അഞ്ചുവര്‍ഷം ഭരണത്തിലിരുന്നിട്ടും മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കാത്ത എല്‍ ഡി എഫ് നടപടി ലജ്ജാകരമാണെന്ന് ഭൂപരിഷ്‌കരണ സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍, ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഇടതുഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ രണ്ട് തവണ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും ആദിവാസികളുടെ പുനരധിവാസം സംബന്ധിച്ച് കാര്യമായ യാതൊരു നടപടികളും സ്വീകരിക്കപ്പെട്ടിട്ടില്ല. മുത്തങ്ങ വെടിവെയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും പരിഗണിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കിയെന്നതല്ലാതെ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയുമുണ്ടായില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയ യു ഡി എഫ് സര്‍ക്കാര്‍ മുത്തങ്ങ പ്രശ്‌നം സംബന്ധിച്ച ആശ്വാസദായകമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാനും നഷ്ടപരിഹാരം നല്‍കാനും മുത്തങ്ങ കേസുമായി ബന്ധപ്പെട്ട വിചാരണകള്‍ റദ്ദാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആദിവാസികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി സെപ്തംബര്‍ മൂന്നിന് ബത്തേരിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ആദിവാസി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്രമഹാസഭ വൈസ് പ്രസിഡന്റ് മാമന്‍ മാസ്റ്റര്‍ സംബന്ധിച്ചു
No comments:
Post a Comment
Note: Only a member of this blog may post a comment.