Wednesday, July 13, 2011

മുംബൈയില്‍ സ്‌ഫോടന പരമ്പര, 4 മരണം

മുംബൈയില്‍ സ്‌ഫോടന പരമ്പര. ജനത്തിരക്കേറിയ സവേരി ബസാറിലും ഓപ്പറാ ഹൗസിലും ദാദറിലുമാണ് വൈകിട്ട് ഏഴു മണിക്ക് സ്‌ഫോടനമുണ്ടായത്. 

നാലു പേര്‍ മരിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട്. പതിനഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ മുംബൈയിലെ സവേരി ബസാറിലാണ് നാലുപേരും മരിച്ചത്. 

സ്വര്‍ണവ്യാപാര മേഖലയായ സവേരി ബസാറില്‍ ഒരു പരസ്യബോര്‍ഡിന്റെ സമീപം വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ദാദറില്‍ കാറിലാണ് സ്‌ഫോടനമുണ്ടായത്. ദാദറിലാണ് സബര്‍ബന്‍ റെയില്‍വെയുടെ ആസ്ഥാനം. മുംബൈയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 

2006 ജൂലായ് 11-നുണ്ടായ തീവണ്ടി സ്‌ഫോടനങ്ങളില്‍ 209-പേര്‍ മരിക്കുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ഇപ്പോള്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. 1993-ല്‍ സവേരി ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ അമ്പതിലധികം പേര്‍ മരിച്ചിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.