Friday, June 10, 2011

യോഗ സഹായിച്ചില്ല, ഏഴു­നാ­ള­ത്തെ നി­രാ­ഹാ­രം അവ­സാ­നി­പ്പി­ച്ച് കൂ­ടും­കു­ട­ക്ക­യു­മെ­ടു­ത്ത് രാം­ദേ­വ് ആശു­പ­ത്രി പൂ­കി­.


 നി­ത്യ­വു­മു­ള്ള യോ­ഗാ­ഭ്യാ­സം മൂ­ലം രാം­ദേ­വി­നു ദീര്‍­ഘ­നാള്‍ ഭക്ഷ­ണ­മി­ല്ലാ­തെ കഴി­യാ­നാ­വു­മെ­ന്ന് അനു­യാ­യി­ക­ളില്‍ പല­രും വി­ശ്വ­സി­ച്ചി­രു­ന്നെ­ങ്കി­ലും ഈ പു­തു­ത­ല­മുറ സി­ദ്ധ­നു­മാ­ത്രം അക്കാ­ര്യ­ത്തില്‍ സം­ശ­യ­മി­ല്ലാ­യി­രു­ന്നു. ഇനി­യും നി­രാ­ഹാ­രം­കി­ട­ന്നാല്‍ യോ­ഗ­ന­ട­ത്താന്‍ പോ­യി­ട്ടു യോ­ഗ്യ­മാ­യി­ട്ടൊ­ന്നി­രി­ക്കാന്‍ പോ­ലും യോ­ഗ­മി­ല്ലാ­തെ­യാ­വു­മെ­ന്ന് യോ­ഗി­വ­ര്യ­നു മന­സ്സി­ലാ­യി. അതോ­ടെ ഏഴു­നാ­ള­ത്തെ നി­രാ­ഹാ­രം അവ­സാ­നി­പ്പി­ച്ച് കൂ­ടും­കു­ട­ക്ക­യു­മെ­ടു­ത്ത് രാം­ദേ­വ് ആശു­പ­ത്രി പൂ­കി­.
അ­ഴി­മ­തി­ക്കും കള്ള­പ്പ­ണ­ത്തി­നു­മെ­തി­രെ ഏഴു ദി­വ­സ­മാ­യി നി­രാ­ഹാര സമ­രം നട­ത്തു­ന്ന യോ­ഗാ ഗു­രു ബാബ രാം­ദേ­വി­നെ ആരോ­ഗ്യ­നില മോ­ശ­മാ­യ­തി­നെ­തു­ടര്‍­ന്ന് ഡെ­റാ­ഡൂ­ണി­ലെ ആശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രു­ന്നു. രക്ത­സ­മ്മര്‍­ദ്ദ­വും പള്‍­സ് നി­ര­ക്കും ക്ര­മാ­തീ­ത­മാ­യി കു­റ­ഞ്ഞ­തി­നാല്‍ ഹൃ­ദ­യ­ത്തി­ന്റെ നില തക­രാ­റി­ലാ­കു­മെ­ന്ന് ചീ­ഫ് മെ­ഡി­ക്കല്‍ ഓഫീ­സര്‍ യോ­ഗേ­ഷ് ചന്ദ്ര ശര്‍മ മു­ന്ന­റി­യി­പ്പ് നല്‍­കി­യ­തി­നെ തു­ടര്‍­ന്നാ­ണ് രാം­ദേ­വി­നെ ആശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യ­ത്. നിര്‍­ജ­ലീ­ക­ര­ണ­വും രാം­ദേ­വി­നെ ബാ­ധി­ച്ചി­ട്ടു­ണ്ട്.
രാം­ദേ­വി­നൊ­പ്പം 183 അനു­യാ­യി­ക­ളും ആശ്ര­മ­ത്തില്‍ നി­രാ­ഹാ­രം അനു­ഷ്ഠി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. മനു­ഷ്യ­ദൈ­വ­ത്തി­നും ഭക്ഷ­ണം­ക­ഴി­ക്കാ­തെ പറ്റി­ല്ലെ­ന്ന് തെ­ളി­ഞ്ഞ സ്ഥി­തി­ക്ക് ഇവ­രി­നി നി­രാ­ഹാ­രം തു­ട­രു­മോ എന്നേ അറി­യേ­ണ്ട­തു­ള്ളൂ­.
ബാബ രാം­ദേ­വി­ന്റെ ആരോ­ഗ്യ­നി­ല­യെ അവ­ഗ­ണി­ച്ച­തി­ന് കേ­ന്ദ്ര­സര്‍­ക്കാ­രി­നെ അന്നാ ഹസാ­രെ വി­മര്‍­ശി­ച്ചു. കേ­ന്ദ്ര­സര്‍­ക്കാര്‍ രാം­ദേ­വി­നോ­ട് കു­റ­ച്ച് മനു­ഷ്യ­ത്വം കാ­ണി­ക്ക­ണ­മെ­ന്നും മാ­നു­ഷീ­ക­മായ പരി­ഗ­ണന വച്ച് ഇക്കാ­ര്യ­ത്തെ നോ­ക്കി­ക്കാ­ണ­ണ­മെ­ന്നും ഹസാ­രെ അഭ്യര്‍­ഥി­ച്ചു­.
ഭ­ര­ണ­ഘ­ട­ന­യ­നു­സ­രി­ച്ച് പ്ര­തി­ഷേ­ധി­ക്കാ­നു­ള്ള അവ­കാ­ശം ഒരു പൗ­ര­നു­ണ്ടെ­ന്നും ജനാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യില്‍ ജന­ങ്ങള്‍ സമ­ര­ത്തി­ലി­റ­ങ്ങു­ന്ന­തില്‍ തെ­റ്റി­ല്ലെ­ന്നും ഹസാ­രെ പറ­ഞ്ഞു­.

No comments:

Post a Comment

Note: Only a member of this blog may post a comment.