Tuesday, May 3, 2011

ബിന്‍ ലാദനെ വധിച്ചത്‌ സ്വന്തം ഗാര്‍ഡുകളെന്ന്‌ റിപ്പോര്‍ട്ട്‌ ‍‍

അല്‍ ക്വയ്‌ദ നേതാവ്‌ ഒസാബ ബിന്‍ ലാദനെ വധിച്ചത്‌ അദ്ദേഹത്തിന്റെ ഗാര്‍ഡുകളെന്ന്‌ പാക്‌ മാധ്യമങ്ങള്‍. തലയ്‌ക്ക് വെടിയേറ്റതാണ്‌ മരണകാരണം. ബിന്‍ ലാദന്‍ ജീവനോടെ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാനാണത്രേ സ്വന്തം ഭടന്മാര്‍ അദ്ദേഹത്തെ വെടിവച്ചത്‌ . സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ്‌ അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ്‌ അമേരിക്കന്‍ വാദം.

'തൊട്ടടുത്തു നിന്നാണ്‌ അദ്ദേഹത്തിന്‌ വെടിയേറ്റത്‌ . ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിന്‌ ഇത്ര അടുത്തുനിന്നും വെടിയേല്‍ക്കാന്‍ സാധ്യതയില്ല'- പാകിസ്‌താന്‍ മിലിറ്ററി അക്കാഡമിയിലെ വിദഗ്‌ദ്ധതെ ഉദ്ധരിച്ച്‌ പാക്‌ പാത്രം 'ഡോണ്‍' റിപ്പോര്‍ട്ടു ചെയ്‌തു.

രാത്രി 12.30 നാണ്‌ 25 അംഗ അമേരിക്കന്‍ സൈന്യവും സിഐഎ പ്രതിനിധികളും അബോട്ടബാദിലെത്തിയതെന്നാണ്‌ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌ . 40 മിനിറ്റിന്‌ ശേഷം ലാദന്റെ മൃതദേഹവുമായി ഇവര്‍ മടങ്ങി. ആക്രമണത്തിനുപയോഗിച്ച ഒരു ഹെലികോപ്‌റ്റര്‍ തകര്‍ന്നു. എന്നാല്‍ വെടിയേറ്റല്ല ഹെലികോപ്‌റ്റര്‍ തകര്‍ന്നതെന്ന്‌ സൂചനയുണ്ട്‌ . ഏറ്റു മുട്ടലിനിടെ ഉണ്ടായ സ്‌ഫോടനമാണ്‌ തകര്‍ച്ചക്കു കാരണമായത്‌ . ആക്രമണത്തില്‍ മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ അമേരിക്ക സംഭവ സ്‌ഥലത്തു തന്നെ ഉപേക്ഷിച്ചു. പരുക്കേറ്റ ഒരു സ്‌ത്രീ ഇപ്പോള്‍ പട്ടാള ആശുപത്രിയില്‍ ചികിത്സയിലാണ്‌ . 

No comments:

Post a Comment

Note: Only a member of this blog may post a comment.