Friday, July 8, 2011

വനം-പരിസ്ഥിതി നിയമത്തില്‍ നിന്ന് കര്‍ഷക ഭൂമി ഒഴിവാക്കുന്നു


കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതും എന്നാല്‍ വനം-പരിസ്ഥിതി മേഖലയുടെ നിലനില്‍പ്പിന് ആശങ്കയുണര്‍ത്തുന്നതുമാണ് ധനമന്ത്രി പ്രഖ്യാപിച്ച കാര്‍ഷിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍. അതില്‍ പ്രധാനം വനം-പരിസ്ഥി നിയമത്തില്‍ നിന്ന് കര്‍ഷകരുടെ ഭൂമി ഒഴിവാക്കുമെന്നതാണ്. 

ഭൂപരിഷ്‌കരണ നിയമപരിധിയില്‍ നിന്ന് കശുമാവ് തോട്ടങ്ങളെ ഒഴിവാക്കാനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പാക്കേജിനും ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ നല്‍കാനുള്ള പ്രഖ്യാപനമാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള 60 വയസ്സ് കഴിഞ്ഞ ഗൃഹനാഥനോ നായികയ്‌ക്കോ പെന്‍ഷന്‍ നല്‍കും. 

കായല്‍ കര്‍ഷകര്‍ക്ക് പമ്പിങ്ങിന് സബ്‌സിഡി. സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയും ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിന് പ്രാഥമികമായി 10 ലക്ഷം രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്‌സിഡി ഇരട്ടിയാക്കും. കൃഷി ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഒരു കുടക്കീഴിലാക്കുമെന്നും കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തി പച്ചക്കറി കൃഷിയിറക്കുമെന്നും ധനമന്ത്രി അറിയിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.