Friday, July 8, 2011

52 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്ത് 52 ലക്ഷം കുടുംബങ്ങള്‍ക്കായി രാജീവ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ഇതനുസരിച്ച് രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. എല്ലാ വിദ്യാര്‍ഥികളേയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരുന്നതിന് പുതിയ ഒരു ഇന്‍ഷുറന്‍സ് സ്‌കീമും മന്ത്രി പ്രഖ്യാപിച്ചു. ഇതിന് ആദ്യഘട്ടമായി ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 

യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റാണ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിക്കുന്നത്. നിയമസഭയില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ബജറ്റ് പ്രസംഗം തുടങ്ങി. ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോഡിനും ഇതോടെ കെ.എം മാണി ഉടമയായി. കാല്‍നൂറ്റാണ്ടിന് ശേഷമാണ് മാണി ബജറ്റ് അവതരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 1986 ലാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്

No comments:

Post a Comment

Note: Only a member of this blog may post a comment.