Wednesday, July 20, 2011

മുന്‍ധനമന്ത്രി ധവള പത്രമിറക്കുന്നത് കേട്ടു കോള്‍വി പോലുമില്ലാത്ത നടപടി


മുന്‍ധനമന്ത്രി ധവള പത്രമിറക്കുന്നത് കേട്ടു കോള്‍വി പോലുമില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍. ഡോ. തോമസ് ഐസക് മുന്നോട്ട് വെക്കുന്നത് വൈറ്റ് പേപ്പറല്ല, ബ്ലാക്ക് പേപ്പറാണെന്ന് എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തന്റെ കാലത്തെ ബാധ്യതകളുടെ പത്രം. പരാജയപ്പെട്ട മുന്‍ ധനമന്ത്രിയുടെ പരിഹാസ്യമായ നടപിടയാണിത്. ഒരു എം എല്‍ എക്ക്  ധവള പത്രം പോലുള്ള ഔദ്യോഗിക രേഖകള്‍ എങ്ങനെയാണ് പുറത്തിറക്കാനാവുകയെന്നും ഹസന്‍ ചോദിച്ചു. എം എല്‍ എമാര്‍ക്കുള്ള എല്ലാ ആശങ്കകളും ധനമന്ത്രി കെഎം മാണി ഇതിനകം ദൂരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പൊതുനിരത്തിലെ യോഗനിരോധനം സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാ ബദ്ധമാണ്. ഡല്‍ഹിയിലും മറ്റും ഉള്ളതുപോലെ കേരളത്തിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം കഴിഞ്ഞാല്‍ സംഘടനാ പുനസംഘടന നടപടികളിലേക്ക് കടക്കും. ഒരാള്‍ക്ക് ഒരു പദവി എന്നത് കര്‍ശനമായി നടപ്പിലാക്കും. ഇതില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് മാത്രമേ രണ്ട് പദവികള്‍വഹിക്കുന്നതിനുള്ള അനുമതി എ ഐ സി സി അനുവദിച്ചിട്ടുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.