Friday, July 1, 2011

വി.എസിന് സീറ്റ്: തെറ്റു പറ്റിയെന്ന് സി.പി.ഐ.എം


 നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചത് തെറ്റായിപ്പോയെന്ന് സി.പി.ഐ.എം സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. വി.എസിന്റെ സ്ഥാനാര്‍ഥിത്വം ആദ്യം തന്നെ പ്രഖ്യാപിക്കണമായിരുന്നു.
തെറ്റായിപ്പോയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സെക്രട്ടേറിയേറ്റ് പിന്നീട് തയ്യാറായത്. എന്നാല്‍ ഇത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചത് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗം നേരത്തെ നിര്‍ദേശിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്ച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടെന്നായിരുന്നു സി.പി.ഐ.എം ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വരികയായിരുന്നു.
വി.എസിനെ മത്സരിപ്പിക്കണമെന്ന പി.ബി നിലപാട് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വിവാദമായിരുന്നു. പിന്നീട് വീണ്ടും പി.ബി ചേര്‍ന്നാണ് വി.എസിനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.