Friday, July 8, 2011

റോഡ് നവീകരണത്തിന് 1000 കോടി, സ്മാര്‍ട് സിറ്റിയ്ക്ക് 10 കോടി

റോഡ് വികസനത്തിനും അടിസ്ഥാന തൊഴില്‍ മേഖലയ്ക്കും കൂടുതല്‍ തുക അനുവദിച്ചുള്ളതാണ് ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ആദ്യ ബജറ്റ്. സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1000 കോടി വകയിരുത്തുമെന്നും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 10 കോടി രൂപ അനുവദിച്ചതായും കെ.എം.മാണി പറഞ്ഞു. 

ഖാദിമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മാണത്തിനായി ആദ്യഘട്ടം അഞ്ച് കോടി രൂപ വകയിരുത്തിയതായും സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 
റോഡ് പാലം വികസനത്തിന് 200 കോടി, പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി, വിഴിഞ്ഞം പദ്ധതിക്ക് 180 കോടി എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കോട്ടയം ടൂറിസ്റ്റ് ഹൈവേയ്ക്ക് അഞ്ച് കോടി, സീറോ വേസ്റ്റ് ശബരിമല പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി, എരുമേലി ടൗണ്‍ഷിപ്പിന് രണ്ട് കോടി, ഹരിപ്പാട്, കട്ടപ്പന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ റവന്യു ടവര്‍, പൂവച്ചലില്‍ ലോകനിലവാരമുള്ള കച്ചവട മാര്‍ക്കറ്റിന് 25 ലക്ഷം, ശിവഗിരി പാപനാശം ടൂറിസം വികസനത്തിന് രണ്ട് കോടി, പാല, മഞ്ചേരി, മമ്പുറം എന്നിവിടങ്ങളില്‍ റിങ് റോഡുകള്‍ക്ക് 10 കോടി, അരുവിക്കരയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 50 ലക്ഷം, കൊച്ചി മെട്രോ പദ്ധതിയുടെ പശ്ചാത്തല സൗകര്യത്തിന് 25 കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടി, മലയാരോ വികസന പദ്ധതിക്ക് ആദ്യ ഘട്ടമായി അഞ്ച് കോടി എന്നിവയാണ് അടിസ്ഥാന വികസന മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും പദ്ധതി വിഹിതവും. 

വള്ളുവനാട് വികസന അതോറിറ്റി, ചേര്‍ത്തല-മണ്ണുത്തി ദേശീയപാത മാതൃകാ റോഡ്, പാണക്കാട് വിദ്യാഭ്യാസ ആരോഗ്യ ഹബിന് ഒരു കോടി, തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് ഒരു കോടി, ഭരണങ്ങാനം വികസന അതോറിറ്റിക്ക് 25 ലക്ഷം, തലസ്ഥാനനഗര വികസനത്തിന് 30 കോടി, തീരദേശ വികസന അതോറിറ്റിക്ക് അഞ്ച് കോടി, കോട്ടയം കോടിമതയില്‍ മൊബിലിറ്റി ഹബ്, നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബൈപ്പാസുകളുടെ വികസനത്തിന് ആറ് കോടി, ഹില്‍ ഹൈവേക്ക് അഞ്ച് കോടി എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.