സിപിഎം സംസ്ഥാനഘടകത്തില്‍ ഉണ്ടായിരിക്കുന്ന പുതിയ വിവാദം ഉടന്‍ അവസാനിപ്പിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും നിര്‍ദേശം നല്‍കി.
സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും അടുത്തു വരുന്ന സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന സൂചനയോടെയാണ് വി.എസ് അച്യുതാനന്ദനുമായി സിപിഎം സംസ്ഥാന കമ്മിറ്റി തുടങ്ങിവച്ച് ആളിക്കത്തിത്തുടങ്ങിയ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ പോളിറ്റ് ബ്യൂറോ നിര്‍ദേശം നല്‍കിയിരിക്കുന്നത്.അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നപ്പോള്‍ സംസ്ഥാനത്തെ വിഷയങ്ങള്‍ എസ്.രാമചന്ദ്രന്‍പിള്ള ഉന്നയിച്ചു.വി.എസിനെതിരേ ഇപ്പോള്‍ പിബി സ്വീകരിച്ചിരിക്കുന്ന മൃദു സമീപനം ഇനിയും തുടര്‍ന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നിലനില്‍പ്പില്ലാതാകുമെന്ന് എസ്ആര്‍പി വ്യക്തമാക്കി.വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമുണ്ടാകേണ്ടതു തന്നെ എന്നു വ്യക്തമാക്കിയ സീതാറാം യെച്ചൂരി പക്ഷേ സംസ്ഥാനനേതൃത്വമാണ് വി.എസ് അച്യുതാനന്ദന് മറുപടി പറഞ്ഞ് വിഷയം വിവാദമാക്കിയതെന്ന് ആരോപിച്ചു.ഇരുവിഭാഗങ്ങളും സംയമനം പാലിക്കണം. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുകയും പ്രസ്താവനയിറക്കുകയും ചെയ്യാതെ അത് പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്നുവെന്നും യെച്ചൂരി പറ്ഞ്ഞു.സംഭവം പ്രസ്താവനാ രൂപത്തിലിറിക്കി അത് മാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചയാക്കിയത് സിപിഎം സംസ്ഥാന നേതൃത്വമാണ്.പാര്‍ട്ടി ഭരണഘടനയനുസരിച്ചുള്ള കാര്യങ്ങള്‍ തന്നെയാണ് സംസ്ഥാനക്കമ്മറ്റി പത്രക്കുറിപ്പായി പുറത്തിറക്കിയതെങ്കിലും സമയം നോക്കാതെയിറക്കിയത് വിപരീത ഫലമാണുണ്ടാക്കിയതെന്നും യെച്ചൂരി പറഞ്ഞു.എന്നാല്‍ വിഷയത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ താക്കീതു നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.സംസ്ഥാന തെരഞ്ഞെടുപ്പിനു ശേഷം പൊതുവേ വി.എസ് അച്യുതാനന്ദനോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഇവിടെ പക്ഷേ ഇരുപക്ഷക്കാരെയും തൊട്ടുംതൊടാതെയുമാണ് സംസാരിച്ചത്.
എന്നാല്‍ മുന്‍ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കേരളത്തിന് നല്‍കിയിരുന്ന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കുറിയും സംസ്ഥാനത്ത് ബാധകമാക്കണമെന്ന് കാരാട്ട് പറഞ്ഞു.അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനമെന്ന നിലയ്ക്ക് സംസ്ഥാനത്ത് ഇവി വിവാദപ്രസ്താവനകളും വിഭാഗീയ പ്രവര്‍ത്തനങ്ങളും അരുതെന്ന നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.ഈ തീരുമാനം ഫോണ്‍വഴി പാര്‍ട്ടി ആസ്ഥാനത്ത് പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും അറിയിക്കുകയും ചെയ്തു.എന്നാല്‍ ഇന്നലെ ഉച്ചയോടെ പിബിയില്‍ നിന്നും എത്തിയ വിളിക്കു ശേഷവും സംസ്ഥാനത്ത് വി.എസും പാര്‍ട്ടിയും രണ്ടു വഴിക്കു തന്നെയാണ് നീങ്ങുന്നതെന്ന് കാര്യങ്ങള്‍ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട്ട് താന്‍ നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലും പത്രക്കുറിപ്പും തെറ്റാണെന്ന നിലപാടുമായി വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്തു വന്നതാണ് പിബിയുടെ വിലക്കുലംഘിച്ച് ഔദ്യോഗിക പക്ഷവും പോരിനിറങ്ങാന്‍ കാരണം. തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടി പാടില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ചതാണെന്നാണ് വി.എസ് അച്യുതാനന്ദന് വീണ്ടും പറഞ്ഞത്.സദാചാരലംഘകരെ സംരക്ഷിക്കുന്ന ഔദ്യോഗികപക്ഷത്തിന്റെ നിലപാടുകളും പൊള്ളയാണെന്ന് വി.എസ് ആരോപിച്ചു.പി.ശശിയെപ്പോലെയുള്ളവരെ പരമാവധി സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി കിട്ടിയിരുന്നു.ഇപ്പോള്‍ എറണാകുളത്തും ഇതേ ഗതിയാണ് വന്നിരിക്കുന്നത്.പക്ഷം മാറിയതിനാലല്ല നടപടി.ഗോപി കോട്ടമുറിക്കലിനെതിരെയുള്ള നടപടി വിഭാഗീയതമൂലമെന്ന പ്രചാരണം തെറ്റെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പിണറായി പക്ഷത്തേക്ക് കഴിഞ്ഞ കോട്ടയം സമ്മേളനത്തിനു മുന്നോടിയായി കൂറുമാറിയ ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വി.എസ് പക്ഷമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.സദാചാര പ്രശ്‌നത്തെ പാര്‍ട്ടി ഗൗരവമായി കാണുന്നത്.എന്നാല്‍ ഇത് വലിയ പ്രശ്‌നമില്ലെന്ന് കാണുന്നവരുണ്ടെന്ന അച്യുതാനന്ദന്റെ വാക്കുകളിലെ ധ്വനി പിണറായിക്കു നേരേയായിരുന്നു. ഇതില്‍ രോഷം പൂണ്ട പിണറായി പക്ഷം വി.എസ്.അച്യുതാനന്ദനെതിരെ അടിയന്തരമായി പോളിറ്റ് ബ്യൂറോയ്ക്ക് പരാതി അയയ്ക്കുകയായിരുന്നു. വി.എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന, പാര്‍ട്ടി സെക്രട്ടറിയുടെ വിലക്ക് മറികടന്ന് പാര്‍ട്ടി വിരുദ്ധനായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളാണു പരാതിയില്‍ പ്രധാനം.കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിക്കുകയും പാര്‍ട്ടി വിലക്കുണ്ടെന്ന് പരസ്യമായി പറയുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി പിണറായി വിജയനെയും പാര്‍ട്ടിയെയും മോശമാക്കുകയും ചെയ്തു.ഇക്കാര്യങ്ങളെല്ലാം പോളിറ്റ് ബ്യൂറോ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും വി.എസ് അച്യുതാനന്ദനെതിരേ നടപടിയെടുക്കണമെന്നുമാണ് കേരളത്തില്‍ നിന്നും അയച്ചിരിക്കുന്ന കത്ത്്.പോളിറ്റ് ബ്യൂറോയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട വേളയില്‍ വി.എസിന് പിബി നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ അദ്ദേഹം പലപ്പോഴായി പരസ്യമായി ലംഘിക്കുകയാണെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും പരാതിയിലുണ്ട്.അടിയന്തമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതൃത്വം അയച്ച പരാതിയില്‍ പിബി തല്‍ക്കാലം തീരുമാനമെടുത്തിട്ടില്ല.
നാളെയാണ് അടുത്ത പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രകമ്മിറ്റിയും ചേരും.
നാളെയാണ് അടുത്ത പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രകമ്മിറ്റിയും ചേരും.
എന്നാല്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തില്‍ നിന്നും ലഭിച്ച പരാതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.പിബി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെങ്കില്‍ മുന്‍കൂട്ടി അജണ്ട നിശ്ചയിച്ച് മൂന്‍കൂര്‍ നോട്ടീസ് നല്‍കിയിരിക്കണമെന്നുണ്ട്.എന്നാല്‍ അജണ്ടയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിക്കാതെയാണ് ഇന്നലെ ചര്‍ച്ച നടത്തിയ അവെയ്‌ലബിള്‍ പിബി പിരിഞ്ഞത്.അവെയ്‌ലബിള്‍ പിബി എല്ലാ ദിവസവും ചേരുന്നതാണങ്കിലും പിബി ചേരുന്നതിന് രണ്ടു ദിനം മാത്രം അവശേഷിക്കെ ഇതിനായി ഇനി തല്‍ക്കാലം ശ്രമിക്കില്ലെന്നും കേരളത്തില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ അജണ്ടയ്ക്ക് പുറത്തുള്ള അടിയന്തര കാര്യമായി വിഷയം ഉന്നയിക്കട്ടെ എന്ന നിലപാടുമാണ് പിബി കൈക്കൊണ്ടിരിക്കുന്നത്.കാസര്‍കോഡും നീലീശ്വരവുമുള്‍പ്പെടെ പിണറായി പക്ഷത്തിന് മേല്‍ക്കൈയ്യുള്ളയിടങ്ങളില്‍ വി.എസ് പക്ഷക്കാരെ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ തെരഞ്ഞുപിടിച്ചു പുറത്താക്കുകയാണ് പിണറായിപക്ഷം.തങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ളിടത്ത് ഇനി പിണറായിപക്ഷക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വി.എസ് വിഭാഗവും ശക്തികേന്ദ്രങ്ങളില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.പി.ശശിയും ഗോപികോട്ടമുറിക്കലുമൊക്കെ തുടക്കമെന്ന സൂചനയാണ് വി.എസ് പക്ഷം നല്‍കിയിരിക്കുന്നത്. തിരുത്ത്, പരാതി, പുറത്താക്കല്‍, വെല്ലുവിളി എന്നിവയിലൂടെ പുതിയ അധ്യായങ്ങള്‍ പാര്‍ട്ടി സമവാക്യങ്ങളായി എഴുതിച്ചേര്‍ക്കുകയാണ് കേരളത്തിലെ സിപിഎം
No comments:
Post a Comment
Note: Only a member of this blog may post a comment.