Thursday, June 2, 2011

നൂറുദിന കര്‍മ്മ പരിപാടികള്‍


സുതാര്യത
സ്വത്ത് വിവരം ജനപരിശോധനയ്ക്ക്
*    മന്ത്രിമാരും കുടുംബാംഗങ്ങളും
*    അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, - കാറ്റഗറിയിലെ സീനിയര്‍ ഓഫീസര്‍മാര്‍
*    മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫും കുടുംബാംഗങ്ങളും
*    അഡ്വക്കേറ്റ് ജനറലും, സര്‍ക്കാര്‍ ലോ ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും. സര്‍ക്കാര്‍ ഉത്തരവുകള്‍ ജനപരിശോധനയ്ക്ക്.
*    സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും അതേ ദിവസം വെബ്‌സൈറ്റില്‍
*    എല്ലാ സര്‍ക്കാര്‍ ടെണ്ടറുകളുടെയും പ്രൈസ് ബിഡ് റിസള്‍ട്ട്, ബിഡ് തുറക്കുന്ന അതേദിവസം വെബ്‌സൈറ്റില്‍
*    എല്ലാ സര്‍ക്കാര്‍ കരാറുകളും എഗ്രിമെന്റുകളും ഒപ്പിട്ട അതേദിവസം വെബ്‌സൈറ്റില്‍
*    വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ ഫയലുകളുടെ കോപ്പി നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നല്കാതെ 

      വച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ വകുപ്പുതല നടപടി
*    വിവരാവകാശ പ്രകാരമുള്ള അപേക്ഷയും ഫീസും ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് സൗകര്യം
*    സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിവരാവകാശ അപേക്ഷ ഫീസ് പോസ്റ്റല്‍ ഓര്‍ഡറായോ, മണിഓര്‍ഡറായോ സ്വീകരിക്കും

അഴിമതിക്കെതിരേ ജനകീയപോരാട്ടം
*    അഴിമതിയെക്കുറിച്ചു വിവരം നല്കുന്നവരുടെ രഹസ്യസ്വഭാവം നിലനിര്‍ത്തി ചീഫ് വിജിലന്‍സ് കമ്മീഷന്റെ whistle blower protection policy മാതൃകയില്‍ അവര്‍ക്ക്  പൂര്‍ണ സംരക്ഷണം. ഇത്തരം വിവരങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സംവിധാനം
*    അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് റിവാര്‍ഡ്
*    എല്ലാ ഓഫീസുകളിലും  പൗരാവകാശരേഖ

അഴിമതിക്കെതിരേ ഇന്‍സ്റ്റിറ്റിയൂഷണല്‍ പോരാട്ടം
*    ടെണ്ടര്‍/പ്രോക്യൂര്‍മെന്റ്/പര്‍ച്ചേസ് നടപടികള്‍ക്ക് ചീഫ് വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖ നടപ്പാക്കും
*   കേന്ദ്രസര്‍ക്കാരും പൊതുസമൂഹവും ചേര്‍ന്നു രൂപീകരിക്കുന്ന ലോക്പാല്‍ ബില്ലിന് അനുസൃതമായി സംസ്ഥാന ലോകായുക്ത ബില്‍ ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തും 
*    കേരളത്തിലെ പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് ആസൂത്രിതമായ വിഭവവിനിയോഗവും പദ്ധതിയില്‍ നിന്നുള്ള സാമൂഹിക നേട്ടവും സുതാര്യതയും മുന്നില്‍ കണ്ട് മുന്‍കൂര്‍ സാമൂഹിക സാമ്പത്തിക പരിശോധനയ്ക്ക് (എശിമിരശമഹ & ടീരശമഹ ജൃല അൗറശ)േ സംവിധാനം ഒരുക്കും

സുതാര്യതയും കാര്യക്ഷമതയും
*    മുഖ്യമന്ത്രിയുടെ ഓഫീസ്  24ഃ7 പ്രവര്‍ത്തിക്കും
*    മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം വെബ്ബിലൂടെ തത്സമയ സംപ്രേക്ഷണം (ഘശ്‌ല ണലയ ഇമേെശിഴ)
*    ജില്ലാ കളക്ടറേറ്റില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും

ഭരണം ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക്
*    മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും  ജനസമ്പര്‍ക്ക പരിപാടി
*    ഓരോ ജില്ലയിലും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ മന്ത്രിയെ ചുമതലപ്പെടുത്തും
*    ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍  മാസത്തിലൊരിക്കല്‍ ജനസമ്പര്‍ക്ക പരിപാടി

സൂക്ഷ്മമായ വിലയിരുത്തല്‍
*    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കീഴില്‍ പരിപാടികളുടെ നടത്തിപ്പിനും വിലയിരുത്തലിനും പ്രത്യേക സംവിധാനം. ഇത് മുഖ്യമന്ത്രി മോനിറ്റര്‍ ചെയ്യും.
*    ത്രിതല പഞ്ചായത്തുകളില്‍ വികസന പരിപാടികളില്‍ മേൃഴല േ& ഴീമഹ ലെേേശിഴ ലഃലൃരശലെ നടപ്പാക്കുന്നതിന് നടപടികള്‍
*    കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കീഴിലുള്ള ജലൃളീൃാമിരല ാമിമഴലാലി േ& ഋ്മഹൗമശേീി ്യെേെലാ  നടപ്പാക്കും
*    കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഇ-ഗവര്‍ണന്‍സ് പദ്ധതിയിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വകുപ്പുതല കോ ഓര്‍ഡിനേഷനും ഇ-ഗവേര്‍ണന്‍സ് പദ്ധതികള്‍ സംയോജിപ്പിക്കാനും ഊന്നല്‍ കൊടുക്കും. 
*    ഐഐഎം കോഴിക്കോടുമായി സഹകരിച്ച് കാബിനറ്റിന് ശില്പശാല 
കേരള വിഷന്‍ 2030 ഐഡിയ ബാങ്ക്
*    കേരളത്തെ അതിവേഗം മുന്നോട്ടുകൊണ്ടുപോകാനുള്ള ബഹുജനസംവാദത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിക്കുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതന ഓണ്‍ലൈന്‍ സംവിധാനം

കരുതല്‍
വിലവര്‍ധനയ്‌ക്കെതിരേ
*    ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒരു രൂപയ്ക്ക് 25 കിലോ അരി 100 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഓണത്തിന് നല്കും. ഒരു രൂപാ അരി അനാഥര്‍ക്കും നല്കുന്നതാണ്.
*    കെട്ടിക്കിടക്കുന്ന മൂന്നു ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി റേഷന്‍ കാര്‍ഡ് നല്കും. തുടര്‍ന്ന് അപേക്ഷ നല്കുന്ന അന്നു തന്നെ റേഷന്‍ കാര്‍ഡ് നല്കും. 
*    സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, 25,000 രൂപയില്‍ മുകളില്‍ വരുമാനം ഇല്ലാത്തവരോ ആയ ആദിവാസികളെ ബിപിഎല്‍ പട്ടികയില്‍ ചേര്‍ക്കും
*    പച്ചക്കറി വിത്ത് കിറ്റ് വീടുകളില്‍ വിതരണം ചെയ്യും
പാവപ്പെട്ടവരിലേക്ക്
*    ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നിരാലംബരെയും പരമദരിദ്രരെയും ഇതില്‍ ഉള്‍പ്പെടുത്തും. 
*    പൂര്‍ണമായും തളര്‍ന്നുപോയവരെ ആശ്രയ പദ്ധതിയില്‍ സംരക്ഷിക്കും
*    തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവച്ച അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പുനര്‍നിയമനം നല്കും. ഭാവിയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിക്കാന്‍ അങ്കണ്‍വാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ജോലി രാജിവയ്‌ക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അവരുടെ കാലാവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുവാന്‍ അവസരം നല്കും.
*    ഉച്ചക്കഞ്ഞി പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ വേതനം കൂട്ടും
ജീവല്‍ പ്രശ്‌നങ്ങളിലേക്ക്
*    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പാക്കേജ് 
ഹ    മൂലമ്പള്ളി പാക്കേജ് നടപ്പിലാക്കും
*    ചെങ്ങറ പുനരധിവാസത്തിലെ വീഴ്ചകണ്ടെത്തി പരിഹാരമാര്‍ഗം കണ്ടെത്തും
*    ബാലവേലയും ബാലഭിക്ഷാടനവും കര്‍ശനമായി തടയാന്‍ നടപടി
*    വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കും
*    കടല്‍മാക്രിമൂലം കേടായ വലകള്‍ക്കു പകരം പുതിയ വലകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു നല്കും
*    മുഴുവന്‍ ബ്ലോക്കുകളിലും വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്കും.
*    14 ജില്ലകളിലും വയോജനങ്ങള്‍ക്ക് സഹായം നല്കുന്ന വയോമിത്രം പദ്ധതി നടപ്പാക്കും
സുരക്ഷാകവചങ്ങള്‍
*    ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ പ്രയോജനകരവും വിപുലവുമായി നടപ്പാക്കും
*    പുകവലിയുടെയും പാന്‍പരാഗ് ഉള്‍പ്പെടെയുള്ള  ഉല്പന്നങ്ങളുടെയും വ്യാപകമായ ഉപയോഗം കുറയ്ക്കാന്‍ പോലീസ് നടപടികളും ബോധവത്കരണ പരിപാടികളും
*    റോഡ് അപകടങ്ങളില്‍പ്പെട്ട് ആശുപത്രികളില്‍ ആകുന്നവരുടെ ചികിത്സാച്ചെലവ് വഹിക്കാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതി
*    കോളജ് കാമ്പസുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ 
തൊഴിലുറപ്പ് പദ്ധതി
*    ഇ മസ്റ്റര്‍റോള്‍ സുതാര്യമായി നടപ്പാക്കും
*    14 ജില്ലകളിലും മാതൃകാ സോഷ്യല്‍ ഓഡിറ്റ്
*    30 മുതല്‍ 40 ദിവസം വരെ താമസമുള്ള വേതന വിതരണം 15 ദിവസത്തിനുള്ളിലാക്കും (ദലൃീ ഉലഹമ്യ)
തൊഴില്‍നയം 
*    തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും ഉല്പാദനക്ഷമത ഉറപ്പുവരുത്തുന്നതുമായ തൊഴില്‍നയം
*    നോക്കുകൂലി നിര്‍ത്തലാക്കാന്‍ നടപടിയെടുക്കും
കാര്‍ഷികമേഖല
*    കുട്ടനാട്ടില്‍ നെല്ലുസംഭരിച്ചവരുടെ കുടിശിക തീര്‍ക്കും. വേനല്‍മഴയില്‍ ഉണ്ടായ നാശത്തിന് നഷ്ടപരിഹാരം നല്കും. ആവശ്യമായ കൊയ്ത്തു മെതിയന്ത്രം വാങ്ങും.
*    വനഭൂമിയോടു ചേര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങളിലെ കര്‍ഷകരെ കാട്ടുമൃഗങ്ങളുടെ  ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പദ്ധതി
*    വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഇടയില്‍ കൃഷിക്ക് അഭിരുചി വളര്‍ത്താന്‍ കേന്ദ്രസഹായത്തോടെ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് & ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് 
മാലിന്യവിമുക്ത കേരളം
*    തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് തുടക്കം. ജനപങ്കാളിത്വത്തോടെ ശുചിത്വ കേരളം എന്ന ലക്ഷ്യത്തിനു തുടക്കം കുറിക്കും.
കേരള ലോട്ടറിക്ക് ഐശ്വര്യം
*    ആദ്യ സമ്മേളനത്തില്‍ തന്നെ ലോട്ടറി ഓര്‍ഡിനന്‍സ് നിയമമാക്കും
*    അന്യസംസ്ഥാന ലോട്ടറിയുടെ ചൂഷണം അവസാനിപ്പിക്കും
*    സംസ്ഥാന ലോട്ടറിയെ പരിപോഷിപ്പിക്കും
വികസനത്തിന്റെ ഇരമ്പല്‍
കേരളം വീണ്ടും നിക്ഷേപസൗഹൃദം
*    കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാന്‍ വ്യക്തമായ നടപടികള്‍. ഇതിന് ആവശ്യമായ വ്യവസായ ഐടി നയങ്ങള്‍ക്കു രൂപം നല്കും
*    നിക്ഷേപം ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് ക്രിയേഷന്‍ ഏജന്‍സി രൂപീകരിക്കും
*    മുഖ്യമന്ത്രിയുടെ ഇന്‍വസ്റ്റ്‌മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും
*    ഇന്ത്യയ്ക്കകത്തും പുറത്തും ഐടി, ടൂറിസം, എഡ്യൂക്കേഷന്‍, ഹെല്‍ത്ത്‌കെയര്‍ നിക്ഷേപകരുമായി മുഖ്യമന്ത്രി - മന്ത്രിതല സംഗമം.  ഇതില്‍ വിദേശ മലയാളികളുടെ പങ്കാളിത്വം ഉറപ്പാക്കും
*    സംസ്ഥാനത്തെ നിക്ഷേപസാധ്യതകളെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച
*    സംസ്ഥാനത്തിന്റെ പ്രത്യേക സാമ്പത്തിക മേഖല (ടഋദ) നയം കേന്ദ്രസര്‍ക്കാരിന്റെ നയവുമായി ഏകോപിപ്പിക്കും
വന്‍പദ്ധതികള്‍, പരിസ്ഥിതി
*    പരിസ്ഥിതി ആഘാത പഠന സമിതി രൂപീകരിക്കും
*    സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, തലസ്ഥാന നഗരവികസന പദ്ധതികള്‍ നടപ്പാക്കാന്‍ തീവ്രനടപടികള്‍
ഭൂമി ഏറ്റെടുക്കലിന് പുതിയ നയം
*    ഭൂഉടമകള്‍ക്കുകൂടി സ്വീകാര്യമായ ഭൂമി ഏറ്റെടുക്കല്‍ നയത്തിനു രൂപംനല്കും
*    ഭൂഉടമകള്‍ക്കു കമ്പോള വില നല്കും
*    സ്ഥലം ഏറ്റെടുക്കുന്നവര്‍ക്കു നഷ്ടപരിഹാരമായി പണം വേണ്ടെങ്കില്‍  ട്രാന്‍സ്ഫറബിള്‍ ഡവലപ്‌മെന്റ് റൈറ്റിന് അവകാശം
*    ഉടമകള്‍ക്കു നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ
*    വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ്
*    അവിടെ നടപ്പാക്കുന്ന പദ്ധതികളുടെ ആദ്യത്തെ ഗുണഭോക്താവ് ഭൂമി നഷ്ടപ്പെടുന്നവര്‍
വികസന അഥോറിറ്റികള്‍
*    മലയോര വികസന അഥോറിറ്റി
*    തീരദേശ വികസന അഥോറിറ്റി
*    കൊച്ചി മെട്രോപോളിറ്റന്‍ റീജണല്‍ ഡവലപ്‌മെന്റ് അഥോറിറ്റി
*    സംസ്ഥാന മാരിടൈം ബോര്‍ഡ്
*    കൊല്ലം, തൃശൂര്‍ നഗരസഭകളില്‍ വികസന അഥോറിറ്റി
*    തലസ്ഥാന നഗര വികസന അഥോറിറ്റി
*    ദേശീയ ജലപാതയുടയും സംസ്ഥാന ജലപാതയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും
കേന്ദ്രവുമായി കൈകോര്‍ത്ത്
*    കേന്ദ്രവുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കി കൂടുതല്‍ പദ്ധതികളും പാക്കേജുകളും നേടിയെടുക്കുവാനും അതിന്റെ ഫോളോ അപ്പിനുമായി ഡല്‍ഹിയില്‍ സംവിധാനം.
റോഡ്
*    സര്‍ക്കാരിന്റെ കീഴിലുള്ള റോഡുകളുടെ പരിപാലനത്തിലെ പരാതികള്‍ അറിയിക്കാനും അത് പരിഹരിക്കാനുമായി ഹെല്‍പ്പ് ലൈന്‍ നടപ്പാക്കും
ക്രമസമാധാനപാലനം
*    പോലീസിലെ കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി
*    ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കും. ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും കര്‍ശന നടപടി
*    സമരത്തിനും പ്രതിഷേധത്തിനുമുള്ള ജനാധിപത്യാവകാശം നിലനിര്‍ത്തി തന്നെ മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനടപടി 
ശബരമലയില്‍ ശരവേഗം
*    ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ദേവസ്വം മന്ത്രി അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിക്കും
സിനിമാ വ്യവസായം
*    ഇന്റര്‍നെറ്റ് വഴിയും വ്യാജസിഡി വഴിയും സിനിമ വ്യവസായത്തെ തകര്‍ക്കുന്ന റാക്കറ്റുകള്‍ക്കെതിരേ നടപടി എടുക്കാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ സെല്‍
ചുവപ്പുനാടയ്ക്ക് മോചനം
*    സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന 1.40 ലക്ഷം ഫയലുകളില്‍ നിയമപരമായ തടസം ഇല്ലാത്തവ തീര്‍പ്പാക്കും
*    ഡിപ്പാര്‍ട്ടുമെന്റുകളില്‍ കെട്ടിക്കിടക്കുന്ന മൂന്നു ലക്ഷം ഫയലുകള്‍ നിയമപരമായ തടസം ഇല്ലാത്തവ തീര്‍പ്പാക്കും
*    ജില്ലകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും അതിവേഗം തീര്‍പ്പാക്കാന്‍ നടപടി
പിഎസ്‌സി ഒഴിവുകള്‍
*    മുഴുവന്‍ ഒഴിവുകളും പി.എസ്‌സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നദിവസം വരെയുള്ള ഒഴിവുകുള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുന്നത്.
ദേശീയ ഗെയിംസ്
*    കായിക കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസിന് 560 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴു ജില്ലകളില്‍ നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പണിയുടെ പുരോഗതിയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
വിദ്യാഭ്യാസ മേഖല
*    പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സമഗ്രപരിപാടി
*    ഉന്നത പ്രഫഷണല്‍ സ്വാശ്രയ കോളജുകള്‍ക്ക് എന്‍ഒസി
ധവളപത്രം
*    സാമ്പത്തികസ്ഥിതിപ്പറ്റി ധവളപത്രം
നിയമനങ്ങളില്‍ സുതാര്യത
*    സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിക്ക്
*    വികലാംഗര്‍ക്കും അന്ധ ബധിര മൂകര്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നു ശതമാനം ജോലി സംവരണം കുടിശിക നികത്തി നടപ്പാക്കും
രജിസ്‌ട്രേഷനില്‍ പുതിയ കാല്‍വയ്പ്
*    മുഴുവന്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളെയും ഓണ്‍ലൈനാക്കുന്നതിനു തുടക്കംകുറിച്ച് 10 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര പകര്‍പ്പ് എന്നിവയുടെ അപേക്ഷകള്‍ ഓണ്‍ലൈനായി നല്കുന്നതിനു സംവിധാനം.
*    പാര്‍ട്ട്ണര്‍ഷിപ്പ് ഫേം (ജമൃലേൃവെശു എശൃാ) രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കും
*    ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍
നയിക്കാന്‍ നയങ്ങള്‍
*    ഐടി നയം
*    പാര്‍പ്പിട നയം 
*    എക്‌സൈസ് നയം
*    ടൂറിസം
*    പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് നയം
*    യൂണിഫൈഡ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ബില്‍ അവതരിപ്പിക്കും
*    സംസ്ഥാന ന്യൂട്രീഷ്യന്‍ നയം
*   യുവജന നയം

വകുപ്പുതല പദ്ധതികള്‍
*    ഓരോ വകുപ്പും 100 ദിവസത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുന്ന നിരവധി പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അവ നടപ്പാക്കുന്നുവെന്ന് ഓരോ വകുപ്പും ഉറപ്പുവരുത്തും. അതതു വകുപ്പു മന്ത്രിമാര്‍ ഇത് പ്രഖ്യാപിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.