വി.എസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതു കല്യാണത്തിലോ മരണാനന്തര ചടങ്ങിലോ പങ്കെടുക്കാനല്ലെന്നു സിപിഎം നേതാവ് എം.എം. ലോറന്‍സ്.
അദ്ദേഹത്തോട് അവിടെ പോകരുതെന്നു പാര്‍ട്ടി പറഞ്ഞിരുന്നു. ഇത് വി.എസ് അനുസരിക്കണമായിരുന്നു. അദ്ദേഹം അച്ചടക്കലംഘനം നടത്തിയിട്ടുണ്ടോയെന്നു പാര്‍ട്ടി പരിശോധിക്കണം.
മനുഷ്യത്വപരമായ കാരണങ്ങളൊന്നും കുഞ്ഞനന്തന്‍നായരെ കാണാന്‍ പോയതില്‍ ഇല്ല. വിവാഹമോ മരണമോ ഒന്നും അവിടെ ഉണ്ടായിട്ടില്ല. കുഞ്ഞനന്തന്‍നായര്‍ രോഗിയായി കിടക്കുകയുമല്ല. അവിടെ പോയത് രാഷ്ടീയ ലക്ഷ്യം വെച്ചുതന്നെയാണ്.
അത് പിന്നീട് കുഞ്ഞനന്തന്‍ നായര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പുതിയ രാഷ്ട്രീയ പ്രസ്താനം വരുമെന്നാണ് ബര്‍ലിന്‍ പ്രഖ്യാപിച്ചത്. ഒരു കല്യാണത്തിനു പോയശേഷം ആരും അത്തരം പ്രഖ്യാപനം നടത്താറില്ലല്ലോ- ലോറന്‍സ് ചോദിച്ചു.
കറുത്തതെല്ലാം കാക്കയാണെന്ന തരത്തില്‍ വി.എസിനെപ്പോലൊരാള്‍ പറയാന്‍ പാടില്ല. വ്യക്തമായ നിലപാടെടുത്തു സിപിഎമ്മിനെതിരേ പോരാടുന്നയാളാണു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍'.
കുഞ്ഞനന്തനെ കാണാന്‍ പോയത് മനുഷ്യത്വപരമായ കാര്യമാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നുമുള്ള വിഎസിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ലോറന്‍സ് വീണ്ടും വിഎസിനെതിരെ പരസ്യമായി രംഗത്തെത്തിയത്. നേരത്തേ വിഎസ് ബര്‍ലിനെ കാണാന്‍ പോയത് ലോറന്‍സ് വിമര്‍ശിച്ചിരുന്നു

No comments:
Post a Comment
Note: Only a member of this blog may post a comment.