Wednesday, July 13, 2011

സിപിഎം പാഠം പഠിക്കാത്തതിനാല്‍

ബംഗാളില്‍ ഇടതുപക്ഷത്തിനു തിരിച്ചടി നേരിട്ടത് സിപിഎം പാഠം പഠിക്കാത്തതിനാലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ധന്‍. 

പി.കെ.വി സ്മാരക ജില്ലാ കൗണ്‍സില്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നേറ്റങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണുണ്ടായത്. നിരവധി തവണ ഇടതു മുന്നണിയിലും സിപിഎമ്മുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചില്ല. 

ഇന്ത്യന്‍ സമൂഹത്തില്‍ ഭൂമിയുടെ ഉടമസ്ഥത വന്‍കിടക്കാരുടെ കൈകളിലാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതത്തിലാണ്. യുപിഎ സര്‍ക്കാരിന്‍റെ സാമ്പത്തിക നയം ദാരിദ്ര്യം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചു പറയുന്നെങ്കിലും നടപ്പാക്കുന്നില്ല. രാജ്യത്തെങ്ങും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. 

ത്യാഗപൂര്‍ണമായ സമരത്തിന്‍റെ പാതയില്‍ കമ്യൂണിസ്റ്റ് ഐക്യം സാധ്യമാകണമെന്നും ബര്‍ധന്‍. 63 ലക്ഷം രൂപമുടക്കിയാണ് പികെവി സ്മാരക മന്ദിരം നിര്‍മിച്ചത്. 

സമ്മേളനത്തില്‍ വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍, സി. ദിവാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ. ഇസ്മയില്‍, സി.എ. ചന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment

Note: Only a member of this blog may post a comment.