Saturday, August 13, 2011

ഒരു രൂപയ്ക്ക് അരി സപ്തംബര്‍ 1 മുതല്‍

സംസ്ഥാനത്തെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്തംബര്‍ 1 മുതല്‍ ഒരു രൂപ നിരക്കില്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ടിഎം ജേക്കബ് അറിയിച്ചു.

ദാരിദ്ര്യവിമുക്ത കേരളത്തിന് വേണ്ടിയുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 27ന് പ്രതിരോധ മന്ത്രി എകെ ആന്റണി നിര്‍വ്വഹിക്കും. ദാരിദ്രവിമുക്ത കേരളമാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍. വിഭാഗത്തില്‍ 14,60,735 പേര്‍ക്കും എഎവൈവിഭാഗത്തില്‍ 5,95,800പേര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു രൂപ നിരക്കില്‍ അരി ലഭിയ്ക്കും.

ഓണംറംസാന്‍ സീസണില്‍ വിലക്കയറ്റം തടയാന്‍ വിപുലമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഇരുപത്തിയൊന്നുലക്ഷത്തോളം വരുന്ന മുഴുവന്‍ ബി.പി.എല്‍., എ.എ.വൈ കുടുംബങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. 19 കോടിരൂപ ഇതിന് ചെലവു വരുമെന്ന് മന്ത്രി അറിയിച്ചു.


No comments:

Post a Comment

Note: Only a member of this blog may post a comment.