Friday, July 1, 2011

സി.പി.ഐ.എം മുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു


 സ്വാശ്ര വിഷയത്തില്‍ പ്രതിപക്ഷം ആത്മ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന സമരത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്ന സാമൂഹിക നീതിയില്‍ ഒരു ആത്മാര്‍ഥതയുമില്ല. ഉണ്ടെങ്കില്‍ പരിയാരം മാനേജ്‌മെന്റ് മറ്റ് സ്വാശ്രമാനേജ്‌മെന്റുകളെപ്പോലെ നിലപാടെടുക്കില്ലായിരുന്നു. മുയലുകളോടൊപ്പം ഓടുകയും വേട്ടപ്പട്ടികള്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്.
തുട്ട് വാങ്ങിയവര്‍ പാര്‍ട്ടിക്ക് പുറത്ത് പോകുമെന്ന് വി.എസ് പറഞ്ഞെങ്കിലും ഒരു രമേശന്‍ മാത്രമാണ് പുറത്ത് പോയത്. ബാക്കിയുള്ളവര്‍ പരിയാരത്ത് തന്നെ ഇരിക്കുകയാണ്. പരിയാരത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മുഖമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
21 ാം നൂറ്റാണ്ടില്‍ സാമൂഹിക നീതി നിഷേധിച്ചുകൊണ്ട് ആര്‍ക്കും വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ കഴിയില്ല. ഇക്കാര്യം മാനേജ്‌മെന്റുകള്‍ മനസ്സിലാക്കണം. മാനേജ്‌മെന്റുകള്‍ സാമൂഹ്യനീതി നടപ്പാക്കാന്‍ തയ്യാറായി
സര്‍ക്കാരിനോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.