Thursday, July 7, 2011

കുറഞ്ഞവിലയ്ക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഗോത മ്പ് ഇടതുസര്‍ക്കാര്‍ മറിച്ചുവിറ്റു

സാധാരണക്കാര്‍ക്കു കുറഞ്ഞവിലയ്ക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഗോത മ്പ് ഇടതുസര്‍ക്കാര്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം സംബന്ധിച്ചു പരിശോധിച്ചശേഷം തീരുമാനമെടുക്കും. 

സ്വകാര്യ മില്ലുടമകള്‍ക്ക് ~6.02 കോടിയുടെ അനര്‍ഹ ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഗോതമ്പ് മറിച്ചുവിറ്റതോടെ സാധാരണ ഉപഭോക്താക്കള്‍ക്കു ലഭിക്കാതെ വരികയും വില നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരനെതിരേ നേരത്തേ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും ഈ തിരിമറിയില്‍ പങ്കുണ്ടെന്നു സി ആന്‍ഡ് എജി വ്യക്തമാക്കിയിരുന്നു. 

ഗാര്‍ഹിക ഓപ്പണ്‍ മാര്‍ക്കറ്റ് പദ്ധതി വഴി 2009 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിറ്റഴിക്കുന്നതിനാണു 40,660 ടണ്‍ ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മെട്രിക് ടണിന് 12,957.40 രൂപയ്ക്കാണ് കേന്ദ്രം ഗോതമ്പ് നല്‍കിയത്. മുഴുവന്‍ ഗോതമ്പും ആറു ജില്ല കളിലെ 68 മില്ലുകള്‍ക്കു മെട്രിക് ടണ്ണിന് ~ 13592 നിരക്കില്‍ നല്‍കി. സാധാരണ ഗുണഭോക്താക്കള്‍ക്കു ~14.95നു ലഭിക്കേണ്ടിയിരുന്ന ഗോതമ്പായിരുന്നു മറിച്ചുവിറ്റത്. 

സിആന്‍ഡ് എജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ക്രമ ക്കേട് നടന്നെന്നു വ്യക്തമായിരുന്നു. എന്നാല്‍ അതേക്കുറിച്ചുള്ള അന്വേഷണം ഇതുവ രെയും പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ, ഗോതമ്പ് മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കുമോ എന്ന ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോഴാണ് പരാതി ഉണ്ടെന്നും അന്വേഷണകാര്യം പിന്നീടു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.

No comments:

Post a Comment

Note: Only a member of this blog may post a comment.