന്‍" എന്ന് പറഞ്ഞ് അപമാനിച്ചു.  നിയമ സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇദ്ദേഹം സിന്ധു ജോയിയെ "ഒരുത്തി " എന്ന് വിളിച്ചു അപമാനിച്ചു. മലമ്പുഴയില്‍ ഇദ്ദേഹത്തിനെതിരെ മത്സരിച്ച UDF സ്ഥാനാര്‍ഥി ലതിക സുഭാഷിനെ, ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ത പ്രയോഗത്തിലൂടെ അപമാനിച്ചു. ഇദ്ദേഹത്തിനേപോലുള്ള ഒരു സംസ്കാര ശൂന്യന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയതില്‍ സാംസ്കാരിക കേരളം ലജ്ജിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.