Tuesday, June 14, 2011

വി എസ്സിന് എതിരെ പുന:പരിശോധന ഹര്‍ജി


 വി എസ്  അച്യുതാനന്ദനെതിരെ എതിരെ പുന:പരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു.  കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ വി എസ്സും പി ശശിയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. 
തിരുവനന്തപുരം സെഷന്‍സ് ജഡ്ജി ബി സുധീന്ദ്രകുമാര്‍ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ആദ്യം വാദം കേട്ട തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (1) കെ പി സുനില്‍ കഴിഞ്ഞ ബുധനാഴ്ച ഹര്‍ജി നിലനില്‍ക്കില്ലാ എന്ന സാങ്കേതികത്വം ഉയര്‍ത്തി നിരസിച്ചിരുന്നു. ഹര്‍ജി തള്ളിയതായി ഉത്തരവ് നല്‍ക്കാത്തതിനെ തുടര്‍ന്നാണ് പുന:പരിശോധനാ ഹര്‍ജിയായി കേസ് സെഷന്‍സ് കോടതിയില്‍ എത്തിയത്. ഒരു തുറന്ന കത്തിലൂടെയാണ് പി ശശി സ്വാധീന ശ്രമത്തിന്റെ പൂര്‍ണ വിവരങ്ങള്‍ 2011 ഫെബ്രുവരി 6ന് പുറത്തുവിട്ടത്. കത്തിന്റെ പൂര്‍ണ രൂപം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുന പരിശോധിച്ച് കേസ് പോലീസിനെ കൊണ്ട് അന്വേഷിക്കുകയോ കോടതി നേരിട്ട് തെളിവ് ശേഖരിക്കുകയോ ചെയ്യണം എന്നതാണ് മുഖ്യആവശ്യം. കുറ്റകരമായ ഗൂഡാലോചനക്കും വഞ്ചനാകുറ്റത്തിനും മതിയായ തെളിവുകള്‍ നിരത്തിയിട്ടും കീഴ്‌കോടതി അവ തൃപ്തികരമായ രീതിയില്‍ പരിശോധിച്ചില്ല. സ്വാധീന ശ്രമം നടന്നത് 5 പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ വരുന്ന വിവിധ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ വച്ചാണ്. കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസിലാക്കാതെയാണ് കീഴ്‌കോടതി ഹര്‍ജി നിരസിച്ചതെന്നും വാദിഭാഗം സമര്‍പ്പിച്ചു. വി എസ്, പി ശശി എന്നിവരെ കൂടാതെ കേരള സര്‍ക്കാറിനെ കൂടി ഹര്‍ജിയില്‍ കക്ഷിചേര്‍ക്കാനായിട്ടുള്ളതിനാല്‍ സി.പി.എം നോമിനിയായ ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് സുപ്രധാനമായിരിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.