Saturday, June 11, 2011

നാടുവിറപ്പിച്ച വേട്ടക്കാരന്‍ ഇരയെന്ന് പരിതപിക്കുന്നു!



അധികാരത്തിന്റെ ഹുങ്കില്‍, ഉദ്യോഗസ്ഥന്മാരെയൊക്കെ ഭീഷണിപ്പെടുത്തി, തന്റെ രാഷ്ട്രീയ എതിരാളികളെ ഒക്കെ (സ്വന്തം പാര്ട്ടിയിലുള്ളവരടക്കം) ദ്രോഹിച്ച്ചപ്പോള്‍ ഇതൊന്നും ഓര്‍ത്തില്ലേ? നാലരക്കൊല്ലം ഒന്നും ചെയ്യാതെ അവസാനം ഏതാണ്ടൊക്കെ കാട്ടിക്കൂട്ടി അധികാരത്തിലങ്ങു തുടരാമെന്ന് സ്വപനം കണ്ടു, ഒരുപാടു പേരെ ധ്രോഹിച്ച്ച്ചില്ലേ. എന്തിനു കേരളത്തിലെ ഒരു പിഞ്ചു കുഞ്ഞു പോലും സംശയിക്കാത്ത, ആദര്‍ശത്തിന്റെ ആള്‍രൂപമായ ബഹുമാന്യനായ ഉമ്മന്ചാണ്ടിയെപ്പോലും വെറുതെ പാമോലിന്‍ കേസിലേക്ക് വലിച്ച്ചിഴചില്ലേ. ഇപ്പോള്‍ കേരളജനതയും പാര്ടിയുമെല്ലാം കൈവിട്ടു (ഇന്നത്തെ പോളിട്ബൂരോയില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തതെയില്ല) , ഇപ്പോള്‍ ബന്ധുവിന് ക്രമവിരുധ്ധമായി ഭൂമി പതിച്ചു നല്കിയതിനെതിരെയും, മകനും അമ്മായിഅച്ചനു എതിരെയും വിജിലന്‍സ് കേസ്സായപ്പോള്‍ വിലപിക്കുന്നോ.


മുഖ്യമന്ത്രിയായിരുന്ന കാലത്ത് അധികാരത്തിന്റെ അഹങ്കാരത്തില്‍ ഇരുന്ന കഴിഞ്ഞ അഞ്ചു വര്‍ഷം പല രാഷ്ട്രീയ എതിരാളികളേയും , ഇല്ലാത്ത കേസുകള്‍ കെട്ടി മെനെഞ്ഞ് വ്യെക്തിപരമായി വേട്ടയാടി അവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും മനസിന്റെ ദുഃഖം കണ്ട് ആസ്വദിച്ച് സന്തോഷിച്ചപ്പോള്‍ സഖാവ് അച്ചുതാനന്ദന് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല, അവരും മനുഷ്യരാണ് എന്ന്!

ചന്ദന കോഴയും, ഭരണം ദുരുപയോഗം ചെയ്ത് മകന് അഴിമതിക്ക് സാഹചര്യമൊരുക്കിയതും, ബന്ധുവിനു അനധിക്രിധമായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്കിയതും ഒന്നുമല്ല, തനിച്ചു നടത്തിയതും, മകനും ബന്ധുക്കളുമായി ചേര്‍ന്ന് നടത്തിയതുമായ സഖാവിന്റെ അഴിമതി കഥകള്‍ പലതും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

സഖാവ് വി.സ്.പിച്ചുപേയും പറയുന്നു .............ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വി. സ് നെ വ്യെക്തിപരമായി വേട്ടയാടുന്നു .എന്തിന്‍ വി.സ് .പേടിക്കുന്നു?.

അച്ചുമാമന്റെ വിലാപം..
തന്നെ വേട്ടയാടുന്നു എന്ന്...
പാവം മാമന്‍..
കേസുകള്‍ ഒന്നൊന്നായി വരുമ്പോള്‍ തളരുന്ന ഒരു അച്ഛന്‍..
തനിക്കു ആകെ ഒരു മകനെ ഉള്ളു എന്നും അവനെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മാമന്‍..
കോടതിയും നിയമവും തീരുമാനിക്കട്ടെ മാമാ

പ്രതികാര രാഷ്ടിയംകളിച്ചു മതിമറന്നു നടന്ന വി എസ് നു ഇങ്ങനെയൊരു അവസഥ ഒരിക്കലും പ്രതീഷിച്ചിരിക്കില്ല.ഇല്ലാ
ത്ത കേസുകൾ കുത്തിപൊക്കി അധികാര ദുർവിനിയോഗം നടത്തി രാഷടിയപ്രതിയോഗികളേ നിശ്ബരാക്കാൻ ശ്രമിച്ച വി എസ നു തനിക്കെതിരെ ഉയർന്ന ആരോപണന്നങ്ങളേ പ്രതിരൊധിക്കാൻ പാർട്ടിപോലും ഇല്ലന്ന കാര്യം ഒർക്കുക. ഇപ്പോൾ മകന്റേ കാര്യത്തിൽ വികാരാധിനനാകുന്ന വി എസ് നു ഇതു നേരത്തേ ഒർക്കേണ്ടതായിരുന്നു അല്ലാതെ ഇപ്പോല്കിടന്നു നിലവിളിച്ചിട്ടു യാതൊരുകാര്യവുമില്ല.നിയമം അതിന്റവഴിക്കു പോകട്ടേ...

ഇതാണ് കാര്‍ന്നോമ്മാര്‍ പറയുന്നത്- ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയതല്ലേ...എന്ന്.
പിന്നെ ഒന്നുകൂടി- കൊടുത്താല്‍ കൊല്ലത്തും കിട്ടും

No comments:

Post a Comment

Note: Only a member of this blog may post a comment.