Thursday, June 9, 2011

യൂത്ത് കോണ്‍ഗ്രസ്സ് ചെയ്തത് നല്ല കാര്യം: അഴീക്കോട്


 സൗമ്യക്ക് ഉണ്ടായ അനുഭവം അറിയുമ്പോള്‍ അഹിംസയില്‍ വിശ്വസിക്കുന്ന താന്‍പോലും ചിലപ്പോള്‍ പ്രതികരിച്ച് പോകുമെന്‌ന സുകുമാര്‍ അഴീക്കോട് പ്രസ്താവിച്ചു.
സൗമ്യയെ കൊന്ന കേസ്സിലെ പ്രതി ഗോവിന്ദ ചാമിക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് തല്ലി ആശുപത്രിയിലാക്കിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാമിക്ക് സമൂഹം എതിരാണെന്ന് തെളിയിച്ചത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്.അയാള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ശിക്ഷയായിരുന്നു അത്.എന്റെ സഹോദരിയെ ഇത്തരത്തില്‍ ആക്രമിച്ചാല്‍ ഗാന്ധിയന്‍ ആയാല്‍ പോലും രണ്ടടിയെങ്കിലും കൊടുക്കും. അമ്മയെ ആക്രമിക്കുന്നത്കാണുമ്പോള്‍ അത് ചെയ്യുന്നആളെ കൈകാര്യം ചെയ്യാത്തവന്‍ മകനല്ല. സ്ത്രീകളെ ആക്രമിക്കുമ്പോള്‍ പല്ലും നഖവുംഉപയോഗിച്ച് എതിര്‍ക്കണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഈ ചെറുപ്പക്കാരെ കാണാന്‍ പോകാത്തവര്‍ ഗോവിന്ദചാമിയെ അനുകൂലിക്കുന്നവരാണെന്ന് ആരെങ്കിലു പറഞ്ഞാല്‍ അവരെ പഴിക്കാനാവില്ല.ജനകീയ കോടതിവിചാരണയണ് യൂത്ത് കോണ്‍ഗ്രസ്സ് തചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ , ജോസഫ് ടാജറ്റ്,കെ രാധാകൃഷ്ണന്‍, ഡോ.പിവി കൃഷ്ണന്‍ നായര്‍, ടി ജെ സനീഷ്‌കുമാര്‍, പ്രൊ.രവീന്ദ്രന്‍, ഡോ.ത്രേസ്യാഡയസ്,രാജേന്ദ്രന്‍ അരങ്ങത്ത്, അഡ്വ.ആര്‍ കെ ആശ, അഡ്വ.സിജോകടവില്‍ ,വിനീഷ് തയ്യില്‍, ആന്റോ ചീനിക്കല്‍, രവി താണിക്കല്‍, വിജയിഹരി സംബന്ധിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.