പശ്ചിമബംഗാള്‍ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ സുഷാന്ത ഘോഷിനെ പോലീസ് അറസ്റ്റുചെയ്തു. കൊലപാതക കുറ്റത്തിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ മിഡ്‌നാപൂര്‍ കോടതി ഏഴു ദിവസത്തെ പോലീസ് റിമാന്‍ഡില്‍ വിട്ടു.
വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഗാര്‍ബെട്ട നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം എം.എല്‍എയാണ് സുഷാന്ത ഘോഷ്. ജൂണ്‍ നാലിന് ഗര്‍ബെട്ടയിലുള്ള ഘോഷിന്റെ കുടുംബ വസതിയില്‍നിന്നും തൃണമൂല്‍ പ്രവര്‍ത്തകരുടേതെന്നു സംശയിക്കുന്ന ഏഴു അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു സി.ഐ.ഡി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റു. ഘോഷിനു പുറമേ 40-ഓളം സി.പി.എം നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റു ബംഗാള്‍ നിയമസഭയെ ഇന്നലെ പ്രഷുബ്ധമാക്കി. നാടകീയ രംഗങ്ങള്‍ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ ചീഫ് വിപ്പ് സൊബന്ദേപ് ഛത്തോപാധ്യായാണ് ശൂന്യവേളയില്‍ വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. സംസ്ഥാനത്തു നടന്ന കൂട്ടകൊലപാതകങ്ങള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബബ് ഭട്ടാചാര്യയുടെ പൂര്‍ണ്ണ അറിവോടെയായിരുന്നെന്നു അദ്ദേഹം ആരോപിച്ചു.ബുദ്ധദേബ് മന്ത്രിസഭയിലെ കൂട്ടക്കൊലപാതക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു സുഷാന്ത ഘോഷ്.
ഈ സാഹചര്യത്തില്‍ മന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയ ബുദ്ധദേബ് ഭട്ടാചാര്യയെ അറസ്റ്റു ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ന്നു തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നു ആരോപിച്ചു പ്രതിപക്ഷം സഭയില്‍ നിന്നു ഇറങ്ങിപ്പോയി.

No comments:
Post a Comment
Note: Only a member of this blog may post a comment.