Wednesday, August 24, 2011

അന്‍വര്‍ വധം: സി.പി.എം നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അറസ്റ്റില്‍


തളിപ്പറമ്പ്: പട്ടുവം കടവിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ സി.ടി. അന്‍വറിനെ വധിച്ച കേസില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായ സി.പി.എം നേതാവിനെ ഒന്നര മാസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം പട്ടുവം ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. ബാലകൃഷ്ണന്‍ (53) ആണ് പിടിയിലായത്. കേസന്വേഷിക്കുന്ന തളിപ്പറമ്പ സി.ഐ: കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വധ ഗൂഢാലോചന കുറ്റമാണ് ബാലകൃഷ്ണന് എതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. കൊലപാതകത്തില്‍ ബാലകൃഷ്ണന്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. രണ്ട് മാസം മുമ്പ് സി.പി.എം പ്രകടനത്തിന് നേരെ മുസ്ലിംലീഗുകാര്‍ കല്ലെറിഞ്ഞിരുന്നു. ഈ വിരോധത്തിന് അന്‍വറിന്റെ കൂടെയുണ്ടായിരുന്ന ജസീലിനെ വകവരുത്താനായിരുന്നു പദ്ധതി. എന്നാല്‍ ജസീലിന് പരിക്കേല്‍ക്കുകയും നിരപരാധിയായ അന്‍വര്‍ വധിക്കപ്പെടുകയുമായിരുന്നു. നേരത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഷമ്മാസിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ബാലകൃഷ്ണന്‍. കേസില്‍ ഇതിനകം 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. അവശേഷിക്കുന്ന നാല് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായ് 5ന് വൈകുന്നേരമാണ് അന്‍വറിനെ വെട്ടിക്കൊന്നത്. സമീപത്തെ വീട്ടില്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ് കടയില്‍ നോട്ട് ചില്ലറയാക്കാന്‍ കയറുമ്പോഴായിരുന്നു സി.പി.എം സംഘം വെട്ടിക്കൊന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.