Wednesday, June 1, 2011

സാമ്പത്തിക രംഗത്ത് മികച്ച വളര്‍ച്ച; 8.5 ശതമാനം


 2010-11 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനമായി ഉയര്‍ന്നു. 8.6 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. തൊട്ടു മുന്‍വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച എട്ടുശതമാനമായിരുന്നു.
അതേസമയം മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നാലാം പാദത്തില്‍ ഇത് 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൂന്നാം പാദത്തില്‍ രാജ്യം 8.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു.നാലാം പാദത്തില്‍ ഉത്പന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ച 5.5 ശതമാനമായി ചുരുങ്ങി. തൊട്ടുമുന്‍വര്‍ഷം ഇത് 16.3 ശതമാനമായിരുന്നു. എന്നാല്‍, കാര്‍ഷിക മേഖലയിലെ വളര്‍ച്ച 7.5 ശതമാനമായി ഉയര്‍ന്നു. തൊട്ടുമുന്‍വര്‍ഷം ഇത് 0.7 ശതമാനം മാത്രമായിരുന്നു. ഖനനമേഖലയിലേത് 1.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തൊട്ടു മുന്‍വര്‍ഷം 8.9 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ചൈനക്ക് പിന്നിലാണെങ്കിലും മറ്റ് സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. ഉയര്‍ന്ന വരുമാനത്തിനനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ശക്തി നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

No comments:

Post a Comment

Note: Only a member of this blog may post a comment.