Wednesday, July 20, 2011

കാരാട്ടിന്റെ വേദി പങ്കിടല്‍ വിവാദമാകുന്നു; സീതാറാം യെച്ചൂരി പരസ്യമായി രംഗത്തു


സ്വന്തം നിലപാടും, പാര്‍ട്ടി നിലപാടും കാറ്റില്‍പ്പറത്തി സി.പി.എം  ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്‍.ജി.ഒ പ്രവര്‍ത്തകരുമായി വേദി പങ്കിട്ടത് വിവാദമാകുന്നു.
പോളിറ്റ് ബ്യൂറോ ശക്തമായ നിലപാടെടുത്ത അന്നാഹസാരെ ടീമിലെ അംഗങ്ങളുമായാണ് കാരാട്ട് ഇന്നലെ പങ്കിട്ടത്. അഴിമതിക്കെതിരായി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച സെമിനാറാണ് വിവാദത്തിന് വേദിയായത്.
എന്‍.ജി.ഒ-കളെ സാമ്രാജ്യത്വ ശക്തികളുടെ ഏജന്റ് എന്നാണ് സി.പി.എമ്മും പ്രകാശ് കാരാട്ടും ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. 1984-ല്‍ 31 പേജുള്ള ലേഖനമാണ് സന്നദ്ധ സംഘടനകള്‍ക്കെതിരേ കാരാട്ട് പാര്‍ട്ടി മാസികയില്‍ എഴുതിയത്. ''സന്നദ്ധ സംഘടനകള്‍: സമ്രാജ്യ തന്ത്രത്തിലെ ഘടകം'' എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ നിശിത വിമര്‍ശനമാണ് ഇത്തരം സംഘടനകള്‍ക്കെതിരേ നടത്തിയത്. എല്ലാ സന്നദ്ധ സംഘടനകളേയും രാഷ്ട്രീയ ശക്തികളായിവേണം പാര്‍ട്ടി കാണേതെന്നും ഇത്തരം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ കടന്നു കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കാരാട്ട് ലേഖനത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
 
ഇന്നലെ ഈ വാദങ്ങളെപ്പോലും വിസ്മിരിച്ചുകൊാണ് പ്രകാശ് കാരാട്ട് അവരുമായി വേദി പങ്കിട്ടത്. അന്നാഹസാരെയും കൂട്ടരും നടത്തിയ സമരം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന നിലപാടാണ് പോളിറ്റ്ബ്യൂറോ സ്വീകരിച്ചത്. അതേ ഹസാരെ ടീമിലെ പ്രധാനി പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരുമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്നലെ വേദി പങ്കിട്ടത്. ശാന്തിഭൂഷണ്‍ അടക്കമുള്ള പ്രവര്‍ത്തകരെ പ്രസംഗത്തില്‍ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി നയത്തിനു ഘടകവിരുദ്ധമായുള്ള കാരാട്ടിന്റെ നിലപാട് സി.പി.എമ്മിനുള്ളില്‍ ഇതിനകം മുറുമുറുപ്പുാക്കിയിട്ടു്. സെമിനാറില്‍ പങ്കെടുക്കാനുള്ള കാരാട്ടിന്റെ തീരുമാനത്തിനെതിരേ സീതാറാം യെച്ചൂരി ഇതിനകം പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ടു്. വരും ദിവസങ്ങളില്‍ ഇതു പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചയ്ക്കു തിരികൊളുത്തുമെന്ന് ഉറപ്പായിട്ടു്. കാലം വരുത്തിയ തിരിച്ചറിവാണോ അതോ ബംഗാളിലേയും കേരളത്തിലേയും തിരിച്ചടികളില്‍ നിന്നുായ വിഭ്രാന്തിയാണോ കാരാട്ടിന്റെ മലക്കം മറിച്ചിലിനു കാരണമെന്നകാര്യം മാത്രം വ്യക്തമല്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.