Sunday, August 21, 2011

നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാതെ ഇടത് സര്‍ക്കാര്‍ തുറന്ന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പൂട്ടി


ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അവസാന നാളില്‍ നിയമപരമായ നടപടിക്രമങ്ങള്‍ അവഗണിച്ച് തിടുക്കത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച റാന്നി വികസന കാര്‍ഷിക ബാങ്ക് സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്വല്‍ ആഫീസര്‍ മുദ്രവെച്ച് കൈവശപ്പെടുത്തി.
എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു താലൂക്കില്‍ ഒരു കാര്‍ഷിക വികസനബാങ്ക് എന്നനിലയില്‍ ഉള്ള നിയമ നിര്‍മ്മാണമനുസരിച്ചാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ ബാങ്കുരൂപികരിച്ചത്. ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ പത്തനംതിട്ട കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ റാന്നി ശാഖയിലൂടെയാണ് റാന്നിയിലെ കാര്‍ഷികര്‍ക്കു വായ്പ അനുവദിച്ചിരിക്കുന്നത്. റാന്നിയില്‍ പുതിയ കാര്‍ഷിക വികസനബാങ്ക് രൂപികരിച്ചപ്പോള്‍ പത്തനംതിട്ട ബാങ്ക് റാന്നിയില്‍ വായ്പ അനുവദിക്കരുതെന്ന നിര്‍ദ്ദേശമുണ്ടായി.  റാന്നിയില്‍ പത്തനംതിട്ട ബാങ്കിന് 6000 ത്തോളം അംഗങ്ങളും വായ്പക്കാരും നിലവിലുണ്ട്. ഇവര്‍ പത്തനംതിട്ട ബാങ്കില്‍ പ്രമാണം പണയപ്പെടുത്തി വായ്പ എടുത്തതിനാല്‍ പുതിതായി അനുവദിച്ച ബാങ്കില്‍ അംഗങ്ങളാകാനും വായ്പ എടുക്കാനും കഴിയാത്ത അവസ്ഥയായി. ഇതിനു പരിഹാരമായി പത്തനംതിട്ട ബാങ്കിന്റെ റാന്നി താലൂക്കിലെ എല്ലാ കര്‍ഷകരെയും അംഗങ്ങളാക്കി വായ്പ അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് എസ് വി പ്രസന്ന കുമാര്‍ അഡ്വ കെ ശിവദാസന്‍ നായര്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ്, എന്നിവരുടെ നേത്യത്വത്തില്‍ മുഖ്യമന്ത്രിയ്ക്കും സഹകരണ രജിസ്ട്രാര്‍ക്കും നിവോദനം നല്‍കി.
 
കേരളത്തില്‍ പുതിയതായി രൂപികരിച്ച കുട്ടനാട് കൊച്ചി, കൊടുങ്ങല്ലൂര്‍, തുടങ്ങി പത്തോളം സ്ഥലങ്ങളില്‍ റാന്നിയിലെ പോലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് രൂപം കൊണ്ടു. ഇതിനു പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഓര്‍ഡിനന്‍സ് പ്രകാരം ബൈഫ്രിക്കേഷനില്‍ കൂടി യല്ലാതെ രൂപികരിച്ച എല്ലാ ബാങ്കുകളുടെയും ഭരണം സ്‌പെഷ്യല്‍ ആഫീസറെയും നിയമിച്ചുകോണ്ട് 6മാസകാലത്തിനുള്ളില്‍ എല്ലാതാലൂക്ക്കളിലും ആസ്തിബാദ്ധ്യതകള്‍ ഏറ്റെടുത്ത് പുതിയ ബാങ്ക് രൂപികരിക്കുന്നതിന് തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് റാന്നിയില്‍ ചാര്‍ജ്ജ് എടുക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എത്തിയപ്പോള്‍ ബാങ്ക് പൂട്ടിയിട്ടിരിക്കുകയായിരുന്നുയ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് സാന്നിദ്ധ്യത്തില്‍ ബാങ്ക് സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. ഇനിയും രേഖകള്‍ പരിശേധിച്ച് ഏറ്റെടുക്കുന്ന പ്രക്രീയ നടക്കണം. ബാങ്കിന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു. റാന്നി ബാങ്കിന് കേന്ദ്ര ബാങ്കില്‍ നിന്നും വായ്പ അനുവദിക്കാനായി നല്‍കിയ ഒരു കോടി രൂപയിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ മൂന്ന് ലക്ഷം രൂപയിലും ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ ഉണ്ടായതായി സഹകരണ വകുപ്പിന് പരാതി ലഭിച്ചതായി അറിയുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.