പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച ദിവസം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനം ആശയക്കുഴപ്പം ഉണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തന്നോട് ആലോചിക്കാതെയാണ് കോടിയേരി വാര്‍ത്താസമ്മേളനം നടത്തിയതെന്നും വി എസ് വ്യക്തമാക്കി. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍ചാണ്ടിയുടെ രക്ഷയ്ക്കെത്തി. വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് തടി തപ്പാന്‍ ഉമ്മന്‍ചാണ്ടിയെ അത് സഹായിച്ചു എന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി എന്ന വ്യക്തിക്കെതിരെയാണ് കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി നിയമോപദേശം തേടിയത് തെറ്റായിപ്പോയി
No comments:
Post a Comment
Note: Only a member of this blog may post a comment.