Friday, June 3, 2011

കോടികള്‍ മുടക്കി ഹൈടെക് സമരവുമായി ബാബാ രാംദേവ്


യോഗാചാര്യന്‍ ബാബാ രാംദേവിന്റെ 'ഹൈടെക്' നിരാഹാര സമരം ഇന്നു തുടങ്ങും. പഞ്ചനക്ഷത്ര പകിട്ടാണ് സമരത്തിന്. സന്യാസിയല്ല നല്ലവ്യവസായിയും സുഖലോലുപനുമാണ് ബാബാ രാംദേവെന്ന ആരോപണങ്ങള്‍
അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു തെളിയിക്കുന്നതാണ് രാംലീലാ മൈതാനിയിലെ സമര പന്തലില്‍ നിന്നുള്ള കാഴ്ചകള്‍.
കാല്‍നടയായും സഹനം സഹിച്ചും നടത്തിയ സമരങ്ങള്‍ പഴയ ചരിത്രമാക്കി അന്നാഹസാരെ ജന്തര്‍മന്തറില്‍ നടത്തിയ സമരത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് രാംദേവിന്റെ ഇന്നു തുടങ്ങുന്ന നിരാഹാര സമരം, കോര്‍പ്പറേറ്റുകളും കോടികളുമൊഴുക്കിയുള്ള പുതിയ സമരശൈലി. ഇന്നു തുടങ്ങുന്ന സമരത്തിനായി കോര്‍പ്പറേറ്റുകളില്‍ നിന്നും അനുയായികളില്‍ നിന്നും ബാബാ രാംദേവ് ലക്ഷങ്ങള്‍ കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്വന്തം വിമാനത്തിലാണ് നിരാഹാര സമരത്തിനായി രാംദേവ് ഡല്‍ഹിയിലെത്തിയത്. അത്യാധുനിക സജീകരണങ്ങളോടെ ശീതീകരിച്ച 2.5 ലക്ഷം ചതുരശ്ര അടി വരുന്ന കൂറ്റന്‍ പന്തലാണ് സമരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.  പന്തലിനു മാത്രമായി രണ്ടു കോടി രൂപയാണ് ചെലവു. മെയ് 13 മുതല്‍ ജൂണ്‍ 30-വരെയാണ് മൈതാനം ബുക്കു ചെയ്തിട്ടുള്ളതു. ഇതിനു ഡല്‍ഹി മുനിസിപ്പാലിറ്റിക്കു 3.10 ലക്ഷം രൂപ നല്‍കി കഴിഞ്ഞു. സമരത്തിനു എത്തുന്നവര്‍ക്കു വെള്ളം നല്‍കുന്നതിനായി മൈതാനത്തു തന്നെ രണ്ടു കുഴല്‍ കിണറുകള്‍ കുഴിച്ചു. 100000 ലിറ്റര്‍ വെള്ളം സംഭരിക്കന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. 1300-ഓളം ടോയിലെറ്റുകളും, എയര്‍ കണ്ടിഷന്‍ ചെയ്ത തീവ്രപരിചരണ യൂണിറ്റും വേദിക്കു സമീപമുണ്ട്.
 
രാംദേവിനും സഹപ്രവര്‍ത്തകര്‍ക്കും 8 മീറ്റര്‍ നീളമുള്ള സ്റ്റേജിലാകും ഇരിക്കുക. ഇതു പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. ആയിരത്തോളം ഫാനുകളും,  40 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളും പന്തലിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. അറുപതോളം വരുന്ന ഡോക്ടര്‍മാരുടെ സംഘവത്തിനേയും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. സ്വന്തമായി ഒരു ദ്വീപും, സ്വന്താമായി വിമാനങ്ങളും,  300 കോടിയോളം രൂപയുടെ ആസ്ഥിയുമുള്ള വേദനിക്കുന്ന ഒരു സന്യാസി കോടീശ്വരന്റെ നിരാഹാര സമരത്തിനു ഒരല്‍പ്പം ആഡംബരമായാല്‍ അതിനെന്താ കുഴപ്പം?. അതിനെയും സഹനസമരമെന്നു വിളിച്ചൂകൂടേ?. അന്നാഹാസാരയെപ്പോലുള്ളവര്‍ക്ക് ഒപ്പമുള്ള പുതിയ അരാഷ്ട്രീയ വാദികളുടെ മനസ്സിലുയരുന്ന ചോദ്യങ്ങളാമണിവ.
 

No comments:

Post a Comment

Note: Only a member of this blog may post a comment.