Thursday, July 28, 2011

കെഎസ്‌യു ജില്ലാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ശ്രമം


 കെഎസ്‌യു കൊല്ലം ജില്ലാ സമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ശാസ്താംകോട്ടയില്‍ അഴിഞ്ഞാടി. കെഎസ്‌യു ജില്ലാ സമ്മേളനം നടക്കുമ്പോള്‍ ദേവസ്വംബോര്‍ഡ് കോളേജില്‍ കെഎസ്‌യു വിദ്യാര്‍ഥികളെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു.
വിവരമറിഞ്ഞ കെഎസ്‌യുക്കാര്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷത്തിനുള്ള സാധ്യത തെളിഞ്ഞു. അക്രമം നടത്തിയ എസ്എഫ്‌ഐ ക്കാരെ കോളേജ് പ്രിന്‍സിപ്പലും, കോളേജിലെ ഇടതുപക്ഷ അധ്യാപകരും ചേര്‍ന്ന് കോളജിനുള്ളില്‍ ഒളിപ്പിച്ചുവച്ചു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് കെഎസ്‌യുനേതാക്കള്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐക്കാരായ അക്രമികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയെ കെഎസ്‌യു നേതാക്കള്‍ ചോദ്യം ചെയ്തു.  ഇതേ സമയം കോളേജില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐ അക്രമികളെ കെഎസ്‌യുക്കാര്‍ വളഞ്ഞു. സമ്മേളന സ്ഥലത്തേക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ വാഹനങ്ങള്‍  എത്തിയപ്പോള്‍ സിപിഎമ്മുകാര്‍ ആജ്ഞിലിമൂട്ടില്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പലസ്ഥലങ്ങളില്‍ നിന്നും സിപിഎമ്മുകാര്‍ എത്തി കെഎസ്‌യു പ്രവര്‍ത്തകരുമായി വന്ന ബസ്സുകള്‍ തടയാനും ശ്രമിച്ചു. തുടര്‍ന്ന് കെഎസ്‌യു സമ്മേളനം നടക്കുമ്പോള്‍ ഡിവൈഎഫ്‌ഐ-സിപിഎം ഗുണ്ടകള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കെഎസ്‌യു സ്ഥാപിച്ച കൊടികള്‍ കത്തിക്കുകയും ചെയ്തു. ഇതിനിടെ സമ്മേളനവേദിയ്ക്കരുകിലേക്ക് ബൈക്കില്‍ വന്ന എസ്എഫ്‌ഐ മുന്‍ജില്ലാ പ്രസിഡന്റ് പ്രദീപ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കരണത്തടിച്ചു. രണ്ടുദിവസമായി  ശാസ്താംകോട്ടിയില്‍ നടക്കുന്ന കെഎസ്‌യു സമ്മേളനം  അലങ്കോലപ്പെടുത്തുവാന്‍ സിപിഎമ്മും എസ്എഫ്‌ഐയും കിണഞ്ഞ് ശ്രമിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.